< പ്രേരിതാഃ 23 >
1 സഭാസദ്ലോകാൻ പ്രതി പൗലോഽനന്യദൃഷ്ട്യാ പശ്യൻ അകഥയത്, ഹേ ഭ്രാതൃഗണാ അദ്യ യാവത് സരലേന സർവ്വാന്തഃകരണേനേശ്വരസ്യ സാക്ഷാദ് ആചരാമി|
൧പൗലൊസ് ന്യായാധിപസംഘത്തെ ഉറ്റുനോക്കി: “സഹോദരന്മാരേ, ഞാൻ ഈ ദിവസംവരെ നിശ്ചയമായും നല്ല മനസ്സാക്ഷിയോടുകൂടെ ദൈവത്തിന്റെ മുമ്പാകെ നടന്നിരിക്കുന്നു” എന്നു പറഞ്ഞു.
2 അനേന ഹനാനീയനാമാ മഹായാജകസ്തം കപോലേ ചപേടേനാഹന്തും സമീപസ്ഥലോകാൻ ആദിഷ്ടവാൻ|
൨അപ്പോൾ മഹാപുരോഹിതനായ അനന്യാസ് അരികെ നില്ക്കുന്നവരോട് അവന്റെ വായ്ക്ക് അടിയ്ക്കുവിൻ എന്ന് കല്പിച്ചു.
3 തദാ പൗലസ്തമവദത്, ഹേ ബഹിഷ്പരിഷ്കൃത, ഈശ്വരസ്ത്വാം പ്രഹർത്തുമ് ഉദ്യതോസ്തി, യതോ വ്യവസ്ഥാനുസാരേണ വിചാരയിതുമ് ഉപവിശ്യ വ്യവസ്ഥാം ലങ്ഘിത്വാ മാം പ്രഹർത്തുമ് ആജ്ഞാപയസി|
൩പൗലൊസ് മഹാപുരോഹിതനോട്: “വെള്ള തേച്ച ചുവരേ; ദൈവം നിന്നെ അടിക്കും, നീ ന്യായപ്രമാണപ്രകാരം എന്നെ വിസ്തരിപ്പാൻ ഇരിക്കുകയും ന്യായപ്രമാണത്തിന് വിരോധമായി എന്നെ അടിക്കുവാൻ കല്പിക്കുകയും ചെയ്യുന്നുവോ?” എന്നു പറഞ്ഞു.
4 തതോ നികടസ്ഥാ ലോകാ അകഥയൻ, ത്വം കിമ് ഈശ്വരസ്യ മഹായാജകം നിന്ദസി?
൪അരികെ നിന്നിരുന്നവർ: “നീ ദൈവത്തിന്റെ മഹാപുരോഹിതനെ ശകാരിക്കുന്നുവോ?” എന്നു ചോദിച്ചു.
5 തതഃ പൗലഃ പ്രതിഭാഷിതവാൻ ഹേ ഭ്രാതൃഗണ മഹായാജക ഏഷ ഇതി ന ബുദ്ധം മയാ തദന്യച്ച സ്വലോകാനാമ് അധിപതിം പ്രതി ദുർവ്വാക്യം മാ കഥയ, ഏതാദൃശീ ലിപിരസ്തി|
൫അതിനുത്തരമായി പൗലൊസ്: “സഹോദരന്മാരേ, മഹാപുരോഹിതൻ എന്ന് ഞാൻ അറിഞ്ഞില്ല; ‘നിന്റെ ജനത്തിന്റെ അധിപതിയെ ദുഷിക്കരുത്’ എന്ന് എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.
6 അനന്തരം പൗലസ്തേഷാമ് അർദ്ധം സിദൂകിലോകാ അർദ്ധം ഫിരൂശിലോകാ ഇതി ദൃഷ്ട്വാ പ്രോച്ചൈഃ സഭാസ്ഥലോകാൻ അവദത് ഹേ ഭ്രാതൃഗണ അഹം ഫിരൂശിമതാവലമ്ബീ ഫിരൂശിനഃ സത്നാനശ്ച, മൃതലോകാനാമ് ഉത്ഥാനേ പ്രത്യാശാകരണാദ് അഹമപവാദിതോസ്മി|
൬എന്നാൽ ന്യായാധിപസംഘത്തിൽ ഒരു ഭാഗം സദൂക്യരും മറുഭാഗം പരീശന്മാരും ആകുന്നു എന്ന് പൗലൊസ് തിരിച്ചറിഞ്ഞിട്ട് “സഹോദരന്മാരേ, ഞാൻ ഒരു പരീശനും, പരീശന്റെ മകനും ആകുന്നു; മരിച്ചവരുടെ പ്രത്യാശയെയും പുനരുത്ഥാനത്തെയും കുറിച്ച് ഞാൻ വിസ്താരത്തിലായിരിക്കുന്നു” എന്ന് വിളിച്ചുപറഞ്ഞു.
