< Isaia 40 >
1 Mângâiaţi-vă, mângâiaţi-vă poporul meu, spune Dumnezeul vostru.
൧എന്റെ ജനത്തെ ആശ്വസിപ്പിക്കുവിൻ, ആശ്വസിപ്പിക്കുവിൻ എന്നു നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു.
2 Vorbiţi cu mângâiere [inimii] Ierusalimului şi strigaţi-i, că războiul ei s-a împlinit, că nelegiuirea ei este iertată, fiindcă a primit dublu din mâna DOMNULUI pentru toate păcatele ei.
൨യെരൂശലേമിനോട് ആദരവോടെ സംസാരിച്ചു: അവളുടെ യുദ്ധസേവ കഴിഞ്ഞും അവളുടെ അകൃത്യം മോചിക്കപ്പെട്ടും അവൾ തന്റെ സകലപാപങ്ങൾക്കും പകരം യഹോവയുടെ കൈയിൽനിന്ന് ഇരട്ടിയായി പ്രാപിച്ചുമിരിക്കുന്നു എന്ന് അവളോടു വിളിച്ചുപറയുവിൻ.
3 Vocea celui ce strigă în pustiu: Pregătiţi calea DOMNULUI, faceţi în pustie un drum mare şi drept pentru Dumnezeul nostru.
൩കേട്ടോ ഒരുവൻ വിളിച്ചു പറയുന്നത്: “മരുഭൂമിയിൽ യഹോവയ്ക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന് ഒരു പ്രധാനപാത നിരപ്പാക്കുവിൻ.
4 Fiecare vale va fi înălţată şi fiecare munte şi deal va fi coborât, şi cea strâmbă va fi îndreptată şi locurile colţuroase, netede,
൪എല്ലാ താഴ്വരയും നികന്നും എല്ലാ മലയും കുന്നും താണും വരണം; വളഞ്ഞതു ചൊവ്വായും ദുർഘടങ്ങൾ സമതലമായും തീരണം.
5 Şi gloria DOMNULUI va fi revelată şi toată făptura va vedea împreună, fiindcă gura DOMNULUI a spus-o.
൫യഹോവയുടെ മഹത്ത്വം വെളിപ്പെടും, സകലമനുഷ്യരും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലയോ അരുളിച്ചെയ്തിരിക്കുന്നത്”.
6 Vocea a spus: Strigă. Iar el a spus: Ce să strig? Toată făptura este iarbă şi toată frumuseţea acesteia este ca floarea câmpului,
൬കേട്ടോ, “വിളിച്ചുപറയുക” എന്ന് ഒരുവൻ പറയുന്നു; “എന്ത് വിളിച്ചുപറയേണ്ടു?” എന്നു ഞാൻ ചോദിച്ചു; “സകലമനുഷ്യരും പുല്ലുപോലെയും അവരുടെ ഭംഗിയെല്ലാം വയലിലെ പൂപോലെയും ആകുന്നു.
7 Iarba se ofileşte, floarea se vestejeşte, pentru că duhul DOMNULUI suflă peste ea, cu siguranţă poporul este iarbă.
൭യഹോവയുടെ ശ്വാസം അതിന്മേൽ ഊതുകയാൽ പുല്ലുണങ്ങുന്നു. പൂവ് വാടുന്നു; അതേ ജനം പുല്ലുതന്നെ.
8 Iarba se ofileşte, floarea se vestejeşte, dar cuvântul Dumnezeului nostru va rămâne pentru totdeauna.
൮പുല്ലുണങ്ങുന്നു, പൂവ് വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും”.
9 O, Sion, care aduci veşti bune, ridică-te la muntele înalt; Ierusalime, care aduci veşti bune, înalţă-ţi vocea cu tărie; înalţ-o, nu te teme; spune cetăţilor din Iuda: Iată-l pe Dumnezeul vostru!
൯സുവാർത്താദൂതിയായ യെരൂശലേമേ, നീ ഉയർന്നപർവ്വതത്തിലേക്കു കയറിച്ചെല്ലുക; സുവാർത്താദൂതിയായ യെരൂശലേമേ, നിന്റെ ശബ്ദം ശക്തിയോടെ ഉയർത്തുക; ഭയപ്പെടാതെ ഉയർത്തുക; യെഹൂദാനഗരങ്ങളോട്: “ഇതാ, നിങ്ങളുടെ ദൈവം” എന്നു പറയുക.
10 Iată, Domnul DUMNEZEU va veni cu mână tare şi braţul său va stăpâni pentru el, iată, răsplata lui este cu el şi lucrarea lui înaintea lui.
൧൦ഇതാ, യഹോവയായ കർത്താവ് ബലശാലിയായി വരുന്നു; യഹോവയുടെ ഭുജം അവനുവേണ്ടി ഭരണം ചെയ്യുന്നു; ഇതാ, കൂലി യഹോവയുടെ പക്കലും പ്രതിഫലം അവിടുത്തെ കൈയിലും ഉണ്ട്.
11 Îşi va paşte turma ca un păstor, el va aduna mieii cu braţul său şi îi va purta în sânul său [şi] va conduce uşurel pe cele ce alăptează.
