< Isaia 8 >
1 Mai mult, DOMNUL mi-a spus: Ia-ţi un pergament mare şi scrie pe el cu condeiul unui om, referitor la Maher–Şalal-Haş-Baz.
൧യഹോവ എന്നോട് കല്പിച്ചത്: “നീ ഒരു വലിയ പലക എടുത്ത്, സാമാന്യഅക്ഷരത്തിൽ: മഹേർ-ശാലാൽ ഹാശ്-ബസ് എന്ന് എഴുതുക.
2 Şi mi-am luat martori credincioşi ca mărturie, pe preotul Urie şi Zaharia, fiul lui Ieberechia.
൨ഞാൻ ഊരീയാപുരോഹിതനെയും യെബെരെഖ്യാവിന്റെ മകനായ സെഖര്യാവെയും എനിക്ക് വിശ്വസ്തസാക്ഷികളാക്കി വയ്ക്കും”.
3 Şi am mers la profetesă; şi ea a rămas însărcinată şi a născut un fiu. Atunci DOMNUL mi-a spus: Pune-i numele Maher–Şalal-Haş-Baz.
൩ഞാൻ പ്രവാചകിയുടെ അടുക്കൽ ചെന്നു; അവൾ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. യഹോവ എന്നോട്: “അവന് മഹേർ-ശാലാൽ ഹാശ്-ബസ് എന്നു പേര് വിളിക്കുക;
4 Căci înainte ca pruncul să aibă ştiinţa de a striga: Tatăl meu! şi: Mama mea! bogăţiile Damascului şi prada Samariei vor fi luate dinaintea împăratului Asiriei.
൪ഈ കുട്ടിക്ക് ‘അപ്പാ, അമ്മേ’ എന്നു വിളിക്കുവാൻ പ്രായമാകുംമുമ്പ് ദമ്മേശെക്കിലെ ധനവും ശമര്യയിലെ കൊള്ളയും അശ്ശൂർരാജാവിന്റെ അടുക്കലേക്ക് എടുത്തുകൊണ്ടുപോകും” എന്നരുളിച്ചെയ്തു.
5 DOMNUL mi-a vorbit din nou, spunând:
൫യഹോവ പിന്നെയും എന്നോട് അരുളിച്ചെയ്തത് എന്തെന്നാൽ:
6 Întrucât acest popor refuză apele din Şiloa, care curg încet, şi se bucură în Rezin şi în fiul lui Remalia,
൬“ഈ ജനം സാവധാനത്തോടെ ഒഴുകുന്ന ശീലോഹാവെള്ളത്തെ നിരസിച്ചു രെസീനിലും രെമല്യാവിന്‍റെ മകനിലും സന്തോഷിക്കുന്നതുകൊണ്ട്,
7 Iată, că acum Domnul aduce peste ei apele puternice şi multe ale râului, pe împăratul Asiriei şi toată gloria lui; şi el va veni peste toate canalele lui şi va trece peste toate malurile lui;
൭അതുകാരണത്താൽ തന്നെ, യഹോവ നദിയിലെ ബലമേറിയ പെരുവെള്ളത്തെ, അശ്ശൂർരാജാവിനെയും അവന്റെ സകലമഹത്ത്വത്തെയും തന്നെ, അവരുടെ മേൽ വരുത്തും; അത് അതിന്റെ എല്ലാതോടുകളിലും പൊങ്ങി അതിന്റെ എല്ലാകരകളെയും കവിഞ്ഞൊഴുകും.
8 Şi va trece prin Iuda; va inunda şi se va revărsa, va ajunge până la gât; şi întinderea aripilor lui va umple lăţimea ţării tale, Emanuele.
൮അത് യെഹൂദായിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും; അതിന്റെ വിടർന്ന ചിറക്, ഇമ്മാനൂവേലേ, നിന്റെ ദേശത്തിന്റെ വിസ്‌തൃതിയെ മൂടും”.
9 Împrieteniţi-vă popoarelor şi veţi fi sparte în bucăţi; şi deschideţi urechea, toţi cei din ţările îndepărtate; încingeţi-vă şi veţi fi sparţi în bucăţi; încingeţi-vă şi veţi fi sparţi în bucăţi.
൯ജനതകളേ, കലഹിക്കുവിൻ; തകർന്നുപോകുവിൻ! സകല ദൂരരാജ്യക്കാരുമായുള്ളവരേ, ശ്രദ്ധിച്ചുകൊള്ളുവിൻ; അര കെട്ടിക്കൊള്ളുവിൻ; തകർന്നുപോകുവിൻ. അര കെട്ടിക്കൊള്ളുവിൻ, തകർന്നുപോകുവിൻ.
10 Ţineţi sfat împreună şi va fi nimicit; vorbiţi cuvântul şi nu va rezista, căci Dumnezeu este cu noi.
൧൦കൂടി ആലോചിച്ചുകൊള്ളുവിൻ; അത് നിഷ്ഫലമായിത്തീരും; കാര്യം പറഞ്ഞുറക്കുവിൻ; അത് നിലനില്‍ക്കുകയില്ല; ദൈവം ഞങ്ങളോടുകൂടി ഉണ്ട്.
11 Fiindcă DOMNUL mi-a vorbit astfel cu o mână tare şi m-a instruit să nu merg pe calea acestui popor, zicând:
൧൧യഹോവ ബലമുള്ള കൈകൊണ്ട് എന്നെ പിടിച്ച് എന്നോട് അരുളിച്ചെയ്തു; ഞാൻ ഈ ജനത്തിന്റെ വഴിയിൽ നടക്കാതെയിരിക്കേണ്ടതിന് എനിക്ക് ഉപദേശിച്ചുതന്നത് എന്തെന്നാൽ:
12 Nu spuneţi: O uneltire, tuturor [cărora] acest popor va spune: O uneltire; nici să nu vă temeţi de teama lui, nici nu vă înfricoşaţi.
