< Esther 3 >

1 După aceste lucruri împăratul Ahaşveroş l-a promovat pe Haman, fiul lui Hamedata agaghitul şi l-a avansat şi i-a aşezat tronul peste toţi prinţii care erau cu el.
അതിനുശേഷം അഹശ്വേരോശ്‌ രാജാവ് ആഗാഗ്യനായ ഹമ്മെദാഥയുടെ മകൻ ഹാമാന് സ്ഥാനക്കയറ്റവും ഉന്നതപദവിയും കൊടുത്ത്, അവന് തന്നോടുകൂടെ ഇരിക്കുന്ന സകലപ്രഭുക്കന്മാരെക്കാളും ഉയർന്ന സ്ഥാനം ലഭിച്ചു.
2 Şi toţi servitorii împăratului care erau la poarta împăratului, îngenuncheau şi se plecau lui Haman, pentru că astfel a poruncit împăratul referitor la el. Dar Mardoheu nu îngenunchea nici nu i se pleca.
രാജാവിന്റെ വാതില്‍ക്കലെ രാജഭൃത്യന്മാർ ഒക്കെയും ഹാമാനെ കുമ്പിട്ട് നമസ്കരിച്ചു; രാജാവ് അവനെ സംബന്ധിച്ച് അങ്ങനെ കല്പിച്ചിട്ടുണ്ടായിരുന്നു. എങ്കിലും മൊർദെഖായി അവനെ കുമ്പിട്ടില്ല, നമസ്കരിച്ചതുമില്ല.
3 Atunci servitorii împăratului, care erau la poarta împăratului, i-au spus lui Mardoheu: De ce încalci tu porunca împăratului?
അപ്പോൾ രാജാവിന്റെ വാതില്‍ക്കലെ രാജഭൃത്യന്മാർ മൊർദെഖായിയോട് “നീ രാജകല്പന ലംഘിക്കുന്നത് എന്ത് എന്ന് ചോദിച്ചു.
4 Şi s-a întâmplat, după ce i-au vorbit zilnic, iar el nu le-a dat ascultare, că ei i-au spus lui Haman să vadă dacă faptele lui Mardoheu ar continua, pentru că el le spusese că este iudeu.
അവർ ഇങ്ങനെ ദിവസംപ്രതി മൊർദെഖായിയോട് പറഞ്ഞിട്ടും അവൻ അവരുടെ വാക്ക് കേൾക്കാതിരുന്നതിനാൽ മൊർദെഖായിയുടെ പെരുമാറ്റം ഇതുപോലെ തുടരുമോ എന്ന് അറിയേണ്ടതിന് അവർ അത് ഹാമാനോട് അറിയിച്ചു; താൻ യെഹൂദൻ എന്ന് മൊർദെഖായി അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു.
5 Şi când a văzut Haman că Mardoheu nu îngenunchea, nici nu i se pleca, atunci Haman s-a umplut de furie.
മൊർദെഖായി തന്നെ കുമ്പിട്ട് നമസ്കരിക്കുന്നില്ലെന്ന് കണ്ടിട്ട് ഹാമാൻ കോപംകൊണ്ട് നിറഞ്ഞു.
6 Şi s-a gândit ca fiind de dispreţ a pune mâinile doar pe Mardoheu, căci ei i-au arătat poporul lui Mardoheu; astfel că Haman a căutat să îi nimicească pe toţi iudeii care erau în toată împărăţia lui Ahaşveroş, poporul lui Mardoheu.
എന്നാൽ മൊർദെഖായിയെ മാത്രം കയ്യേറ്റം ചെയ്യുന്നത് അവന് പുച്ഛമായി തോന്നി; മൊർദെഖായിയുടെ ജാതി ഏതെന്ന് അവന് അറിവ് കിട്ടീട്ടുണ്ടായിരുന്നു; അതുകൊണ്ട് അഹശ്വേരോശിന്റെ രാജ്യത്തെല്ലാടവും ഉള്ള, മൊർദെഖായിയുടെ ജാതിക്കാരായ യെഹൂദന്മാരെയൊക്കെയും നശിപ്പിക്കേണ്ടതിന് ഹാമാൻ അവസരം അന്വേഷിച്ചു.
7 În prima lună, adică, luna Nisan, în al doisprezecelea an al împăratului Ahaşveroş, au aruncat Pur, adică sorţul, înaintea lui Haman, din zi în zi şi din lună în lună, până în a douăsprezecea, adică luna Adar.
അഹശ്വേരോശ്‌രാജാവിന്റെ വാഴ്ചയുടെ പന്ത്രണ്ടാം വർഷത്തിൽ നീസാൻ മാസമായ ഒന്നാം മാസംമുതൽ ആദാർ എന്ന പന്ത്രണ്ടാം മാസംവരെയുള്ള ഓരോ ദിവസത്തെയും ഓരോ മാസത്തെയും കുറിച്ച് ഹാമാന്റെ മുമ്പിൽവച്ച് പൂര് എന്ന ചീട്ടിട്ടുനോക്കി.
8 Şi Haman a spus împăratului Ahaşveroş: Este un anumit popor împrăştiat şi răspândit printre oamenii din toate provinciile împărăţiei tale; şi legile lor sunt diferite de legile tuturor popoarelor; şi nici nu ţin legile împăratului, de aceea nu este spre folosul împăratului să îi lase în pace.