7 ഇതി കഥായാം കഥിതായാം ഫിരൂശിസിദൂകിനോഃ പരസ്പരം ഭിന്നവാക്യത്വാത് സഭായാ മധ്യേ ദ്വൗ സംഘൗ ജാതൗ|
൭അവൻ ഇതു പറഞ്ഞപ്പോൾ പരീശന്മാരും സദൂക്യരും തമ്മിൽ വാഗ്വാദം ഉണ്ടായിട്ട് സംഘം ഭിന്നിച്ചു.
8 യതഃ സിദൂകിലോകാ ഉത്ഥാനം സ്വർഗീയദൂതാ ആത്മാനശ്ച സർവ്വേഷാമ് ഏതേഷാം കമപി ന മന്യന്തേ, കിന്തു ഫിരൂശിനഃ സർവ്വമ് അങ്ഗീകുർവ്വന്തി|
൮പുനരുത്ഥാനം ഇല്ല, ദൂതനും ആത്മാവും ഇല്ല എന്ന് സദൂക്യർ പറയുന്നു; പരീശന്മാരോ രണ്ടും ഉണ്ടെന്ന് വിശ്വസിക്കുന്നു.
9 തതഃ പരസ്പരമ് അതിശയകോലാഹലേ സമുപസ്ഥിതേ ഫിരൂശിനാം പക്ഷീയാഃ സഭാസ്ഥാ അധ്യാപകാഃ പ്രതിപക്ഷാ ഉത്തിഷ്ഠന്തോ ഽകഥയൻ, ഏതസ്യ മാനവസ്യ കമപി ദോഷം ന പശ്യാമഃ; യദി കശ്ചിദ് ആത്മാ വാ കശ്ചിദ് ദൂത ഏനം പ്രത്യാദിശത് തർഹി വയമ് ഈശ്വരസ്യ പ്രാതികൂല്യേന ന യോത്സ്യാമഃ|
൯അങ്ങനെ വലിയൊരു ലഹള ഉണ്ടായി; പരീശ പക്ഷത്തിലെ ശാസ്ത്രിമാരിൽ ചിലർ എഴുന്നേറ്റ് വാദിച്ചു: “ഈ മനുഷ്യനിൽ ഞങ്ങൾ ഒരു കുറ്റവും കാണുന്നില്ല; ആത്മാവോ ദൂതനോ അവനോട് സംസാരിച്ചിരിക്കും” എന്നു പറഞ്ഞു.
10 തസ്മാദ് അതീവ ഭിന്നവാക്യത്വേ സതി തേ പൗലം ഖണ്ഡം ഖണ്ഡം കരിഷ്യന്തീത്യാശങ്കയാ സഹസ്രസേനാപതിഃ സേനാഗണം തത്സ്ഥാനം യാതും സഭാതോ ബലാത് പൗലം ധൃത്വാ ദുർഗം നേതഞ്ചാജ്ഞാപയത്|
൧൦അങ്ങനെ അക്രമാസക്തമായ വലിയ ലഹള ആയതുകൊണ്ട് അവർ പൗലൊസിനെ ചീന്തിക്കളയും എന്ന് സഹസ്രാധിപൻ ഭയപ്പെട്ടു, പടയാളികൾ ഇറങ്ങിവന്ന് അവനെ അവരുടെ നടുവിൽനിന്ന് പിടിച്ചെടുത്ത് കോട്ടയിൽ കൊണ്ടുപോകുവാൻ കല്പിച്ചു.
11 രാത്രോ പ്രഭുസ്തസ്യ സമീപേ തിഷ്ഠൻ കഥിതവാൻ ഹേ പൗല നിർഭയോ ഭവ യഥാ യിരൂശാലമ്നഗരേ മയി സാക്ഷ്യം ദത്തവാൻ തഥാ രോമാനഗരേപി ത്വയാ ദാതവ്യമ്|
൧൧രാത്രിയിൽ കർത്താവ് അവന്റെ അടുക്കൽനിന്ന്: “ധൈര്യമായിരിക്ക; നീ എന്നെക്കുറിച്ച് യെരൂശലേമിൽ സാക്ഷിയായതുപോലെ റോമയിലും സാക്ഷിയാകേണ്ടതാകുന്നു” എന്ന് അരുളിച്ചെയ്തു.
