< 1 Samuel 23 >

1 Atunci i-au spus lui David, zicând: Iată, filistenii luptă împotriva Cheilei și jefuiesc ariile.
അതിനുശേഷം ഫെലിസ്ത്യർ കെയീലയുടെ നേരെ യുദ്ധം ചെയ്യുന്നു എന്നും അവർ കളങ്ങളിൽ കവർച്ച ചെയ്യുന്നു എന്നും ദാവീദിന് അറിവ് കിട്ടി.
2 De aceea David a întrebat pe DOMNUL, spunând: Să merg și să lovesc pe acești filisteni? Și DOMNUL i-a spus lui David: Du-te și lovește pe filisteni și salvează Cheila.
ദാവീദ് യഹോവയോട്; “ഞാൻ ചെന്ന് ഈ ഫെലിസ്ത്യരെ തോല്പിക്കണമോ” എന്നു ചോദിച്ചു. യഹോവ ദാവീദിനോട്: “നീ പോയി ഫെലിസ്ത്യരെ തോല്പിച്ച് കെയീലയെ രക്ഷിക്കുക”. എന്നു കല്പിച്ചു.
3 Și oamenii lui David i-au spus: Iată, ne temem aici, în Iuda; cu cât mai mult dacă mergem la Cheila împotriva armatelor filistenilor?
എന്നാൽ ദാവീദിന്റെ ആളുകൾ അവനോട്: “നമ്മൾ ഇവിടെ യെഹൂദയിൽ തന്നെ ഭയപ്പെട്ടാണല്ലോ താമസിക്കുന്നത്; പിന്നെ കെയീലയിൽ ഫെലിസ്ത്യരുടെ സൈന്യത്തിന്റെ നേരെ എങ്ങനെ ചെല്ലും” എന്നു പറഞ്ഞു.
4 Atunci David a întrebat pe DOMNUL din nou. Și DOMNUL i-a răspuns și a zis: Ridică-te, coboară la Cheila, pentru că voi da pe filisteni în mâna ta.
ദാവീദ് വീണ്ടും യഹോവയോട് അനുവാദം ചോദിച്ചു. യഹോവ അവനോട്: “എഴുന്നേറ്റ് കെയീലയിലേയ്ക്ക് ചെല്ലുക; ഞാൻ ഫെലിസ്ത്യരെ നിന്റെ കയ്യിൽ ഏല്പിക്കും” എന്നു അരുളിച്ചെയ്തു.
5 Astfel David și oamenii săi au mers la Cheila și au luptat cu filistenii și le-au adus vitele și i-a lovit cu un mare măcel. Astfel David i-a salvat pe locuitorii Cheilei.
അങ്ങനെ ദാവീദും അവന്റെ ആളുകളും കെയീലയിലേയ്ക്ക് പോയി ഫെലിസ്ത്യരോട് യുദ്ധം ചെയ്ത്, അവരുടെ ആടുമാടുകളെ അപഹരിച്ച്, അവരെ കഠിനമായി തോല്പിച്ച് കെയീലാനിവാസികളെ രക്ഷിച്ചു.
6 Și s-a întâmplat, când Abiatar, fiul lui Ahimelec, a fugit la David la Cheila, că a coborât cu un efod în mâna sa.
അഹീമേലെക്കിന്റെ മകനായ അബ്യാഥാർ കെയീലയിൽ ദാവീദിന്റെ അടുക്കൽ ഓടിവന്നപ്പോൾ കൈവശം ഏഫോദ് കൂടെ കൊണ്ടുവന്നിരുന്നു.
7 Și i s-a spus lui Saul că David a venit la Cheila. Și Saul a spus: Dumnezeu l-a dat în mâna mea, pentru că este închis, intrând într-un oraș care are porți și drugi.
ദാവീദ് കെയീലയിൽ ഉണ്ട് എന്ന് ശൌലിന് അറിവ് കിട്ടി; “ദൈവം അവനെ എന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; വാതിലും ഓടാമ്പലും ഉള്ള പട്ടണത്തിൽ പ്രവേശിച്ചിരിക്കുന്നതിനാൽ അവൻ കെണിയിൽ അകപ്പെട്ടിരിക്കുന്നു എന്ന് ശൌല്‍ പറഞ്ഞു.
8 Și Saul a chemat tot poporul la război, să coboare la Cheila, să asedieze pe David și pe oamenii săi.
