< 1 tīmathiyaḥ 4 >
1 pavitra ātmā spaṣṭam idaṁ vākyaṁ vadati caramakālē katipayalōkā vahnināṅkitatvāt
എന്നാൽ ഭാവികാലത്തു ചിലർ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷ്കു പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും എന്നു ആത്മാവു തെളിവായി പറയുന്നു.
2 kaṭhōramanasāṁ kāpaṭyād anr̥tavādināṁ vivāhaniṣēdhakānāṁ bhakṣyaviśēṣaniṣēdhakānāñca
അവർ സ്വന്തമനസ്സാക്ഷിയിൽ ചൂടുവെച്ചവരായി
3 bhūtasvarūpāṇāṁ śikṣāyāṁ bhramakātmanāṁ vākyēṣu ca manāṁsi nivēśya dharmmād bhraṁśiṣyantē| tāni tu bhakṣyāṇi viśvāsināṁ svīkr̥tasatyadharmmāṇāñca dhanyavādasahitāya bhōgāyēśvarēṇa sasr̥jirē|
വിവാഹം വിലക്കുകയും സത്യത്തെ ഗ്രഹിച്ചിരിക്കുന്ന വിശ്വാസികൾ സ്തോത്രത്തോടെ അനുഭവിപ്പാൻ ദൈവം സൃഷ്ടിച്ച ഭോജ്യങ്ങളെ വർജ്ജിക്കേണം എന്നു കല്പിക്കയും ചെയ്യും.
4 yata īśvarēṇa yadyat sr̥ṣṭaṁ tat sarvvam uttamaṁ yadi ca dhanyavādēna bhujyatē tarhi tasya kimapi nāgrāhyaṁ bhavati,
എന്നാൽ ദൈവത്തിന്റെ സൃഷ്ടി എല്ലാം നല്ലതു; സ്തോത്രത്തോടെ അനുഭവിക്കുന്നു എങ്കിൽ ഒന്നും വർജ്ജിക്കേണ്ടതല്ല;
5 yata īśvarasya vākyēna prārthanayā ca tat pavitrībhavati|
ദൈവവചനത്താലും പ്രാർത്ഥനയാലും വിശുദ്ധീകരിക്കപ്പെടുന്നുവല്ലോ.
6 ētāni vākyāni yadi tvaṁ bhrātr̥n jñāpayēstarhi yīśukhrīṣṭasyōttamḥ paricārakō bhaviṣyasi yō viśvāsō hitōpadēśaśca tvayā gr̥hītastadīyavākyairāpyāyiṣyasē ca|
ഇതു സഹോദരന്മാരെ ഗ്രഹിപ്പിച്ചാൽ നീ അനുസരിച്ച വിശ്വാസത്തിന്റെയും സദുപദേശത്തിന്റെയും വചനത്താൽ പോഷണം ലഭിച്ചു ക്രിസ്തുയേശുവിന്നു നല്ല ശുശ്രൂഷകൻ ആകും.
7 yānyupākhyānāni durbhāvāni vr̥ddhayōṣitāmēva yōgyāni ca tāni tvayā visr̥jyantām īśvarabhaktayē yatnaḥ kriyatāñca|
ഭക്തിവിരുദ്ധമായ കിഴവിക്കഥകളെ ഒഴിച്ചു ദൈവഭക്തിക്കു തക്കവണ്ണം അഭ്യാസം ചെയ്ക.
8 yataḥ śārīrikō yatnaḥ svalpaphaladō bhavati kintvīśvarabhaktiraihikapāratrikajīvanayōḥ pratijñāyuktā satī sarvvatra phaladā bhavati|
ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ; ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്ദത്തമുള്ളതാകയാൽ സകലത്തിന്നും പ്രയോജനകരമാകുന്നു.
9 vākyamētad viśvasanīyaṁ sarvvai rgrahaṇīyañca vayañca tadarthamēva śrāmyāmō nindāṁ bhuṁjmahē ca|
ഇതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം.
10 yatō hētōḥ sarvvamānavānāṁ viśēṣatō viśvāsināṁ trātā yō'mara īśvarastasmin vayaṁ viśvasāmaḥ|
അതിന്നായിട്ടു തന്നേ നാം സകലമനുഷ്യരുടെയും പ്രത്യേകം വിശ്വാസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ ആശവെച്ചു അദ്ധ്വാനിച്ചും പോരാടിയും വരുന്നു.
11 tvam ētāni vākyāni pracāraya samupadiśa ca|
ഇതു നീ ആജ്ഞാപിക്കയും ഉപദേശിക്കയും ചെയ്ക.
12 alpavayaṣkatvāt kēnāpyavajñēyō na bhava kintvālāpēnācaraṇēna prēmnā sadātmatvēna viśvāsēna śucitvēna ca viśvāsinām ādarśō bhava|
ആരും നിന്റെ യൗവനം തുച്ഛീകരിക്കരുതു; വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും വിശ്വാസികൾക്കു മാതൃകയായിരിക്ക.
13 yāvannāham āgamiṣyāmi tāvat tva pāṭhē cētayanē upadēśē ca manō nidhatsva|
ഞാൻ വരുവോളം വായന, പ്രബോധനം, ഉപദേശം എന്നിവയിൽ ശ്രദ്ധിച്ചിരിക്ക.
14 prācīnagaṇahastārpaṇasahitēna bhaviṣyadvākyēna yaddānaṁ tubhyaṁ viśrāṇitaṁ tavāntaḥsthē tasmin dānē śithilamanā mā bhava|
മൂപ്പന്മാരുടെ കൈവെപ്പോടുകൂടെ പ്രവചനത്താൽ നിനക്കു ലഭിച്ചതായി നിന്നിലുള്ള കൃപാവരം
15 ētēṣu manō nivēśaya, ētēṣu varttasva, itthañca sarvvaviṣayē tava guṇavr̥ddhiḥ prakāśatāṁ|
ഉപേക്ഷയായി വിചാരിക്കാതെ നിന്റെ അഭിവൃദ്ധി എല്ലാവർക്കും പ്രസിദ്ധമായിത്തീരേണ്ടതിന്നു ഇതു കരുതുക, ഇതിൽ തന്നേ ഇരുന്നുകൊൾക.
16 svasmin upadēśē ca sāvadhānō bhūtvāvatiṣṭhasva tat kr̥tvā tvayātmaparitrāṇaṁ śrōtr̥ṇāñca paritrāṇaṁ sādhayiṣyatē|
നിന്നെത്തന്നേയും ഉപദേശത്തെയും സൂക്ഷിച്ചുകൊൾക; ഇതിൽ ഉറെച്ചുനില്ക്ക; അങ്ങനെ ചെയ്താൽ നീ നിന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും.