< Joel 2 >
1 Sunaţi din trâmbiţă în Sion şi sunaţi alarma pe muntele meu cel sfânt; să tremure toţi locuitorii ţării, pentru că ziua DOMNULUI vine, pentru că este aproape;
൧സീയോനിൽ കാഹളം ഊതുവിൻ; എന്റെ വിശുദ്ധപർവ്വതത്തിൽ അയ്യംവിളിക്കുവിൻ; യഹോവയുടെ ദിവസം വരുന്നു! അത് എത്രയും അടുത്തിരിക്കുന്നു. സകല ദേശനിവാസികളും ഭയന്ന് വിറയ്ക്കട്ടെ.
2 O zi de întuneric şi de întunecime, o zi cu nori şi de întuneric gros; ca dimineaţa revărsată peste munţi; un popor mare şi puternic; nu a fost vreodată asemenea, nici nu va mai fi după el, în anii multor generaţii.
൨ഇരുട്ടും അന്ധകാരവും ഉള്ള ഒരു ദിവസം; മേഘവും കൂരിരുട്ടും ഉള്ള ഒരു ദിവസം തന്നെ. പർവ്വതങ്ങളിൽ പരന്നിരിക്കുന്ന പ്രഭാതമേഘം പോലെ പെരുപ്പവും ബലവും ഉള്ള ഒരു ജനത; അങ്ങനെയുള്ള ഒരു ജനത പണ്ട് ഉണ്ടായിട്ടില്ല; മേലാൽ തലമുറതലമുറയോളം ഉണ്ടാകുകയുമില്ല.
3 Un foc mistuie înaintea lor; şi în spatele lor o flacără arde; ţara este ca grădina Edenului înaintea lor şi în spatele lor o pustie părăsită; da, şi nimic nu le va scăpa.
൩അവരുടെ മുമ്പിൽ തീ കത്തുന്നു; അവരുടെ പിമ്പിൽ തീജ്വാല ദഹിപ്പിക്കുന്നു; അവരുടെ മുമ്പിൽ ദേശം ഏദെൻതോട്ടം പോലെയാകുന്നു; അവരുടെ പിറകിലോ ശൂന്യമായ മരുഭൂമി; അവരുടെ കയ്യിൽനിന്ന് യാതൊന്നും രക്ഷപെടുകയില്ല.
4 Înfăţişarea lor este ca înfăţişarea cailor; şi ca nişte călăreţi, astfel vor alerga.
൪അവരുടെ രൂപം കുതിരകളുടെ രൂപംപോലെ; അവർ വേഗതയുള്ള പടക്കുതിരകളെപ്പോലെ ഓടുന്നു.
5 Vor sări ca zgomotul carelor pe vârfurile munţilor, ca zgomotul flăcării de foc care mistuie miriştea, ca un popor puternic desfăşurat pentru bătălie.
൫അവർ പർവ്വതശിഖരങ്ങളിൽ രഥങ്ങളുടെ മുഴക്കംപോലെ കുതിച്ചുചാടുന്നു; അഗ്നിജ്വാല വൈക്കോലിനെ ദഹിപ്പിക്കുന്ന ശബ്ദംപോലെയും പടക്ക് അണിനിരക്കുന്ന ശക്തിയുള്ള പടജ്ജനം പോലെയും തന്നെ.
6 Înaintea feţei lor popoarele vor fi foarte îndurerate; toate feţele se vor înnegri.
൬അവരുടെ മുമ്പിൽ ജനതകൾ നടുങ്ങുന്നു; സകലമുഖങ്ങളും വിളറിപ്പോകുന്നു;
7 Ei vor alerga precum războinicii; vor urca pe zid ca bărbaţii de război; şi vor mărşălui fiecare pe căile lui şi nu vor rupe rândurile lor;
൭അവർ വീരന്മാരെപ്പോലെ ഓടുന്നു; യോദ്ധാക്കളെപ്പോലെ മതിൽ കയറുന്നു; അവർ പാത വിട്ടുമാറാതെ അവനവന്റെ വഴിയിൽ നടക്കുന്നു.
8 Nici nu se împing unul pe altul; fiecare va merge pe cărarea lui; şi când vor cădea pe sabie, nu vor fi răniţi.
൮അവർ തമ്മിൽ തിക്കിതിരക്കാതെ അവനവന്റെ പാതയിൽ നേരെ നടക്കുന്നു; അവർ മുറിവേൽക്കാതെ ആയുധങ്ങളുടെ ഇടയിൽകൂടി ചാടുന്നു.