പിന്നെ ശൌല്‍ ദാവീദിനേയും അവന്റെ ആളുകളെയും ആക്രമിക്കേണ്ടതിന് കെയീലയിലേയ്ക്ക് യുദ്ധത്തിന് പോകുവാൻ എല്ലാ ജനങ്ങളെയും വിളിച്ചുകൂട്ടി.
9 Și David a cunoscut că Saul lucra în ascuns ticăloșie împotriva lui; și a spus preotului Abiatar: Adu aici efodul.
ശൌല്‍ തന്നെ ആക്രമിക്കാൻ ആലോചിക്കുന്നു എന്ന് ദാവീദ് അറിഞ്ഞപ്പോൾ പുരോഹിതനായ അബ്യാഥാരിനോട്: “ഏഫോദ് ഇവിടെ കൊണ്ടുവരുക” എന്നു പറഞ്ഞു.
10 Atunci David a spus: DOAMNE, Dumnezeul lui Israel, servitorul tău a auzit că Saul caută să vină la Cheila să nimicească cetatea din cauza mea.
൧൦പിന്നെ ദാവീദ്: “യിസ്രായേലിന്റെ ദൈവമായ യഹോവേ, ഞാൻ കാരണം ശൌല്‍ കെയീലയിലേയ്ക്ക് വന്ന് ഈ പട്ടണം നശിപ്പിക്കുവാൻ പോകുന്നു എന്നു അടിയൻ കേട്ടിരിക്കുന്നു.
11 Mă vor da oamenii din Cheila în mâna lui? Va coborî Saul, precum a auzit servitorul tău? DOAMNE, Dumnezeul lui Israel, te implor, spune servitorului tău. Și DOMNUL a spus: Va coborî.
൧൧കെയീലപൌരന്മാർ എന്നെ അവന്റെ കയ്യിൽ ഏല്പിച്ചുകൊടുക്കുമോ? അടിയൻ കേട്ടിരിക്കുന്നതുപോലെ ശൌല്‍ വരുമോ? യിസ്രായേലിന്റെ ദൈവമായ യഹോവേ, അടിയനെ അറിയിക്കേണമേ” എന്നു പറഞ്ഞു. “അവൻ വരും” എന്ന് യഹോവ അരുളിച്ചെയ്തു.
12 Atunci David a spus: Mă vor da oamenii din Cheila pe mine și pe oamenii mei în mâna lui Saul? Și DOMNUL a spus: Te vor da.
൧൨ദാവീദ് പിന്നെയും: “കെയീലപൌരന്മാർ എന്നെയും എന്റെ ആളുകളെയും ശൌലിന്റെ കയ്യിൽ ഏല്പിച്ചുകൊടുക്കുമോ” എന്നു ചോദിച്ചു. “അവർ ഏല്പിച്ചുകൊടുക്കും” എന്നു യഹോവ അരുളിച്ചെയ്തു.
13 Atunci David și oamenii săi, care erau cam șase sute, s-au ridicat și au ieșit din Cheila și au mers unde au putut. Și i s-a spus lui Saul că David a scăpat din Cheila; și el a încetat să înainteze.
൧൩അപ്പോൾ ദാവീദും അറുനൂറ് പേരുള്ള അവന്റെ ആളുകളും കെയീലയിൽ നിന്ന് പുറത്തുകടന്ന്, അവർക്ക് രക്ഷപെടുവാൻ പറ്റുന്ന സ്ഥലത്തേയ്ക്ക് സഞ്ചരിച്ചു. ദാവീദ് കെയീലയിൽ നിന്ന് ഓടിപ്പോയി എന്ന് ശൌല്‍ അറിഞ്ഞപ്പോൾ അവൻ യാത്ര അവസാനിപ്പിച്ചു.
14 Și David a locuit în pustie, în fortărețe, și a rămas pe un munte în pustia Zif. Și Saul îl căuta în fiecare zi, dar Dumnezeu nu l-a dat în mâna lui.
൧൪ദാവീദ് മരുഭൂമിയിലെ ദുർഗ്ഗങ്ങളിൽ താമസിച്ചു. സീഫ് മരുഭൂമിയിലെ മലനാട്ടിലുള്ള ദുർഗ്ഗങ്ങളിൽ താമസിച്ചു; ശൌല്‍ അവനെ എപ്പോഴും അന്വേഷിച്ചുകൊണ്ടിരുന്നു; എങ്കിലും ദൈവം ദാവീദിനെ അവന്റെ കയ്യിൽ ഏല്പിച്ചില്ല.
