< Притчи 29 >
1 Человек, который, будучи обличаем, ожесточает выю свою, внезапно сокрушится, и не будет ему исцеления.
കൂടക്കൂടെ ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവൻ നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചുപോകും.
2 Когда умножаются праведники, веселится народ, а когда господствует нечестивый, народ стенает.
നീതിമാന്മാർ വൎദ്ധിക്കുമ്പോൾ ജനം സന്തോഷിക്കുന്നു; ദുഷ്ടൻ ആധിപത്യം നടത്തുമ്പോഴോ ജനം നെടുവീൎപ്പിടുന്നു.
3 Человек, любящий мудрость, радует отца своего; а кто знается с блудницами, тот расточает имение.
ജ്ഞാനത്തിൽ ഇഷ്ടപ്പെടുന്നവൻ തന്റെ അപ്പനെ സന്തോഷിപ്പിക്കുന്നു; വേശ്യകളോടു സഹവാസം ചെയ്യുന്നവനോ തന്റെ സമ്പത്തു നശിപ്പിക്കുന്നു.
4 Царь правосудием утверждает землю, а любящий подарки разоряет ее.
രാജാവു ന്യായപാലനത്താൽ രാജ്യത്തെ നിലനിൎത്തുന്നു; നികുതി വൎദ്ധിപ്പിക്കുന്നവനോ അതിനെ നശിപ്പിക്കുന്നു.
5 Человек, льстящий другу своему, расстилает сеть ногам его.
കൂട്ടുകാരനോടു മുഖസ്തുതി പറയുന്നവൻ അവന്റെ കാലിന്നു ഒരു വല വിരിക്കുന്നു.
6 В грехе злого человека - сеть для него, а праведник веселится и радуется.
ദുഷ്കൎമ്മി തന്റെ ലംഘനത്തിൽ കുടുങ്ങുന്നു; നീതിമാനോ ഘോഷിച്ചാനന്ദിക്കുന്നു.
7 Праведник тщательно вникает в тяжбу бедных, а нечестивый не разбирает дела.
നീതിമാൻ അഗതികളുടെ കാൎയ്യം അറിയുന്നു; ദുഷ്ടനോ പരിജ്ഞാനം ഇന്നതെന്നു അറിയുന്നില്ല.
8 Люди развратные возмущают город, а мудрые утишают мятеж.
പരിഹാസികൾ പട്ടണത്തിൽ കോപാഗ്നി ജ്വലിപ്പിക്കുന്നു; ജ്ഞാനികളോ ക്രോധത്തെ ശമിപ്പിക്കുന്നു.
9 Умный человек, судясь с человеком глупым, сердится ли, смеется ли, - не имеет покоя.
ജ്ഞാനിക്കും ഭോഷന്നും തമ്മിൽ വാഗ്വാദം ഉണ്ടായിട്ടു അവൻ കോപിച്ചാലോ ചിരിച്ചാലോ ശമനം വരികയില്ല.
10 Кровожадные люди ненавидят непорочного, а праведные заботятся о его жизни.
രക്തപാതകന്മാർ നിഷ്കളങ്കനെ ദ്വേഷിക്കുന്നു; നേരുള്ളവരോ അവന്റെ പ്രാണരക്ഷ അന്വേഷിക്കുന്നു.
11 Глупый весь гнев свой изливает, а мудрый сдерживает его.
മൂഢൻ തന്റെ കോപത്തെ മുഴുവനും വെളിപ്പെടുത്തുന്നു; ജ്ഞാനിയോ അതിനെ അടക്കി ശമിപ്പിക്കുന്നു.
12 Если правитель слушает ложные речи, то и все служащие у него нечестивы.
അധിപതി നുണ കേൾപ്പാൻ തുടങ്ങിയാൽ അവന്റെ ഭൃത്യന്മാരൊക്കെയും ദുഷ്ടന്മാരാകും.
13 Бедный и лихоимец встречаются друг с другом; но свет глазам того и другого дает Господь.
ദരിദ്രനും പീഡകനും തമ്മിൽ എതിർപെടുന്നു; ഇരുവരുടെയും കണ്ണു യഹോവ പ്രകാശിപ്പിക്കുന്നു.
14 Если царь судит бедных по правде, то престол его навсегда утвердится.
