< prakāśitaṁ 10 >
1 anantaraṁ svargād avarohan apara eko mahābalo dūto mayā dṛṣṭaḥ, sa parihitameghastasya śiraśca meghadhanuṣā bhūṣitaṁ mukhamaṇḍalañca sūryyatulyaṁ caraṇau ca vahnistambhasamau|
മേഘം ധരിച്ച് തലയിൽ മഴവില്ലണിഞ്ഞവനും സൂര്യനെപ്പോലെ പ്രഭയുള്ള മുഖവും അഗ്നിസ്തംഭങ്ങൾപോലെ പാദങ്ങൾ ഉള്ളവനുമായ ശക്തനായ മറ്റൊരു ദൂതൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു.
2 sa svakareṇa vistīrṇamekaṁ kṣūdragranthaṁ dhārayati, dakṣiṇacaraṇena samudre vāmacaraṇena ca sthale tiṣṭhati|
ആ ദൂതന്റെ കൈയിൽ തുറന്ന ഒരു ചെറുപുസ്തകച്ചുരുൾ ഉണ്ടായിരുന്നു. അയാൾ വലതുകാൽ കടലിന്മേലും ഇടതുകാൽ കരയിലും വെച്ചു.
3 sa siṁhagarjanavad uccaiḥsvareṇa nyanadat nināde kṛte sapta stanitāni svakīyān svanān prākāśayan|
സിംഹം ഗർജിക്കുമ്പോലെ ആ ദൂതൻ അത്യുച്ചത്തിൽ അലറി. അപ്പോൾ ഏഴ് ഇടിമുഴക്കമുണ്ടായി.
4 taiḥ sapta stanitai rvākye kathite 'haṁ tat lekhitum udyata āsaṁ kintu svargād vāgiyaṁ mayā śrutā sapta stanitai ryad yad uktaṁ tat mudrayāṅkaya mā likha|
ഏഴ് ഇടിമുഴക്കം ശബ്ദിച്ചപ്പോൾ ഞാൻ എഴുതാൻ തുനിഞ്ഞു. എന്നാൽ സ്വർഗത്തിൽനിന്നുള്ള ഒരു ശബ്ദം എന്നോട്, “ഏഴ് ഇടിമുഴക്കത്തിലൂടെ സംസാരിച്ച കാര്യങ്ങൾ മുദ്രയിടുക, അവ എഴുതരുത്” എന്നു പറയുന്നതു ഞാൻ കേട്ടു.
5 aparaṁ samudramedinyostiṣṭhan yo dūto mayā dṛṣṭaḥ sa gaganaṁ prati svadakṣiṇakaramutthāpya
കടലിന്മേലും കരയിലുമായി നിൽക്കുന്നതായി ഞാൻ കണ്ട ദൂതൻ വലതുകൈ ആകാശത്തേക്ക് ഉയർത്തി.
6 aparaṁ svargād yasya ravo mayāśrāvi sa puna rmāṁ sambhāvyāvadat tvaṁ gatvā samudramedinyostiṣṭhato dūtasya karāt taṁ vistīrṇa kṣudragranthaṁ gṛhāṇa, tena mayā dūtasamīpaṁ gatvā kathitaṁ grantho 'sau dīyatāṁ| (aiōn )
ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടിച്ച, എന്നെന്നേക്കും ജീവിക്കുന്ന ദൈവത്തിന്റെ നാമത്തിൽ അയാൾ പ്രതിജ്ഞചെയ്തു പറഞ്ഞത്, “ഇനി ഒട്ടും താമസിക്കുകയില്ല! ഏഴാമത്തെ ദൂതൻ തന്റെ കാഹളംമുഴക്കുമ്പോൾ ദൈവത്തിന്റെ രഹസ്യപദ്ധതികൾ പൂർത്തീകരിക്കപ്പെടും. അവിടത്തെ ദാസന്മാരായ പ്രവാചകന്മാരെ ദൈവം അറിയിച്ചിരുന്നതുപോലെതന്നെ ഇതു സംഭവിക്കും.” (aiōn )
7 kintu tūrīṁ vādiṣyataḥ saptamadūtasya tūrīvādanasamaya īśvarasya guptā mantraṇā tasya dāsān bhaviṣyadvādinaḥ prati tena susaṁvāde yathā prakāśitā tathaiva siddhā bhaviṣyati|
8 aparaṁ svargād yasya ravo mayāśrāvi sa puna rmāṁ sambhāṣyāvadat tvaṁ gatvā samudramedinyostiṣṭhato dūtasya karāt taṁ vistīrṇaṁ kṣudragranthaṁ gṛhāṇa,
എന്നാൽ സ്വർഗത്തിൽനിന്ന് ഞാൻ കേട്ട ശബ്ദം പിന്നെയും എന്നോട്, “നീ ചെന്ന് സമുദ്രത്തിന്മേലും കരയിലുമായി നിൽക്കുന്ന ദൂതന്റെ കൈയിൽനിന്ന് തുറന്നിരിക്കുന്ന പുസ്തകച്ചുരുൾ വാങ്ങുക” എന്നു പറഞ്ഞു.
9 tena mayā dūtasamīpaṁ gatvā kathitaṁ grantho 'sau dīyatāṁ| sa mām avadat taṁ gṛhītvā gila, tavodare sa tiktaraso bhaviṣyati kintu mukhe madhuvat svādu rbhaviṣyati|
ഞാൻ ദൂതന്റെ അടുക്കൽച്ചെന്ന് ആ ചെറുപുസ്തകച്ചുരുൾ തരണമെന്നപേക്ഷിച്ചു. അയാൾ എന്നോട്, “ഇതാ, വാങ്ങി ഭക്ഷിക്കുക, ഇത് നിന്റെ ഉദരത്തെ കയ്‌പിക്കും, എന്നാൽ ‘വായിലോ മധുപോലെ മധുരമായിരിക്കും’” എന്നു പറഞ്ഞു.
10 tena mayā dūtasya karād grantho gṛhīto gilitaśca| sa tu mama mukhe madhuvat svādurāsīt kintvadanāt paraṁ mamodarastiktatāṁ gataḥ|
ഞാൻ ദൂതന്റെ കൈയിൽനിന്ന് ആ ചെറുപുസ്തകച്ചുരുൾ വാങ്ങി ഭക്ഷിച്ചു. അത് എന്റെ വായിൽ മധുപോലെ മധുരമുള്ളതായിരുന്നു; ഭക്ഷിച്ചുകഴിഞ്ഞപ്പോൾ എന്റെ ഉദരം കയ്‌പേറിയതായി.
11 tataḥ sa mām avadat bahūn jātivaṁśabhāṣāvadirājān adhi tvayā puna rbhaviṣyadvākyaṁ vaktavyaṁ|
അദ്ദേഹം എന്നോടു പറഞ്ഞു, “നീ അനേകം ജനവിഭാഗങ്ങളെയും രാഷ്ട്രങ്ങളെയും ഭാഷകളെയും രാജാക്കന്മാരെയുംകുറിച്ച് ഇനിയും പ്രവചിക്കണം.”