15 Și David a văzut că Saul a ieșit să îi caute viața; și David era în pustia Zif, într-o pădure.
൧൫തന്റെ ജീവനെ തേടി ശൌല്‍ പുറപ്പെട്ടിരിക്കുന്നു എന്ന് ദാവീദ് അറിഞ്ഞ്; അന്ന് ദാവീദ് സീഫ് മരുഭൂമിയിലെ ഒരു കാട്ടിൽ ആയിരുന്നു.
16 Și Ionatan, fiul lui Saul, s-a ridicat și a mers la David în pădure și i-a întărit mâna în Dumnezeu.
൧൬അപ്പോൾ ശൌലിന്റെ മകനായ യോനാഥാൻ, കാട്ടിൽ ദാവീദിന്റെ അടുക്കൽ ചെന്നു. അവനെ ദൈവത്തിൽ ധൈര്യപ്പെടുത്തി അവനോട്: “ഭയപ്പെടേണ്ടാ,
17 Și i-a spus: Nu te teme, pentru că mâna lui Saul, tatăl meu, nu te va găsi; și tu vei fi împărat peste Israel; și eu voi fi al doilea după tine; și aceasta chiar și Saul, tatăl meu, o știe.
൧൭എന്റെ അപ്പനായ ശൌലിന് നിനക്ക് ഹാനി വരുത്താൻ; നീ യിസ്രായേലിന് രാജാവാകും; അന്ന് എനിക്ക് രണ്ടാമത്തെ സ്ഥാനം ആയിരിക്കും; അത് എന്റെ അപ്പനായ ശൌല്‍ അറിയുന്നു” എന്നു പറഞ്ഞു.
18 Și cei doi au făcut un legământ înaintea DOMNULUI; și David a rămas în pădure, iar Ionatan a plecat la casa lui.
൧൮ഇങ്ങനെ അവർ തമ്മിൽ യഹോവയുടെ സന്നിധിയിൽ ഉടമ്പടിചെയ്തു; ദാവീദ് കാട്ടിൽ താമസിക്കുകയും യോനാഥാൻ വീട്ടിലേക്ക് പോകുകയും ചെയ്തു.
19 Atunci s-au urcat zifiții la Saul în Ghibea, spunând: Nu se ascunde David cu noi în fortărețe în pădure, pe dealul Hachila, care este la sud de Ieșimon?
൧൯അതിനുശേഷം സീഫ്യർ ഗിബെയയിൽ ശൌലിന്റെ അടുക്കൽ വന്നു: “ദാവീദ് ഞങ്ങളുടെ സമീപം മരുഭൂമിക്ക് തെക്കുള്ള ഹഖീലാമലയിലെ വനദുർഗ്ഗങ്ങളിൽ ഒളിച്ചിരിക്കുന്നു.
20 De aceea acum, o împărate, coboară conform cu toată dorința sufletului tău de a coborî și partea noastră va fi să îl predăm în mâna împăratului.
൨൦അതുകൊണ്ട് രാജാവേ, തിരുമനസ്സിലെ ആഗ്രഹംപോലെ വന്നുകൊള്ളേണം; അവനെ രാജാവിന്റെ കയ്യിൽ ഏല്പിച്ചുതരുന്ന കാര്യം ഞങ്ങൾ ഏറ്റിരിക്കുന്നു” എന്നു പറഞ്ഞു.
21 Și Saul a spus: Binecuvântați fiți voi de DOMNUL, pentru că aveți milă de mine.
൨൧അതിന് ശൌല്‍ പറഞ്ഞത്: “നിങ്ങൾക്ക് എന്നോട് മനസ്സലിവുള്ളതിനാൽ നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ.
22 Mergeți, vă rog, mai pregătiți-vă și aflați și vedeți unde este locul lui, pe unde obișnuiește să meargă și cine l-a văzut acolo, pentru că mi s-a spus că se poartă foarte viclean.
൨൨നിങ്ങൾ പോയി ഇനിയും സൂക്ഷ്മമായി അന്വേഷിച്ച്, അവൻ എവിടെയൊക്കെ പോകുന്നു എന്നും, അവിടെ അവനെ കണ്ടവർ ആരെല്ലാമെന്നും അറിഞ്ഞുകൊൾവിൻ; അവൻ വലിയ ഉപായി ആകുന്നു എന്നു ഞാൻ കേട്ടിരിക്കുന്നു.