൧൨“ഈ ജനം കൂട്ടുകെട്ട് എന്നു പറയുന്നതിനെല്ലാം കൂട്ടുകെട്ട് എന്നു നിങ്ങൾ പറയരുത്; അവർ ഭയപ്പെടുന്നതിനെ നിങ്ങൾ ഭയപ്പെടരുത്, ഭ്രമിച്ചുപോകുകയുമരുത്.
13 Sfinţiţi pe însuşi DOMNUL oştirilor; şi el [să fie] teama voastră şi el [să fie] groaza voastră.
൧൩സൈന്യങ്ങളുടെ യഹോവ ശുദ്ധിഉള്ളവനും ബഹുമാനിക്കപ്പെടുന്നവനും ആകട്ടെ; അവിടുന്ന് തന്നെ നിങ്ങളുടെ ഭയവും നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ.
14 Şi va fi pentru sanctuar, dar şi piatră de cădere şi stâncă de poticnire ambelor case ale lui Israel, un laţ şi o cursă locuitorilor Ierusalimului.
൧൪എന്നാൽ അവൻ ഒരു വിശുദ്ധമന്ദിരമായിരിക്കും; എങ്കിലും യിസ്രായേൽ ഗൃഹത്തിനു രണ്ടിനും അവൻ ഒരു ഇടർച്ചക്കല്ലും തടങ്ങൽപാറയും യെരൂശലേം നിവാസികൾക്ക് ഒരു കുടുക്കും കെണിയും ആയിരിക്കും.
15 Şi mulţi dintre ei se vor poticni şi vor cădea şi vor fi frânţi şi vor fi prinşi în capcană şi vor fi luaţi.
൧൫പലരും അതിന്മേൽ തട്ടിവീണു തകർന്നുപോവുകയും കെണിയിൽ കുടുങ്ങി പിടിപെടുകയും ചെയ്യും”.
16 Leagă mărturia, sigilează legea printre discipolii mei.
൧൬സാക്ഷ്യം പൊതിഞ്ഞുകെട്ടുക; എന്റെ ശിഷ്യന്മാരുടെ ഇടയിൽ ഉപദേശം മുദ്രയിട്ടു വെക്കുക.
17 Şi voi aştepta pe DOMNUL, care îşi ascunde faţa de casa lui Iacob, şi îl voi căuta.
൧൭ഞാനോ യാക്കോബ് ഗൃഹത്തിന് തന്റെ മുഖം മറച്ചുകളഞ്ഞ യഹോവയ്ക്കായി കാത്തിരിക്കുകയും പ്രത്യാശിക്കുകയും ചെയ്യും.
18 Iată, eu şi copiii pe care DOMNUL mi i-a dat, suntem pentru a fi însemne şi minuni în Israel, de la DOMNUL oştirilor care locuieşte în muntele Sion.
൧൮ഇതാ, ഞാനും യഹോവ എനിക്ക് തന്ന മക്കളും സീയോൻ പർവ്വതത്തിൽ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയാൽ യിസ്രായേലിൽ അടയാളങ്ങളും അത്ഭുതങ്ങളും ആയിരിക്കുന്നു.
19 Şi când vă vor spune: Căutaţi la cei care au demoni şi la vrăjitorii care şoptesc şi care bolborosesc; nu ar trebui un popor să caute pe Dumnezeul lui? [Să meargă] la cei morţi pentru cei vii?
൧൯“വെളിച്ചപ്പാടന്മാരോട് ചിലയ്ക്കുകയും ജപിക്കുകയും ചെയ്യുന്നവരായ ലക്ഷണവാദികളോടും അരുളപ്പാട് ചോദിക്കുവിൻ” എന്ന് അവർ നിങ്ങളോടു പറയുന്നുവെങ്കിൽ - “ജനം അവരുടെ ദൈവത്തോടല്ലയോ ചോദിക്കേണ്ടത്? ജീവനുള്ളവർക്കുവേണ്ടി മരിച്ചവരോടോ ചോദിക്കേണ്ടത്?
20 La lege şi la mărturie; dacă ei nu vorbesc conform acestui cuvânt, este pentru că nu au lumină în ei.
൨൦ഉപദേശത്തിനും സാക്ഷ്യത്തിനും വരുവിൻ!” അവർ ഈ വാക്കുപോലെ പറയുന്നില്ലെങ്കിൽ - അവർക്ക് അരുണോദയം ഉണ്ടാവുകയില്ല.
21 Şi vor trece prin aceasta greu apăsaţi şi flămânzi; şi se va întâmpla, când vor flămânzi, că se vor îngrijora şi vor blestema pe împăratul lor şi pe Dumnezeul lor privind în sus.
൨൧അവർ ഏറ്റവും വലഞ്ഞും വിശന്നും ദേശത്തുകൂടി കടന്നുപോകും; അവർക്ക് വിശക്കുമ്പോൾ അവർ കോപാകുലരായി മുഖം മേലോട്ടുയർത്തി അവരുടെ രാജാവിനെയും അവരുടെ ദൈവത്തെയും ശപിക്കും.
22 Şi vor privi spre pământ; şi, iată, tulburare şi întuneric, întunecime a chinului! Şi vor fi alungaţi în întuneric.
൨൨അവർ ഭൂമിയിൽ നോക്കുമ്പോൾ കഷ്ടതയും അന്ധകാരവും സങ്കടമുള്ള തിമിരവും കാണും; കൂരിരുട്ടിലേക്ക് അവരെ തള്ളിക്കളയും.