< prēritāḥ 2 >

1 aparañca nistārōtsavāt paraṁ pañcāśattamē dinē samupasthitē sati tē sarvvē ēkācittībhūya sthāna ēkasmin militā āsan|
പെന്തക്കൊസ്തുനാൾ വന്നെത്തിയപ്പോൾ അവരെല്ലാവരും ഒരു സ്ഥലത്ത് ഒരുമിച്ച് ഇരിക്കുകയായിരുന്നു.
2 ētasminnēva samayē'kasmād ākāśāt pracaṇḍātyugravāyōḥ śabdavad ēkaḥ śabda āgatya yasmin gr̥hē ta upāviśan tad gr̥haṁ samastaṁ vyāpnōt|
പെട്ടെന്ന്, കൊടുങ്കാറ്റ് വീശിയടിക്കുന്നതുപോലെ സ്വർഗത്തിൽനിന്ന് ഒരു ശബ്ദം ഉണ്ടായി, അത് അവർ ഇരുന്ന വീടാകെ നിറഞ്ഞു.
3 tataḥ paraṁ vahniśikhāsvarūpā jihvāḥ pratyakṣībhūya vibhaktāḥ satyaḥ pratijanōrddhvē sthagitā abhūvan|
തീജ്വാലപോലെ പിളർന്ന നാവുകൾ അവർക്കു ദൃശ്യമായി; അവ അവരിൽ ഓരോരുത്തരുടെമേൽ ആവസിക്കുകയും ചെയ്തു.
4 tasmāt sarvvē pavitrēṇātmanā paripūrṇāḥ santa ātmā yathā vācitavān tadanusārēṇānyadēśīyānāṁ bhāṣā uktavantaḥ|
എല്ലാവരും പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി, ആത്മാവ് കഴിവു നൽകിയതുപോലെ അവർക്ക് അന്യമായിരുന്ന ഭാഷകളിൽ സംസാരിക്കാൻ തുടങ്ങി.
5 tasmin samayē pr̥thivīsthasarvvadēśēbhyō yihūdīyamatāvalambinō bhaktalōkā yirūśālami prāvasan;
എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള ഭക്തരായ യെഹൂദർ അപ്പോൾ ജെറുശലേമിൽ വന്നു താമസിക്കുന്നുണ്ടായിരുന്നു.
6 tasyāḥ kathāyāḥ kiṁvadantyā jātatvāt sarvvē lōkā militvā nijanijabhāṣayā śiṣyāṇāṁ kathākathanaṁ śrutvā samudvignā abhavan|
ഈ ശബ്ദംകേട്ട് ജനങ്ങൾ വന്നുകൂടി; വന്നുകൂടിയ ഓരോരുത്തരുടെയും മാതൃഭാഷയിലുള്ള സംസാരം കേട്ട് അവർ സംഭ്രാന്തരായി.
7 sarvvaēva vismayāpannā āścaryyānvitāśca santaḥ parasparaṁ uktavantaḥ paśyata yē kathāṁ kathayanti tē sarvvē gālīlīyalōkāḥ kiṁ na bhavanti?
അത്ഭുതപരതന്ത്രരായ അവർ ആശ്ചര്യത്തോടെ ഇങ്ങനെ പരസ്പരം പറഞ്ഞു: “നോക്കൂ, ഈ സംസാരിക്കുന്നവർ എല്ലാവരും ഗലീലക്കാർ അല്ലേ?
8 tarhi vayaṁ pratyēkaśaḥ svasvajanmadēśīyabhāṣābhiḥ kathā ētēṣāṁ śr̥ṇumaḥ kimidaṁ?
പിന്നെ നാം ഓരോരുത്തരും ജനിച്ച നമ്മുടെ സ്വന്തംഭാഷയിൽ ഇവർ സംസാരിച്ചുകേൾക്കുന്നതെങ്ങനെ?
