< 2 Samuel 20 >

1 Și s-a întâmplat să fie acolo un om al lui Belial, al cărui nume era Șeba, fiul lui Bicri, un beniamit; și el a sunat din trâmbiță și a spus: Noi nu avem parte în David, nici nu avem moștenire în fiul lui Isai; fiecare om la corturile sale, Israele.
എന്നാൽ ബെന്യാമീന്യനായി ബിക്രിയുടെ മകനായ ശേബ എന്നു പേരുള്ള ഒരു നീചൻ അവിടെ ഉണ്ടായിരുന്നു; അവൻ കാഹളം ഊതി: “ദാവീദിൽ നമുക്ക് ഓഹരി ഇല്ല; യിശ്ശായിയുടെ മകനിൽ അവകാശവും ഇല്ല; യിസ്രായേലേ, നിങ്ങൾ എല്ലാവരും വീട്ടിലേക്കു പൊയ്ക്കൊള്ളുവിൻ” എന്നു പറഞ്ഞു.
2 Astfel, fiecare bărbat din Israel a încetat să meargă după David și l-au urmat pe Șeba, fiul lui Bicri; dar bărbații lui Iuda s-au lipit de împăratul lor, de la Iordan chiar până la Ierusalim.
അപ്പോൾ യിസ്രായേൽ ഒക്കെയും ദാവീദിനെ വിട്ടു പിന്മാറി ബിക്രിയുടെ മകനായ ശേബയുടെ പക്ഷം ചേർന്നു; എന്നാൽ യെഹൂദാപുരുഷന്മാർ യോർദ്ദാൻതുടങ്ങി യെരൂശലേംവരെ അവരുടെ രാജാവിനോട് കൂറ് പുലർത്തി.
3 Și David a venit acasă în Ierusalim; și împăratul a luat pe cele zece femei concubinele lui, pe care le lăsase pentru a păzi casa și le-a pus sub pază și le-a hrănit, dar nu a intrat la ele. Astfel ele au fost închise până în ziua morții lor, trăind în văduvie.
ദാവീദ് യെരൂശലേമിൽ അരമനയിൽ എത്തി; അരമന സൂക്ഷിക്കുവാൻ പാർപ്പിച്ചിരുന്ന പത്ത് വെപ്പാട്ടികളെയും രാജാവ് അന്തഃപുരത്തിൽ ആക്കി രക്ഷിച്ചു എങ്കിലും അവരുമായി ശാരീരിക ബന്ധം പുലർത്തിയില്ല. അങ്ങനെ അവർ മരണംവരെ അടയ്ക്കപ്പെട്ടവരായി വൈധവ്യം ആചരിച്ചു.
4 Atunci împăratul i-a spus lui Amasa: Adună-mi pe bărbații lui Iuda în trei zile și fii și tu aici prezent.
അനന്തരം രാജാവ് അമാസയോട്: “നീ മൂന്നു ദിവസത്തിനകം യെഹൂദാപുരുഷന്മാരെ വിളിച്ചുകൂട്ടി അവരുമായി ഇവിടെ വരുക” എന്നു പറഞ്ഞു.
5 Astfel Amasa a mers să adune pe bărbații lui Iuda; dar a întârziat mai mult decât timpul pe care i-l rânduise.
അങ്ങനെ അമാസാ യെഹൂദാപുരുഷന്മാരെ വിളിച്ചുകൂട്ടുവാൻ പോയി; എന്നാൽ ദാവീദ് നിശ്ചയിച്ച അവധിയിലധികം അവൻ താമസിച്ചുപോയി.
6 Și David i-a spus lui Abișai: Acum Șeba, fiul lui Bicri, ne va face mai multă vătămare decât a făcut Absalom; ia tu pe servitorii domnului tău și urmărește-l, ca nu cumva să ajungă în cetățile întărite și să ne scape.
എന്നാൽ ദാവീദ് അബീശായിയോട്: “അബ്ശാലോം ചെയ്തതിനെക്കാൾ ബിക്രിയുടെ മകനായ ശേബ ഇപ്പോൾ നമുക്കു അധികം ദോഷം ചെയ്യും; അവൻ ഉറപ്പുള്ള വല്ല പട്ടണത്തിലും കടന്ന് നമ്മളിൽനിന്ന് രക്ഷപ്പെടാതിരിക്കേണ്ടതിന് നീ നിന്റെ യജമാനന്റെ പടയാളികളെ കൂട്ടിക്കൊണ്ട് അവനെ പിന്തുടരുക” എന്നു പറഞ്ഞു.
