< mathiḥ 24 >
1 anantaraṁ yīśu ryadā mandirād bahi rgacchati, tadānīṁ śiṣyāstaṁ mandiranirmmāṇaṁ darśayitumāgatāḥ|
യേശു ദൈവാലയം വിട്ടുപോകുമ്പോൾ ശിഷ്യന്മാർ അടുക്കൽ ചെന്ന് ദൈവാലയത്തിന് സമീപമുള്ള കെട്ടിടസമുച്ചയങ്ങളിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധതിരിച്ചു.
2 tatō yīśustānuvāca, yūyaṁ kimētāni na paśyatha? yuṣmānahaṁ satyaṁ vadāmi, ētannicayanasya pāṣāṇaikamapyanyapāṣāṇēpari na sthāsyati sarvvāṇi bhūmisāt kāriṣyantē|
അപ്പോൾ യേശു, “നിങ്ങൾ ഇവയെല്ലാം കാണുന്നല്ലോ? ഒരു കല്ലിനുമീതേ മറ്റൊരു കല്ല് ശേഷിക്കാത്തവിധം ഇതെല്ലാം നിലംപരിചാക്കപ്പെടും, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
3 anantaraṁ tasmin jaitunaparvvatōpari samupaviṣṭē śiṣyāstasya samīpamāgatya guptaṁ papracchuḥ, ētā ghaṭanāḥ kadā bhaviṣyanti? bhavata āgamanasya yugāntasya ca kiṁ lakṣma? tadasmān vadatu| (aiōn )
ഇതിനുശേഷം യേശു ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ച് അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “എപ്പോഴാണ് ഇതു സംഭവിക്കുക? അങ്ങയുടെ പുനരാഗമനത്തിന്റെയും യുഗാവസാനത്തിന്റെയും ലക്ഷണം എന്തായിരിക്കും?” എന്നു ചോദിച്ചു. (aiōn )
4 tadānīṁ yīśustānavōcat, avadhadvvaṁ, kōpi yuṣmān na bhramayēt|
അതിന് യേശു ഉത്തരം പറഞ്ഞത്: “ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാൻ സൂക്ഷിക്കുക.
5 bahavō mama nāma gr̥hlanta āgamiṣyanti, khrīṣṭō'hamēvēti vācaṁ vadantō bahūn bhramayiṣyanti|
‘ഞാൻ ക്രിസ്തുവാകുന്നു’ എന്ന് അവകാശപ്പെട്ടുകൊണ്ട് ധാരാളംപേർ എന്റെ നാമത്തിൽ വന്ന് പലരെയും വഞ്ചിക്കും.
6 yūyañca saṁgrāmasya raṇasya cāḍambaraṁ śrōṣyatha, avadhadvvaṁ tēna cañcalā mā bhavata, ētānyavaśyaṁ ghaṭiṣyantē, kintu tadā yugāntō nahi|
നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധകിംവദന്തികളെക്കുറിച്ചും കേൾക്കും, എന്നാൽ പരിഭ്രാന്തരാകരുത്. ഇവയെല്ലാം സംഭവിക്കേണ്ടതുതന്നെ, എന്നാൽ ഇതല്ല യുഗാവസാനം.
7 aparaṁ dēśasya vipakṣō dēśō rājyasya vipakṣō rājyaṁ bhaviṣyati, sthānē sthānē ca durbhikṣaṁ mahāmārī bhūkampaśca bhaviṣyanti,
ജനതകൾതമ്മിലും രാജ്യങ്ങൾതമ്മിലും യുദ്ധംചെയ്യും. ക്ഷാമവും ഭൂകമ്പങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകും.
ഇവയെല്ലാം പ്രസവവേദനയുടെ ആരംഭംമാത്രം.