9 pārthī-mādī-arāmnaharayimdēśanivāsimanō yihūdā-kappadakiyā-panta-āśiyā-
പാർഥ്യരും മേദ്യരും ഏലാമ്യരും; മെസൊപ്പൊത്താമിയ, യെഹൂദ്യാ, കപ്പദോക്യ,
10 phrugiyā-pamphuliyā-misaranivāsinaḥ kurīṇīnikaṭavarttilūbīyapradēśanivāsinō rōmanagarād āgatā yihūdīyalōkā yihūdīyamatagrāhiṇaḥ krītīyā arābīyādayō lōkāśca yē vayam
പൊന്തൊസ്, ഏഷ്യാപ്രവിശ്യ, ഫ്രുഗ്യ, പംഫുല്യ, ഈജിപ്റ്റ്, കുറേനയ്ക്കു സമീപമുള്ള ലിബ്യാപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ജീവിക്കുന്നവരും; റോമിൽനിന്ന് വന്ന സന്ദർശകരായ യെഹൂദരും യെഹൂദാമതം സ്വീകരിച്ചവരും ക്രേത്തരും അറബികളും ആയ നാം
11 asmākaṁ nijanijabhāṣābhirētēṣām īśvarīyamahākarmmavyākhyānaṁ śr̥ṇumaḥ|
നമ്മുടെ ഭാഷകളിൽ ദൈവത്തിന്റെ അത്ഭുതകാര്യങ്ങൾ, ഇവർ പ്രസ്താവിക്കുന്നതു കേൾക്കുന്നു!”
12 itthaṁ tē sarvvaēva vismayāpannāḥ sandigdhacittāḥ santaḥ parasparamūcuḥ, asya kō bhāvaḥ?
എല്ലാവരും അത്ഭുതവും പരിഭ്രാന്തിയും നിറഞ്ഞവരായി “ഇത് എന്തായിരിക്കുമോ?” എന്നു പരസ്പരം ചോദിച്ചു.
13 aparē kēcit parihasya kathitavanta ētē navīnadrākṣārasēna mattā abhavan|
എന്നാൽ മറ്റുചിലർ, “പുതുവീഞ്ഞിനാൽ ഇവർ ഉന്മത്തരായിരിക്കുന്നു” എന്നു പറഞ്ഞ് പരിഹസിച്ചു.
14 tadā pitara ēkādaśabhi rjanaiḥ sākaṁ tiṣṭhan tāllōkān uccaiḥkāram avadat, hē yihūdīyā hē yirūśālamnivāsinaḥ sarvvē, avadhānaṁ kr̥tvā madīyavākyaṁ budhyadhvaṁ|
അപ്പോൾ പത്രോസ് മറ്റു പതിനൊന്നുപേരോടുമൊപ്പം എഴുന്നേറ്റുനിന്ന് ശബ്ദമുയർത്തി ജനത്തെ അഭിസംബോധനചെയ്ത് ഇങ്ങനെ വിശദീകരിച്ചു: “യെഹൂദാജനമേ, ജെറുശലേംനിവാസികൾ എല്ലാവരുമേ, എന്റെ വാക്കുകൾ ശ്രദ്ധിച്ചുകേൾക്കുക, ഞാൻ വിശദീകരിക്കാം.
15 idānīm ēkayāmād adhikā vēlā nāsti tasmād yūyaṁ yad anumātha mānavā imē madyapānēna mattāstanna|
നിങ്ങൾ ചിന്തിക്കുന്നതുപോലെ ഇവർ ലഹരിപിടിച്ചവരല്ല; കാരണം, ഇപ്പോൾ രാവിലെ ഒൻപതുമണിമാത്രമല്ലേ ആയിട്ടുള്ളൂ?
16 kintu yōyēlbhaviṣyadvaktraitadvākyamuktaṁ yathā,
യോവേൽ പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്തിട്ടുള്ളതാണിത്:
17 īśvaraḥ kathayāmāsa yugāntasamayē tvaham| varṣiṣyāmi svamātmānaṁ sarvvaprāṇyupari dhruvam| bhāvivākyaṁ vadiṣyanti kanyāḥ putrāśca vastutaḥ|pratyādēśañca prāpsyanti yuṣmākaṁ yuvamānavāḥ| tathā prācīnalōkāstu svapnān drakṣyanti niścitaṁ|
“‘അന്തിമനാളുകളിൽ, ഞാൻ എന്റെ ആത്മാവിനെ സകലമനുഷ്യരുടെമേലും പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും, നിങ്ങളുടെ യുവാക്കൾക്കു ദർശനങ്ങളുണ്ടാകും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.
18 varṣiṣyāmi tadātmānaṁ dāsadāsījanōpiri| tēnaiva bhāvivākyaṁ tē vadiṣyanti hi sarvvaśaḥ|
എന്റെ ദാസന്മാരുടെയും ദാസിമാരുടെയുംമേലും ആ നാളുകളിൽ ഞാൻ എന്റെ ആത്മാവിനെ പകരും, അതിനാൽ അവരും പ്രവചിക്കും.
