< പ്രേരിതാഃ 20 >

1 ഇത്ഥം കലഹേ നിവൃത്തേ സതി പൗലഃ ശിഷ്യഗണമ് ആഹൂയ വിസർജനം പ്രാപ്യ മാകിദനിയാദേശം പ്രസ്ഥിതവാൻ|
ലഹള അവസാനിച്ചപ്പോൾ പൗലോസ് ശിഷ്യന്മാരെ ആളയച്ചുവരുത്തി; അവരെ ധൈര്യപ്പെടുത്തിയശേഷം വിടവാങ്ങി മക്കദോന്യയിലേക്കു യാത്രതിരിച്ചു.
2 തേന സ്ഥാനേന ഗച്ഛൻ തദ്ദേശീയാൻ ശിഷ്യാൻ ബഹൂപദിശ്യ യൂനാനീയദേശമ് ഉപസ്ഥിതവാൻ|
ദൈവജനത്തിനു പ്രോത്സാഹനം നൽകുന്ന വളരെ പ്രബോധനങ്ങൾ നൽകിക്കൊണ്ട് ആ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് അദ്ദേഹം ഒടുവിൽ ഗ്രീസിൽ എത്തിച്ചേർന്നു.
3 തത്ര മാസത്രയം സ്ഥിത്വാ തസ്മാത് സുരിയാദേശം യാതുമ് ഉദ്യതഃ, കിന്തു യിഹൂദീയാസ്തം ഹന്തും ഗുപ്താ അതിഷ്ഠൻ തസ്മാത് സ പുനരപി മാകിദനിയാമാർഗേണ പ്രത്യാഗന്തും മതിം കൃതവാൻ|
അവിടെ മൂന്നുമാസം താമസിച്ചു. അവിടെനിന്നു സിറിയയിലേക്കു കപ്പൽകയറാൻ തുടങ്ങുന്ന അവസരത്തിൽ യെഹൂദർ അദ്ദേഹത്തിനെതിരായി ഗൂഢാലോചന നടത്തിയതുകൊണ്ട് മക്കദോന്യയിലൂടെ തിരികെപ്പോകാൻ അദ്ദേഹം തീരുമാനിച്ചു.
4 ബിരയാനഗരീയസോപാത്രഃ ഥിഷലനീകീയാരിസ്താർഖസികുന്ദൗ ദർബ്ബോനഗരീയഗായതീമഥിയൗ ആശിയാദേശീയതുഖികത്രഫിമൗ ച തേന സാർദ്ധം ആശിയാദേശം യാവദ് ഗതവന്തഃ|
ബെരോവയിലെ പുറൊസിന്റെ മകൻ സോപത്രോസും തെസ്സലോനിക്യരായ അരിസ്തർഹൊസും സെക്കുന്തോസും ദെർബെക്കാരനായ ഗായൊസും തിമോത്തിയോസും ഏഷ്യാപ്രവിശ്യക്കാരായ തിഹിക്കൊസും ത്രൊഫിമൊസും അദ്ദേഹത്തെ അനുഗമിച്ചു.
5 ഏതേ സർവ്വേ ഽഗ്രസരാഃ സന്തോ ഽസ്മാൻ അപേക്ഷ്യ ത്രോയാനഗരേ സ്ഥിതവന്തഃ|
അവർ ഞങ്ങൾക്കുമുമ്പായി യാത്രചെയ്തു ത്രോവാസ് തുറമുഖത്തെത്തി, അവിടെ ഞങ്ങൾക്കായി കാത്തിരുന്നു.
