< Numerele 20 >
1 Atunci au ajuns copiii lui Israel, adică întreaga adunare, în deșertul Țin, în prima lună, și poporul a locuit în Cades; și acolo a murit Miriam și acolo a fost îngropată.
൧അനന്തരം യിസ്രായേൽ മക്കളുടെ സർവ്വസഭയും ഒന്നാം മാസം സീൻ മരുഭൂമിയിൽ എത്തി. ജനം കാദേശിൽ പാർത്തു. അവിടെവച്ച് മിര്യാം മരിച്ചു; അവിടെ അവളെ അടക്കം ചെയ്തു.
2 Și acolo nu era apă pentru adunare și s-au adunat împotriva lui Moise și împotriva lui Aaron.
൨ജനത്തിന് കുടിക്കുവാൻ വെള്ളം ഉണ്ടായിരുന്നില്ല; അപ്പോൾ അവർ മോശെക്കും അഹരോനും വിരോധമായി കൂട്ടംകൂടി.
3 Și poporul s-a certat cu Moise și a vorbit, spunând: De am fi murit când frații noștri au murit înaintea DOMNULUI!
൩ജനം മോശെയോട് കലഹിച്ചു: “ഞങ്ങളുടെ സഹോദരന്മാർ യഹോവയുടെ സന്നിധിയിൽ മരിച്ചപ്പോൾ അവരോടൊപ്പം ഞങ്ങളും മരിച്ചുപോയിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു.
4 Și de ce ați adus adunarea DOMNULUI în acest pustiu, ca noi și vitele noastre să murim aici?
൪ഞങ്ങളും ഞങ്ങളുടെ മൃഗങ്ങളും ഇവിടെ കിടന്ന് ചാകേണ്ടതിന് നിങ്ങൾ യഹോവയുടെ സഭയെ ഈ മരുഭൂമിയിൽ കൊണ്ടുവന്നത് എന്ത്?
5 Și de ce ne-ați scos din Egipt pentru a ne aduce în acest loc rău? Nu este loc pentru sămânță sau pentru smochine sau pentru viță sau pentru rodii; nici nu este deloc apă pentru băut.
൫ഈ ദുഷിച്ച സ്ഥലത്തേക്ക് കൊണ്ടുവരുവാൻ നിങ്ങൾ ഈജിപ്റ്റിൽ നിന്ന് ഞങ്ങളെ പുറപ്പെടുവിച്ചത് എന്തിന്? ഇവിടെ വിത്തും അത്തിപ്പഴവും മുന്തിരിപ്പഴവും മാതളപ്പഴവും ഇല്ല; കുടിക്കുവാൻ വെള്ളവുമില്ല” എന്ന് പറഞ്ഞു.
6 Și Moise și Aaron au plecat din prezența adunării la ușa tabernacolului întâlnirii și au căzut cu fețele lor la pământ; și gloria DOMNULUI li s-a arătat.
൬അനന്തരം മോശെയും അഹരോനും സഭയുടെമുമ്പിൽനിന്ന് സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ ചെന്ന് കമിഴ്ന്നുവീണു; യഹോവയുടെ തേജസ്സ് അവർക്ക് പ്രത്യക്ഷമായി.
7 Și DOMNUL i-a vorbit lui Moise, spunând:
൭യഹോവ മോശെയോട്: “നിന്റെ വടി എടുത്ത് നീയും നിന്റെ സഹോദരൻ അഹരോനും സഭയെ വിളിച്ചുകൂട്ടി അവർ കാൺകെ പാറയോട് കല്പിക്കുക.
8 Ia toiagul și strânge adunarea la un loc, tu și Aaron fratele tău și vorbiți stâncii înaintea ochilor lor; și ea va da apa ei, iar tu să le aduci apă din stâncă, astfel să dai adunării și vitelor lor să bea.
൮എന്നാൽ അത് വെള്ളം തരും; പാറയിൽനിന്ന് അവർക്ക് വെള്ളം പുറപ്പെടുവിച്ച് ജനത്തിനും അവരുടെ കന്നുകാലികൾക്കും കുടിക്കുവാൻ കൊടുക്കണം” എന്ന് അരുളിച്ചെയ്തു.
9 Și Moise a luat toiagul de dinaintea DOMNULUI, precum i-a poruncit.
൯തന്നോട് കല്പിച്ചതുപോലെ മോശെ യഹോവയുടെ സന്നിധിയിൽനിന്ന് വടി എടുത്തു.
10 Și Moise și Aaron au strâns adunarea la un loc înaintea stâncii și el le-a spus: Ascultați acum, răzvrătiților; trebuie să vă aducem apă din această stâncă?
൧൦മോശെയും അഹരോനും പാറയുടെ അടുക്കൽ സഭയെ വിളിച്ചുകൂട്ടി അവരോട്: “മത്സരികളേ, കേൾക്കുവിൻ; ഈ പാറയിൽനിന്ന് ഞങ്ങൾ നിങ്ങൾക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ” എന്ന് പറഞ്ഞു.
