< Ruth 3 >

1 Atunci Naomi, soacra ei, i-a spus: Fiica mea, să nu caut odihnă pentru tine, ca să îţi fie bine?
അനന്തരം അവളുടെ അമ്മാവിയമ്മയായ നൊവൊമി അവളോടു പറഞ്ഞത്: മകളേ, നിന്റെ നന്മക്കു വേണ്ടി ഞാൻ നിനക്ക് ഒരു വിശ്രാമസ്ഥലം അന്വേഷിക്കേണ്ടയോ?
2 Şi acum, nu este Boaz din rudenia noastră, cu ale cărui tinere ai fost? Iată, deseară el vântură orzul în arie.
നീ ചേർന്നിരുന്ന ബാല്യക്കാരത്തികളുടെ യജമാനനായ ബോവസ് നമ്മുടെ ബന്ധു അല്ലയോ? അവൻ ഇന്ന് രാത്രി കളത്തിൽ യവം പാറ്റുന്നു.
3 De aceea spală-te şi unge-te şi pune­-ţi haina pe tine şi coboară-te la arie, dar nu te face cunoscută bărbatului, până va fi terminat de mâncat şi de băut.
ആകയാൽ നീ കുളിച്ചു തൈലം പൂശി നല്ല വസ്ത്രം ധരിച്ചു കളത്തിൽ ചെല്ലുക; എന്നാൽ അയാൾ തിന്നുകുടിച്ചു കഴിയുംവരെ നിന്നെ കാണരുത്.
4 Şi aşa va fi, când se culcă, însemnează locul unde se culcă şi intră şi dezveleşte-i picioarele şi culcă-te; iar el îţi va spune ce să faci.
അവൻ ഉറങ്ങുവാൻ പോകുമ്പോൾ കിടക്കുന്ന സ്ഥലം മനസ്സിലാക്കുക; എന്നിട്ട് അവന്റെ കാലിലെ പുതപ്പ് മാറ്റി അവിടെ കിടന്നുകൊൾക; എന്നാൽ നീ എന്ത് ചെയ്യേണമെന്ന് അവൻ നിനക്ക് പറഞ്ഞുതരും.
5 Iar Rut i-a spus: Voi face tot ce îmi spui.
അതിന് അവൾ: നീ പറയുന്നതൊക്കെയും ഞാൻ ചെയ്യാം എന്നു അവളോടു പറഞ്ഞു.
6 Şi a coborât la arie şi a făcut conform cu tot ce i-a poruncit soacra ei.
അങ്ങനെ അവൾ കളത്തിൽ ചെന്ന് അമ്മാവിയമ്മ പറഞ്ഞതുപോലെ ഒക്കെയും ചെയ്തു.
7 Şi după ce Boaz a mâncat şi a băut şi inima lui era veselă, a mers să se culce la capătul stogului de grâne; şi ea a venit încet şi i-a dezvelit picioarele şi s-a întins.
ബോവസ് തിന്ന് കുടിച്ച് സന്തോഷഭരിതനായി, യവക്കൂമ്പാരത്തിന്റെ ഒരു വശത്ത് ചെന്ന് കിടന്നു; അവളും സാവധാനം ചെന്ന് അവന്റെ കാലിന്മേലുള്ള പുതപ്പ് മാറ്റി അവിടെ കിടന്നു.
8 Şi s-a întâmplat, la miezul nopţii, că bărbatul s-a speriat şi s-a întors; şi, iată, o femeie întinsă la picioarele lui.
അർദ്ധരാത്രിയിൽ അവൻ ഞെട്ടിത്തിരിഞ്ഞു, തന്റെ കാല്ക്കൽ ഒരു സ്ത്രീ കിടക്കുന്നത് കണ്ടു. നീ ആരാകുന്നു എന്നു അവൻ ചോദിച്ചു.
9 Şi el a spus: Cine eşti? Iar ea a răspuns: Eu sunt Rut, roaba ta, de aceea întinde­-ţi învelitoarea peste roaba ta, pentru că eşti răscumpărătorul meu.
ഞാൻ നിന്റെ ദാസിയായ രൂത്ത്; നിന്റെ പുതപ്പ് അറ്റം എന്റെ മേൽ ഇടേണമേ; നീ അടുത്ത വീണ്ടെടുപ്പുകാരനാണല്ലോ എന്ന് അവൾ പറഞ്ഞു.
10 Iar el a spus: Binecuvântată fii de DOMNUL, fiica mea, fiindcă ai arătat mai multă bunătate la sfârşit decât la început, deoarece nu te-ai dus după tineri, fie săraci, fie bogaţi.
൧൦അതിന് അവൻ പറഞ്ഞത്: മകളേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൾ; ദരിദ്രന്മാരോ ധനവാന്മാരോ ആയ യൗവനക്കാരെ നീ പിന്തുടരാതിരിക്കുകയാൽ തുടക്കത്തേക്കാളും അധികം ദയ ഒടുവിൽ കാണിച്ചിരിക്കുന്നു.