6 കിണ്വശൂന്യപൂപോത്സവദിനേ ച ഗതേ സതി വയം ഫിലിപീനഗരാത് തോയപഥേന ഗത്വാ പഞ്ചഭി ർദിനൈസ്ത്രോയാനഗരമ് ഉപസ്ഥായ തത്ര സപ്തദിനാന്യവാതിഷ്ഠാമ|
പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ കഴിഞ്ഞാണ് ഞങ്ങൾ ഫിലിപ്പിയയിൽനിന്ന് യാത്രതിരിച്ചത്. അഞ്ചുദിവസത്തിനുശേഷം ഞങ്ങൾ ത്രോവാസിൽ കപ്പൽയാത്രചെയ്ത് അവരുടെ അടുക്കലെത്തി; ഏഴുദിവസം അവിടെ താമസിച്ചു.
7 സപ്താഹസ്യ പ്രഥമദിനേ പൂപാൻ ഭംക്തു ശിഷ്യേഷു മിലിതേഷു പൗലഃ പരദിനേ തസ്മാത് പ്രസ്ഥാതുമ് ഉദ്യതഃ സൻ തദഹ്നി പ്രായേണ ക്ഷപായാ യാമദ്വയം യാവത് ശിഷ്യേഭ്യോ ധർമ്മകഥാമ് അകഥയത്|
ആഴ്ചയുടെ ആദ്യദിവസം, അപ്പം നുറുക്കാൻ ഞങ്ങൾ ഒരുമിച്ചുകൂടി. പൗലോസ് ജനങ്ങളോടു സംസാരിച്ചു; പിറ്റേന്ന് യാത്രയാകാൻ ഉദ്ദേശിച്ചിരുന്നതുകൊണ്ട് അദ്ദേഹം അർധരാത്രിവരെയും പ്രസംഗം ദീർഘിപ്പിച്ചു.
8 ഉപരിസ്ഥേ യസ്മിൻ പ്രകോഷ്ഠേ സഭാം കൃത്വാസൻ തത്ര ബഹവഃ പ്രദീപാഃ പ്രാജ്വലൻ|
ഞങ്ങൾ സമ്മേളിച്ച മുകൾനിലയിലെ മുറിയിൽ ധാരാളം വിളക്കുകൾ ഉണ്ടായിരുന്നു.
9 ഉതുഖനാമാ കശ്ചന യുവാ ച വാതായന ഉപവിശൻ ഘോരതരനിദ്രാഗ്രസ്തോ ഽഭൂത് തദാ പൗലേന ബഹുക്ഷണം കഥായാം പ്രചാരിതായാം നിദ്രാമഗ്നഃ സ തസ്മാദ് ഉപരിസ്ഥതൃതീയപ്രകോഷ്ഠാദ് അപതത്, തതോ ലോകാസ്തം മൃതകൽപം ധൃത്വോദതോലയൻ|
യൂത്തിക്കൊസ് എന്നു പേരുള്ള യുവാവ് ഒരു ജനൽപ്പടിയിൽ ഇരുന്ന് ഗാഢനിദ്രയിലേക്കു വഴുതിവീണുകൊണ്ടിരിക്കുകയായിരുന്നു. പൗലോസ് തന്റെ പ്രസംഗം ദീർഘിപ്പിച്ചപ്പോൾ, അയാൾ ഗാഢനിദ്രയിലായി. മൂന്നാംനിലയിൽനിന്ന് താഴെവീണു; ജനം താഴെവന്ന് അയാളെ എടുത്തുയർത്തിനോക്കുമ്പോൾ അയാൾ മരിച്ചിരുന്നു.
10 തതഃ പൗലോഽവരുഹ്യ തസ്യ ഗാത്രേ പതിത്വാ തം ക്രോഡേ നിധായ കഥിതവാൻ, യൂയം വ്യാകുലാ മാ ഭൂത നായം പ്രാണൈ ർവിയുക്തഃ|
പൗലോസ് ഇറങ്ങിച്ചെന്ന് അയാളുടെമേൽ കിടന്ന് അയാളെ ആലിംഗനംചെയ്തു. “പരിഭ്രമിക്കേണ്ടാ, അയാൾക്കു ജീവനുണ്ട്!” എന്ന് അദ്ദേഹം പറഞ്ഞു.
