< Mark 4 >
1 Galilee dîl kôla Jisua'n a minchu nôka, mipuingei a kôma juong intûp ngei hah an tam rai sikin rukuonga a chuonga, ânsunga, mipuingei hah chu tui rakham asortea tânga han an indinga.
൧അവൻ പിന്നെയും കടല്ക്കരെവച്ച് ഉപദേശിക്കുവാൻ തുടങ്ങി. അപ്പോൾ ഏറ്റവും വലിയ പുരുഷാരം അവന്റെ അടുക്കൽ വന്നു കൂടുകകൊണ്ട് അവൻ ഒരു പടകിൽ കയറി; പടക് കടലിലേക്ക് നീക്കി അതിൽ ഇരുന്നു; പുരുഷാരം ഒക്കെയും കടലരികെ കരയിൽ ആയിരുന്നു.
2 Anni ngei minchuna rangin chongmintêkngei mangin neinun tamtak ngei a misîr pe ngeia, an kôm han:
൨അവൻ ഉപമകളാൽ അവരെ പലതും ഉപദേശിച്ചു, ഉപദേശിക്കുമ്പോൾ അവരോട് പറഞ്ഞത്:
3 “Rangâi roi! voikhat chu mi inkhatin burît rangin a sea.
൩“കേൾക്കുവിൻ; വിതയ്ക്കുന്നവൻ വിതയ്ക്കുവാൻ പുറപ്പെട്ടു.
4 Loia han sachi a rethea, senkhat lampui kôla achula, vângei an honga male an sâk ripa.
൪വിതയ്ക്കുമ്പോൾ ചില വിത്തുകൾ വഴിയിൽ വീണു; പറവകൾ വന്നു അത് തിന്നുകളഞ്ഞു.
5 Senkhat lungpherpha pil ânphâna chunga achula, pil ânphân sikin ahong mông kelena,
൫മറ്റു ചില വിത്തുകൾ പാറസ്ഥലത്ത് ഏറെ മണ്ണില്ലാത്തേടത്തു വീണു; മണ്ണിന് താഴ്ച ഇല്ലായ്കയാൽ ക്ഷണത്തിൽ മുളച്ചുപൊങ്ങി.
6 Hanchu, nisa ahong insângin chu akung innoinar ngei ha a em minjuota, aruzung amathâk hah ânthûk loi sikin akângrip kelena.
൬സൂര്യൻ ഉദിച്ചപ്പോൾ ചൂട് തട്ടി, വേരില്ലായ്കകൊണ്ട് ഉണങ്ങിപ്പോയി.
7 Senkhat chu riling kâra achula, riling han akungngei ha adîpa, male inra thei khâi mak ngei.
൭മറ്റു ചില വിത്തുകൾ മുൾച്ചെടികൾക്കിടയിൽ വീണു; മുൾച്ചെടി വളർന്ന് അതിനെ ഞെരുക്കിക്കളഞ്ഞു; അത് വിളഞ്ഞതുമില്ല.
8 Aniatachu senkhat chu pil sana achula, akungngei ahong kêia, ahong insôna, avûia: senkhat sômthumin, senkhat sômrukin, male senkhat raza khatin ahong pung zoi” a tia.
൮മറ്റു ചില വിത്തുകൾ നല്ല മണ്ണിൽ വീണു മുളച്ചു വളർന്ന് ഫലം കൊടുത്തു; ആ വിത്തുകളിൽ ചിലത് മുപ്പതും ചിലത് അറുപതും ചിലത് നൂറും മേനിയും വിളഞ്ഞു.
9 Male Jisua'n a chongkharnân an kôm “Kuor nin dônin chu rangâi roi!” a tipe ngeia.
൯കേൾക്കുവാൻ ചെവി ഉള്ളവൻ കേൾക്കട്ടെ” എന്നും അവൻ പറഞ്ഞു.
10 Jisua athenin aom lehan, a ruoisingei sômleinik le midang senkhat ngei ma chong riet ngei han a kôm an honga male ha chongmintêkngei hah rilminthâr pe ngei rangin an ngêna.
൧൦അനന്തരം യേശു തനിച്ചിരിക്കുമ്പോൾ അവനോടുകൂടെയുള്ളവർ പന്തിരുവരുമായി ആ ഉപമകളെക്കുറിച്ച് ചോദിച്ചു.
11 Jisua'n an kôm, “Pathien Rêngram chonginthup riettheina nin kôm pêk ani zoi.” Hannirese, “Midangngei pêntienga omngei rangin chu, neinunngei murdi chongmintêkngei vaiin misîr pe an nia,
൧൧അവരോട് അവൻ പറഞ്ഞത്: “ദൈവരാജ്യത്തിന്റെ മർമ്മം നിങ്ങൾക്ക് നല്കപ്പെട്ടിരിക്കുന്നു; പുറത്തുള്ളവർക്കോ സകലവും ഉപമകളാൽ ലഭിക്കുന്നു.