9 Vor alerga încoace şi încolo în cetate; vor alerga pe zid, se vor cățăra pe case; ca un hoţ vor intra pe ferestre.
൯അവർ പട്ടണത്തിൽ ചാടിക്കടക്കുന്നു; മതിലിന്മേൽ ഓടുന്നു; വീടുകളിൽ കയറുന്നു; കള്ളനെപ്പോലെ കിളിവാതിലുകളിൽകൂടി കടക്കുന്നു.
10 Pământul se va zgudui înaintea lor; cerurile vor tremura; soarele şi luna vor fi întunecate şi stelele îşi vor retrage strălucirea;
൧൦അവരുടെ മുമ്പിൽ ഭൂമി കുലുങ്ങുന്നു; ആകാശം നടുങ്ങുന്നു; സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു; നക്ഷത്രങ്ങൾ പ്രകാശം നല്കാതിരിക്കുന്നു.
11 Şi DOMNUL îşi va înălţa vocea înaintea armatei sale, pentru că tabăra lui este foarte mare, pentru că este puternic cel care împlineşte cuvântul său, pentru că ziua DOMNULUI este mare şi foarte înfricoşătoare; şi cine o poate suporta?
൧൧യഹോവ തന്റെ സൈന്യത്തിന്റെ മുമ്പിൽ മേഘനാദം കേൾപ്പിക്കുന്നു; അവന്റെ പാളയം അത്യന്തം വലുതും അവന്റെ വചനം അനുഷ്ഠിക്കുന്നവൻ ശക്തിയുള്ളവനും തന്നെ; യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു; അത് ആർക്ക് സഹിക്കുവാൻ കഴിയും?
12 De aceea chiar acum, spune DOMNUL, întoarceţi-vă la mine cu toată inima voastră şi cu post şi cu plâns şi cu jale;
൧൨“എന്നാൽ ഇപ്പോഴെങ്കിലും നിങ്ങൾ പൂർണ്ണഹൃദയത്തോടും ഉപവാസത്തോടും കരച്ചിലോടും വിലാപത്തോടുംകൂടി എങ്കലേക്ക് തിരിയുവിൻ” എന്ന് യഹോവയുടെ അരുളപ്പാട്.
13 Şi sfâşiaţi-vă inima, şi nu hainele, şi întoarceţi-vă la DOMNUL Dumnezeul vostru, pentru că el este cu har şi milostiv, încet la mânie şi de o mare bunătate şi se pocăieşte de rău.
൧൩വസ്ത്രങ്ങളല്ല ഹൃദയങ്ങൾ തന്നെ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്ക് തിരിയുവിൻ; അവൻ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ; അവൻ അനർത്ഥത്തെക്കുറിച്ച് അനുതപിക്കും.
14 Cine ştie dacă el nu se va întoarce şi nu se va pocăi şi nu va lăsa o binecuvântare după el; un dar de mâncare şi un dar de băutură pentru DOMNUL Dumnezeul vostru?
൧൪നിങ്ങളുടെ ദൈവമായ യഹോവ വീണ്ടും മനഃസ്താപപ്പെട്ട് തനിക്ക് ഭോജനയാഗവും പാനീയയാഗവും കഴിക്കുവാൻ തക്ക അനുഗ്രഹം നൽകുകയില്ലേ? ആർക്കറിയാം?
15 Sunaţi trâmbiţa în Sion, sfinţiţi un post, anunțați o adunare solemnă;
൧൫സീയോനിൽ കാഹളം ഊതുവിൻ; ഒരു ഉപവാസത്തിനായി സമയം വേർതിരിക്കുവിൻ; സഭായോഗം വിളിക്കുവിൻ!
16 Adunaţi poporul, sfinţiţi adunarea, strângeţi pe bătrâni, adunaţi copiii şi pe cei care sug la sâni; să iasă mirele din camera lui şi mireasa din cămăruţa ei.
൧൬ജനത്തെ കൂട്ടിവരുത്തുവിൻ; സഭയെ വിശുദ്ധീകരിക്കുവിൻ; മൂപ്പന്മാരെ കൂട്ടിവരുത്തുവിൻ; കുഞ്ഞുങ്ങളെയും മുലകുടിക്കുന്ന പൈതങ്ങളെയും ഒരുമിച്ചുകൂട്ടുവിൻ; മണവാളൻ മണവറയും മണവാട്ടി ഉള്ളറയും വിട്ടു പുറത്തു വരട്ടെ.