11 പശ്ചാത് സ പുനശ്ചോപരി ഗത്വാ പൂപാൻ ഭംക്ത്വാ പ്രഭാതം യാവത് കഥോപകഥനേ കൃത്വാ പ്രസ്ഥിതവാൻ|
പിന്നീട്, അദ്ദേഹം വീണ്ടും മുകളിലത്തെ മുറിയിലേക്കുപോയി, അപ്പം നുറുക്കി ഭക്ഷിച്ചു, പുലരിയോളം സംഭാഷണം തുടർന്നുകൊണ്ടേയിരുന്നു. പിന്നീട് അദ്ദേഹം യാത്രയായി.
12 തേ ച തം ജീവന്തം യുവാനം ഗൃഹീത്വാ ഗത്വാ പരമാപ്യായിതാ ജാതാഃ|
ജനങ്ങൾ ആ യുവാവിനെ ജീവനുള്ളവനായി അവന്റെ വീട്ടിൽ കൊണ്ടുപോയി; അവർ അത്യന്തം ആശ്വസിച്ചു.
13 അനന്തരം വയം പോതേനാഗ്രസരാ ഭൂത്വാസ്മനഗരമ് ഉത്തീര്യ്യ പൗലം ഗ്രഹീതും മതിമ് അകുർമ്മ യതഃ സ തത്ര പദ്ഭ്യാം വ്രജിതും മതിം കൃത്വേതി നിരൂപിതവാൻ|
ഞങ്ങൾ കപ്പൽകയറി നേരത്തേതന്നെ അസ്സൊസ് തുറമുഖത്തേക്കു പുറപ്പെട്ടു. അവിടെയെത്തുമ്പോൾ പൗലോസിനെയും ഞങ്ങളുടെകൂടെ കപ്പലിൽ കയറ്റാൻ ഉദ്ദേശിച്ചിരുന്നു. പൗലോസ് അസ്സൊസിലേക്കു കാൽനടയായി യാത്രചെയ്തിരുന്നതുകൊണ്ടാണ് ഈ ക്രമീകരണം ചെയ്തത്.
14 തസ്മാത് തത്രാസ്മാഭിഃ സാർദ്ധം തസ്മിൻ മിലിതേ സതി വയം തം നീത്വാ മിതുലീന്യുപദ്വീപം പ്രാപ്തവന്തഃ|
അങ്ങനെ അദ്ദേഹം ഞങ്ങളെ അസ്സൊസിൽവെച്ചു കണ്ടുമുട്ടി. അപ്പോൾ അദ്ദേഹത്തെക്കൂടി കയറ്റിക്കൊണ്ടു ഞങ്ങൾ മിതുലേനയിലേക്കു യാത്രയായി.
15 തസ്മാത് പോതം മോചയിത്വാ പരേഽഹനി ഖീയോപദ്വീപസ്യ സമ്മുഖം ലബ്ധവന്തസ്തസ്മാദ് ഏകേനാഹ്നാ സാമോപദ്വീപം ഗത്വാ പോതം ലാഗയിത്വാ ത്രോഗുല്ലിയേ സ്ഥിത്വാ പരസ്മിൻ ദിവസേ മിലീതനഗരമ് ഉപാതിഷ്ഠാമ|
പിറ്റേന്നു ഞങ്ങൾ അവിടെനിന്ന് കപ്പൽ നീക്കി ഖിയൊസ്ദ്വീപിന് അഭിമുഖമായി യാത്രതുടർന്നു. അതിനടുത്ത ദിവസം സാമോസ് ദ്വീപിലും പിറ്റേന്നാൾ മിലേത്തോസിലും എത്തിച്ചേർന്നു.