19 ūrddhvasthē gagaṇē caiva nīcasthē pr̥thivītalē| śōṇitāni br̥hadbhānūn ghanadhūmādikāni ca| cihnāni darśayiṣyāmi mahāścaryyakriyāstathā|
ഞാൻ ഉയരെ ആകാശത്തിൽ അത്ഭുതങ്ങളും താഴേ ഭൂമിയിൽ ചിഹ്നങ്ങളും നൽകും— രക്തവും തീയും പുകച്ചുരുളുംതന്നെ.
20 mahābhayānakasyaiva taddinasya parēśituḥ| purāgamād raviḥ kr̥ṣṇō raktaścandrō bhaviṣyataḥ|
കർത്താവിന്റെ ശ്രേഷ്ഠവും തേജോമയവുമായ ദിവസം വരുന്നതിനുമുമ്പേ സൂര്യൻ ഇരുളായി മാറുകയും ചന്ദ്രൻ രക്തമായിത്തീരുകയും ചെയ്യും.
21 kintu yaḥ paramēśasya nāmni samprārthayiṣyatē| saēva manujō nūnaṁ paritrātō bhaviṣyati||
കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന ഏതൊരുവനും രക്ഷിക്കപ്പെടും,’ എന്നു ദൈവം അരുളിച്ചെയ്യുന്നു.
22 atō hē isrāyēlvaṁśīyalōkāḥ sarvvē kathāyāmētasyām manō nidhaddhvaṁ nāsaratīyō yīśurīśvarasya manōnītaḥ pumān ētad īśvarastatkr̥tairāścaryyādbhutakarmmabhi rlakṣaṇaiśca yuṣmākaṁ sākṣādēva pratipāditavān iti yūyaṁ jānītha|
“ഇസ്രായേൽജനമേ, ഈ വാക്കുകൾ കേട്ടാലും: നസറെത്തുകാരനായ യേശു, ദൈവം അദ്ദേഹത്തിലൂടെ നിങ്ങളുടെ മധ്യത്തിൽ ചെയ്ത വീര്യപ്രവൃത്തികളും അത്ഭുതങ്ങളും ചിഹ്നങ്ങളുംമുഖേന ദൈവംതന്നെ സാക്ഷ്യപ്പെടുത്തിയ വ്യക്തി ആയിരുന്നുവെന്ന് നിങ്ങൾക്കറിയാമല്ലോ.
23 tasmin yīśau īśvarasya pūrvvaniścitamantraṇānirūpaṇānusārēṇa mr̥tyau samarpitē sati yūyaṁ taṁ dhr̥tvā duṣṭalōkānāṁ hastaiḥ kruśē vidhitvāhata|
ദൈവം തന്റെ നിശ്ചിതപദ്ധതിയാലും പൂർവജ്ഞാനത്താലും അദ്ദേഹത്തെ നിങ്ങൾക്ക് ഏൽപ്പിച്ചുതന്നു. എന്നാൽ യെഹൂദേതരരുടെ സഹായത്തോടെ നിങ്ങൾ അദ്ദേഹത്തെ ക്രൂശിന്മേൽ തറച്ചുകൊന്നു.
24 kintvīśvarastaṁ nidhanasya bandhanānmōcayitvā udasthāpayat yataḥ sa mr̥tyunā baddhastiṣṭhatīti na sambhavati|
എന്നാൽ, മരണത്തിന്റെ അതിതീവ്രവേദനയിൽ അടക്കിവെക്കാതെ അതിന്റെ ബന്ധനങ്ങളഴിച്ച് ദൈവം അദ്ദേഹത്തെ ഉയിർപ്പിച്ചു; മരണത്തിന് അദ്ദേഹത്തെ ബന്ധിതനാക്കിവെക്കുന്നത് അസാധ്യമായിരുന്നു.
25 ētastin dāyūdapi kathitavān yathā, sarvvadā mama sākṣāttaṁ sthāpaya paramēśvaraṁ| sthitē maddakṣiṇē tasmin skhaliṣyāmi tvahaṁ nahi|
ക്രിസ്തുവിനെക്കുറിച്ച് ദാവീദ് പറയുന്നത് ഇപ്രകാരമാണ്: “‘ഞാൻ കർത്താവിനെ എന്റെമുമ്പിൽ എപ്പോഴും പ്രതിഷ്ഠിച്ചിരിക്കുന്നു; അവിടന്ന് എന്റെ വലതുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങിപ്പോകുകയില്ല.