17 Preoţii, servitorii DOMNULUI, să plângă între portic şi altar şi să spună: Cruţă pe poporul tău, DOAMNE şi nu da moştenirea ta ocărârii, ca păgânii să stăpânească asupra lor, pentru a spune ei printre popoare: Unde este Dumnezeul lor?
൧൭യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർ പൂമുഖത്തിന്റെയും യാഗപീഠത്തിന്റെയും മദ്ധ്യത്തിൽ കരഞ്ഞുകൊണ്ട്: “യഹോവേ, നിന്റെ ജനത്തോടു ക്ഷമിക്കണമേ; ജാതികൾ അവരുടെ മേൽ വാഴുവാൻ തക്കവണ്ണം നിന്റെ അവകാശത്തെ നിന്ദയ്ക്ക് ഏല്പിക്കരുതേ; ‘അവരുടെ ദൈവം എവിടെ?’ എന്ന് ജനതകളുടെ ഇടയിൽ പറയുന്നതെന്തിന്?” എന്നിങ്ങനെ പറയട്ടെ.
18 Atunci DOMNUL va fi gelos pentru ţara lui şi va avea milă de poporul său.
൧൮അങ്ങനെ യഹോവ തന്റെ ദേശത്തിന് വേണ്ടി തീക്ഷ്ണത കാണിച്ച് തന്റെ ജനത്തെ ആദരിച്ചു.
19 Da, DOMNUL va răspunde şi va spune poporului său: Iată, eu vă voi trimite grâne şi vin şi untdelemn şi vă veţi sătura cu ele; şi nu vă voi mai face de ocară printre păgâni;
൧൯യഹോവ തന്റെ ജനത്തിന് ഉത്തരം അരുളിയത്: “ഞാൻ നിങ്ങൾക്ക് ധാന്യവും വീഞ്ഞും എണ്ണയും നല്കും; നിങ്ങൾ അതിനാൽ തൃപ്തി പ്രാപിക്കും; ഞാൻ ഇനി നിങ്ങളെ ജനതകളുടെ ഇടയിൽ നിന്ദാവിഷയമാക്കുകയുമില്ല.
20 Ci voi îndepărta mult de la voi armata de la nord şi o voi alunga într-o ţară stearpă şi pustie, cu faţa spre marea de est şi cu spatele spre marea de vest, şi putoarea ei se va ridica şi mirosul ei urât se va urca, pentru că a făcut lucruri mari.
൨൦വടക്കുനിന്നുള്ള ശത്രുവിനെ ഞാൻ നിങ്ങളുടെ ഇടയിൽനിന്ന് ദൂരത്താക്കി വരണ്ടതും ശൂന്യവുമായ ഒരു ദേശത്തേക്ക് നീക്കി, അവന്റെ മുൻപടയെ കിഴക്കെ കടലിലും അവന്റെ പിൻപടയെ പടിഞ്ഞാറെ കടലിലും ഇട്ടുകളയും; അവൻ വമ്പു കാട്ടിയിരിക്കുകകൊണ്ട് അവന്റെ ദുർഗ്ഗന്ധം പൊങ്ങുകയും നാറ്റം പരക്കുകയും ചെയ്യും”.
21 Nu te teme, ţară; fii veselă şi bucură-te, pentru că DOMNUL va face lucruri mari.
൨൧ദേശമേ, ഭയപ്പെടേണ്ടാ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്കുക; യഹോവ വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു.
22 Nu vă temeţi, voi vite ale câmpului: pentru că păşunile pustiei înverzesc, pentru că pomul îşi poartă rodul, smochinul şi viţa îşi dau tăria.
൨൨വയലിലെ മൃഗങ്ങളേ, ഭയപ്പെടേണ്ടാ; മരുഭൂമിയിലെ പുല്പുറങ്ങൾ പച്ചപിടിക്കുന്നു; വൃക്ഷം ഫലം കായ്ക്കുന്നു; അത്തിവൃക്ഷവും മുന്തിരിവള്ളിയും സമൃദ്ധിയായി ഫലം നല്കുന്നു.