23 Vedeți de aceea și cunoașteți toate locurile lui de pândă unde se ascunde și întoarceți-vă la mine cu ceva sigur și eu voi merge cu voi; și se va întâmpla, dacă este în țară, că îl voi căuta prin toate miile lui Iuda.
൨൩അതുകൊണ്ട് അവൻ ഒളിച്ചിരിക്കുന്ന സ്ഥലങ്ങളെല്ലാം കൃത്യമായി അറിഞ്ഞുവന്ന് ആ വിവരം എന്നെ അറിയിക്കുവിൻ; ഞാൻ നിങ്ങളോടുകൂടെ വരാം; അവൻ യെഹൂദാദേശത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ ഞാൻ അവനെ അവിടുത്തെ ജനസഹസ്രങ്ങളിലൊക്കെയും അന്വേഷിച്ച് കണ്ടുപിടിക്കും”.
24 Și s-au ridicat și au mers la Zif, înaintea lui Saul; dar David și oamenii săi erau în pustia Maon, în câmpia de la sud de Ieșimon.
൨൪അങ്ങനെ അവർ ശൌലിന് മുമ്പെ സീഫിലേയ്ക്ക് പോയി; എന്നാൽ ദാവീദും അവന്റെ ആളുകളും മരുഭൂമിയുടെ തെക്ക് അരാബയിലെ മാവോൻമരുഭൂമിയിൽ ആയിരുന്നു.
25 Și Saul și oamenii săi au mers să îl caute. Și i-au spus lui David; de aceea el a coborât de pe stâncă și a rămas în pustia Maon. Și când Saul a auzit aceasta, l-a urmărit pe David în pustia Maon.
൨൫ശൌലും അവന്റെ പടജ്ജനവും അവനെ തിരയുവാൻ പുറപ്പെട്ടു. അത് ദാവീദിന് അറിവ് കിട്ടിയപ്പോൾ അവൻ മാവോൻമരുഭൂമിയിലെ പാറക്കെട്ടിൽ ചെന്ന് താമസിച്ചു. ശൌല്‍ അത് കേട്ടപ്പോൾ മാവോൻമരുഭൂമിയിൽ ദാവീദിനെ പിന്തുടർന്നു.
26 Și Saul mergea pe partea aceasta a muntelui și David și oamenii săi pe cealaltă parte a muntelui și David se grăbea să scape, de teama lui Saul, pentru că Saul și oamenii săi l-au încercuit pe David și pe oamenii săi ca să îi prindă.
൨൬ശൌല്‍ പർവ്വതത്തിന്റെ ഒരുവശത്തും ദാവീദും ആളുകളും പർവ്വതത്തിന്റെ മറുവശത്തുംകൂടി നടന്നു; ശൌലിനെ ഒഴിഞ്ഞുപോകുവാൻ ദാവീദ് വേഗം നടന്നു; ശൌലും പടജ്ജനവും ദാവീദിനെയും അവന്റെ ആളുകളെയും വളഞ്ഞുപിടിക്കുവാൻ ശ്രമിച്ചു.
27 Dar a venit un mesager la Saul, spunând: Grăbește-te și vino, pentru că filistenii au invadat țara.
൨൭അപ്പോൾ ശൌലിന്റെ അടുക്കൽ ഒരു ദൂതൻ വന്ന്: “വേഗം വരണം; ഫെലിസ്ത്യർ ദേശത്തെ ആക്രമിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
28 De aceea Saul s-a întors de la urmărirea lui David și a mers împotriva filistenilor, de aceea au numit locul acela Sela-Hamahlecota.
൨൮ഉടനെ ശൌല്‍ ദാവീദിനെ പിന്തുടരുന്നത് മതിയാക്കി ഫെലിസ്ത്യരുടെ നേരെ പോയി; അതുകൊണ്ട് ആ സ്ഥലത്തിന് സേല-ഹമ്മാഹ്ലെക്കോത്ത് എന്ന് പേരായി.
29 Și David s-a urcat de acolo și a locuit în întăriturile din En-Ghedi.
൨൯ദാവീദ് അവിടെനിന്ന് ഏൻ-ഗെദിയിലെ ഗുഹയിൽ ചെന്ന് താമസിച്ചു.

< 1 Samuel 23 >