9 tadānīṁ lōkā duḥkhaṁ bhōjayituṁ yuṣmān parakarēṣu samarpayiṣyanti haniṣyanti ca, tathā mama nāmakāraṇād yūyaṁ sarvvadēśīyamanujānāṁ samīpē ghr̥ṇārhā bhaviṣyatha|
“മനുഷ്യർ നിങ്ങളെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യും. എന്റെ അനുയായികളായതിനാൽ സർവജനതകളും നിങ്ങളെ വെറുക്കും.
10 bahuṣu vighnaṁ prāptavatsu parasparam r̥tīyāṁ kr̥tavatsu ca ēkō'paraṁ parakarēṣu samarpayiṣyati|
അപ്പോൾ അനേകർ എന്നിലുള്ള വിശ്വാസം പരിത്യജിക്കുകയും പരസ്പരം ഒറ്റിക്കൊടുക്കുകയും വെറുക്കുകയും ചെയ്യും.
11 tathā bahavō mr̥ṣābhaviṣyadvādina upasthāya bahūn bhramayiṣyanti|
പല വ്യാജപ്രവാചകരും വന്ന് അനേകരെ വഞ്ചിക്കും.
12 duṣkarmmaṇāṁ bāhulyāñca bahūnāṁ prēma śītalaṁ bhaviṣyati|
വർധിതമായ ദുഷ്ടതനിമിത്തം അനേകരുടെയും സ്നേഹം കുറഞ്ഞുപോകും;
13 kintu yaḥ kaścit śēṣaṁ yāvad dhairyyamāśrayatē, saēva paritrāyiṣyatē|
എന്നാൽ, അന്ത്യംവരെ സഹിച്ചുനിൽക്കുന്നവർ രക്ഷിക്കപ്പെടും.
14 aparaṁ sarvvadēśīyalōkān pratimākṣī bhavituṁ rājasya śubhasamācāraḥ sarvvajagati pracāriṣyatē, ētādr̥śi sati yugānta upasthāsyati|
ദൈവരാജ്യത്തിന്റെ സുവിശേഷം സർവജനതകളും കേൾക്കുന്നതുവരെ ലോകത്തിലെല്ലാം പ്രസംഗിക്കപ്പെടും; യുഗാവസാനം അപ്പോഴായിരിക്കും.
15 atō yat sarvvanāśakr̥dghr̥ṇārhaṁ vastu dāniyēlbhaviṣyadvadinā prōktaṁ tad yadā puṇyasthānē sthāpitaṁ drakṣyatha, (yaḥ paṭhati, sa budhyatāṁ)
“ദാനീയേൽപ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്തപ്രകാരം, ‘എല്ലാറ്റിനെയും ഉന്മൂലനംചെയ്യുന്ന മ്ലേച്ഛത’ വിശുദ്ധസ്ഥാനത്ത് നിൽക്കുന്നതു നിങ്ങൾ കാണുമ്പോൾ—വായിക്കുന്നയാൾ മനസ്സിലാക്കിക്കൊള്ളട്ടെ—
16 tadānīṁ yē yihūdīyadēśē tiṣṭhanti, tē parvvatēṣu palāyantāṁ|
യെഹൂദ്യപ്രവിശ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ.
17 yaḥ kaścid gr̥hapr̥ṣṭhē tiṣṭhati, sa gr̥hāt kimapi vastvānētum adhē nāvarōhēt|
മട്ടുപ്പാവിൽ ഇരിക്കുന്നയാൾ തന്റെ വീട്ടിൽനിന്ന് എന്തെങ്കിലും എടുക്കാനായി വീടിനുള്ളിൽ കയറരുത്.
18 yaśca kṣētrē tiṣṭhati, sōpi vastramānētuṁ parāvr̥tya na yāyāt|
വയലിലായിരിക്കുന്നയാൾ തന്റെ പുറങ്കുപ്പായം എടുക്കാൻ തിരികെ പോകരുത്.
19 tadānīṁ garbhiṇīstanyapāyayitrīṇāṁ durgati rbhaviṣyati|
ഗർഭവതികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ആ ദിവസങ്ങളിൽ ഹാ കഷ്ടം!