അഗതികൾക്കു വിശ്വസ്തതയോടെ ന്യായപാലനം ചെയ്യുന്ന രാജാവിന്റെ സിംഹാസനം എന്നേക്കും സ്ഥിരമായിരിക്കും.
15 Розга и обличение дают мудрость; но отрок, оставленный в небрежении, делает стыд своей матери.
വടിയും ശാസനയും ജ്ഞാനത്തെ നല്കുന്നു; തന്നിഷ്ടത്തിന്നു വിട്ടിരുന്ന ബാലനോ അമ്മെക്കു ലജ്ജ വരുത്തുന്നു.
16 При умножении нечестивых умножается беззаконие; но праведники увидят падение их.
ദുഷ്ടന്മാർ പെരുകുമ്പോൾ അതിക്രമം പെരുകുന്നു; നീതിമാന്മാരോ അവരുടെ വീഴ്ച കാണും.
17 Наказывай сына твоего, и он даст тебе покой, и доставит радость душе твоей.
നിന്റെ മകനെ ശിക്ഷിക്ക; അവൻ നിനക്കു ആശ്വാസമായ്തീരും; അവൻ നിന്റെ മനസ്സിന്നു പ്രമോദംവരുത്തും.
18 Без откровения свыше народ необуздан, а соблюдающий закон блажен.
വെളിപ്പാടു ഇല്ലാത്തെടത്തു ജനം മൎയ്യാദവിട്ടു നടക്കുന്നു; ന്യായപ്രമാണം കാത്തുകൊള്ളുന്നവനോ ഭാഗ്യവാൻ.
19 Словами не научится раб, потому что, хотя он понимает их, но не слушается.
ദാസനെ ഗുണീകരിപ്പാൻ വാക്കു മാത്രം പോരാ; അവൻ അതു ഗ്രഹിച്ചാലും കൂട്ടാക്കുകയില്ലല്ലോ.
20 Видал ли ты человека опрометчивого в словах своих? на глупого больше надежды, нежели на него.
വാക്കിൽ ബദ്ധപ്പാടുള്ള മനുഷ്യനെ നീ കാണുന്നുവോ? അവനെക്കാൾ മൂഢനെക്കുറിച്ചു അധികം പ്രത്യാശയുണ്ടു.
21 Если с детства воспитывать раба в неге, то впоследствии он захочет быть сыном.
ദാസനെ ബാല്യംമുതൽ ലാളിച്ചുവളൎത്തുന്നവനോടു അവൻ ഒടുക്കം ദുശ്ശാഠ്യം കാണിക്കും.
22 Человек гневливый заводит ссору, и вспыльчивый много грешит.
കോപമുള്ളവൻ വഴക്കുണ്ടാക്കുന്നു; ക്രോധമുള്ളവൻ അതിക്രമം വൎദ്ധിപ്പിക്കുന്നു.
23 Гордость человека унижает его, а смиренный духом приобретает честь.
മനുഷ്യന്റെ ഗൎവ്വം അവനെ താഴ്ത്തിക്കളയും; മനോവിനയമുള്ളവനോ മാനം പ്രാപിക്കും.
24 Кто делится с вором, тот ненавидит душу свою; слышит он проклятие, но не объявляет о том.
കള്ളനുമായി പങ്കു കൂടുന്നവൻ സ്വന്ത പ്രാണനെ പകെക്കുന്നു; അവൻ സത്യവാചകം കേൾക്കുന്നു; ഒന്നും പ്രസ്താവിക്കുന്നില്ലതാനും.
25 Боязнь пред людьми ставит сеть; а надеющийся на Господа будет безопасен.
മാനുഷഭയം ഒരു കണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും.
26 Многие ищут благосклонного лица правителя, но судьба человека - от Господа.
അനേകർ അധിപതിയുടെ മുഖപ്രസാദം അന്വേഷിക്കുന്നു; മനുഷ്യന്റെ ന്യായവിധിയോ യഹോവയാൽ വരുന്നു.
27 Мерзость для праведников - человек неправедный, и мерзость для нечестивого - идущий прямым путем.
നീതികെട്ടവൻ നീതിമാന്മാൎക്കു വെറുപ്പു; സന്മാൎഗ്ഗി ദുഷ്ടന്മാൎക്കും വെറുപ്പു.