< Лука 15 >
1 Тоць вамеший ши пэкэтоший се апропияу де Исус ка сэ-Л аскулте.
൧ചുങ്കക്കാരും പാപികളും എല്ലാം അവന്റെ വചനം കേൾക്കുവാൻ അവന്റെ അടുക്കൽ വന്നു.
2 Ши фарисеий, ши кэртурарий кыртяу ши зичяу: „Омул ачеста примеште пе пэкэтошь ши мэнынкэ ку ей.”
൨ഇവൻ പാപികളെ സ്വീകരിക്കുകയും അവരോടുകൂടി ഭക്ഷണം കഴിക്കുകയും ചെയ്യുന്നു എന്നു പരീശരും ശാസ്ത്രികളും പിറുപിറുത്തു.
3 Дар Ел ле-а спус пилда ачаста:
൩അവരോട് അവൻ ഈ ഉപമ പറഞ്ഞു:
4 „Кареом динтре вой, дакэ аре о сутэ де ой ши перде пе уна дин еле, ну ласэ пе челелалте ноуэзечь ши ноуэ пе ислаз ши се дуче дупэ чяпердутэ, пынэ кынд о гэсеште?
൪നിങ്ങളിൽ ഒരു ആൾക്ക് നൂറു ആട് ഉണ്ട് എന്നു വിചാരിക്കുക. അതിൽ ഒന്ന് കാണാതെ പോയാൽ അവൻ തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയിൽ വിട്ടേച്ചു, ആ കാണാതെപോയ ആടിനെ കണ്ടെത്തുന്നതുവരെ നോക്കി നടക്കാതിരിക്കുമോ?
5 Дупэ че а гэсит-о, о пуне ку букурие пе умерь
൫കണ്ട് കിട്ടിയാൽ സന്തോഷിച്ച് ചുമലിൽ എടുത്തു വീട്ടിൽ വന്നു സ്നേഹിതന്മാരെയും അയൽക്കാരെയും വിളിച്ചുകൂട്ടി:
6 ши, кынд се ынтоарче акасэ, кямэ пе приетений ши вечиний сэй ши ле зиче: ‘Букураци-вэ ымпреунэ ку мине, кэч мь-ам гэсит оая каре ера пердутэ.’
൬കാണാതെപോയ എന്റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ട് എന്നോട് കൂടെ സന്തോഷിപ്പിൻ എന്നു അവരോട് പറയും.
7 Тот аша, вэ спун кэ ва фи маймултэ букурие ын чер пентру ун сингур пэкэтос каре се покэеште, декыт пентру ноуэзечь ши ноуэ де оамень неприхэниць, каре н-ау невое де покэинцэ.
൭അങ്ങനെ തന്നെ മാനസാന്തരം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പത് നീതിമാന്മാരെക്കുറിച്ചുള്ളതിനേക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെ കുറിച്ച് സ്വർഗ്ഗത്തിൽ അധികം സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
8 Сау каре фемее, дакэ аре зече лейде арӂинт ши перде унул дин ей, ну апринде о луминэ, ну мэтурэ каса ши ну каутэ ку бэгаре де сямэ пынэ кынд ыл гэсеште?
൮അല്ല, ഒരു സ്ത്രീക്ക് പത്തു ദ്രഹ്മഉണ്ട് എന്നു വിചാരിക്കുക; ഒരു ദ്രഹ്മ കാണാതെ പോയാൽ അവൾ വിളക്കു കത്തിച്ച് വീട് തൂത്തുവാരി അത് കണ്ടുകിട്ടുന്നതുവരെ സൂക്ഷ്മത്തോടെ അന്വേഷിക്കും?
9 Дупэ че л-а гэсит, кямэ пе приетенеле ши вечинеле ей ши зиче: ‘Букураци-вэ ымпреунэ ку мине, кэч ам гэсит леул пе каре-л пердусем.’
൯കണ്ടുകിട്ടിയാൽ സ്നേഹിതമാരെയും അയൽക്കാരികളെയും വിളിച്ചുകൂട്ടി: കാണാതെപോയ ദ്രഹ്മ കണ്ട് കിട്ടിയതുകൊണ്ട് എന്നോടുകൂടെ സന്തോഷിപ്പിൻ എന്നു പറയും.
10 Тот аша, вэ спун кэ есте букурие ынаинтя ынӂерилор луй Думнезеу пентру ун сингур пэкэтос каре се покэеште.”
൧൦അങ്ങനെ തന്നെ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
11 Ел а май зис: „Ун ом авя дой фий.
൧൧പിന്നെയും അവൻ പറഞ്ഞത്: ഒരു മനുഷ്യന് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു.
12 Чел май тынэр дин ей а зис татэлуй сэу: ‘Татэ, дэ-мь партя де авере че ми се кувине.’ Ши татэл ле-а ымпэрцит аверя.
