< prakāśitaṁ 19 >

1 tataḥ paraṁ svargasthānāṁ mahājanatāyā mahāśabdō 'yaṁ mayā śrūtaḥ, brūta parēśvaraṁ dhanyam asmadīyō ya īśvaraḥ| tasyābhavat paritrāṇāṁ prabhāvaśca parākramaḥ|
അനന്തരം ഞാൻ സ്വർഗ്ഗത്തിൽ വലിയോരു പുരുഷാരത്തിന്റെ മഹാഘോഷംപോലെ കേട്ടതു: ഹല്ലെലൂയ്യാ! രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്നുള്ളതു.
2 vicārājñāśca tasyaiva satyā nyāyyā bhavanti ca| yā svavēśyākriyābhiśca vyakarōt kr̥tsnamēdinīṁ| tāṁ sa daṇḍitavān vēśyāṁ tasyāśca karatastathā| śōṇitasya svadāsānāṁ saṁśōdhaṁ sa gr̥hītavān||
വേശ്യാവൃത്തികൊണ്ടു ഭൂമിയെ വഷളാക്കിയ മഹാവേശ്യക്കു അവൻ ശിക്ഷ വിധിച്ചു തന്റെ ദാസന്മാരുടെ രക്തം അവളുടെ കയ്യിൽനിന്നു ചോദിച്ചു പ്രതികാരം ചെയ്കകൊണ്ടു അവന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ.
3 punarapi tairidamuktaṁ yathā, brūta parēśvaraṁ dhanyaṁ yannityaṁ nityamēva ca| tasyā dāhasya dhūmō 'sau diśamūrddhvamudēṣyati|| (aiōn g165)
അവർ പിന്നെയും: ഹല്ലെലൂയ്യാ! അവളുടെ പുക എന്നെന്നേക്കും പൊങ്ങുന്നു എന്നു പറഞ്ഞു. (aiōn g165)
4 tataḥ paraṁ caturvviṁśatiprācīnāścatvāraḥ prāṇinaśca praṇipatya siṁhāsanōpaviṣṭam īśvaraṁ praṇamyāvadan, tathāstu paramēśaśca sarvvairēva praśasyatāṁ||
ഇരുപത്തുനാലു മൂപ്പന്മാരും നാലു ജീവികളും: ആമേൻ, ഹല്ലെലൂയ്യാ! എന്നു പറഞ്ഞു സിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെ വീണു നമസ്കരിച്ചു.
5 anantaraṁ siṁhāsanamadhyād ēṣa ravō nirgatō, yathā, hē īśvarasya dāsēyāstadbhaktāḥ sakalā narāḥ| yūyaṁ kṣudrā mahāntaśca praśaṁsata va īśvaraṁ||
നമ്മുടെ ദൈവത്തിന്റെ സകലദാസന്മാരും ഭക്തന്മാരുമായി ചെറിയവരും വലിയവരും ആയുള്ളോരേ, അവനെ വാഴ്ത്തുവിൻ എന്നു പറയുന്നോരു ശബ്ദം സിംഹാസനത്തിൽ നിന്നു പുറപ്പെട്ടു.
6 tataḥ paraṁ mahājanatāyāḥ śabda iva bahutōyānāñca śabda iva gr̥rutarastanitānāñca śabda iva śabdō 'yaṁ mayā śrutaḥ, brūta parēśvaraṁ dhanyaṁ rājatvaṁ prāptavān yataḥ| sa paramēśvarō 'smākaṁ yaḥ sarvvaśaktimān prabhuḥ|
അപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും ഞാൻ കേട്ടതു; ഹല്ലെലൂയ്യാ! സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവു രാജത്വം ഏറ്റിരിക്കുന്നു.
7 kīrttayāmaḥ stavaṁ tasya hr̥ṣṭāścōllāsitā vayaṁ| yanmēṣaśāvakasyaiva vivāhasamayō 'bhavat| vāgdattā cābhavat tasmai yā kanyā sā susajjitā|
നാം സന്തോഷിച്ചു ഉല്ലസിച്ചു അവന്നു മഹത്വം കൊടുക്കുക; കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ; അവന്റെ കാന്തയും തന്നെത്താൻ ഒരുക്കിയിരിക്കുന്നു.