23 Fiţi veseli, voi copii ai Sionului, şi bucuraţi-vă în DOMNUL Dumnezeul vostru, pentru că el v-a dat ploaia timpurie cu măsură şi va face să cadă pentru voi ploaia, ploaia timpurie şi ploaia târzie în luna întâi.
൨൩സീയോൻ മക്കളേ, ഘോഷിച്ചുല്ലസിച്ച് നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിക്കുവിൻ! അവന്റെ നീതിനിമിത്തം നിങ്ങൾക്ക് മുൻമഴ തരുന്നു; അവൻ മുമ്പത്തെപ്പോലെ നിങ്ങൾക്ക് മുൻമഴയും പിൻമഴയും പെയ്യിച്ചുതരുന്നു.
24 Şi ariile vor fi pline de grâu şi teascurile se vor revărsa de vin şi de untdelemn.
൨൪അങ്ങനെ കളപ്പുരകൾ ധാന്യംകൊണ്ടു നിറയും; ചക്കുകൾ വീഞ്ഞും എണ്ണയും കൊണ്ട് കവിഞ്ഞൊഴുകും.
25 Şi vă voi da înapoi anii pe care i-a mâncat lăcusta, muşiţa şi omida şi forfecarul, armata mea cea mare pe care am trimis-o printre voi.
൨൫ഞാൻ നിങ്ങളുടെ ഇടയിൽ അയച്ചിരിക്കുന്ന എന്റെ മഹാസൈന്യമായ വെട്ടുക്കിളിയും വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ സംവത്സരങ്ങൾക്കു പകരം ഞാൻ നിങ്ങൾക്ക് സമൃദ്ധിയുടെ നാളുകൾ നല്കും.
26 Şi veţi mânca în abundenţă şi vă veţi sătura şi veţi lăuda numele DOMNULUI Dumnezeul vostru, care a lucrat minunat cu voi; şi poporul meu nu se va ruşina niciodată.
൨൬നിങ്ങൾ വേണ്ടുവോളം ഭക്ഷിച്ച് തൃപ്തരായി, നിങ്ങളോട് അത്ഭുതകരമായി പ്രവർത്തിച്ചിരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ സ്തുതിക്കും; എന്റെ ജനം ഒരുനാളും ലജ്ജിച്ചുപോകുകയുമില്ല.
27 Şi veţi cunoaşte că sunt în mijlocul lui Israel şi că eu sunt DOMNUL Dumnezeul vostru şi niciun altul; şi poporul meu nu se va ruşina niciodată.
൨൭ഞാൻ യിസ്രായേലിന്റെ നടുവിൽ ഉണ്ട്; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ തന്നെ; മറ്റൊരു ദൈവവുമില്ല എന്ന് നിങ്ങൾ അറിയും; എന്റെ ജനം ഒരുനാളും ലജ്ജിച്ചുപോകുകയുമില്ല.
28 Şi după aceea se va întâmpla că voi turna duhul meu peste toată făptura; şi fiii voştri şi fiicele voastre vor profeţi, bătrânii voştri vor visa vise, tinerii voştri vor avea viziuni;
൨൮അതിന് ശേഷം, ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങൾ ദർശിക്കും.
29 Şi de asemenea, în acele zile, voi turna duhul meu peste servitori şi peste servitoare.
൨൯ആ നാളുകളിൽ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ എന്റെ ആത്മാവിനെ പകരും.
30 Şi voi arăta minuni în ceruri şi pe pământ: sânge şi foc şi stâlpi de fum.
൩൦ഞാൻ ആകാശത്തിലും ഭൂമിയിലും അത്ഭുതങ്ങൾ കാണിക്കും: രക്തവും തീയും പുകത്തൂണുകളും തന്നേ.
31 Soarele se va schimba în întuneric şi luna în sânge, înainte ca ziua cea mare şi înfricoşătoare a DOMNULUI să vină.
൩൧യഹോവയുടെ വലുതും ഭയങ്കരവുമായ ദിവസം വരുംമുമ്പ് സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും.
32 Şi se va întâmpla, că oricine va chema numele DOMNULUI va fi eliberat, pentru că în muntele Sionului şi în Ierusalim va fi eliberare, precum a spus DOMNUL, şi în rămăşiţa pe care DOMNUL o va chema.
൩൨എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും; യഹോവ അരുളിച്ചെയ്തതുപോലെ സീയോൻ പർവ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിക്കുവാനുള്ളവരും ഉണ്ടാകും.