11 Și Moise și-a ridicat mâna și cu toiagul său a lovit stânca de două ori și apa a ieșit afară din abundență, și adunarea a băut și vitele lor la fel.
൧൧മോശെ കൈ ഉയർത്തി വടികൊണ്ട് പാറയെ രണ്ട് പ്രാവശ്യം അടിച്ചു; വളരെ വെള്ളം പുറപ്പെട്ടു; ജനവും അവരുടെ കന്നുകാലികളും കുടിച്ചു.
12 Și DOMNUL i-a vorbit lui Moise și lui Aaron: Deoarece nu m-ați crezut, pentru a mă sfinți în ochii copiilor lui Israel, de aceea nu veți duce această adunare în țara pe care le-am dat-o.
൧൨പിന്നെ യഹോവ മോശെയോടും അഹരോനോടും: “നിങ്ങൾ യിസ്രായേൽ മക്കൾ കാൺകെ എന്നെ ശുദ്ധീകരിക്കുവാൻ തക്കവണ്ണം എന്നെ വിശ്വസിക്കാതിരുന്നതുകൊണ്ട് നിങ്ങൾ ഈ സഭയെ ഞാൻ അവർക്ക് കൊടുത്തിരിക്കുന്ന ദേശത്തേക്ക് കൊണ്ടുപോകുകയില്ല” എന്ന് അരുളിച്ചെയ്തു.
13 Acestea sunt apele Meriba, pentru că copiii lui Israel s-au certat cu DOMNUL și el a fost sfințit în ei.
൧൩ഇത് യിസ്രായേൽ മക്കൾ യഹോവയോട് കലഹിച്ചതും അവർ അവരിൽ ശുദ്ധീകരിക്കപ്പെട്ടതുമായ കലഹജലം.
14 Și Moise a trimis mesageri de la Cades la împăratul din Edom: Astfel spune fratele tău Israel: Tu cunoști toată durerea căzută peste noi;
൧൪അനന്തരം മോശെ കാദേശിൽനിന്ന് ഏദോം രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ച് പറയിച്ചത്: നിന്റെ സഹോദരനായ യിസ്രായേൽ ഇപ്രകാരം പറയിച്ചു:
15 Cum părinții noștri au coborât în Egipt și am locuit în Egipt o lungă perioadă de timp; și egiptenii ne-au chinuit pe noi și pe părinții noștri;
൧൫“ഞങ്ങൾക്കുണ്ടായ കഷ്ടതയൊക്കെയും നീ അറിഞ്ഞിരിക്കുന്നുവല്ലോ; ഞങ്ങളുടെ പിതാക്കന്മാർ ഈജിപ്റ്റിൽ പോയി ഏറിയകാലം പാർത്തു: ഈജിപ്റ്റിലുള്ളവർ ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും പീഡിപ്പിച്ചു.
16 Și când am strigat către DOMNUL, el a ascultat vocea noastră și a trimis un înger și ne-a scos afară din Egipt; și, iată, noi suntem în Cades, o cetate la marginea graniței tale;
൧൬ഞങ്ങൾ യഹോവയോട് നിലവിളിച്ചപ്പോൾ അവിടുന്ന് ഞങ്ങളുടെ നിലവിളികേട്ട് ഒരു ദൂതനെ അയച്ച് ഞങ്ങളെ ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിച്ചു; ഞങ്ങൾ നിന്റെ അതിർത്തി പട്ടണമായ കാദേശിൽ എത്തിയിരിക്കുന്നു.
17 Lasă-ne să trecem, te rog, prin țara ta, nu vom trece nici prin câmpuri, nici prin vii, nici nu vom bea din apa fântânilor, vom merge pe drumul mare al împăratului, nu ne vom abate nici la dreapta nici la stânga, până ce vom fi trecut de granițele tale.
൧൭ഞങ്ങൾ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിക്കണമേ. ഞങ്ങൾ വയലിലോ, മുന്തിരിത്തോട്ടത്തിലോ കയറുകയില്ല; കിണറ്റിലെ വെള്ളം കുടിക്കുകയുമില്ല. ഞങ്ങൾ രാജപാതയിൽ കൂടി തന്നെ നടക്കും;
18 Și Edom i-a spus: Să nu treci pe la mine ca nu cumva să ies împotriva ta cu sabia.
൧൮നിന്റെ അതിർത്തി കഴിയുന്നതുവരെ ഇടത്തോട്ടോ വലത്തോട്ടോ തിരിയുകയുമില്ല”. ഏദോം അവനോട്: “നീ എന്റെ നാട്ടിൽ കൂടി കടക്കരുത്: കടന്നാൽ ഞാൻ വാളുമായി നിന്റെനേരെ പുറപ്പെടും” എന്ന് പറഞ്ഞു.
19 Și copiii lui Israel i-au spus: Vom merge pe drumul mare și dacă eu și vitele mele beau din apa ta, atunci voi plăti pentru ea; voi trece doar prin țară, cu piciorul, fără să fac niciun alt lucru.