പിന്നെ ഹാമാൻ അഹശ്വേരോശ്‌രാജാവിനോട്: “നിന്റെ രാജ്യത്തിലെ സംസ്ഥാനങ്ങളിലുള്ള ജാതികളുടെ ഇടയിൽ ഒരു ജാതി ചിന്നിച്ചിതറിക്കിടക്കുന്നു; അവരുടെ ന്യായപ്രമാണങ്ങൾ മറ്റുള്ള ജാതികളുടേതിൽനിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു; അവർ രാജാവിന്റെ പ്രമാണങ്ങളെ അനുസരിക്കുന്നതുമില്ല; അതുകൊണ്ട് അവരെ അങ്ങനെ വിടുന്നത് രാജാവിന് യോഗ്യമല്ല.
9 Dacă face plăcere împăratului, să se scrie ca ei să fie nimiciţi; şi eu voi plăti zece mii de talanţi de argint în mâinile celor însărcinaţi cu acest lucru, pentru a-i aduce în trezoreria împăratului.
രാജാവിന് സമ്മതമുണ്ടെങ്കിൽ അവരെ നശിപ്പിക്കേണ്ടതിന് സന്ദേശം എഴുതി അയക്കേണം; എന്നാൽ ഞാൻ കാര്യവിചാരകന്മാരുടെ കയ്യിൽ പതിനായിരം (10,000) താലന്ത് വെള്ളി രാജാവിന്റെ ഭണ്ഡാരത്തിലേക്ക് കൊടുത്തയയ്ക്കാം” എന്ന് പറഞ്ഞു.
10 Şi împăratul şi-a luat inelul de pe mână, şi l-a dat lui Haman, fiul lui Hamedata agaghitul, duşmanul iudeilor.
൧൦അപ്പോൾ രാജാവ് തന്റെ മോതിരം കയ്യിൽനിന്ന് ഊരി ആഗാഗ്യനായ ഹമ്മെദാഥയുടെ മകനായി യെഹൂദന്മാരുടെ ശത്രുവായ ഹാമാന് കൊടുത്തു.
11 Şi împăratul i-a spus lui Haman: Îţi este dat argintul şi oamenii de asemenea, pentru a face cu ei cum ţi se pare bine.
൧൧രാജാവ് ഹാമാനോട്: “ഞാൻ ആ വെള്ളിയും ആ ജാതിയെയും നിനക്ക് ദാനം ചെയ്യുന്നു; ഇഷ്ടംപോലെ ചെയ്തുകൊൾക” എന്ന് പറഞ്ഞു.
12 Apoi în a treisprezecea zi a lunii întâi au fost chemaţi scribii împăratului, şi s-a scris conform cu tot ceea ce Haman a poruncit satrapilor şi guvernatorilor care erau peste fiecare provincie, şi conducătorilor fiecărui popor din fiecare provincie conform cu scrierea lor, şi tuturor oamenilor după limba lor; în numele împăratului Ahaşveroş s-a scris şi sigilat cu inelul împăratului.
൧൨അങ്ങനെ ഒന്നാം മാസം പതിമൂന്നാം തീയതി രാജാവിന്റെ എഴുത്തുകാരെ വിളിച്ചു; ഹാമാൻ കല്പിച്ചതുപോലെ അവർ രാജപ്രതിനിധികൾക്കും ഓരോ സംസ്ഥാനത്തിലെ ദേശാധിപധികൾക്കും, ജനത്തിന്റെ പ്രഭുക്കന്മാർക്കും ഓരോ സംസ്ഥാനത്തിലേക്ക് അവരുടെ അക്ഷരത്തിലും ഓരോ ജനത്തിനും അവരുടെ ഭാഷയിലും എഴുതി; അഹശ്വേരോശ്‌രാജാവിന്റെ നാമത്തിൽ അതെഴുതി രാജമോതിരംകൊണ്ട് മുദ്ര ഇട്ടു.
13 Şi au fost trimise scrisori prin alergători în toate provinciile împăratului, pentru a nimici, a ucide, şi a face să piară toţi iudeii, deopotrivă tineri şi bătrâni, copilaşi şi femei, într-o singură zi, în ziua a treisprezecea, a lunii a douăsprezecea, care este luna Adar, şi să prade averile lor.
൧൩ആദാർ മാസമായ പന്ത്രണ്ടാം മാസം പതിമൂന്നാം തീയതി, സകലയെഹൂദന്മാരെയും ആബാലവൃദ്ധം കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൂടെ നശിപ്പിച്ച് കൊന്നുമുടിക്കുകയും അവരുടെ വസ്തുവക കൊള്ളയിടുകയും ചെയ്യേണമെന്ന് രാജാവിന്റെ സകലസംസ്ഥാനങ്ങളിലേക്കും സന്ദേശവാഹകർ വഴി എഴുത്ത് അയച്ചു.
14 Pentru ca porunca să fie dată în fiecare provincie, o copie a înscrisului a fost adusă la cunoştinţa tuturor popoarelor, ca să fie gata pentru acea zi.
൧൪അന്നത്തേക്ക് ഒരുങ്ങിയിരിക്കണമെന്ന് സകലജാതികൾക്കും പരസ്യം ചെയ്യേണ്ടതിന് കൊടുത്ത എഴുത്തിന്റെ പകർപ്പ് ഓരോ സംസ്ഥാനത്തിലും പ്രസിദ്ധമാക്കി.
15 Alergătorii au ieşit, fiind grăbiţi de porunca împăratului, şi hotărârea a fost dată în palatul Susa. Şi împăratul şi Haman s-au aşezat să bea; dar cetatea Susa era derutată.
൧൫സന്ദേശവാഹകർ രാജകല്പന അനുസരിച്ച് ഉടനെ പുറപ്പെട്ടുപോയി; ശൂശൻ രാജധാനിയിലും ആ കല്പന പരസ്യം ചെയ്തു; രാജാവും ഹാമാനും മദ്യപിക്കുവാൻ ഇരുന്നു; ശൂശൻപട്ടണം അസ്വസ്ഥമായി.

< Esther 3 >