12 ‘Masikin an en, an en khomin an mu loina rangin le; an rangâi an rangâi khomin, an rietthei loina rangin. Ma anghan an thôn chu, Pathien tieng inhei nôk an ta, male ama'n lei ngâidam ngei thei atih’” a tia.
൧൨അവർ മനം തിരിയാതെയും അവരോട് ക്ഷമിക്കാതെയും ഇരിക്കത്തക്കവണ്ണം അവർ കണ്ടിട്ടും അറിയാതിരിക്കുവാനും കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും ഇടവരും”.
13 Hanchu Jisua'n an kôm, “Hi chongmintêk hih nin rietthei loi mo? Hanchu, kho angin mo chongmintêk dangngei ngân khom nin rietthei ranga?
൧൩പിന്നെ അവൻ അവരോട് പറഞ്ഞത്: “ഈ ഉപമ ഗ്രഹിക്കുന്നില്ലയോ? പിന്നെ മറ്റെ ഉപമകൾ ഒക്കെയും എങ്ങനെ ഗ്രഹിക്കും?
14 Sachirethêpa han Pathien chong a rethe ngâi.
൧൪വിതയ്ക്കുന്നവൻ വചനം വിതയ്ക്കുന്നു.
15 Mi senkhat ngei chu, sachi lampui kôla chul angin an nia; chong hah an riet harenghan, Soitan a honga an mulungrîla om hah a lâk pe ngei ngâi.
൧൫വചനം വിതച്ചിട്ട് വഴിയരികെ വീണത്, കേട്ട ഉടനെ സാത്താൻ വന്നു ഹൃദയങ്ങളിൽ വിതയ്ക്കപ്പെട്ട വചനം എടുത്തുകളയുന്നതാകുന്നു.
16 Midang senkhat ngei chu sachi lungpherpha chunga chul angin an ni. Thurchi hah an riet harenghan, râisântakin an pom kelen ngâia.
൧൬പാറസ്ഥലത്ത് വിതച്ചത്; വചനം കേട്ട ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നവർ;
17 Hannirese, ruzung inthûk an mathâk loi sikin om sôt ngâi maka. Thurchi sika intakna mini nuomlona mini, ahong om lehan chu anin let nôk kelen ngâi.
൧൭എങ്കിലും അവർ ഉള്ളിൽ വേരില്ലാത്തതിനാൽ അല്പസമയത്തേക്ക് മാത്രം നിലനിൽക്കുന്നു. പിന്നീട് വചനംനിമിത്തം ഉപദ്രവമോ പീഢയോ ഉണ്ടായാൽ ക്ഷണത്തിൽ ഇടറിപ്പോകുന്നവരാകുന്നു.
18 Mi senkhat ngei chu sachi riling kâra achul angin an ni. Ma ngei hah chu thurchi rangâipu ngei hah an nia,
൧൮മുള്ളിനിടയിൽ വിതയ്ക്കപ്പെട്ടതോ; വചനം കേട്ടിട്ട്
19 aniatachu an ringnuna kângdoinangei, rammuol hoina le neinangei le jât dadang an ôinangei ahong lûta chong hah adîpa, amara musuo ngâi mak. (aiōn )
൧൯ഇഹലോകത്തിന്റെ ചിന്തകളും ധനത്തിന്റെ വഞ്ചനയും മറ്റു വസ്തുക്കൾക്കായുള്ള മോഹങ്ങളും അകത്ത് കടന്ന്, വചനത്തെ ഞെരുക്കി നിഷ്ഫലമാക്കി തീർക്കുന്നതാകുന്നു. (aiōn )
20 Hannirese mi senkhat ngei chu pil asana achul ngei angin an ni. Chong hah an rieta, an poma, male ânra ngâi: senkhat sômthumin, senkhat sômrukin, senkhat raza khatin an hong pung zoi, a tia.”
൨൦നല്ല മണ്ണിൽ വിതയ്ക്കപ്പെട്ടതോ വചനം കേൾക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവർ തന്നേ; അവർ മുപ്പതും അറുപതും നൂറും മേനി വിളഞ്ഞു”.
21 Jisua'n a chong a la zombanga, “Tumo châti hongchôia adarna muna dar loiin, bêl nuoia mo, aninônchu jâlmun nuoia mini a dar ngâia? adarna munna ke an va dar ngâi nimak mo?