൧൯അതിന് യിസ്രായേൽ മക്കൾ അവനോട്: “ഞങ്ങൾ പ്രധാനനിരത്തിൽക്കൂടി പൊയ്ക്കൊള്ളാം; ഞാനും എന്റെ കന്നുകാലിയും നിന്റെ വെള്ളം കുടിച്ചാൽ അതിന്റെ വില തരാം; കാൽനടയായി കടന്ന് പോകണമെന്നല്ലാതെ മറ്റൊന്നും എനിക്ക് വേണ്ടാ” എന്ന് പറഞ്ഞു.
20 Și el a spus: Să nu treci. Și Edom a ieșit împotriva lui cu mult popor și cu mână tare.
൨൦അതിന് അവൻ “നീ കടന്നുപോകരുത്” എന്ന് പറഞ്ഞു. ഏദോം ബഹുസൈന്യത്തോടും ബലമുള്ള കൈയോടുംകൂടി അവന്റെനേരെ പുറപ്പെട്ടു.
21 Astfel Edom a refuzat să lase pe Israel să treacă prin granița sa, pentru aceasta Israel s-a abătut de la el.
൨൧ഇങ്ങനെ ഏദോം തന്റെ അതിർത്തിയിൽകൂടി കടന്നുപോകുവാൻ യിസ്രായേലിനെ സമ്മതിച്ചില്ല. യിസ്രായേൽ അവിടെനിന്ന് പിന്തിരിഞ്ഞു.
22 Și copiii lui Israel și întreaga adunare, au călătorit de la Cades și au ajuns la muntele Hor.
൨൨പിന്നെ യിസ്രായേൽ മക്കളുടെ സർവ്വസഭയും കാദേശിൽനിന്ന് യാത്ര പുറപ്പെട്ട് ഹോർപർവ്വതത്തിൽ എത്തി.
23 Și DOMNUL i-a vorbit lui Moise și Aaron, în muntele Hor, la granița țării lui Edom, spunând:
൨൩ഏദോമിന്റെ അതിർത്തിയിലുള്ള ഹോർ പർവ്വതത്തിൽവച്ച് യഹോവ മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:
24 Aaron va fi adunat la poporul său, pentru că nu va intra în țara pe care eu am dat-o copiilor lui Israel, pentru că v-ați răzvrătit împotriva cuvântului meu la apele Meriba.
൨൪“അഹരോൻ തന്റെ ജനത്തോട് ചേരും; കലഹജലത്തിൽ നിങ്ങൾ എന്റെ കല്പന മറുത്തതുകൊണ്ട് ഞാൻ യിസ്രായേൽ മക്കൾക്ക് കൊടുത്തിരിക്കുന്ന ദേശത്തേക്ക് അവൻ കടക്കുകയില്ല.
25 Ia pe Aaron și pe Eleazar, fiul său, și urcă-i la muntele Hor;
൨൫അഹരോനെയും അവന്റെ മകനായ എലെയാസാരിനെയും കൂട്ടി അവരെ ഹോർപർവ്വതത്തിൽ കൊണ്ടുചെന്ന്
26 Și dezbracă pe Aaron de veștmintele sale și îmbracă-l cu ele pe Eleazar fiul său; și Aaron va fi adunat la poporul său și va muri acolo.
൨൬അഹരോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസാരിനെ ധരിപ്പിക്കണം; അഹരോൻ അവിടെവച്ച് മരിച്ച് തന്റെ ജനത്തോടു ചേരും”.
27 Și Moise a făcut precum DOMNUL i-a poruncit, și ei au urcat pe muntele Hor înaintea ochilor întregii adunări.
൨൭യഹോവ കല്പിച്ചതുപോലെ മോശെ ചെയ്തു; സർവ്വസഭയുടെയും മുമ്പിൽ അവർ ഹോർപർവ്വത്തിൽ കയറി.
28 Și Moise a dezbrăcat pe Aaron de veștmintele sale și l-a îmbrăcat pe Eleazar, fiul său, cu ele; și Aaron a murit acolo în vârful muntelui, iar Moise și Eleazar au coborât de pe munte.
൨൮മോശെ അഹരോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസാരിനെ ധരിപ്പിച്ചു; അഹരോൻ അവിടെ പർവ്വതത്തിന്റെ മുകളിൽവച്ച് മരിച്ചു; മോശെയും എലെയാസാരും പർവ്വതത്തിൽനിന്ന് ഇറങ്ങിവന്നു.
29 Și când toată adunarea a văzut că Aaron a murit, toată casa lui Israel a jelit pentru Aaron, treizeci de zile.
൨൯‘അഹരോൻ മരിച്ചുപോയി’ എന്ന് സഭയെല്ലാം അറിഞ്ഞപ്പോൾ യിസ്രായേൽഗൃഹം ഒക്കെയും അഹരോനെക്കുറിച്ച് മുപ്പത് ദിവസം വിലപിച്ചുകൊണ്ടിരുന്നു.