8 paridhānāya tasyai ca dattaḥ śubhraḥ sucēlakaḥ||
അവൾക്കു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാൻ കൃപ ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികൾ തന്നേ.
9 sa sucēlakaḥ pavitralōkānāṁ puṇyāni| tataḥ sa mām uktavān tvamidaṁ likha mēṣaśāvakasya vivāhabhōjyāya yē nimantritāstē dhanyā iti| punarapi mām avadat, imānīśvarasya satyāni vākyāni|
പിന്നെ അവൻ എന്നോടു: കുഞ്ഞാടിന്റെ കല്യാണസദ്യെക്കു ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാന്മാർ എന്നു എഴുതുക എന്നു പറഞ്ഞു. ഇതു ദൈവത്തിന്റെ സത്യവചനം എന്നും എന്നോടു പറഞ്ഞു.
10 anantaraṁ ahaṁ tasya caraṇayōrantikē nipatya taṁ praṇantumudyataḥ|tataḥ sa mām uktavān sāvadhānastiṣṭha maivaṁ kuru yīśōḥ sākṣyaviśiṣṭaistava bhrātr̥bhistvayā ca sahadāsō 'haṁ| īśvaramēva praṇama yasmād yīśōḥ sākṣyaṁ bhaviṣyadvākyasya sāraṁ|
ഞാൻ അവനെ നമസ്കരിക്കേണ്ടതിന്നു അവന്റെ കാല്ക്കൽ വീണു; അപ്പോൾ അവൻ എന്നോടു: അതരുതു; ഞാൻ നിനക്കും യേശുവിന്റെ സാക്ഷ്യം ഉള്ള നിന്റെ സഹോദരന്മാർക്കും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക; യേശുവിന്റെ സാക്ഷ്യമോ പ്രവചനത്തിന്റെ ആത്മാവു തന്നേ എന്നു പറഞ്ഞു.
11 anantaraṁ mayā muktaḥ svargō dr̥ṣṭaḥ, ēkaḥ śvētavarṇō 'śvō 'pi dr̥ṣṭastadārūḍhō janō viśvāsyaḥ satyamayaścēti nāmnā khyātaḥ sa yāthārthyēna vicāraṁ yuddhañca karōti|
അനന്തരം സ്വർഗ്ഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേൽ ഇരിക്കുന്നവന്നു വിശ്വസ്തനും സത്യവാനും എന്നും പേർ. അവൻ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു.
12 tasya nētrē 'gniśikhātulyē śirasi ca bahukirīṭāni vidyantē tatra tasya nāma likhitamasti tamēva vinā nāparaḥ kō 'pi tannāma jānāti|
അവന്റെ കണ്ണു അഗ്നിജ്വാല; തലയിൽ അനേകം രാജമുടികൾ; എഴുതീട്ടുള്ള ഒരു നാമവും അവന്നുണ്ടു; അതു അവന്നല്ലാതെ ആർക്കും അറിഞ്ഞുകൂടാ.
13 sa rudhiramagnēna paricchadēnācchādita īśvaravāda iti nāmnābhidhīyatē ca|
അവൻ രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു; അവന്നു ദൈവവചനം എന്നു പേർ പറയുന്നു.
14 aparaṁ svargasthasainyāni śvētāśvārūḍhāni parihitanirmmalaśvētasūkṣmavastrāṇi ca bhūtvā tamanugacchanti|
സ്വർഗ്ഗത്തിലെ സൈന്യം നിർമ്മലവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിച്ചു വെള്ളക്കുതിരപ്പുറത്തു കയറി അവനെ അനുഗമിച്ചു.
15 tasya vaktrād ēkastīkṣaṇaḥ khaṅgō nirgacchati tēna khaṅgēna sarvvajātīyāstēnāghātitavyāḥ sa ca lauhadaṇḍēna tān cārayiṣyati sarvvaśaktimata īśvarasya pracaṇḍakōparasōtpādakadrākṣākuṇḍē yadyat tiṣṭhati tat sarvvaṁ sa ēva padābhyāṁ pinaṣṭi|
ജാതികളെ വെട്ടുവാൻ അവന്റെ വായിൽ നിന്നു മൂർച്ചയുള്ളവാൾ പുറപ്പെടുന്നു; അവൻ ഇരിമ്പുകോൽ കൊണ്ടു അവരെ മേയ്ക്കും; സർവ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്കു അവൻ മെതിക്കുന്നു.