൨൧പിന്നെ അവൻ അവരോട് പറഞ്ഞത്: “നിങ്ങൾ വീട്ടിലേക്ക് വിളക്കു കൊണ്ടുവരുന്നത് പറയിൻ കീഴിലോ കട്ടില്ക്കീഴിലോ വെയ്ക്കുവാനാണോ? നിങ്ങൾ അത് കൊണ്ടുവന്ന് വിളക്കുതണ്ടിന്മേലല്ലേ വെയ്ക്കുന്നത്?
22 Ânthup murdi tâng la musuo nîng a ta, hîpa om ngei murdi lîkpai la nîng atih.
൨൨വെളിപ്പെടുവാനുള്ളതല്ലാതെ ഗൂഢമായത് ഒന്നും ഇല്ല; വെളിച്ചത്തു വരുവാനുള്ളതല്ലാതെ മറവായതു ഒന്നും ഇല്ല.
23 Hanchu, kuor nin dônin chu rangâi roi!” a tia.
൨൩കേൾക്കുവാൻ ചെവി ഉള്ളവൻ കേൾക്കട്ടെ.
24 Hanchu Jisua nanâkin an kôm, “Nin chong rangâi hih asadimin mindon roi! Midangngei nin jêkna balamngei nanâk hah Pathien'n nangni jêkna rangin mang a tih, manêkin nangni min rik pe uol a tih.
൨൪നിങ്ങൾ കേൾക്കുന്നതെന്ത് എന്നു സൂക്ഷിച്ച് കൊൾവിൻ; നിങ്ങൾ അളക്കുന്ന അളവുകൊണ്ട് നിങ്ങൾക്കും അളന്നുകിട്ടും; അധികമായും കിട്ടും.
25 Tu tukhom imini dônpu ngei chu bôk pêk sa nîng a ta, male tukhom ite dôn loi ngei chu an dôn viette khom ha lâk pe rip nîng atih,” a tia.
൨൫എന്തുകൊണ്ടെന്നാൽ ഉള്ളവന് കൊടുക്കും; ഇല്ലാത്തവനോടോ ഉള്ളതുംകൂടെ എടുത്തുകളയും” എന്നും അവൻ അവരോട് പറഞ്ഞു.
26 Jisua'n thurchi a la misîr banga, an kôm, “Pathien Rêngram chu hi anghin ani.” Mi inkhatin a loia chimu a rethea.
൨൬പിന്നെ അവൻ പറഞ്ഞത്: ദൈവരാജ്യം ഒരു മനുഷ്യൻ മണ്ണിൽ വിത്ത് എറിഞ്ഞശേഷം
27 Hanchu a sea, a van ngama jânna a inna, ânthoia sûn ngei ha a va manga, a riet loi kârin chimu hah ahong kêia, ahong insôn zoia.
൨൭രാവും പകലും ഉറങ്ങിയും എഴുന്നേറ്റും ഇരിക്കെ, എങ്ങനെയെന്ന് അവൻ അറിയുന്നില്ലെങ്കിലും വിത്ത് മുളച്ചു വളരുന്നതുപോലെ ആകുന്നു.
28 Pil ha athenin akungngei hah aminsôna, amara amin dôna; amotona akung ahong inlang ngâi, hanchu avûia, male anûktaka aramala sip buvûi ahong oma.
൨൮ഭൂമി സ്വയമായി മുമ്പെ ഞാറും പിന്നെ കതിരും പിന്നെ കതിരിൽ നിറഞ്ഞ മണിയും ഇങ്ങനെ വിളയുന്നു.
29 Bu hah amin tena chu, ha mi han ât zora ahong tung zoi sikin a kôite lâkin bu ât aphut ngâi anghan ani, a tia.
൨൯ധാന്യം വിളയുമ്പോൾ കൊയ്ത്തുകാലമായതുകൊണ്ട് അവൻ ഉടനെ അരിവാൾ വെയ്ക്കുന്നു.
30 Jisua'n an kôm, “Pathien Rêngram hih imo a-ang ei ti rang ân zoi? Khoi chongmintêk mangin mo ei rilminthâr rang ani zoi?
൩൦പിന്നെ അവൻ പറഞ്ഞത്: “ദൈവരാജ്യത്തെ എന്തിനോട് ഉപമിക്കും? ഏത് ഉപമയാൽ അതിനെ വിശദീകരിക്കും?
31 Mi inkhatin ancham ru rammuola chimu murdi lâia achîntak ramal khat a lâka, pila a tua.
൩൧അത് ഒരു കടുകുമണിയോട് സദൃശം; അതിനെ വിതയ്ക്കുമ്പോൾ മണ്ണിലെ എല്ലാവിത്തിലും ചെറിയത്.
32 Chomolte suole chu ahong mônga, chimu murdi lâia alientak ahongni ngâi. Machang lientak ngei ahong dôna, male vângei an honga male adâilîm han rubungei an phana mahan an riek thei ang ha ani” a tia.