12 ദിനേ സമുപസ്ഥിതേ സതി കിയന്തോ യിഹൂദീയലോകാ ഏകമന്ത്രണാഃ സന്തഃ പൗലം ന ഹത്വാ ഭോജനപാനേ കരിഷ്യാമ ഇതി ശപഥേന സ്വാൻ അബധ്നൻ|
൧൨പ്രഭാതമായപ്പോൾ ചില യെഹൂദന്മാർ തമ്മിൽ യോജിച്ച് പൗലൊസിനെ കൊന്നുകളയുന്നതുവരെ ഒന്നും തിന്നുകയോ കുടിയ്ക്കുകയോ ചെയ്കയില്ല എന്ന് ശപഥം ചെയ്തു.
13 ചത്വാരിംശജ്ജനേഭ്യോഽധികാ ലോകാ ഇതി പണമ് അകുർവ്വൻ|
൧൩ഇങ്ങനെ ശപഥം ചെയ്തവർ നാല്പതിൽ അധികംപേർ ആയിരുന്നു.
14 തേ മഹായാജകാനാം പ്രാചീനലോകാനാഞ്ച സമീപം ഗത്വാ കഥയൻ, വയം പൗലം ന ഹത്വാ കിമപി ന ഭോക്ഷ്യാമഹേ ദൃഢേനാനേന ശപഥേന ബദ്ധ്വാ അഭവാമ|
൧൪അവർ മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ ചെന്ന്: “ഞങ്ങൾ പൗലൊസിനെ കൊന്നുകളയുവോളം ഒന്നും ഭക്ഷിക്കുകയില്ല എന്നൊരു കഠിനശപഥം ചെയ്തിരിക്കുന്നു.
15 അതഏവ സാമ്പ്രതം സഭാസദ്ലോകൈഃ സഹ വയം തസ്മിൻ കഞ്ചിദ് വിശേഷവിചാരം കരിഷ്യാമസ്തദർഥം ഭവാൻ ശ്വോ ഽസ്മാകം സമീപം തമ് ആനയത്വിതി സഹസ്രസേനാപതയേ നിവേദനം കുരുത തേന യുഷ്മാകം സമീപം ഉപസ്ഥിതേഃ പൂർവ്വം വയം തം ഹന്തു സജ്ജിഷ്യാമ|
൧൫ആകയാൽ നിങ്ങൾ അവന്റെ കാര്യം അധികം സൂക്ഷ്മതയോടെ പരിശോധിക്കേണം എന്നുള്ള ഭാവത്തിൽ അവനെ നിങ്ങളുടെ അടുക്കൽ താഴെ കൊണ്ടുവരുവാൻ ന്യായാധിപസംഘവുമായി സഹസ്രാധിപനോട് അപേക്ഷിക്കുവിൻ; എന്നാൽ അവൻ ഇവിടെ എത്തുംമുമ്പെ ഞങ്ങൾ അവനെ കൊന്നുകളയുവാൻ ഒരുങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു.
16 തദാ പൗലസ്യ ഭാഗിനേയസ്തേഷാമിതി മന്ത്രണാം വിജ്ഞായ ദുർഗം ഗത്വാ താം വാർത്താം പൗലമ് ഉക്തവാൻ|
൧൬ഈ പതിയിരിപ്പിനെക്കുറിച്ച് പൗലൊസിന്റെ പെങ്ങളുടെ മകൻ കേട്ടിട്ട് ചെന്ന് കോട്ടയിൽ കടന്ന് പൗലൊസിനോട് വസ്തുതകൾ അറിയിച്ചു.
17 തസ്മാത് പൗല ഏകം ശതസേനാപതിമ് ആഹൂയ വാക്യമിദമ് ഭാഷിതവാൻ സഹസ്രസേനാപതേഃ സമീപേഽസ്യ യുവമനുഷ്യസ്യ കിഞ്ചിന്നിവേദനമ് ആസ്തേ, തസ്മാത് തത്സവിധമ് ഏനം നയ|
൧൭പൗലൊസ് ശതാധിപന്മാരിൽ ഒരുവനെ വിളിച്ച്: “ഈ യൗവനക്കാരന് സഹസ്രാധിപനോട് ഒരു കാര്യം അറിയിക്കുവാനുള്ളതിനാൽ അവനെ അങ്ങോട്ട് കൊണ്ടുപോകണം” എന്ന പറഞ്ഞു.