7 Și au mers după el bărbații lui Ioab și cheretiții și peletiții și toți războinicii; și au ieșit din Ierusalim, ca să îl urmărească pe Șeba, fiul lui Bicri.
അങ്ങനെ യോവാബിന്റെ ആളുകളും ക്രേത്യരും പ്ലേത്യരും സകലവീരന്മാരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരുവാൻ യെരൂശലേമിൽനിന്ന് പുറപ്പെട്ടു.
8 Când ei erau la piatra cea mare care este în Gabaon, Amasa a ieșit înaintea lor. Și haina lui Ioab pe care o îmbrăcase era încinsă peste el și peste ea un brâu cu o sabie prinsă peste coapsele lui în teaca ei; și pe când ieșea el, aceasta a căzut.
അവർ ഗിബെയോനിലെ വലിയ പാറയുടെ അടുക്കൽ എത്തിയപ്പോൾ അമാസാ അവർക്കെതിരെ വന്നു. എന്നാൽ യോവാബ് ധരിച്ചിരുന്ന പടയങ്കിമേൽ ഒരു കച്ചയിൽ ഉറയോടുകൂടി ഒരു വാൾ അരയ്ക്ക് കെട്ടിയിരിന്നു; അവൻ നടക്കുമ്പോൾ അത് വീണുപോയി.
9 Și Ioab i-a spus lui Amasa: Ești sănătos, fratele meu? Și Ioab l-a apucat pe Amasa de barbă cu mâna dreaptă pentru a-l săruta.
യോവാബ് അമാസയോട്: “സഹോദരാ, സുഖം തന്നെയോ” എന്നു പറഞ്ഞ് അമാസയെ ചുംബനം ചെയ്യുവാൻ വലത്തുകൈകൊണ്ട് അവന്റെ താടിക്കു പിടിച്ചു.
10 Dar Amasa nu a luat seama la sabia care era în mâna lui Ioab; astfel Ioab l-a lovit cu aceasta în a cincea coastă și i-a vărsat măruntaiele pe pământ și nu l-a mai lovit din nou; și el a murit. Astfel Ioab și Abișai, fratele lui, l-au urmărit pe Șeba, fiul lui Bicri.
൧൦എന്നാൽ യോവാബിന്റെ കയ്യിൽ വാൾ ഇരിക്കുന്നത് അമാസാ ശ്രദ്ധിച്ചില്ല; യോവാബ് അവനെ വാൾകൊണ്ട് വയറ്റത്തു കുത്തി; അവന്റെ കുടൽമാല പുറത്തു വന്നു; രണ്ടാമത് കുത്തേണ്ടിവന്നില്ല; അവൻ മരിച്ചുപോയി. യോവാബും അവന്റെ സഹോദരനായ അബീശായിയും ബിക്രിയുടെ മകനായ ശേബയെ പിന്തുടർന്നു.
11 Și unul dintre oamenii lui Ioab stătea în picioare lângă el și spunea: Cui îi place de Ioab și cine este pentru David, să meargă după Ioab.
൧൧യോവാബിന്റെ ആളുകളിൽ ഒരുവൻ അമാസയ്ക്കരികിൽ നിന്നുകൊണ്ട്: “യോവാബിനോട് ഇഷ്ടമുള്ളവനും ദാവീദിന്റെ പക്ഷക്കാരനും യോവാബിന്റെ പിന്നാലെ ചെല്ലട്ടെ” എന്നു പറഞ്ഞു.
12 Și Amasa se zvârcolea în sânge în mijlocul drumului mare. Și, când omul a văzut că tot poporul se oprea, l-a tras pe Amasa din drumul mare pe câmp și a aruncat o pânză deasupra lui, când a văzut că toți care ajungeau la el se opreau.
൧൨അമാസാ പെരുവഴിനടുവിൽ രക്തത്തിൽ മുഴുകി കിടന്നതുകൊണ്ട് ജനമെല്ലാം നില്ക്കുന്നു എന്ന് കണ്ടിട്ട് അവൻ അമാസയെ പെരുവഴിയിൽനിന്ന് വയലിലേക്ക് മാറ്റി; അവിടെ എത്തുന്നവനെല്ലാം നില്ക്കുന്നു എന്ന് കണ്ടതിനാൽ അവൻ ഒരു വസ്ത്രം അവന്റെമേൽ മൂടി.