26 ānandiṣyati taddhētō rmāmakīnaṁ manastu vai| āhlādiṣyati jihvāpi madīyā tu tathaiva ca| pratyāśayā śarīrantu madīyaṁ vaiśayiṣyatē|
അതുകൊണ്ട് എന്റെ ഹൃദയം ആനന്ദിക്കുന്നു, എന്റെ നാവ് ആഹ്ലാദിക്കുന്നു; എന്റെ ശരീരവും പ്രത്യാശയിൽ നിവസിക്കും.
27 paralōkē yatō hētōstvaṁ māṁ naiva hi tyakṣyasi| svakīyaṁ puṇyavantaṁ tvaṁ kṣayituṁ naiva dāsyasi| ēvaṁ jīvanamārgaṁ tvaṁ māmēva darśayiṣyasi| (Hadēs g86)
എന്റെ പ്രാണനെ അവിടന്ന് പാതാളത്തിൽ ഉപേക്ഷിക്കുകയില്ല; അവിടത്തെ പരിശുദ്ധനെ ജീർണത കാണാൻ അങ്ങ് അനുവദിക്കുകയുമില്ല. (Hadēs g86)
28 svasammukhē ya ānandō dakṣiṇē svasya yat sukhaṁ| anantaṁ tēna māṁ pūrṇaṁ kariṣyasi na saṁśayaḥ||
ജീവന്റെ വഴികൾ അവിടന്ന് എന്നെ അറിയിച്ചു; തിരുസന്നിധിയിൽ അവിടന്ന് എന്നെ ആനന്ദത്താൽ നിറയ്ക്കും.’
29 hē bhrātarō'smākaṁ tasya pūrvvapuruṣasya dāyūdaḥ kathāṁ spaṣṭaṁ kathayituṁ mām anumanyadhvaṁ, sa prāṇān tyaktvā śmaśānē sthāpitōbhavad adyāpi tat śmaśānam asmākaṁ sannidhau vidyatē|
“സഹോദരങ്ങളേ, പൂർവപിതാവായ ദാവീദിനെക്കുറിച്ച്, അദ്ദേഹം മരിച്ചുവെന്നും അടക്കപ്പെട്ടുവെന്നും എനിക്ക് നിങ്ങളോട് ഉറപ്പായി പറയാൻകഴിയും; അദ്ദേഹത്തിന്റെ കല്ലറ ഇന്നുവരെ നമ്മുടെ മധ്യേ ഇവിടെ ഉണ്ടല്ലോ.
30 phalatō laukikabhāvēna dāyūdō vaṁśē khrīṣṭaṁ janma grāhayitvā tasyaiva siṁhāsanē samuvēṣṭuṁ tamutthāpayiṣyati paramēśvaraḥ śapathaṁ kutvā dāyūdaḥ samīpa imam aṅgīkāraṁ kr̥tavān,
ദാവീദ് ഒരു പ്രവാചകൻ ആയിരുന്നു: തന്റെ സിംഹാസനത്തിൽ അദ്ദേഹത്തിന്റെ പിൻഗാമികളിൽ ഒരുവനെ ഇരുത്തുമെന്ന് ദൈവം അദ്ദേഹത്തോട് ആണയിട്ട് ശപഥംചെയ്ത കാര്യം ദാവീദിന് അറിയാമായിരുന്നു.
31 iti jñātvā dāyūd bhaviṣyadvādī san bhaviṣyatkālīyajñānēna khrīṣṭōtthānē kathāmimāṁ kathayāmāsa yathā tasyātmā paralōkē na tyakṣyatē tasya śarīrañca na kṣēṣyati; (Hadēs g86)
‘അദ്ദേഹത്തെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല; അദ്ദേഹത്തിന്റെ ശരീരം ജീർണത കണ്ടതുമില്ല’ എന്നു ദാവീദ് ക്രിസ്തുവിന്റെ പുനരുത്ഥാനം മുൻകൂട്ടിക്കണ്ട് പ്രവചിച്ചു. (Hadēs g86)
32 ataḥ paramēśvara ēnaṁ yīśuṁ śmaśānād udasthāpayat tatra vayaṁ sarvvē sākṣiṇa āsmahē|
ഈ യേശുവിനെ ദൈവം ഉയിർപ്പിച്ചു; അതിനു ഞങ്ങളെല്ലാവരും സാക്ഷികളാകുന്നു.