18 തതഃ സ തമാദായ സഹസ്രസേനാപതേഃ സമീപമ് ഉപസ്ഥായ കഥിതവാൻ, ഭവതഃ സമീപേഽസ്യ കിമപി നിവേദനമാസ്തേ തസ്മാത് ബന്ദിഃ പൗലോ മാമാഹൂയ ഭവതഃ സമീപമ് ഏനമ് ആനേതും പ്രാർഥിതവാൻ|
൧൮ശതാധിപന്മാരിൽ ഒരുവൻ യൗവനക്കാരനെ കൂട്ടി സഹസ്രാധിപന്റെ അടുക്കൽ കൊണ്ടുചെന്ന്: “തടവുകാരനായ പൗലൊസ് എന്നെ വിളിച്ച്, നിന്നോട് ഒരു കാര്യം പറവാനുള്ള ഈ യൗവനക്കാരനെ നിന്റെ അടുക്കൽ കൊണ്ടുവരുവാൻ എന്നോട് അപേക്ഷിച്ചു” എന്നു പറഞ്ഞു.
19 തദാ സഹസ്രസേനാപതിസ്തസ്യ ഹസ്തം ധൃത്വാ നിർജനസ്ഥാനം നീത്വാ പൃഷ്ഠവാൻ തവ കിം നിവേദനം? തത് കഥയ|
൧൯സഹസ്രാധിപൻ അവനെ കൈയ്ക്ക് പിടിച്ച് സ്വകാര്യസ്ഥലത്തേക്ക് മാറിനിന്ന്: “എന്നോട് ബോധിപ്പിക്കുവാനുള്ളത് എന്ത്?” എന്ന് രഹസ്യമായി ചോദിച്ചു.
20 തതഃ സോകഥയത്, യിഹൂദീയലാകാഃ പൗലേ കമപി വിശേഷവിചാരം ഛലം കൃത്വാ തം സഭാം നേതും ഭവതഃ സമീപേ നിവേദയിതും അമന്ത്രയൻ|
൨൦അതിന് അവൻ: “യെഹൂദന്മാർ പൗലൊസിനെക്കുറിച്ച് അധികം സൂക്ഷ്മത്തോടെ വിസ്താരം കഴിക്കണമെന്നുള്ള വ്യാജഭാവത്തിൽ വന്ന് നാളെ അവനെ ന്യായാധിപസംഘത്തിലേക്ക് കൊണ്ടുവരേണ്ടതിന് നിന്നോട് അപേക്ഷിക്കുവാൻ ഒത്തുകൂടിയിരിക്കുന്നു.
21 കിന്തു മവതാ തന്ന സ്വീകർത്തവ്യം യതസ്തേഷാം മധ്യേവർത്തിനശ്ചത്വാരിംശജ്ജനേഭ്യോ ഽധികലോകാ ഏകമന്ത്രണാ ഭൂത്വാ പൗലം ന ഹത്വാ ഭോജനം പാനഞ്ച ന കരിഷ്യാമ ഇതി ശപഥേന ബദ്ധാഃ സന്തോ ഘാതകാ ഇവ സജ്ജിതാ ഇദാനീം കേവലം ഭവതോ ഽനുമതിമ് അപേക്ഷന്തേ|
൨൧നീ അവരെ വിശ്വസിച്ച് പൗലൊസിനെ വിട്ടുകൊടുക്കരുത്; അവരിൽ നാല്പതിൽ അധികംപേർ അവനെ കൊന്നുകളയുവോളം ഒന്നും തിന്നുകയോ കുടിയ്ക്കുകയോ ചെയ്കയില്ല എന്ന് ശപഥംചെയ്ത് അവനായി പതിയിരിക്കുന്നു; നിന്റെ സമ്മതം കിട്ടും എന്ന് ആശിച്ച് അവർ ഇപ്പോൾ ഒരുങ്ങി നില്ക്കുന്നു” എന്നു പറഞ്ഞു.