൧൧ഒരു ഇടയനെപ്പോലെ അവിടുന്ന് തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കുകയും കുഞ്ഞാടുകളെ ഭുജത്തിൽ എടുത്തു മാർവ്വിടത്തിൽ ചേർത്തു വഹിക്കുകയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും.
12 Cine a măsurat apele în căuşul palmei sale şi a măsurat cerul cu palma şi a cuprins ţărâna pământului într-o măsură şi a cântărit munţii în cântare şi dealurile într-o balanţă?
൧൨തന്റെ ഉള്ളംകൈകൊണ്ടു വെള്ളം അളക്കുകയും ചാണുകൊണ്ട് ആകാശത്തിന്റെ പരിമാണമെടുക്കുകയും ഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കുകയും പർവ്വതങ്ങൾ വെള്ളിക്കോൽകൊണ്ടും കുന്നുകൾ തുലാസിലും തൂക്കുകയും ചെയ്തവൻ ആര്?
13 Cine a îndrumat duhul DOMNULUI, sau l-a învăţat ca sfătuitor al lui?
൧൩യഹോവയുടെ ആത്മാവിനെ നിയന്ത്രിക്കുകയോ അവിടുത്തെ മന്ത്രിയായി അങ്ങയെ ഗ്രഹിപ്പിക്കുകയോ ചെയ്തവനാര്?
14 De la cine a luat sfat şi cine l-a instruit şi l-a învăţat în cărarea judecăţii şi l-a învăţat cunoaştere şi i-a arătat calea înţelegerii?
൧൪യഹോവയെ ഉപദേശിച്ചു ന്യായത്തിന്റെ പാതയെ പഠിപ്പിക്കുകയും യഹോവയെ പരിജ്ഞാനം പഠിപ്പിച്ചു വിവേകത്തിന്റെ മാർഗ്ഗം കാണിക്കുകയും ചെയ്തുകൊടുക്കേണ്ടതിനു യഹോവ ആരോടാകുന്നു ആലോചന കഴിച്ചതു?
15 Iată, naţiunile sunt ca o picătură dintr-o găleată şi sunt socotite ca praful mărunt al balanţei; iată, el ia insulele ca pe un lucru foarte mic.
൧൫ഇതാ ജനതകൾ തൊട്ടിയിലെ ഒരു തുള്ളിപോലെയും, തുലാസിലെ ഒരു പൊടിപോലെയും യാഹോവയ്ക്ക് തോന്നുന്നു; ഇതാ, യഹോവ ദ്വീപുകളെ ഒരു മണൽതരിയെപ്പോലെ എടുത്തു പൊക്കുന്നു.
16 Şi Libanul nu este de ajuns pentru a arde, nici fiarele acestuia nu sunt de ajuns pentru o ofrandă arsă.
൧൬ലെബാനോൻ വിറകിനു പോരാ; അതിലെ മൃഗങ്ങൾ ഹോമയാഗത്തിനു മതിയാകുന്നില്ല.
17 Toate naţiunile înaintea lui sunt ca nimic; şi sunt socotite pentru el mai puţin decât nimic şi deşertăciune.
൧൭സകലജനതകളും യാഹോവയ്ക്ക് ഏതുമില്ലാത്തതുപോലെ ഇരിക്കുന്നു; യഹോവ അവരെ ഒന്നുമില്ലായ്മയ്ക്കും ശൂന്യതയ്ക്കും താഴെയായി എണ്ണിയിരിക്കുന്നു.
18 Cu cine atunci veţi asemăna pe Dumnezeu? Sau cu ce asemănare îl veţi compara?
൧൮ആകയാൽ നിങ്ങൾ ദൈവത്തെ ആരോട് ഉപമിക്കും? ഏതു പ്രതിമയെ നിങ്ങൾ അവനോട് സദൃശമാക്കും?
19 Lucrătorul topeşte un chip cioplit şi aurarul îl acoperă cu aur şi toarnă lănţişoare de argint.
൧൯മൂശാരി വിഗ്രഹം വാർക്കുന്നു; തട്ടാൻ പൊന്നുകൊണ്ടു പൊതിയുകയും അതിന് വെള്ളിച്ചങ്ങല തീർക്കുകയും ചെയ്യുന്നു.
20 Cel ce este atât de sărac încât nu are un dar, alege un lemn ce nu va putrezi; îşi caută un lucrător iscusit să pregătească un chip cioplit, ce nu va fi mutat.
൨൦ഇങ്ങിനെയുള്ള പ്രതിഷ്ഠയ്ക്കു വകയില്ലാത്തവൻ ദ്രവിച്ചുപോകാത്ത ഒരു തടിക്കഷണം തിരഞ്ഞെടുക്കുകയും ഇളകാത്ത വിഗ്രഹം കൊത്തിയുണ്ടാക്കി നിർത്തുവാൻ ഒരു ശില്പിയെ അന്വേഷിക്കുകയും ചെയ്യുന്നു.
