< Иов 30 >
1 А ныне смеются надо мною младшие меня летами, те, которых отцов я не согласился бы поместить с псами стад моих.
൧ഇപ്പോൾ എന്നിലും പ്രായം കുറഞ്ഞവർ എന്നെ നോക്കി ചിരിക്കുന്നു; അവരുടെ അപ്പന്മാരെ എന്റെ ആട്ടിൻ കൂട്ടത്തിന്റെ നായ്ക്കളോടുകൂടി ആക്കുവാൻ പോലും ഞാൻ നിരസിക്കുമായിരുന്നു.
2 И сила рук их к чему мне? Над ними уже прошло время.
൨അവരുടെ കയ്യൂറ്റംകൊണ്ട് എനിക്ക് എന്ത് പ്രയോജനം? അവരുടെ യൗവ്വനശക്തി നശിച്ചുപോയല്ലോ.
3 Бедностью и голодом истощенные, они убегают в степь безводную, мрачную и опустевшую;
൩ബുദ്ധിമുട്ടും വിശപ്പുംകൊണ്ട് അവർ മെലിഞ്ഞിരിക്കുന്നു; ശൂന്യദേശത്തിന്റെയും നിർജ്ജനദേശത്തിന്റെയും ഇരുട്ടിൽ അവർ വരണ്ടനിലം കാർന്നു തിന്നുന്നു.
4 щиплют зелень подле кустов, и ягоды можжевельника - хлеб их.
൪അവർ കുറ്റിക്കാട്ടിൽ മണൽചീര പറിക്കുന്നു; കാട്ടുകിഴങ്ങ് അവർക്ക് ആഹാരമായിരിക്കുന്നു.
5 Из общества изгоняют их, кричат на них, как на воров,
൫ജനമദ്ധ്യത്തിൽ നിന്ന് അവരെ ഓടിച്ചുകളയുന്നു; കള്ളനെപ്പോലെ അവരെ ആട്ടിക്കളയുന്നു.
6 чтобы жили они в рытвинах потоков, в ущельях земли и утесов.
൬താഴ്വരപ്പിളർപ്പുകളിൽ അവർ വസിക്കേണ്ടിവരുന്നു; മൺകുഴികളിലും പാറയുടെ ഗുഹകളിലും തന്നെ.
7 Ревут между кустами, жмутся под терном.
൭കുറ്റിക്കാട്ടിൽ അവർ കഴുതകളെപ്പോലെ കുതറുന്നു; കുറ്റിച്ചെടിയുടെ കീഴിൽ അവർ ഒന്നിച്ചുകൂടുന്നു.
8 Люди отверженные, люди без имени, отребье земли!
൮അവർ ഭോഷന്മാരുടെ മക്കൾ, നീചന്മാരുടെ മക്കൾ; അവരെ ദേശത്തുനിന്ന് ചമ്മട്ടികൊണ്ട് അടിച്ചോടിക്കുന്നു.
9 Их-то сделался я ныне песнью и пищею разговора их.
൯എന്നാൽ ഇപ്പോൾ ഞാൻ അവരുടെ പാട്ടായിരിക്കുന്നു; അവർക്ക് പഴഞ്ചൊല്ലായിത്തീർന്നിരിക്കുന്നു.
10 Они гнушаются мною, удаляются от меня и не удерживаются плевать пред лицом моим.
൧൦അവർ എന്നെ അറച്ച് അകന്നുനില്ക്കുന്നു; എന്റെ മുഖത്ത് തുപ്പുവാൻ ശങ്കിക്കുന്നില്ല.
11 Так как Он развязал повод мой и поразил меня, то они сбросили с себя узду пред лицом моим.
൧൧ദൈവം തന്റെ കയർ അഴിച്ച് എന്നെ ക്ലേശിപ്പിച്ചതുകൊണ്ട് അവർ എന്റെ മുമ്പിൽ കടിഞ്ഞാൺ അയച്ചുവിട്ടിരിക്കുന്നു.
12 С правого боку встает это исчадие, сбивает меня с ног, направляет гибельные свои пути ко мне.
൧൨വലത്തുഭാഗത്ത് നീചന്മാർ എഴുന്നേറ്റ് എന്നെ തുരത്തുന്നു അവർ നാശമാർഗ്ഗങ്ങളെ എന്റെ നേരെ നിരത്തുന്നു.
13 А мою стезю испортили: все успели сделать к моей погибели, не имея помощника.
൧൩അവർ എന്റെ പാതയെ നശിപ്പിക്കുന്നു; അവർ തന്നെ തുണയറ്റവർ ആയിരിക്കുമ്പോൾ എന്റെ അപായത്തിനായി ശ്രമിക്കുന്നു.
14 Они пришли ко мне, как сквозь широкий пролом; с шумом бросились на меня.
൧൪വിസ്താരമുള്ള വിടവിൽകൂടി എന്നപോലെ അവർ ആക്രമിച്ചുവരുന്നു; ഇടിഞ്ഞുവീണതിന്റെ നടുവിൽക്കൂടി അവർ എന്റെ മേൽ ഉരുണ്ടുകയറുന്നു.
15 Ужасы устремились на меня; как ветер, развеялось величие мое, и счастье мое унеслось, как облако.
൧൫ഭീകരതകൾ എന്റെ നേരെ തിരിഞ്ഞിരിക്കുന്നു; കാറ്റുപോലെ എന്റെ മഹത്വത്തെ പാറ്റിക്കളയുന്നു; എന്റെ ഐശ്വര്യവും മേഘംപോലെ കടന്നുപോകുന്നു.