20 atō yaṣmākaṁ palāyanaṁ śītakālē viśrāmavārē vā yanna bhavēt, tadarthaṁ prārthayadhvam|
നിങ്ങളുടെ പലായനം ശീതകാലത്തോ ശബ്ബത്തിലോ ആകരുതേ എന്നു പ്രാർഥിക്കുക.
21 ā jagadārambhād ētatkālaparyyanantaṁ yādr̥śaḥ kadāpi nābhavat na ca bhaviṣyati tādr̥śō mahāklēśastadānīm upasthāsyati|
കാരണം, ലോകാരംഭംമുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തതും അതിനുശേഷം ഒരിക്കലും ഉണ്ടാകാത്തതുമായ വലിയ പീഡ ആ നാളുകളിൽ ഉണ്ടാകും.
22 tasya klēśasya samayō yadi hsvō na kriyēta, tarhi kasyāpi prāṇinō rakṣaṇaṁ bhavituṁ na śaknuyāt, kintu manōnītamanujānāṁ kr̥tē sa kālō hsvīkariṣyatē|
“ആ ദിവസങ്ങൾ പരിമിതപ്പെടുത്തിയില്ലെങ്കിൽ ഒരു വ്യക്തിപോലും അവശേഷിക്കുകയില്ല; എന്നാൽ തെരഞ്ഞെടുക്കപ്പെട്ടവർക്കുവേണ്ടി ആ ദിവസങ്ങൾ പരിമിതപ്പെടുത്തും.
23 aparañca paśyata, khrīṣṭō'tra vidyatē, vā tatra vidyatē, tadānīṁ yadī kaścid yuṣmāna iti vākyaṁ vadati, tathāpi tat na pratīt|
അന്ന് നിങ്ങളോട് ആരെങ്കിലും, ‘ക്രിസ്തു ഇതാ ഇവിടെ’ എന്നോ ‘ക്രിസ്തു അതാ അവിടെ’ എന്നോ പറഞ്ഞാൽ അതു വിശ്വസിക്കരുത്.
24 yatō bhāktakhrīṣṭā bhāktabhaviṣyadvādinaśca upasthāya yāni mahanti lakṣmāṇi citrakarmmāṇi ca prakāśayiṣyanti, tai ryadi sambhavēt tarhi manōnītamānavā api bhrāmiṣyantē|
കാരണം, വ്യാജക്രിസ്തുക്കളും വ്യാജപ്രവാചകരും വന്നു വലിയ ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ച് മനുഷ്യരെ വഞ്ചിക്കും; സാധ്യമെങ്കിൽ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും!
25 paśyata, ghaṭanātaḥ pūrvvaṁ yuṣmān vārttām avādiṣam|
നോക്കൂ, ഞാൻ ഇത് മുൻകൂട്ടിത്തന്നെ നിങ്ങളോടു പറഞ്ഞിരിക്കുന്നു.
26 ataḥ paśyata, sa prāntarē vidyata iti vākyē kēnacit kathitēpi bahi rmā gacchata, vā paśyata, sōntaḥpurē vidyatē, ētadvākya uktēpi mā pratīta|
“അതുകൊണ്ട് ആരെങ്കിലും നിങ്ങളോട്, ‘ക്രിസ്തു അതാ അവിടെ വിജനസ്ഥലത്ത്’ എന്നു പറഞ്ഞാൽ നിങ്ങൾ അവിടേക്കു പോകരുത്; ‘അദ്ദേഹം ഇതാ ഇവിടെ മുറിക്കുള്ളിൽ’ എന്നു പറഞ്ഞാൽ വിശ്വസിക്കരുത്.
27 yatō yathā vidyut pūrvvadiśō nirgatya paścimadiśaṁ yāvat prakāśatē, tathā mānuṣaputrasyāpyāgamanaṁ bhaviṣyati|
കിഴക്കുണ്ടാകുന്ന മിന്നൽപ്പിണർ പടിഞ്ഞാറുവരെ ദൃശ്യമാകുന്നു; അതുപോലെ ആയിരിക്കും മനുഷ്യപുത്രന്റെ പുനരാഗമനം.