13 După ce a fost luat din drumul mare, toți oamenii au mers după Ioab, pentru a-l urmări pe Șeba, fiul lui Bicri.
൧൩അവനെ പെരുവഴിയിൽനിന്ന് മാറ്റിയശേഷം എല്ലാവരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരുവാൻ യോവാബിന്റെ പിന്നാലെ പോയി.
14 Și el a mers prin toate triburile lui Israel, până la Abel și până la Bet-Maaca și la toți beriții; și s-au adunat și au mers și ei după el.
൧൪എന്നാൽ ശേബ എല്ലായിസ്രായേൽഗോത്രങ്ങളിലും കൂടി കടന്ന് ആബേലിലും ബേത്ത്-മാഖയിലും എല്ലാ ബേര്യരുടെ അടുക്കലും ചെന്നു; അവരും ഒന്നിച്ചുകൂടി അവന്റെ പിന്നാലെ ചെന്നു.
15 Și au venit și l-au asediat pe Șeba în Abel-Bet-Maaca și au înălțat un val de pământ împotriva cetății și acesta stătea în șanțul de apărare; și tot poporul care era cu Ioab lovea zidul, pentru a-l dărâma.
൧൫മറ്റവർ വന്ന് ബേത്ത്-മാഖയിലെ ആബേലിൽ അവനെ നിരോധിച്ചു. അവർ പട്ടണത്തിന് നേരെ ഒരു മൺകൂന ഉയർത്തി; അത് കോട്ടമതിലിനോട് ചേർന്നാണ് നിന്നിരുന്നത്; യോവാബിനോടുകൂടെയുള്ള എല്ലാ പടജ്ജനവും മതിൽ തള്ളിയിടുവാൻ തക്കവണ്ണം ഇടിച്ചുതുടങ്ങി.
16 Atunci o femeie înțeleaptă a strigat din cetate: Ascultați, ascultați; spuneți, vă rog, lui Ioab: Apropie-te până aici, ca să vorbesc cu tine.
൧൬അപ്പോൾ ജ്ഞാനമുള്ള ഒരു സ്ത്രീ: “കേൾക്കുവിൻ, കേൾക്കുവിൻ; ഞാൻ യോവാബിനോട് സംസാരിക്കേണ്ടതിന് അടുത്തുവരുവാൻ അവനോട് പറയുവിൻ” എന്ന് പട്ടണത്തിൽനിന്ന് വിളിച്ചുപറഞ്ഞു.
17 Și când s-a apropiat de ea, femeia a spus: Ești tu Ioab? Și el a răspuns: Eu sunt. Atunci ea i-a spus: Ascultă cuvintele roabei tale. Iar el a răspuns: Ascult.
൧൭അവൻ അടുത്തുചെന്നപ്പോൾ: “നീ യോവാബോ?” എന്ന് ആ സ്ത്രീ ചോദിച്ചു. “അതേ” എന്ന് അവൻ പറഞ്ഞു. അവൾ അവനോട്: “അടിയന്റെ വാക്ക് കേൾക്കണമേ” എന്നു പറഞ്ഞു. “ഞാൻ കേൾക്കുന്നുണ്ട്” എന്ന് അവൻ പറഞ്ഞു.
18 Și ea a vorbit, spunând: Se vorbea în vechime, zicând: Într-adevăr vor cere sfat la Abel; și astfel sfârșeau.
൧൮എന്നാൽ അവൾ: “‘ആബേലിൽ ചെന്ന് നിർദ്ദേശം ചോദിക്കണം’ എന്ന് പണ്ടൊക്കെ പറയുകയും അങ്ങനെ തർക്കം തീർക്കുകയും ചെയ്തിരുന്നു.
19 Eu sunt una dintre acele femei pașnice și credincioase în Israel; tu cauți să distrugi o cetate și o mamă în Israel? De ce dorești să înghiți moștenirea DOMNULUI?