33 sa īśvarasya dakṣiṇakarēṇōnnatiṁ prāpya pavitra ātmina pitā yamaṅgīkāraṁ kr̥tavān tasya phalaṁ prāpya yat paśyatha śr̥ṇutha ca tadavarṣat|
അദ്ദേഹം ദൈവത്തിന്റെ വലതുഭാഗത്തേക്ക് ഉയർത്തപ്പെട്ടിട്ട്, പരിശുദ്ധാത്മാവ് എന്ന വാഗ്ദാനം പിതാവിൽനിന്ന് സ്വീകരിച്ച്, സമൃദ്ധമായി നൽകിയതാണ് നിങ്ങൾ ഈ കാണുകയും കേൾക്കുകയുംചെയ്യുന്നത്.
34 yatō dāyūd svargaṁ nārurōha kintu svayam imāṁ kathām akathayad yathā, mama prabhumidaṁ vākyamavadat paramēśvaraḥ|
ദാവീദ് സ്വർഗാരോഹണം ചെയ്തില്ലല്ലോ! എങ്കിലും അദ്ദേഹം പറയുന്നതിങ്ങനെയാണ്: “‘കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്യുന്നു: “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ ചവിട്ടടിയിലാക്കുംവരെ,
35 tava śatrūnahaṁ yāvat pādapīṭhaṁ karōmi na| tāvat kālaṁ madīyē tvaṁ dakṣavārśva upāviśa|
നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക.”’
36 atō yaṁ yīśuṁ yūyaṁ kruśē'hata paramēśvarastaṁ prabhutvābhiṣiktatvapadē nyayuṁktēti isrāyēlīyā lōkā niścitaṁ jānantu|
“അതുകൊണ്ട്, നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെത്തന്നെ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചിരിക്കുന്നു എന്ന് ഇസ്രായേൽജനം മുഴുവനും നിസ്സന്ദേഹം അറിഞ്ഞുകൊള്ളട്ടെ.”
37 ētādr̥śīṁ kathāṁ śrutvā tēṣāṁ hr̥dayānāṁ vidīrṇatvāt tē pitarāya tadanyaprēritēbhyaśca kathitavantaḥ, hē bhrātr̥gaṇa vayaṁ kiṁ kariṣyāmaḥ?
ഇതു കേട്ട ജനം ഹൃദയത്തിൽ മുറിവേറ്റവരായി പത്രോസിനോടും മറ്റ് അപ്പൊസ്തലന്മാരോടും, “സഹോദരന്മാരേ, ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?” എന്നു ചോദിച്ചു.
38 tataḥ pitaraḥ pratyavadad yūyaṁ sarvvē svaṁ svaṁ manaḥ parivarttayadhvaṁ tathā pāpamōcanārthaṁ yīśukhrīṣṭasya nāmnā majjitāśca bhavata, tasmād dānarūpaṁ paritram ātmānaṁ lapsyatha|
പത്രോസ് അവരോടു പറഞ്ഞു: “നിങ്ങൾ ഓരോരുത്തരും പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിലേക്കു മടങ്ങുകയും യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം സ്വീകരിക്കുകയുംചെയ്യുക; അപ്പോൾ നിങ്ങളുടെ പാപങ്ങൾ മോചിക്കപ്പെടും, പരിശുദ്ധാത്മാവ് എന്ന ദാനം നിങ്ങൾക്കു ലഭിക്കും.
39 yatō yuṣmākaṁ yuṣmatsantānānāñca dūrasthasarvvalōkānāñca nimittam arthād asmākaṁ prabhuḥ paramēśvarō yāvatō lākān āhvāsyati tēṣāṁ sarvvēṣāṁ nimittam ayamaṅgīkāra āstē|
നമ്മുടെ ദൈവമായ കർത്താവ് തന്റെ അടുത്തേക്കു വിളിക്കുന്ന എല്ലാവർക്കുംവേണ്ടി ഉള്ളതാണ് ഈ വാഗ്ദാനം—നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കുംമാത്രമല്ല, വിദൂരസ്ഥരായ എല്ലാവർക്കുംകൂടിയാണ്.”