൧൨അവരിൽ ഇളയവൻ അപ്പനോട്: അപ്പാ, വസ്തുവിൽ എനിക്കുള്ള പങ്ക് തരേണമേ എന്നു പറഞ്ഞു; അവൻ അവർക്ക് വസ്തു പകുത്തുകൊടുത്തു.
13 Ну дупэ мулте зиле, фиул чел май тынэр а стрынс тотул ши а плекат ынтр-о царэ депэртатэ, унде шь-а рисипит аверя, дукынд о вяцэ дестрэбэлатэ.
൧൩അധികനാൾ കഴിയുന്നതിന് മുമ്പെ ഇളയമകൻ സകലവും ശേഖരിച്ചു ദൂരദേശത്തേക്ക് യാത്രയായി. അവിടെ തനിക്കു ഉള്ള പണം മുഴുവൻ ആവശ്യമില്ലാതെ ചെലവഴിച്ചു ജീവിച്ചു.
14 Дупэ че а келтуит тотул, а венит о фоамете маре ын цара ачея, ши ел а ынчепут сэ дукэ липсэ.
൧൪എല്ലാം ചെലവഴിച്ചു കഴിഞ്ഞപ്പോൾ ആ ദേശത്തു കഠിനക്ഷാമം ഉണ്ടായി. അവന് പണത്തിന് ആവശ്യംവന്നു തുടങ്ങി.
15 Атунч, с-а дус ши с-а липит де унул дин локуиторий цэрий ачелея, каре л-а тримис пе огоареле луй сэ-й пэзяскэ порчий.
൧൫അവൻ ആ ദേശത്തിലെ പൗരന്മാരിൽ ഒരാൾക്ക് വേണ്ടി ജോലി ചെയ്യാൻ പോയി. അവൻ അവനെ തന്റെ വയലിൽ പന്നികൾക്ക് തീറ്റ കൊടുക്കുന്ന ജോലി കൊടുത്തു.
16 Мулт ар фи дорит ел сэ се сатуре ку рошковеле пе каре ле мынкау порчий, дар ну и ле дэдя нимень.
൧൬പന്നി തിന്നുന്ന വാളവരകൊണ്ട് വയറു നിറപ്പാൻ അവൻ ആഗ്രഹിച്ചു എങ്കിലും ആരും അവന് കൊടുത്തില്ല.
17 Шь-а венит ын фире ши а зис: ‘Кыць аргаць ай татэлуй меу ау белшуг де пыне, яр еу мор де фоаме аич!
൧൭അപ്പോൾ സുബോധം വന്നിട്ട് അവൻ: എന്റെ അപ്പന്റെ എത്ര കൂലിക്കാർ ഭക്ഷണം കഴിച്ചുകഴിഞ്ഞിട്ടും അധികം വരുന്നു; എന്നാൽ ഞാനോ വിശപ്പുകൊണ്ട് നശിച്ചുപോകുന്നു.
18 Мэ вой скула, мэ вой дуче ла татэл меу ши-й вой зиче: «Татэ, ам пэкэтуит ымпотрива черулуй ши ымпотрива та
൧൮ഞാൻ എഴുന്നേറ്റ് അപ്പന്റെ അടുക്കൽ ചെന്ന് അവനോട്: അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു.
19 ши ну май сунт вредник сэ мэ кем фиул тэу; фэ-мэ ка пе унул дин аргаций тэй.»’
൧൯ഇനി നിന്റെ “മകൻ”എന്ന പേരിന് ഞാൻ യോഗ്യനല്ല; നിന്റെ ജോലിക്കാരിൽ ഒരാളെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു.
20 Ши с-а скулат ши а плекат ла татэл сэу. Кынд ера ынкэдепарте, татэл сэу л-а вэзут ши и с-а фэкут милэ де ел, а алергат де а кэзут пе грумазул луй ши л-а сэрутат мулт.
൨൦അങ്ങനെ അവൻ എഴുന്നേറ്റ് അപ്പന്റെ അടുക്കൽ പോയി. ദൂരത്ത് നിന്നു തന്നേ അപ്പൻ അവനെ കണ്ട് മനസ്സലിഞ്ഞ് ഓടിച്ചെന്നു അവനെ കെട്ടിപ്പിടിച്ച് അവനെ ചുംബിച്ചു.
21 Фиул й-а зис: ‘Татэ, ам пэкэтуит ымпотрива черулуй шиымпотрива та, ну май сунт вредник сэ мэ кем фиул тэу.’
൨൧മകൻ അവനോട്: അപ്പാ, ഞാൻ ദൈവത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്റെ മകൻ എന്നു വിളിക്കുവാൻ യോഗ്യനല്ല എന്നു പറഞ്ഞു.
22 Дар татэл а зис робилор сэй: ‘Адучець репеде хайна чя май бунэ ши ымбрэкаци-л ку еа; пунеци-й ун инел ын деӂет ши ынкэлцэминте ын пичоаре.