16 aparaṁ tasya paricchada urasi ca rājñāṁ rājā prabhūnāṁ prabhuścēti nāma nikhitamasti|
രാജാധിരാജാവും കർത്താധികർത്താവും എന്ന നാമം അവന്റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു.
17 anantaraṁ sūryyē tiṣṭhan ēkō dūtō mayā dr̥ṣṭaḥ, ākāśamadhya uḍḍīyamānān sarvvān pakṣiṇaḥ prati sa uccaiḥsvarēṇēdaṁ ghōṣayati, atrāgacchata|
ഒരു ദൂതൻ സൂര്യനിൽ നില്ക്കുന്നതു ഞാൻ കണ്ടു; അവൻ ആകാശമദ്ധ്യേ പറക്കുന്ന സകല പക്ഷികളോടും:
18 īśvarasya mahābhōjyē milata, rājñāṁ kravyāṇi sēnāpatīnāṁ kravyāṇi vīrāṇāṁ kravyāṇyaśvānāṁ tadārūḍhānāñca kravyāṇi dāsamuktānāṁ kṣudramahatāṁ sarvvēṣāmēva kravyāṇi ca yuṣmābhi rbhakṣitavyāni|
രാജാക്കന്മാരുടെ മാംസവും സഹസ്രാധിപന്മാരുടെ മാംസവും വീരന്മാരുടെ മാംസവും കുതിരകളുടെയും കുതിരപ്പുറത്തിരിക്കുന്നവരുടെയും മാംസവും സ്വതന്ത്രന്മാരും ദാസന്മാരും ചെറിയവരും വലിയവരുമായ എല്ലാവരുടെയും മാംസവും തിന്മാൻ മഹാദൈവത്തിന്റെ അത്താഴത്തിന്നു വന്നു കൂടുവിൻ എന്നു ഉറക്കെ വിളിച്ചുപറഞ്ഞു.
19 tataḥ paraṁ tēnāśvārūḍhajanēna tadīyasainyaiśca sārddhaṁ yuddhaṁ karttuṁ sa paśuḥ pr̥thivyā rājānastēṣāṁ sainyāni ca samāgacchantīti mayā dr̥ṣṭaṁ|
കുതിരപ്പുറത്തിരിക്കുന്നവനോടും അവന്റെ സൈന്യത്തോടും യുദ്ധം ചെയ്‌വാൻ മൃഗവും ഭൂരാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചു വന്നു കൂടിയതു ഞാൻ കണ്ടു.
20 tataḥ sa paśu rdhr̥tō yaśca mithyābhaviṣyadvaktā tasyāntikē citrakarmmāṇi kurvvan tairēva paśvaṅkadhāriṇastatpratimāpūjakāṁśca bhramitavān sō 'pi tēna sārddhaṁ dhr̥taḥ| tau ca vahnigandhakajvalitahradē jīvantau nikṣiptau| (Limnē Pyr g3041 g4442)
മൃഗത്തെയും അതിന്റെ മുമ്പാകെ താൻ ചെയ്ത അടയാളങ്ങളാൽ മനുഷ്യരെ ചതിച്ചു മൃഗത്തിന്റെ മുദ്ര ഏല്പിക്കയും അതിന്റെ പ്രതിമയെ നമസ്കരിപ്പിക്കയും ചെയ്ത കള്ളപ്രവാചകനെയും പിടിച്ചു കെട്ടി ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയിൽ ജീവനോടെ തള്ളിക്കളഞ്ഞു. (Limnē Pyr g3041 g4442)
21 avaśiṣṭāśca tasyāśvārūḍhasya vaktranirgatakhaṅgēna hatāḥ, tēṣāṁ kravyaiśca pakṣiṇaḥ sarvvē tr̥ptiṁ gatāḥ|
ശേഷിച്ചവരെ കുതിരപ്പുറത്തിരിക്കുന്നവന്റെ വായിൽ നിന്നു പുറപ്പെടുന്ന വാൾകൊണ്ടു കൊന്നു അവരുടെ മാംസം തിന്നു സകല പക്ഷികൾക്കും തൃപ്തിവന്നു.

< prakāśitaṁ 19 >