40 ētadanyābhi rbahukathābhiḥ pramāṇaṁ datvākathayat ētēbhyō vipathagāmibhyō varttamānalōkēbhyaḥ svān rakṣata|
ഇതുമാത്രമല്ല, മറ്റനേകം വാക്കുകളിലൂടെ പത്രോസ് അവർക്കു സാക്ഷ്യം നൽകുകയും “വക്രതയുള്ള ഈ തലമുറയിൽനിന്നു രക്ഷിക്കപ്പെടുക,” എന്നു പ്രബോധിപ്പിക്കുകയും ചെയ്തു.
41 tataḥ paraṁ yē sānandāstāṁ kathām agr̥hlan tē majjitā abhavan| tasmin divasē prāyēṇa trīṇi sahasrāṇi lōkāstēṣāṁ sapakṣāḥ santaḥ
അദ്ദേഹത്തിന്റെ സന്ദേശം അംഗീകരിച്ചവർ സ്നാനം സ്വീകരിച്ചു. അന്നു മൂവായിരത്തോളംപേർ അവരോടു ചേർന്നു.
42 prēritānām upadēśē saṅgatau pūpabhañjanē prārthanāsu ca manaḥsaṁyōgaṁ kr̥tvātiṣṭhan|
അവർ അപ്പൊസ്തലന്മാരുടെ ഉപദേശത്തിലും കൂട്ടായ്മയിലും കർത്തൃമേശാചരണത്തിലും പ്രാർഥനയിലും അർപ്പണബോധത്തോടെ തുടർന്നുവന്നു.
43 prēritai rnānāprakāralakṣaṇēṣu mahāścaryyakarmamasu ca darśitēṣu sarvvalōkānāṁ bhayamupasthitaṁ|
അപ്പൊസ്തലന്മാർമുഖേന സംഭവിച്ചുകൊണ്ടിരുന്ന അനവധി അത്ഭുതങ്ങളും ചിഹ്നങ്ങളുംനിമിത്തം എല്ലാവരുടെയും മനസ്സിൽ ഭക്ത്യാദരങ്ങൾ നിറഞ്ഞു.
44 viśvāsakāriṇaḥ sarvva ca saha tiṣṭhanataḥ| svēṣāṁ sarvvāḥ sampattīḥ sādhāraṇyēna sthāpayitvābhuñjata|
വിശ്വാസികൾ എല്ലാവരും ഏകഹൃദയത്തോടെ ഒരിടത്തു കൂടിവരികയും വസ്തുവകകൾ എല്ലാം എല്ലാവരുടേതും എന്നപോലെ കരുതുകയും ചെയ്തു.
45 phalatō gr̥hāṇi dravyāṇi ca sarvvāṇi vikrīya sarvvēṣāṁ svasvaprayōjanānusārēṇa vibhajya sarvvēbhyō'dadan|
തങ്ങളുടെ വസ്തുവകകളും മറ്റു സമ്പാദ്യങ്ങളും വിറ്റ് ഓരോരുത്തരുടെയും ആവശ്യാനുസരണം അവർ എല്ലാവർക്കുമായി പങ്കിട്ടു.
46 sarvva ēkacittībhūya dinē dinē mandirē santiṣṭhamānā gr̥hē gr̥hē ca pūpānabhañjanta īśvarasya dhanyavādaṁ kurvvantō lōkaiḥ samādr̥tāḥ paramānandēna saralāntaḥkaraṇēna bhōjanaṁ pānañcakurvvan|
അവർ നാൾതോറും നിരന്തരമായി ദൈവാലയാങ്കണത്തിൽ ഏകഹൃദയത്തോടെ കൂടിവരികയും വീടുകൾതോറും അപ്പംനുറുക്കുകയും ആനന്ദത്തോടെയും ആത്മാർഥതയോടെയും ഭക്ഷണം കഴിക്കുകയും
47 paramēśvarō dinē dinē paritrāṇabhājanai rmaṇḍalīm avarddhayat|
ദൈവത്തെ സ്തുതിക്കുകയും ചെയ്തു. അവർ സകലരുടെയും പ്രീതിക്കു പാത്രമായിത്തീർന്നു. ഓരോ ദിവസവും രക്ഷിക്കപ്പെടുന്നവരെ കർത്താവ് ആ കൂട്ടത്തോട് ചേർത്തുകൊണ്ടിരുന്നു.

< prēritāḥ 2 >