൨൨അപ്പൻ തന്റെ ദാസന്മാരോട്: നിങ്ങൾ വേഗം പോയി മേന്മയുള്ള വസ്ത്രങ്ങൾ കൊണ്ടുവന്നു ഇവനെ ധരിപ്പിക്കുക; ഇവന്റെ കയ്യിൽ മോതിരവും കാലിൽ ചെരിപ്പും ഇടുവിക്കുക.
23 Адучець вицелул чел ынгрэшат ши тэяци-л. Сэ мынкэм ши сэ не веселим,
൨൩ഒരു തടിപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു അറുത്ത് അതിനെ പാകം ചെയ്യുക; നമുക്കു തിന്നു ആനന്ദിക്കാം.
24 кэчачест фиу ал меу ера морт ши а ынвият; ера пердут ши а фост гэсит.’ Ши ау ынчепут сэ се веселяскэ.
൨൪ഈ എന്റെ മകൻ മരിച്ചതുപോലെയായിരുന്നു; എന്നാൽ വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി.
25 Фиул чел май маре ера ла огор. Кынд а венит ши с-а апропият де касэ, а аузит музикэ ши жокурь.
൨൫അവന്റെ മൂത്തമകൻ വയലിൽ ആയിരുന്നു; അവൻ വന്നു വീടിനോട് അടുത്തപ്പോൾ നൃത്തത്തിന്റെയും സംഗീത ഉപകരണങ്ങളുടെയും ശബ്ദം കേട്ട്,
26 А кемат пе унул дин робь ши а ынчепут сэ-л ынтребе че есте.
൨൬ബാല്യക്കാരിൽ ഒരാളെ വിളിച്ചു: ഇവിടെ എന്താണ് സംഭവിക്കുന്നത്? എന്നു ചോദിച്ചു.
27 Робул ачела й-а рэспунс: ‘Фрателе тэу а венит ынапой ши татэл тэу а тэят вицелул чел ынгрэшат, пентру кэ л-а гэсит ярэшь сэнэтос ши бине.’
൨൭അവൻ അവനോട്: നിന്റെ സഹോദരൻ വന്നു; നിന്റെ അപ്പൻ അവനെ സൌഖ്യത്തോടെ കിട്ടിയതുകൊണ്ട് തടിപ്പിച്ച കാളക്കുട്ടിയെ അറുത്തു എന്നു പറഞ്ഞു.
28 Ел с-а ынтэрытат де мыние ши ну воя сэ интре ын касэ. Татэл сэу а ешит афарэ ши л-а ругат сэ интре.
൨൮അപ്പോൾ അവൻ കോപിച്ചു, അകത്ത് കടക്കുവാൻ താത്പര്യം ഇല്ലാതെ നിന്നു; അപ്പൻ പുറത്തു വന്നു അവനോട് അപേക്ഷിച്ചു.
29 Дар ел, дрепт рэспунс, а зис татэлуй сэу: ‘Ятэ, еу ыць служеск ка ун роб де атыця ань ши ничодатэ ну ць-ам кэлкат порунка ши мие ничодатэ ну мь-ай дат мэкар ун ед сэ мэ веселеск ку приетений мей;
൨൯അവൻ അവനോട്: ഇത്ര കാലമായി ഞാൻ നിന്നെ സേവിക്കുന്നു; നിന്റെ കല്പന ഒരിക്കലും ലംഘിച്ചിട്ടില്ല; എന്നാൽ എന്റെ ചങ്ങാതികളുമായി ആനന്ദിക്കേണ്ടതിന് നീ ഒരിക്കലും എനിക്ക് ഒരു ആട്ടിൻകുട്ടിയെ തന്നിട്ടില്ല.
30 яр кынд а венит ачест фиу ал тэу, каре ць-а мынкат аверя ку фемеиле десфрынате, й-ай тэят вицелул чел ынгрэшат.’
൩൦വേശ്യമാരോടുകൂടി നിന്റെ മുതൽ നശിപ്പിച്ച ഈ നിന്റെ മകൻ വന്നപ്പോഴേക്കോ തടിപ്പിച്ച കാളക്കുട്ടിയെ അവനുവേണ്ടി അറുത്തുവല്ലോ എന്നു ഉത്തരം പറഞ്ഞു.
31 ‘Фиуле, й-а зис татэл, ту ынтотдяуна ешть ку мине ши тот че ам еу есте ал тэу.
൩൧അതിന് അവൻ അവനോട്: മകനേ, നീ എപ്പോഴും എന്നോട് കൂടെ ഇരിക്കുന്നുവല്ലോ; എനിക്കുള്ളത് എല്ലാം നിന്റേത് ആകുന്നു.
32 Дар требуя сэ не веселим ши сэ не букурэм, пентру кэачест фрате ал тэу ера морт ши а ынвият, ера пердут ши а фост гэсит.’”
൩൨നിന്റെ ഈ സഹോദരനോ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ട് കിട്ടിയിരിക്കുന്നു. അതുകൊണ്ട് ആനന്ദിച്ചു സന്തോഷിക്കേണ്ടത് ആവശ്യമായിരുന്നു എന്നു പറഞ്ഞു.