16 യതഃ പൗല ആശിയാദേശേ കാലം യാപയിതുമ് നാഭിലഷൻ ഇഫിഷനഗരം ത്യക്ത്വാ യാതും മന്ത്രണാം സ്ഥിരീകൃതവാൻ; യസ്മാദ് യദി സാധ്യം ഭവതി തർഹി നിസ്താരോത്സവസ്യ പഞ്ചാശത്തമദിനേ സ യിരൂശാലമ്യുപസ്ഥാതും മതിം കൃതവാൻ|
സാധ്യമെങ്കിൽ പെന്തക്കൊസ്തു ദിവസമാകുമ്പോഴേക്ക് ജെറുശലേമിൽ എത്താൻ പൗലോസ് തിടുക്കം കാട്ടി; അതുകൊണ്ട്, ഏഷ്യാപ്രവിശ്യയിൽ സമയം ചെലവഴിക്കുന്നത് ഒഴിവാക്കാൻ തീരുമാനിച്ചതിനാൽ അദ്ദേഹം എഫേസോസിൽ ഇറങ്ങാതെ യാത്ര മുന്നോട്ടു തുടർന്നു.
17 പൗലോ മിലീതാദ് ഇഫിഷം പ്രതി ലോകം പ്രഹിത്യ സമാജസ്യ പ്രാചീനാൻ ആഹൂയാനീതവാൻ|
മിലേത്തോസിൽനിന്ന് അദ്ദേഹം എഫേസോസിലേക്ക് ആളയച്ചു സഭാമുഖ്യന്മാരെ വരുത്തി.
18 തേഷു തസ്യ സമീപമ് ഉപസ്ഥിതേഷു സ തേഭ്യ ഇമാം കഥാം കഥിതവാൻ, അഹമ് ആശിയാദേശേ പ്രഥമാഗമനമ് ആരഭ്യാദ്യ യാവദ് യുഷ്മാകം സന്നിധൗ സ്ഥിത്വാ സർവ്വസമയേ യഥാചരിതവാൻ തദ് യൂയം ജാനീഥ;
അവർ വന്നപ്പോൾ അദ്ദേഹം അവരോട് ഇങ്ങനെ പറഞ്ഞു: “ഏഷ്യയിൽ എത്തിയ ദിവസംമുതൽ, നിങ്ങളോടുകൂടെ ആയിരുന്ന കാലമെല്ലാം ഞാൻ എങ്ങനെയാണു ജീവിച്ചതെന്നു നിങ്ങൾക്കറിയാമല്ലോ!
19 ഫലതഃ സർവ്വഥാ നമ്രമനാഃ സൻ ബഹുശ്രുപാതേന യിഹുദീയാനാമ് കുമന്ത്രണാജാതനാനാപരീക്ഷാഭിഃ പ്രഭോഃ സേവാമകരവം|
യെഹൂദരുടെ ഗൂഢാലോചനകൾനിമിത്തം എനിക്കു തീവ്രമായ പരിശോധനകൾ ഉണ്ടായെങ്കിലും ഞാൻ വളരെ താഴ്മയോടും കണ്ണുനീരോടും കൂടെ കർത്താവിനെ സേവിച്ചു.
20 കാമപി ഹിതകഥാം ന ഗോപായിതവാൻ താം പ്രചാര്യ്യ സപ്രകാശം ഗൃഹേ ഗൃഹേ സമുപദിശ്യേശ്വരം പ്രതി മനഃ പരാവർത്തനീയം പ്രഭൗ യീശുഖ്രീഷ്ടേ വിശ്വസനീയം
നിങ്ങൾക്കു പ്രയോജനമുള്ളത് ഒന്നും മറച്ചുവെക്കാതെ, പരസ്യമായും വീടുകളിൽവെച്ചും, ഞാൻ നിങ്ങളെ അറിയിക്കുകയും പഠിപ്പിക്കുകയും ചെയ്തു എന്നു നിങ്ങൾക്കറിയാം.