16 И ныне изливается душа моя во мне: дни скорби объяли меня.
൧൬ഇപ്പോൾ എന്റെ പ്രാണൻ എന്റെ ഉള്ളിൽ തൂകിപ്പോകുന്നു; കഷ്ടകാലം എന്നെ പിടിച്ചിരിക്കുന്നു.
17 Ночью ноют во мне кости мои, и жилы мои не имеют покоя.
൧൭രാത്രി എന്റെ അസ്ഥികളെ തുളച്ചെടുത്തുകളയുന്നു; എന്നെ കാർന്നുതിന്നുന്നവർ ഉറങ്ങുന്നതുമില്ല.
18 С великим трудом снимается с меня одежда моя; края хитона моего жмут меня.
൧൮ദൈവത്തിന്റെ ഉഗ്രബലത്താൽ എന്റെ വസ്ത്രം വിരൂപമായിരിക്കുന്നു; അങ്കിയുടെ കഴുത്തുപോലെ എന്നോട് പറ്റിയിരിക്കുന്നു.
19 Он бросил меня в грязь, и я стал, как прах и пепел.
൧൯അവിടുന്ന് എന്നെ ചെളിയിൽ ഇട്ടിരിക്കുന്നു; ഞാൻ പൊടിക്കും ചാരത്തിനും തുല്യമായിരിക്കുന്നു.
20 Я взываю к Тебе, и Ты не внимаешь мне, - стою, а Ты только смотришь на меня.
൨൦ഞാൻ ദൈവത്തോട് നിലവിളിക്കുന്നു; അവിടുന്ന് ഉത്തരം അരുളുന്നില്ല; ഞാൻ എഴുന്നേറ്റു നില്ക്കുന്നു; അവിടുന്ന് എന്നെ തുറിച്ചുനോക്കുന്നതേയുള്ളു.
21 Ты сделался жестоким ко мне, крепкою рукою враждуешь против меня.
൨൧അവിടുന്ന് എന്റെ നേരെ ക്രൂരനായിത്തീർന്നിരിക്കുന്നു; അവിടുത്തെ കയ്യുടെ ശക്തിയാൽ അവിടുന്ന് എന്നെ പീഡിപ്പിക്കുന്നു.
22 Ты поднял меня и заставил меня носиться по ветру и сокрушаешь меня.
൨൨അവിടുന്ന് എന്നെ കാറ്റിൻ പുറത്ത് കയറ്റി ഓടിക്കുന്നു; കൊടുങ്കാറ്റിൽ അവിടുന്ന് എന്നെ ലയിപ്പിച്ചുകളയുന്നു.
23 Так, я знаю, что Ты приведешь меня к смерти и в дом собрания всех живущих.
൨൩മരണത്തിലേക്കും സകലജീവികളും ചെന്നുചേരുന്ന വീട്ടിലേക്കും അവിടുന്ന് എന്നെ കൊണ്ടുപോകുമെന്ന് ഞാൻ അറിയുന്നു.
24 Верно, Он не прострет руки Своей на дом костей: будут ли они кричать при своем разрушении?
൨൪എങ്കിലും വീഴുമ്പോൾ ആരും കൈ നീട്ടുകയില്ലയോ? അപായത്തിൽപെട്ടവൻ നിലവിളിക്കുകയില്ലയോ?
25 Не плакал ли я о том, кто был в горе? не скорбела ли душа моя о бедных?
൨൫കഷ്ടകാലം വന്നവനുവേണ്ടി ഞാൻ കരഞ്ഞിട്ടില്ലയോ? എളിയവനു വേണ്ടി എന്റെ മനസ്സ് വ്യസനിച്ചിട്ടില്ലയോ?
26 Когда я чаял добра, пришло зло; когда ожидал света, пришла тьма.
൨൬ഞാൻ നന്മയ്ക്ക് നോക്കിയിരുന്നപ്പോൾ തിന്മ വന്നു. വെളിച്ചത്തിനായി കാത്തിരുന്നപ്പോൾ ഇരുട്ട് വന്നു.
27 Мои внутренности кипят и не перестают; встретили меня дни печали.
൨൭എന്റെ ഹൃദയം ഇളകി മറിയുന്നു; കഷ്ടകാലം എനിയ്ക്ക് വന്നിരിക്കുന്നു.
28 Я хожу почернелый, но не от солнца; встаю в собрании и кричу.
൨൮ഞാൻ കറുത്തവനായി നടക്കുന്നു; വെയിൽ കൊണ്ടല്ലതാനും; ഞാൻ സഭയിൽ എഴുന്നേറ്റ് സഹായത്തിനായി നിലവിളിക്കുന്നു.
29 Я стал братом шакалам и другом страусам.
൨൯ഞാൻ കുറുക്കന്മാർക്ക് സഹോദരനും ഒട്ടകപ്പക്ഷികൾക്ക് കൂട്ടാളിയും ആയിരിക്കുന്നു.
30 Моя кожа почернела на мне, и кости мои обгорели от жара.
൩൦എന്റെ ത്വക്ക് കറുത്ത് പൊളിഞ്ഞുവീഴുന്നു; എന്റെ അസ്ഥി ഉഷ്ണംകൊണ്ട് കരിഞ്ഞിരിക്കുന്നു.
31 И цитра моя сделалась унылою, и свирель моя - голосом плачевным.
൩൧എന്റെ കിന്നരനാദം വിലാപമായും എന്റെ കുഴലൂത്ത് കരച്ചിലായും തീർന്നിരിക്കുന്നു.