21 Nu aţi cunoscut? Nu aţi auzit? Nu vi s-a spus de la început? Nu aţi înţeles de la întemeierea pământului?
൨൧നിങ്ങൾക്ക് അറിഞ്ഞുകൂടായോ? നിങ്ങൾ കേട്ടിട്ടില്ലയോ? ആദിമുതൽ നിങ്ങളോട് അറിയിച്ചിട്ടില്ലയോ? ഭൂമിയുടെ അടിസ്ഥാനങ്ങളാൽ നിങ്ങൾ ഗ്രഹിച്ചിട്ടില്ലയോ?
22 El este cel ce şade pe rotocolul pământului şi locuitorii acestuia sunt ca greieri; el este cel ce întinde cerurile ca pe o perdea şi le întinde ca pe un cort de locuit,
൨൨അവിടുന്ന് ഭൂമണ്ഡലത്തിന്മീതെ അധിവസിക്കുന്നു; അതിലെ നിവാസികൾ വെട്ടുക്കിളികളെപ്പോലെ ഇരിക്കുന്നു; അവിടുന്ന് ആകാശത്തെ ഒരു തിരശ്ശീലപോലെ നിവർത്തുകയും താമസിക്കുവാനുള്ള ഒരു കൂടാരത്തെപ്പോലെ വിരിക്കുകയും
23 Care nimiceşte prinţii; pe judecătorii pământului el îi face deşertăciune.
൨൩പ്രഭുക്കന്മാരെ ഇല്ലാതെയാക്കുകയും ഭൂമിയിലെ ന്യായാധിപന്മാരെ ശൂന്യമാക്കുകയും ചെയ്യുന്നു.
24 Da, ei nu vor fi sădiţi; da, nu vor fi semănaţi; da, tulpina lor nu va prinde rădăcină în pământ, iar el de asemenea va sufla peste ei şi se vor ofili şi vârtejul de vânt îi va duce ca pe paie.
൨൪അവരെ നട്ട ഉടനെ, അവരെ വിതച്ച ഉടനെ അവർ നിലത്തു വേരൂന്നിത്തുടങ്ങിയ ഉടനെ അവിടുന്ന് അവരുടെ മേൽ ഊതി അവർ വാടിപ്പോവുകയും ചുഴലിക്കാറ്റുകൊണ്ടു വൈക്കോൽകുറ്റിപോലെ പാറിപ്പോവുകയും ചെയ്യുന്നു.
25 Cu cine mă veţi asemăna, sau cu cine voi fi egal? spune Cel Sfânt.
൨൫“അതിനാൽ നിങ്ങൾ എന്നെ ആരോട് സദൃശമാക്കും? ഞാൻ ആരോട് തുല്യനാകും” എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു.
26 Ridicaţi-vă ochii în înalt şi priviţi cine a creat aceste lucruri, el, care aduce oştirea lor după număr, el le cheamă pe toate pe nume prin măreţia puterii sale, fiindcă este tare în putere; niciuna dintre ele nu se sfârşeşte.
൨൬നിങ്ങൾ കണ്ണ് മേലോട്ട് ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാര്? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കുകയും അവയെ എല്ലാം പേർചൊല്ലി വിളിക്കുകയും ചെയ്യുന്നു; അവന്റെ വീര്യമാഹാത്മ്യംനിമിത്തവും അവന്റെ ശക്തിയുടെ ആധിക്യംനിമിത്തവും അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല.
27 De ce spui tu, Iacobe, şi vorbeşti, Israele: Calea mea este ascunsă de DOMNUL şi judecata mea a trecut de la Dumnezeul meu?
൨൭എന്നാൽ “എന്റെ വഴി യഹോവയ്ക്കു മറഞ്ഞിരിക്കുന്നു; എന്റെ ന്യായം എന്റെ ദൈവം കാണാതെ കടന്നുപോയിരിക്കുന്നു” എന്ന്, യാക്കോബേ, നീ പറയുകയും യിസ്രായേലേ, നീ സംസാരിക്കുകയും ചെയ്യുന്നതെന്ത്?
28 Nu ai cunoscut? Nu ai auzit, că Dumnezeul veşnic, DOMNUL, Creatorul marginilor pământului, nu leşină, nici nu oboseşte? Nu este cercetare a înţelegerii lui.
൨൮നിനക്കറിഞ്ഞുകൂടായോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നെ; അവൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നതുമില്ല; അവന്റെ ബുദ്ധി അപ്രമേയമത്രേ.
29 El dă putere celui leşinat; şi celor fără putere le creşte tăria.
൨൯അവൻ ക്ഷീണിച്ചിരിക്കുന്നവനു ശക്തി നല്കുന്നു; ബലമില്ലാത്തവനു ബലം വർദ്ധിപ്പിക്കുന്നു.
30 Chiar tinerii vor leşina şi vor obosi şi bărbaţi tineri vor cădea de tot,
൩൦ബാല്യക്കാർ ക്ഷീണിച്ച് തളർന്നുപോകും; യൗവനക്കാരും ഇടറിവീഴും.
31 Dar cei ce aşteaptă pe DOMNUL îşi vor înnoi tăria; se vor ridica cu aripi precum acvilele; vor alerga şi nu vor obosi; vor umbla şi nu vor leşina.
൩൧എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.