21 യിഹൂദീയാനാമ് അന്യദേശീയലോകാനാഞ്ച സമീപ ഏതാദൃശം സാക്ഷ്യം ദദാമി|
മാനസാന്തരപ്പെട്ടു ദൈവത്തിലേക്കു തിരിഞ്ഞ് നമ്മുടെ കർത്താവായ യേശുവിൽ വിശ്വസിക്കണമെന്നും ഞാൻ യെഹൂദരോടും ഗ്രീക്കുകാരോടും പ്രസ്താവിച്ചിട്ടുണ്ട്.
22 പശ്യത സാമ്പ്രതമ് ആത്മനാകൃഷ്ടഃ സൻ യിരൂശാലമ്നഗരേ യാത്രാം കരോമി, തത്ര മാമ്പ്രതി യദ്യദ് ഘടിഷ്യതേ താന്യഹം ന ജാനാമി;
“ഇപ്പോൾ ഞാൻ ആത്മാവിന്റെ അതിശക്തമായ പ്രേരണയാൽ ജെറുശലേമിലേക്കു പോകുന്നു. അവിടെ എനിക്ക് എന്താണു സംഭവിക്കുകയെന്നു ഞാൻ അറിയുന്നില്ല.
23 കിന്തു മയാ ബന്ധനം ക്ലേശശ്ച ഭോക്തവ്യ ഇതി പവിത്ര ആത്മാ നഗരേ നഗരേ പ്രമാണം ദദാതി|
ഒന്നുമാത്രം ഞാൻ അറിയുന്നു: കാരാഗൃഹവും കഷ്ടപ്പാടുകളുമാണ് ഓരോ പട്ടണത്തിലും എന്നെ കാത്തിരിക്കുന്നതെന്ന് പരിശുദ്ധാത്മാവ് എനിക്കു മുന്നറിയിപ്പു തരുന്നു.
24 തഥാപി തം ക്ലേശമഹം തൃണായ ന മന്യേ; ഈശ്വരസ്യാനുഗ്രഹവിഷയകസ്യ സുസംവാദസ്യ പ്രമാണം ദാതും, പ്രഭോ ര്യീശോഃ സകാശാദ യസ്യാഃ സേവായാഃ ഭാരം പ്രാപ്നവം താം സേവാം സാധയിതും സാനന്ദം സ്വമാർഗം സമാപയിതുഞ്ച നിജപ്രാണാനപി പ്രിയാൻ ന മന്യേ|
എങ്കിലും എന്റെ ജീവൻ അമൂല്യമെന്നു ഞാൻ കരുതുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യംവഹിക്കാൻ കർത്താവായ യേശു എനിക്കു തന്ന ദൗത്യവും പൂർത്തീകരിക്കണം എന്നതുമാത്രമാണ് എന്റെ ലക്ഷ്യം.
25 അധുനാ പശ്യത യേഷാം സമീപേഽഹമ് ഈശ്വരീയരാജ്യസ്യ സുസംവാദം പ്രചാര്യ്യ ഭ്രമണം കൃതവാൻ ഏതാദൃശാ യൂയം മമ വദനം പുന ർദ്രഷ്ടും ന പ്രാപ്സ്യഥ ഏതദപ്യഹം ജാനാമി|
“നിങ്ങളുടെ ഇടയിൽ ദൈവരാജ്യം പ്രസംഗിച്ചുകൊണ്ടു സഞ്ചരിച്ചിരുന്ന എന്റെ മുഖം ഇനിമേൽ നിങ്ങളിലാരും കാണുകയില്ല എന്നെനിക്ക് ഇപ്പോൾ അറിയാം.
26 യുഷ്മഭ്യമ് അഹമ് ഈശ്വരസ്യ സർവ്വാൻ ആദേശാൻ പ്രകാശയിതും ന ന്യവർത്തേ|
അതുകൊണ്ട്, ഞാൻ ഇന്നു നിങ്ങളോടു പ്രസ്താവിക്കട്ടെ: നിങ്ങളിലാരുടെയും രക്തം സംബന്ധിച്ചു ഞാൻ കുറ്റക്കാരനല്ല.