൩൨എങ്കിലും വിതച്ചശേഷം വളർന്ന്, സകല സസ്യങ്ങളിലും വലുതായിത്തീർന്നു, ആകാശത്തിലെ പക്ഷികൾ അതിന്റെ തണലിൽ കൂടുകൂട്ടുവാൻ തക്കവണ്ണം വലുതായ കൊമ്പുകളെ പുറപ്പെടുവിക്കുന്നു”.
33 Ma anghin Jisua'n mingei kôm han chongmintêk tamtak mangin, an rietthei rang do-dôrin a thurchi a misîr pe ngei ngâia.
൩൩അവൻ ഇങ്ങനെ പല ഉപമകളാൽ അവർക്ക് ഗ്രഹിപ്പാൻ കഴിയുംപോലെ അവരോട് വചനം പറഞ്ഞുപോന്നു.
34 Chongmintêk niloiin chu an kôm, thurchi misîr ngâi maka; hannirese, a ruoisingei leh vai an om zorân chu jâttin a rilminthâr pe ngei ngâi ani.
൩൪ഉപമ കൂടാതെ അവരോട് ഒന്നും പറഞ്ഞതുമില്ല; തനിച്ചിരിക്കുമ്പോൾ അവൻ തന്റെ ശിഷ്യന്മാരോട് സകലവും വ്യാഖ്യാനിക്കും.
35 Mani nanâka han kholoi ahongnin chu Jisua'n a ruoisingei kôm, “Dîl râl tieng son vân kân ei ti u” a tia.
൩൫അന്ന് സന്ധ്യയായപ്പോൾ: നാം അക്കരയ്ക്ക് പോക എന്നു അവൻ അവരോട് പറഞ്ഞു.
36 Masikin lokongei ha an mâka; Jisua a lei insungna rukuonga han ruoisingei hah an lûta, ama khom an tuonga. Mahan rukuong dangngei khom an om sa.
൩൬അവർ പുരുഷാരത്തെ വിട്ടു, യേശു പടകിൽ തന്നേയായിരുന്നു, ശിഷ്യന്മാർ അവനെ കൂടെ കൊണ്ടുപോയി; മറ്റു ചെറുപടകുകളും കൂടെ ഉണ്ടായിരുന്നു;
37 Inningloi rengin phâivuopui râttak ahong thoa, tuidârinsok khom hah rukuonga a lûta asip vâng zoia.
൩൭അപ്പോൾ വലിയ ചുഴലിക്കാറ്റ് ഉണ്ടായി: പടകിൽ തിര തള്ളിക്കയറുകകൊണ്ട് അത് മുങ്ങാറായി.
38 Jisua chu lukham khamin rukuong remei tienga han a lei ina. Ruoisingei han an kaithoia male a kôm, “Minchupu kin thi rang ani zoi, itên ni mindon loi mini?” an tia.
൩൮അവൻ അമരത്ത് തലയണ വെച്ച് ഉറങ്ങുകയായിരുന്നു; അവർ അവനെ ഉണർത്തി: “ഗുരോ, ഞങ്ങൾ നശിച്ചുപോകുന്നതിൽ നിനക്ക് വിചാരം ഇല്ലയോ?” എന്നു പറഞ്ഞു.
39 Jisua ânthoia, phâivuopui hah a ngoa, “Mong roh!” male tuidârinsok kôm han, “Omchien roh!” a tia. Phâivuopui hah amonga, male adâingang zoi.
൩൯അവൻ എഴുന്നേറ്റ് കാറ്റിനെ ശാസിച്ചു, കടലിനോട്: “ശാന്തമാക, അടങ്ങുക” എന്നു പറഞ്ഞു; കാറ്റ് നിന്നു, വലിയ ശാന്തത ഉണ്ടായി.
40 Hanchu Jisua'n a ruoisingei kôm “Ithomo ma angtaka nin chi hi? Taksônna reng nin la dônloi mo?” a tia.
൪൦പിന്നെ അവൻ അവരോട്: “നിങ്ങൾ ഇങ്ങനെ ഭയപ്പെടുന്നതെന്ത്? നിങ്ങൾക്ക് ഇപ്പോഴും വിശ്വാസമില്ലയോ?” എന്നു പറഞ്ഞു.
41 Aniatachu an chi sabaka, male inkhat le inkhat kôm, “Hi mi hih tumo ani hi? Phâivuopui le tuidârinsok tena khomin a chong an don hi?” anin ti inlôma.
൪൧അവർ വളരെ ഭയപ്പെട്ടു: “കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ; ഇവൻ ആർ?” എന്നു തമ്മിൽ പറഞ്ഞു.