28 yatra śavastiṣṭhati, tatrēva gr̥dhrā milanti|
കഴുകന്മാർ കൂട്ടംകൂടുന്നത് ശവത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതുപോലെ, ഇക്കാര്യങ്ങൾ സംഭവിക്കുന്നത് മനുഷ്യപുത്രന്റെ വരവിന്റെ ലക്ഷണമായിരിക്കും.
29 aparaṁ tasya klēśasamayasyāvyavahitaparatra sūryyasya tējō lōpsyatē, candramā jyōsnāṁ na kariṣyati, nabhasō nakṣatrāṇi patiṣyanti, gagaṇīyā grahāśca vicaliṣyanti|
“ആ ദിവസങ്ങളിലെ ദുരിതങ്ങൾ അവസാനിച്ചാലുടൻ, “‘സൂര്യൻ അന്ധകാരമയമാകും, ചന്ദ്രന്റെ പ്രകാശം ഇല്ലാതെയാകും: നക്ഷത്രങ്ങൾ ആകാശത്തുനിന്നു കൊഴിഞ്ഞുവീഴും; ആകാശഗോളങ്ങൾക്ക് ഇളക്കംതട്ടും.’
30 tadānīm ākāśamadhyē manujasutasya lakṣma darśiṣyatē, tatō nijaparākramēṇa mahātējasā ca mēghārūḍhaṁ manujasutaṁ nabhasāgacchantaṁ vilōkya pr̥thivyāḥ sarvvavaṁśīyā vilapiṣyanti|
“അപ്പോൾ മനുഷ്യപുത്രന്റെ വരവിന്റെ ചിഹ്നം ആകാശത്ത് ദൃശ്യമാകും. ഭൂമിയിലെ സകലജനതയും വിലപിക്കും. അപ്പോൾ മനുഷ്യപുത്രൻ (ഞാൻ) മഹാശക്തിയോടും മഹാപ്രതാപത്തോടുംകൂടെ ആകാശമേഘങ്ങളിന്മേൽ വരുന്നത് മനുഷ്യർ കാണും.
31 tadānīṁ sa mahāśabdāyamānatūryyā vādakān nijadūtān prahēṣyati, tē vyōmna ēkasīmātō'parasīmāṁ yāvat caturdiśastasya manōnītajanān ānīya mēlayiṣyanti|
മനുഷ്യപുത്രൻ അത്യുച്ചത്തിലുള്ള കാഹളം ധ്വനിപ്പിച്ചുകൊണ്ട് തന്റെ ദൂതന്മാരെ അയയ്ക്കും; മനുഷ്യപുത്രൻ തനിക്കായി തെരഞ്ഞെടുത്തവരെ, ആകാശത്തിന്റെ ഒരറ്റംമുതൽ മറ്റേയറ്റംവരെ, നാല് അതിരുകളിൽനിന്ന് ദൂതന്മാർ ഒരുമിച്ചുകൂട്ടും.
32 uḍumbarapādapasya dr̥ṣṭāntaṁ śikṣadhvaṁ; yadā tasya navīnāḥ śākhā jāyantē, pallavādiśca nirgacchati, tadā nidāghakālaḥ savidhō bhavatīti yūyaṁ jānītha;
“അത്തിമരത്തിൽനിന്ന് ഈ പാഠം പഠിക്കുക: അതിന്റെ ചില്ലകൾ കോമളമായി തളിർക്കുമ്പോൾ വേനൽക്കാലം സമീപിച്ചിരിക്കുന്നു എന്നു നിങ്ങൾ ഗ്രഹിക്കുന്നല്ലോ.
33 tadvad ētā ghaṭanā dr̥ṣṭvā sa samayō dvāra upāsthād iti jānīta|
അതുപോലെതന്നെ, നിങ്ങൾ ഈ കാര്യങ്ങളെല്ലാം സംഭവിക്കുന്നതു കാണുമ്പോൾ മനുഷ്യപുത്രൻ (ഞാൻ) അടുത്ത്, വാതിൽക്കൽവരെ എത്തിയിരിക്കുന്നെന്നു മനസ്സിലാക്കുക.