27 അഹം സർവ്വേഷാം ലോകാനാം രക്തപാതദോഷാദ് യന്നിർദോഷ ആസേ തസ്യാദ്യ യുഷ്മാൻ സാക്ഷിണഃ കരോമി|
ദൈവഹിതം പൂർണമായി, ഒട്ടും മറച്ചുവെക്കാതെതന്നെ ഞാൻ നിങ്ങളെ അറിയിച്ചിട്ടുണ്ട്.
28 യൂയം സ്വേഷു തഥാ യസ്യ വ്രജസ്യാധ്യക്ഷൻ ആത്മാ യുഷ്മാൻ വിധായ ന്യയുങ്ക്ത തത്സർവ്വസ്മിൻ സാവധാനാ ഭവത, യ സമാജഞ്ച പ്രഭു ർനിജരക്തമൂല്യേന ക്രീതവാന തമ് അവത,
നിങ്ങളെത്തന്നെയും പരിശുദ്ധാത്മാവു നിങ്ങളെ അധ്യക്ഷന്മാരാക്കിവെച്ചിട്ടുള്ള ആട്ടിൻപറ്റത്തെയും ഭദ്രമായി സംരക്ഷിക്കുക. സ്വന്തം രക്തത്താൽ അവിടന്നുതന്നെ വിലയ്ക്കു വാങ്ങിയ ദൈവത്തിന്റെ സഭയ്ക്ക് അജപാലനം ചെയ്യുക.
29 യതോ മയാ ഗമനേ കൃതഏവ ദുർജയാ വൃകാ യുഷ്മാകം മധ്യം പ്രവിശ്യ വ്രജം പ്രതി നിർദയതാമ് ആചരിഷ്യന്തി,
ഞാൻ പോയശേഷം ആട്ടിൻപറ്റത്തെ നശിപ്പിക്കാൻ മടിയില്ലാത്ത ക്രൂരരായ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടന്നുകൂടുമെന്ന് എനിക്കറിയാം.
30 യുഷ്മാകമേവ മധ്യാദപി ലോകാ ഉത്ഥായ ശിഷ്യഗണമ് അപഹന്തും വിപരീതമ് ഉപദേക്ഷ്യന്തീത്യഹം ജാനാമി|
ക്രിസ്തുശിഷ്യരെ തങ്ങളുടെ പിന്നാലെ വശീകരിച്ചുകൊണ്ടുപോകാനായി സത്യത്തെ വളച്ചു സംസാരിക്കുന്ന ചിലർ നിങ്ങളുടെ കൂട്ടത്തിൽനിന്നുതന്നെ എഴുന്നേൽക്കും.
31 ഇതി ഹേതോ ര്യൂയം സചൈതന്യാഃ സന്തസ്തിഷ്ടത, അഹഞ്ച സാശ്രുപാതഃ സൻ വത്സരത്രയം യാവദ് ദിവാനിശം പ്രതിജനം ബോധയിതും ന ന്യവർത്തേ തദപി സ്മരത|
അതുകൊണ്ട് ജാഗരൂകരായിരിക്കുക. ഞാൻ മൂന്നുവർഷം അഹോരാത്രം നിങ്ങൾക്കോരോരുത്തർക്കും കണ്ണുനീരോടെ മുന്നറിയിപ്പു തന്നുകൊണ്ടിരുന്നത് ഓർക്കുക.
32 ഇദാനീം ഹേ ഭ്രാതരോ യുഷ്മാകം നിഷ്ഠാം ജനയിതും പവിത്രീകൃതലോകാനാം മധ്യേഽധികാരഞ്ച ദാതും സമർഥോ യ ഈശ്വരസ്തസ്യാനുഗ്രഹസ്യ യോ വാദശ്ച തയോരുഭയോ ര്യുഷ്മാൻ സമാർപയമ്|
“ഇപ്പോൾ ഞാൻ നിങ്ങളെ ദൈവത്തിലും ദൈവകൃപയുടെ വചനത്തിലും ഭരമേൽപ്പിക്കുന്നു. ഈ വചനം നിങ്ങളെ ആത്മികമായി പണിതുയർത്തി, വിശുദ്ധീകരിക്കപ്പെട്ട എല്ലാവരോടുംകൂടെ ഓഹരി നൽകാൻ കഴിവുള്ളതാണല്ലോ.