൧൯ഞാൻ യിസ്രായേലിൽ സമാധാനവും വിശ്വസ്തതയും ഉള്ളവരിൽ ഒരുവൾ ആകുന്നു; നീ യിസ്രായേലിൽ മാതാവായിരിക്കുന്ന ഒരു പട്ടണത്തെ നശിപ്പിക്കുവാൻ നോക്കുന്നു; നീ യഹോവയുടെ അവകാശം വിഴുങ്ങിക്കളയുന്നത് എന്ത്?” എന്നു പറഞ്ഞു.
20 Și Ioab a răspuns și a zis: Departe fie aceasta, departe de mine, să înghit sau să distrug.
൨൦അതിന് യോവാബ്: “അതിനിടവരാതിരിക്കട്ടെ! വിഴുങ്ങിക്കളയുവാനോ നശിപ്പിക്കുവാനോ എനിക്ക് ഇടവരാതിരിക്കട്ടെ!
21 Nu este astfel situația, ci un om din muntele Efraim, pe nume Șeba, fiul lui Bicri, și-a ridicat mâna împotriva împăratului, împotriva lui David; dați-l numai pe el și mă voi depărta de cetate. Și femeia i-a spus lui Ioab: Iată, capul său îți va fi aruncat peste zid.
൨൧കാര്യം അങ്ങനെയല്ല; ബിക്രിയുടെ മകനായ ശേബ എന്നൊരു എഫ്രയീംമലനാട്ടുകാരൻ ദാവീദ്‌ രാജാവിനെതിരെ തന്റെ കരം ഉയർത്തിയിരിക്കുന്നു; അവനെ മാത്രം വിട്ടുതന്നാൽ മതി; ഞാൻ പട്ടണത്തെ വിട്ടുപോകും” എന്നു പറഞ്ഞു. സ്ത്രീ യോവാബിനോട്: “നോക്കിക്കൊള്ളുക! അവന്റെ തല മതിലിന്റെ മുകളിൽനിന്ന് നിന്റെ അടുക്കൽ ഇട്ടുതരും” എന്നു പറഞ്ഞു.
22 Atunci femeia s-a dus la tot poporul în înțelepciunea ei. Și i-au retezat capul lui Șeba, fiul lui Bicri, și l-au aruncat lui Ioab. Și el a sunat din trâmbiță și s-au retras de lângă cetate, fiecare om la cortul său. Și Ioab s-a întors la Ierusalim, la împărat.
൨൨അങ്ങനെ സ്ത്രീ ചെന്ന് തന്റെ ജ്ഞാനത്താൽ സകലജനത്തെയും സമ്മതിപ്പിച്ചു; അവർ ബിക്രിയുടെ മകനായ ശേബയുടെ തലവെട്ടി യോവാബിന്റെ അടുക്കൽ ഇട്ടുകൊടുത്തു; അപ്പോൾ അവൻ കാഹളം ഊതി, എല്ലാവരും പട്ടണം വിട്ട് വീടുകളിലേക്ക് പോയി. യോവാബ് യെരൂശലേമിൽ രാജാവിന്റെ അടുക്കൽ മടങ്ങിപ്പോയി.
23 Acum, Ioab era peste toată oștirea lui Israel; și Benaia, fiul lui Iehoiada, era peste cheretiți și peste peletiți;
൨൩യോവാബ് യിസ്രായേൽ സൈന്യത്തിനെല്ലാം സൈന്യാധിപൻ ആയിരുന്നു; യെഹോയാദായുടെ മകനായ ബെനായാവ് ക്രേത്യരുടെയും പ്ലേത്യരുടെയും നായകൻ ആയിരുന്നു.
24 Și Adoram era peste taxă; și Iosafat, fiul lui Ahilud, era cronicar;
൨൪അദോരാം ഊഴിയവേലക്കാർക്ക് മേൽവിചാരകൻ; അഹിലൂദിന്റെ മകനായ യെഹോശാഫാത്ത് മന്ത്രി;
25 Și Șeva era scrib; și Țadoc și Abiatar erau preoți;
൨൫ശെവാ പകർപ്പെഴുത്തുക്കാരൻ; സാദോക്കും അബ്യാഥാരും പുരോഹിതന്മാർ.
26 Și de asemenea Ira iairitul era un mare conducător lângă David.
൨൬യായീര്യനായ ഈരയും ദാവീദിന്റെ പുരോഹിതൻ ആയിരുന്നു.

< 2 Samuel 20 >