22 യാമിമാം കഥാം ത്വം നിവേദിതവാൻ താം കസ്മൈചിദപി മാ കഥയേത്യുക്ത്വാ സഹസ്രസേനാപതിസ്തം യുവാനം വിസൃഷ്ടവാൻ|
൨൨“നീ ഇത് എന്നോട് അറിയിച്ചു എന്ന് ആരോടും പറയരുത്” എന്നു സഹസ്രാധിപൻ കല്പിച്ചു, യൗവനക്കാരനെ പറഞ്ഞയച്ചു.
23 അനന്തരം സഹസ്രസേനാപതി ർദ്വൗ ശതസേനാപതീ ആഹൂയേദമ് ആദിശത്, യുവാം രാത്രൗ പ്രഹരൈകാവശിഷ്ടായാം സത്യാം കൈസരിയാനഗരം യാതും പദാതിസൈന്യാനാം ദ്വേ ശതേ ഘോടകാരോഹിസൈന്യാനാം സപ്തതിം ശക്തിധാരിസൈന്യാനാം ദ്വേ ശതേ ച ജനാൻ സജ്ജിതാൻ കുരുതം|
൨൩പിന്നെ അവൻ ശതാധിപന്മാരിൽ രണ്ടുപേരെ വരുത്തി: “ഈ രാത്രിയിൽ മൂന്നാം മണിനേരത്ത് കൈസര്യയ്ക്ക് പോകുവാൻ ഇരുനൂറ് പടയാളികളെയും എഴുപത് കുതിരച്ചേവകരെയും ഇരുനൂറ് കുന്തക്കാരെയും ഒരുക്കുവിൻ.
24 പൗലമ് ആരോഹയിതും ഫീലിക്ഷാധിപതേഃ സമീപം നിർവ്വിഘ്നം നേതുഞ്ച വാഹനാനി സമുപസ്ഥാപയതം|
൨൪പൗലൊസിനെ കയറ്റി ദേശാധിപതിയായ ഫേലിക്സിന്റെ അടുക്കൽ ക്ഷേമത്തോടെ എത്തിക്കുവാൻ മൃഗവാഹനങ്ങളെയും സജ്ജീകരിപ്പിൻ” എന്നു കല്പിച്ചു.
25 അപരം സ പത്രം ലിഖിത്വാ ദത്തവാൻ തല്ലിഖിതമേതത്,
൨൫താഴെ പറയുന്ന വിധത്തിൽ ഒരു എഴുത്തും എഴുതി.
26 മഹാമഹിമശ്രീയുക്തഫീലിക്ഷാധിപതയേ ക്ലൗദിയലുഷിയസ്യ നമസ്കാരഃ|
൨൬“ശ്രേഷ്ഠനായ രാജശ്രീ ഫേലിക്സ് ദേശാധിപതിക്ക് ക്ലൌദ്യൊസ് ലുസിയാസ് വന്ദനം ചൊല്ലുന്നു.
27 യിഹൂദീയലോകാഃ പൂർവ്വമ് ഏനം മാനവം ധൃത്വാ സ്വഹസ്തൈ ർഹന്തുമ് ഉദ്യതാ ഏതസ്മിന്നന്തരേ സസൈന്യോഹം തത്രോപസ്ഥായ ഏഷ ജനോ രോമീയ ഇതി വിജ്ഞായ തം രക്ഷിതവാൻ|
൨൭ഈ പുരുഷനെ യെഹൂദന്മാർ പിടിച്ച് കൊല്ലുവാൻ ഭാവിച്ചപ്പോൾ റോമാപൗരൻ എന്ന് അറിഞ്ഞ് ഞാൻ പട്ടാളത്തോടുകൂടെ നേരിട്ടു ചെന്ന് അവനെ വിടുവിച്ചു.
28 കിന്നിമിത്തം തേ തമപവദന്തേ തജ്ജ്ഞാതും തേഷാ സഭാം തമാനായിതവാൻ|
൨൮അവന്റെമേൽ കുറ്റം ചുമത്തുന്ന സംഗതി ഗ്രഹിപ്പാൻ ഇച്ഛിച്ചിട്ട് അവരുടെ ന്യായാധിപസംഘത്തിലേക്ക് അവനെ കൊണ്ടുചെന്നു.