33 കസ്യാപി സ്വർണം രൂപ്യം വസ്ത്രം വാ പ്രതി മയാ ലോഭോ ന കൃതഃ|
നിങ്ങളിലാരുടെയും വെള്ളിയോ സ്വർണമോ വസ്ത്രമോ ഒന്നുംതന്നെ ഞാൻ മോഹിച്ചിട്ടില്ല.
34 കിന്തു മമ മത്സഹചരലോകാനാഞ്ചാവശ്യകവ്യയായ മദീയമിദം കരദ്വയമ് അശ്രാമ്യദ് ഏതദ് യൂയം ജാനീഥ|
എന്റെയും എന്റെ കൂടെയുള്ളവരുടെയും ആവശ്യങ്ങൾ നിറവേറ്റാനുള്ള പണം എന്റെ ഈ കൈകളാൽ അധ്വാനിച്ചുണ്ടാക്കി എന്നു നിങ്ങൾക്കറിയാമല്ലോ!
35 അനേന പ്രകാരേണ ഗ്രഹണദ് ദാനം ഭദ്രമിതി യദ്വാക്യം പ്രഭു ര്യീശുഃ കഥിതവാൻ തത് സ്മർത്തും ദരിദ്രലോകാനാമുപകാരാർഥം ശ്രമം കർത്തുഞ്ച യുഷ്മാകമ് ഉചിതമ് ഏതത്സർവ്വം യുഷ്മാനഹമ് ഉപദിഷ്ടവാൻ|
ഇങ്ങനെയുള്ള കഠിനാധ്വാനംകൊണ്ടു നാം അശരണരെ സഹായിക്കണമെന്നു ഞാൻ നിങ്ങൾക്കു മാതൃക കാണിച്ചുതന്നിരിക്കുന്നു. ‘വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതിലാണ് അനുഗ്രഹം,’ എന്നുള്ള കർത്താവായ യേശുവിന്റെ വാക്കുകൾ ഓർക്കുക.”
36 ഏതാം കഥാം കഥയിത്വാ സ ജാനുനീ പാതയിത്വാ സർവൈഃ സഹ പ്രാർഥയത|
പൗലോസ് തന്റെ പ്രസംഗം അവസാനിപ്പിച്ചതിനുശേഷം അവരോടെല്ലാവരോടുംകൂടെ മുട്ടുകുത്തി പ്രാർഥിച്ചു.
37 തേന തേ ക്രന്ദ്രന്തഃ
എല്ലാവരും വളരെ കരഞ്ഞ് അദ്ദേഹത്തെ ആലിംഗനംചെയ്ത് ചുംബിച്ചു.
38 പുന ർമമ മുഖം ന ദ്രക്ഷ്യഥ വിശേഷത ഏഷാ യാ കഥാ തേനാകഥി തത്കാരണാത് ശോകം വിലാപഞ്ച കൃത്വാ കണ്ഠം ധൃത്വാ ചുമ്ബിതവന്തഃ| പശ്ചാത് തേ തം പോതം നീതവന്തഃ|
“നിങ്ങൾ ഇനി എന്റെ മുഖം കാണുകയില്ല” എന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് അവർക്കേറ്റവുമധികം സങ്കടമുണ്ടാക്കിയത്. പിന്നെ അവർ കപ്പലിന്റെ അടുത്തുവരെ അദ്ദേഹത്തെ അനുയാത്രചെയ്തു.

< പ്രേരിതാഃ 20 >