< Cântarea lui Solomon 2 >

1 Eu sunt trandafirul din Saron şi crinul văilor.
ഞാൻ ശാരോനിലെ പനിനീർപുഷ്പവും താഴ്വരകളിലെ താമരപ്പൂവും ആകുന്നു.
2 Ca şi crinul printre spini, astfel este iubita mea printre fiice.
മുള്ളുകളുടെ ഇടയിൽ താമരപോലെ കന്യകമാരുടെ ഇടയിൽ എന്റെ പ്രിയ ഇരിക്കുന്നു.
3 Ca şi mărul printre copacii pădurii, astfel este preaiubitul meu printre fii. M-am aşezat sub umbra lui cu mare desfătare şi rodul lui a fost dulce pentru cerul gurii mele.
കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ യൗവനക്കാരുടെ ഇടയിൽ എന്റെ പ്രിയൻ ഇരിക്കുന്നു; അതിന്റെ നിഴലിൽ ഞാൻ ആനന്ദത്തോടെ ഇരുന്നു; അതിന്റെ പഴം എന്റെ നാവിന് മധുരമായിരുന്നു.
4 El m-a adus la casa de ospăţ şi steagul lui peste mine a fost dragoste.
അവൻ എന്നെ വീഞ്ഞുവീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു; എന്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു.
5 Întăriţi-mă cu ulcioare, învioraţi-mă cu mere, căci sunt bolnavă de dragoste.
ഞാൻ പ്രേമവിവശയായിരിക്കുകയാൽ മുന്തിരിയട തന്ന് എന്നെ ശക്തീകരിക്കുവിൻ; നാരങ്ങാ തന്ന് എന്നെ തണുപ്പിക്കുവിൻ.
6 Mâna lui stângă este sub capul meu şi mâna lui dreaptă mă îmbrăţişează.
അവന്റെ ഇടംകൈ എന്റെ തലയിൻ കീഴിൽ ഇരിക്കട്ടെ; അവന്റെ വലംകൈ എന്നെ ആശ്ലേഷിക്കട്ടെ.
7 Vă conjur, fiice ale Ierusalimului, pe căprioarele şi pe cerboaicele câmpului, nu stârniţi, nici nu treziţi iubirea mea, până când el doreşte.
യെരൂശലേം പുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത്, ഉണർത്തുകയുമരുത്.
8 Vocea preaiubitului meu! Iată, el vine sărind peste munţi, săltând peste dealuri.
അതാ, എന്റെ പ്രിയന്റെ സ്വരം! അവൻ മലകളിന്മേൽ ചാടിയും കുന്നുകളിന്മേൽ കുതിച്ചുംകൊണ്ട് വരുന്നു.
9 Preaiubitul meu este ca o căprioară sau un căprior tânăr; iată, el stă în picioare în spatele zidului nostru, se uită la ferestre, arătându-se printre zăbrele.
എന്റെ പ്രിയൻ ചെറുമാനിനും കലമാൻകുട്ടിക്കും തുല്യൻ; ഇതാ, അവൻ നമ്മുടെ മതിലിന് പുറമേ നില്ക്കുന്നു; അവൻ കിളിവാതിലിലൂടെ നോക്കുന്നു; അഴിക്കിടയിൽകൂടി ഒളിഞ്ഞുനോക്കുന്നു.
10 Preaiubitul meu a vorbit şi mi-a spus: Ridică-te, iubita mea, frumoasa mea şi vino departe.
൧൦എന്റെ പ്രിയൻ എന്നോട് പറഞ്ഞത്: “എന്റെ പ്രിയേ, എഴുന്നേല്ക്കുക; എന്റെ സുന്ദരീ, വരുക.
11 Căci, iată, iarna a trecut, ploaia s-a terminat şi s-a dus;
൧൧ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ.
12 Florile se arată pe pământ; timpul cântării păsărilor a venit şi vocea turturicii se aude pe pământul nostru;
൧൨പുഷ്പങ്ങൾ ഭൂമിയിൽ കാണായ്‌വരുന്നു; വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു; കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു.
13 Smochinul îşi dă smochinele verzi şi viile în floare dau un miros bun. Ridică-te, iubita mea, frumoasa mea, şi vino departe.
൧൩അത്തിക്കായ്കൾ പഴുക്കുന്നു; മുന്തിരിവള്ളി പൂത്ത് സുഗന്ധം വീശുന്നു; എന്റെ പ്രിയേ, എഴുന്നേല്ക്കുക; എന്റെ സുന്ദരീ, വരുക.
14 Porumbiţa mea, ce stai în crăpăturile stâncii, în ascunzătorile treptelor, lasă-mă să îţi văd înfăţişarea, lasă-mă să îţi aud vocea; căci vocea ta este dulce şi înfăţişarea ta este frumoasă.
൧൪പാറയുടെ പിളർപ്പിലും പർവ്വതച്ചരിവിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ, ഞാൻ നിന്റെ മുഖം ഒന്ന് കാണട്ടെ; നിന്റെ സ്വരം ഒന്ന് കേൾക്കട്ടെ; നിന്റെ സ്വരം ഇമ്പമുള്ളതും മുഖം സൗന്ദര്യമുള്ളതും ആകുന്നു.
15 Prindeţi-ne vulpile, vulpile mici, care strică viile, căci viile noastre sunt în floare.
൧൫ഞങ്ങളുടെ മുന്തിരിത്തോട്ടങ്ങൾ പൂത്തിരിക്കുകയാൽ മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ, ചെറുകുറുക്കന്മാരെത്തന്നെ പിടിച്ചുതരുവിൻ.
16 Preaiubitul meu este al meu şi eu sunt a lui; el paşte printre crini.
൧൬എന്റെ പ്രിയൻ എനിക്കുള്ളവൻ; ഞാൻ അവനുള്ളവൾ; അവൻ താമരകളുടെ ഇടയിൽ ആടുമേയ്ക്കുന്നു.
17 Până când ziua se revarsă şi umbrele fug, întoarce-te preaiubitul meu şi fii ca o căprioară sau un căprior tânăr peste munţii Beterului.
൧൭വെയിലാറി, നിഴൽ കാണാതെയാകുവോളം, എന്റെ പ്രിയനേ, നീ മടങ്ങിവന്ന് ദുർഘടപർവ്വതങ്ങളിലെ ചെറുമാനിനും കലമാൻകുട്ടിക്കും തുല്യനായിരിക്കുക.

< Cântarea lui Solomon 2 >