< Ieremia 45 >
1 Cuvântul pe care profetul Ieremia l-a vorbit lui Baruc, fiul lui Neriia, când a scris aceste cuvinte într-o carte din gura lui Ieremia, în anul al patrulea al lui Ioiachim, fiul lui Iosia, împăratul lui Iuda, spunând:
൧യോശീയാവിന്റെ മകനും യെഹൂദാരാജാവുമായ യെഹോയാക്കീമിന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ, നേര്യാവിന്റെ മകനായ ബാരൂക്ക് ഈ വചനങ്ങൾ യിരെമ്യാവിന്റെ വാമൊഴിപ്രകാരം ഒരു പുസ്തകത്തിൽ എഴുതിയപ്പോൾ യിരെമ്യാപ്രവാചകൻ അവനോട് പറഞ്ഞ വചനം എന്തെന്നാൽ:
2 Astfel spune DOMNUL, Dumnezeul lui Israel, către tine, Baruc:
൨“ബാരൂക്കേ, നിന്നോട് യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
3 Tu ai spus: Îmi este vai mie acum! pentru că DOMNUL a adăugat mâhnire la întristarea mea; am leșinat în suspinul meu și nu găsesc odihnă.
൩‘യഹോവ എന്റെ വേദനയോടു ദുഃഖം കൂട്ടിയിരിക്കുന്നു; എനിക്ക് അയ്യോ കഷ്ടം! ഞാൻ എന്റെ ഞരക്കംകൊണ്ടു തളർന്നിരിക്കുന്നു; ഒരു ആശ്വാസവും കാണുന്നില്ല’ എന്ന് നീ പറയുന്നുവല്ലോ.
4 Astfel să îi spui: DOMNUL spune astfel: Iată, ceea ce am zidit voi dărâma și ceea ce am sădit voi smulge, chiar toată această țară.
൪ഞാൻ പണിതത് ഞാൻ തന്നെ ഇടിച്ചുകളയുന്നു; ഞാൻ നട്ടത് ഞാൻ തന്നെ പറിച്ചുകളയുന്നു; ഭൂമിയിൽ എങ്ങും അത് അങ്ങനെ തന്നെ.
5 Și cauți tu lucruri mari pentru tine? Nu le căuta, pentru că, iată, voi aduce răul peste toată făptura, spune DOMNUL, dar viața ta ți-o voi da ca pradă în toate locurile unde mergi.
൫എന്നാൽ നീ നിനക്കായിട്ട് വലിയ കാര്യങ്ങൾ ആഗ്രഹിക്കുന്നുവോ? ആഗ്രഹിക്കരുത്; ഞാൻ സർവ്വജഡത്തിനും അനർത്ഥം വരുത്തും” എന്ന് യഹോവയുടെ അരുളപ്പാട്; “എങ്കിലും നീ പോകുന്ന എല്ലാ സ്ഥലത്തും ഒരു കൊള്ളപോലെ ഞാൻ നിന്റെ ജീവനെ നിനക്ക് തരും എന്നിങ്ങനെ നീ അവനോട് പറയണം” എന്ന് യഹോവ അരുളിച്ചെയ്യുന്നു.