34 yuṣmānahaṁ tathyaṁ vadāmi, idānīntanajanānāṁ gamanāt pūrvvamēva tāni sarvvāṇi ghaṭiṣyantē|
ഞാൻ നിങ്ങളോടു പറയട്ടെ, ഇവയെല്ലാം സംഭവിച്ചുതീരുന്നതുവരെ ഈ തലമുറ അവസാനിക്കുകയില്ല, നിശ്ചയം.
35 nabhōmēdinyō rluptayōrapi mama vāk kadāpi na lōpsyatē|
ആകാശവും ഭൂമിയും നശിച്ചുപോകും; എന്റെ വചനങ്ങളോ, അനശ്വരമായിരിക്കും.
36 aparaṁ mama tātaṁ vinā mānuṣaḥ svargasthō dūtō vā kōpi taddinaṁ taddaṇḍañca na jñāpayati|
“ആ ദിവസവും മണിക്കൂറും പിതാവ് അല്ലാതെ, സ്വർഗത്തിലെ ദൂതന്മാരോ പുത്രൻപോലുമോ അറിയുന്നില്ല.
37 aparaṁ nōhē vidyamānē yādr̥śamabhavat tādr̥śaṁ manujasutasyāgamanakālēpi bhaviṣyati|
നോഹയുടെ കാലത്തു സംഭവിച്ചതുപോലെതന്നെ ആയിരിക്കും മനുഷ്യപുത്രന്റെ പുനരാഗമനം.
38 phalatō jalāplāvanāt pūrvvaṁ yaddinaṁ yāvat nōhaḥ pōtaṁ nārōhat, tāvatkālaṁ yathā manuṣyā bhōjanē pānē vivahanē vivāhanē ca pravr̥ttā āsan;
പ്രളയത്തിനു മുമ്പുള്ള ദിവസങ്ങളിൽ, നോഹ പെട്ടകത്തിനുള്ളിൽ പ്രവേശിച്ച ദിവസംവരെ, ജനം ഭക്ഷിച്ചും പാനംചെയ്തും വിവാഹംകഴിച്ചും വിവാഹംകഴിപ്പിച്ചും സസുഖം ജീവിച്ചുവന്നു.
39 aparam āplāvitōyamāgatya yāvat sakalamanujān plāvayitvā nānayat, tāvat tē yathā na vidāmāsuḥ, tathā manujasutāgamanēpi bhaviṣyati|
പ്രളയം വന്ന് എല്ലാവരെയും നശിപ്പിച്ചുകളയുന്നതുവരെ, എന്താണു സംഭവിക്കാൻ പോകുന്നതെന്ന് ആരും മനസ്സിലാക്കിയില്ല. മനുഷ്യപുത്രന്റെ പുനരാഗമനവും അങ്ങനെതന്നെ ആയിരിക്കും.
40 tadā kṣētrasthitayōrdvayōrēkō dhāriṣyatē, aparastyājiṣyatē|
അന്ന് രണ്ട് പുരുഷന്മാർ വയലിൽ ആയിരിക്കും; ഒരാൾ എടുക്കപ്പെടും, മറ്റേയാൾ ഉപേക്ഷിക്കപ്പെടും.
41 tathā pēṣaṇyā piṁṣatyōrubhayō ryōṣitōrēkā dhāriṣyatē'parā tyājiṣyatē|
രണ്ട് സ്ത്രീകൾ തിരികല്ലിൽ പൊടിച്ചുകൊണ്ടിരിക്കും; ഒരു സ്ത്രീ എടുക്കപ്പെടും മറ്റേ സ്ത്രീ ഉപേക്ഷിക്കപ്പെടും.