29 തതസ്തേഷാം വ്യവസ്ഥായാ വിരുദ്ധയാ കയാചന കഥയാ സോഽപവാദിതോഽഭവത്, കിന്തു സ ശൃങ്ഖലബന്ധനാർഹോ വാ പ്രാണനാശാർഹോ ഭവതീദൃശഃ കോപ്യപരാധോ മയാസ്യ ന ദൃഷ്ടഃ|
൨൯എന്നാൽ അവരുടെ ന്യായപ്രമാണം സംബന്ധിച്ചുള്ള തർക്കങ്ങളെക്കുറിച്ച് കുറ്റം ചുമത്തുന്നതല്ലാതെ മരണത്തിനോ തടവുശിക്ഷക്കോ യോഗ്യമായത് ഒന്നും ഇല്ല എന്ന് കണ്ട്.
30 തഥാപി മനുഷ്യസ്യാസ്യ വധാർഥം യിഹൂദീയാ ഘാതകാഇവ സജ്ജിതാ ഏതാം വാർത്താം ശ്രുത്വാ തത്ക്ഷണാത് തവ സമീപമേനം പ്രേഷിതവാൻ അസ്യാപവാദകാംശ്ച തവ സമീപം ഗത്വാപവദിതുമ് ആജ്ഞാപയമ്| ഭവതഃ കുശലം ഭൂയാത്|
൩൦അനന്തരം ഈ പുരുഷന്റെ നേരെ അവർ കൂട്ടുകെട്ട് ഉണ്ടാക്കുന്നു എന്നുള്ള ഗൂഢാലോചനയെപ്പറ്റി അറിവ് കിട്ടിയപ്പോൾ ഞാൻ തൽക്ഷണം അവനെ നിന്റെ അടുക്കലേക്ക് അയച്ചിരിക്കുന്നു; അവന്റെ നേരെയുള്ള അന്യായം ദേശാധിപതിയുടെ സാന്നിദ്ധ്യത്തിൽ ബോധിപ്പിക്കുവാൻ വാദികളോട് കല്പിച്ചുമിരിക്കുന്നു; ശുഭമായിരിക്കട്ടെ”.
31 സൈന്യഗണ ആജ്ഞാനുസാരേണ പൗലം ഗൃഹീത്വാ തസ്യാം രജന്യാമ് ആന്തിപാത്രിനഗരമ് ആനയത്|
൩൧പടയാളികൾ അവരുടെ കല്പനകൾ അനുസരിച്ചു പൗലൊസിനെ കൂട്ടി രാത്രിയിൽ അന്തിപത്രിസോളം കൊണ്ടുചെന്നു,
32 പരേഽഹനി തേന സഹ യാതും ഘോടകാരൂഢസൈന്യഗണം സ്ഥാപയിത്വാ പരാവൃത്യ ദുർഗം ഗതവാൻ|
൩൨പിറ്റെന്നാൾ കുതിരച്ചേവകരെ അവനോടുകൂടെ അയച്ച് പടയാളികൾ കോട്ടയിലേക്ക് മടങ്ങിപ്പോന്നു.
33 തതഃ പരേ ഘോടകാരോഹിസൈന്യഗണഃ കൈസരിയാനഗരമ് ഉപസ്ഥായ തത്പത്രമ് അധിപതേഃ കരേ സമർപ്യ തസ്യ സമീപേ പൗലമ് ഉപസ്ഥാപിതവാൻ|
൩൩മറ്റവർ കൈസര്യയിൽ എത്തി ദേശാധിപതിക്ക് കത്ത് കൊടുത്ത് പൗലൊസിനെയും അവന്റെ മുമ്പിൽ നിർത്തി.
34 തദാധിപതിസ്തത്പത്രം പഠിത്വാ പൃഷ്ഠവാൻ ഏഷ കിമ്പ്രദേശീയോ ജനഃ? സ കിലികിയാപ്രദേശീയ ഏകോ ജന ഇതി ജ്ഞാത്വാ കഥിതവാൻ,
൩൪അവൻ കത്ത് വായിച്ചിട്ട് ഏത് സംസ്ഥാനക്കാരൻ എന്നു ചോദിച്ചു. കിലിക്യക്കാരൻ എന്നു കേട്ടാറെ:
35 തവാപവാദകഗണ ആഗതേ തവ കഥാം ശ്രോഷ്യാമി| ഹേരോദ്രാജഗൃഹേ തം സ്ഥാപയിതുമ് ആദിഷ്ടവാൻ|
൩൫“വാദികളും കൂടെ വന്നുചേരുമ്പോൾ നിന്നെ വിസ്തരിക്കാം” എന്നു പറഞ്ഞ് ഹെരോദാവിന്റെ കൊട്ടാരത്തിൽ അവനെ കാത്തുകൊൾവാൻ കല്പിച്ചു.