11 Şi acum, fiica mea, nu te teme, îţi voi face tot ceea ce ceri, fiindcă toată cetatea poporului meu ştie că eşti o femeie virtuoasă.
൧൧ആകയാൽ മകളേ ഭയപ്പെടേണ്ടാ; നീ ചോദിക്കുന്നതൊക്കെയും ഞാൻ ചെയ്തുതരാം; നീ സ്വഭാവഗുണമുള്ള സ്ത്രീ എന്നു എന്റെ ജനമായ പട്ടണക്കാർക്ക് എല്ലാവർക്കും അറിയാം.
12 Şi acum este adevărat că eu sunt răscumpărătorul tău; totuşi, este un răscumpărător mai aproape decât mine.
൧൨ഞാൻ നിന്റെ അടുത്ത ബന്ധു എന്നത് സത്യംതന്നേ; എങ്കിലും എന്നെക്കാൾ അടുത്ത ബന്ധുവായ ഒരു വീണ്ടെടുപ്പുകാരൻ നിനക്ക് ഉണ്ട്.
13 Rămâi în această noapte şi dimineaţă va fi aşa, dacă te va răscumpăra, bine; să te răscumpere; dar dacă nu voieşte să te răscumpere, atunci te voi răscumpăra eu, precum DOMNUL trăieşte; întinde-te până dimineaţa.
൧൩ഈ രാത്രി താമസിക്ക; നാളെ അവൻ നിനക്ക് വീണ്ടെടുപ്പുകാരന്റെ ചുമതല നിർവഹിച്ചാൽ നന്ന്; അവൻ അത് ചെയ്യട്ടെ; അത് നിർവഹിപ്പാൻ അവന് മനസ്സില്ലെങ്കിലോ യഹോവയാണ ഞാൻ നിനക്ക് ആ ചുമതല നിർവഹിച്ചുതരും; രാവിലെവരെ കിടന്നുകൊൾക.
14 Şi ea s-a întins la picioarele lui până dimineaţa; şi ea s-a ridicat înainte de a se putea cunoaşte unul pe altul. Iar el a spus: Să nu se ştie că o femeie a venit în arie.
൧൪അങ്ങനെ അവൾ രാവിലെവരെ അവന്റെ കാല്ക്കൽ കിടന്നു; ഒരു സ്ത്രീ കളത്തിൽ വന്നത് ആരും അറിയരുതെന്ന് അവൻ പറഞ്ഞിരുന്നതുകൊണ്ട് ആളറിയാറാകുംമുമ്പെ അവൾ എഴുന്നേറ്റു.
15 Şi a mai spus: Adu voalul pe care îl ai pe tine şi ţine-l. Şi când ea l-a ţinut, el i-a măsurat şase măsuri de orz şi le-a aşezat pe ea; şi ea a mers în cetate.
൧൫നീ പുതച്ചിരിക്കുന്ന പുതപ്പ് കൊണ്ടുവന്നു പിടിക്ക എന്നു അവൻ പറഞ്ഞു. അവൾ അത് പിടിച്ചപ്പോൾ അവൻ 24 കിലോഗ്രാം ബാര്‍ലി അതിൽ അളന്നുകൊടുത്തു; അവൾ പട്ടണത്തിലേക്ക് പോയി.
16 Şi când a venit la soacra ei, Naomi a spus: Cine eşti tu, fiica mea? Iar Rut i-a spus tot ce i-a făcut acel bărbat.
൧൬അവൾ അമ്മാവിയമ്മയുടെ അടുക്കൽ വന്നപ്പോൾ: നിന്റെ കാര്യം എന്തായി മകളേ എന്നു അവൾ ചോദിച്ചു; അയാൾ തനിക്കു ചെയ്തതൊക്കെയും അവൾ അറിയിച്ചു.
17 Şi a zis: Mi-a dat aceste şase măsuri de orz, fiindcă mi-a spus: Nu merge la soacra ta cu mâna goală.
൧൭അമ്മാവിയമ്മയുടെ അടുക്കൽ വെറും കയ്യോടെ പോകരുത് എന്നു അവൻ എന്നോട് പറഞ്ഞു ഈ ആറ് പറ യവവും എനിക്ക് തന്നു എന്ന് അവൾ പറഞ്ഞു.
18 Atunci ea a zis: Stai liniştită, fiica mea, până ce cunoşti cum se va termina acest lucru, fiindcă bărbatul nu se va odihni până ce nu va fi terminat acest lucru astăzi.
൧൮അതിന് അവൾ: എന്റെ മകളേ, ഈ കാര്യം എന്താകുമെന്ന് അറിയുവോളം നീ അനങ്ങാതിരിക്ക; ഇതിനു പരിഹാരം കാണുന്നതുവരെ അയാൾ സ്വസ്ഥമായിരിക്കയില്ല എന്നു പറഞ്ഞു.

< Ruth 3 >