42 yuṣmākaṁ prabhuḥ kasmin daṇḍa āgamiṣyati, tad yuṣmābhi rnāvagamyatē, tasmāt jāgrataḥ santastiṣṭhata|
“അതുകൊണ്ട്, നിങ്ങളുടെ കർത്താവ് വരുന്നത് ഏതു ദിവസം എന്നറിയാത്തതിനാൽ ജാഗ്രതയോടിരിക്കുക.
43 kutra yāmē stēna āgamiṣyatīti cēd gr̥hasthō jñātum aśakṣyat, tarhi jāgaritvā taṁ sandhiṁ karttitum avārayiṣyat tad jānīta|
കള്ളൻ രാത്രിയിൽ വരുന്ന സമയം വീട്ടുടമസ്ഥൻ അറിഞ്ഞിരുന്നെങ്കിൽ അദ്ദേഹം ജാഗ്രതയോടിരുന്ന് തന്റെ ഭവനം തുരക്കാതിരിക്കാൻ വേണ്ട കരുതൽ ചെയ്യുമെന്നു നിങ്ങൾക്കറിയാമല്ലോ.
44 yuṣmābhiravadhīyatāṁ, yatō yuṣmābhi ryatra na budhyatē, tatraiva daṇḍē manujasuta āyāsyati|
അതുപോലെ നിങ്ങളും സദാ ജാഗരൂകരായിരിക്കുക. കാരണം, മനുഷ്യപുത്രൻ വരുന്നത് ആരും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും.
45 prabhu rnijaparivārān yathākālaṁ bhōjayituṁ yaṁ dāsam adhyakṣīkr̥tya sthāpayati, tādr̥śō viśvāsyō dhīmān dāsaḥ kaḥ?
“ഭവനത്തിലെ ദാസർക്ക് യഥാസമയം ഭക്ഷണം നൽകാൻ, അവരുടെ യജമാനൻ നിയോഗിച്ചിരിക്കുന്ന വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ ആരാണ്?
46 prabhurāgatya yaṁ dāsaṁ tathācarantaṁ vīkṣatē, saēva dhanyaḥ|
യജമാനൻ വരുമ്പോൾ അപ്രകാരം ചെയ്യുന്നവനായി കാണപ്പെടുന്ന ഭൃത്യൻ അനുഗ്രഹിക്കപ്പെട്ടവൻ.
47 yuṣmānahaṁ satyaṁ vadāmi, sa taṁ nijasarvvasvasyādhipaṁ kariṣyati|
അദ്ദേഹം ആ ഭൃത്യനെ തന്റെ സകലസ്വത്തിനും മേലധികാരിയായി നിയമിക്കും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു.
48 kintu prabhurāgantuṁ vilambata iti manasi cintayitvā yō duṣṭō dāsō
എന്നാൽ ‘യജമാനൻ ഉടനെയൊന്നും വരികയില്ല’ എന്നു ചിന്തിക്കുന്ന ദുഷ്ടനാണ് ആ ഭൃത്യനെങ്കിൽ,
49 'paradāsān praharttuṁ mattānāṁ saṅgē bhōktuṁ pātuñca pravarttatē,
അയാൾ തന്റെ സഹഭൃത്യരെ മർദിക്കാനും മദ്യപരോടൊത്ത് തിന്നാനും കുടിക്കാനും തുടങ്ങും.
50 sa dāsō yadā nāpēkṣatē, yañca daṇḍaṁ na jānāti, tatkālaēva tatprabhurupasthāsyati|
ആ ഭൃത്യൻ പ്രതീക്ഷിക്കാത്ത ദിവസത്തിലും ചിന്തിക്കാത്ത സമയത്തും യജമാനൻ വന്നുചേരും.
51 tadā taṁ daṇḍayitvā yatra sthānē rōdanaṁ dantagharṣaṇañcāsātē, tatra kapaṭibhiḥ sākaṁ taddaśāṁ nirūpayiṣyati|
അദ്ദേഹം അവനെ അതികഠിനമായി ശിക്ഷിച്ച് കപടഭക്തർക്കൊപ്പം ഇടം നൽകും. അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.