< 1 Regii 19 >
1 Şi Ahab i-a istorisit Izabelei tot ce făcuse Ilie şi cum ucisese cu sabia pe toţi profeţii.
൧ഏലീയാവ് ചെയ്ത സകല കാര്യങ്ങളും അവൻ സകലപ്രവാചകന്മാരെയും വാളാൽ കൊന്നതും ആഹാബ് ഈസേബെലിനോട് പറഞ്ഞു.
2 Atunci Izabela a trimis un mesager la Ilie, spunând: Astfel să îmi facă dumnezeii şi încă mai mult, dacă nu îţi fac viaţa ta ca viaţa unuia dintre ei, mâine pe timpul acesta.
൨ഈസേബെൽ ഏലീയാവിന്റെ അടുക്കൽ ഒരു ദൂതനെ അയച്ച്: ‘നാളെ ഈ നേരത്ത് ഞാൻ നിന്റെ ജീവനെ അവരിൽ ഒരുവന്റെ ജീവനെപ്പോലെ ആക്കുന്നില്ല എങ്കിൽ ദേവന്മാർ എന്നോട് തക്കവണ്ണവും അധികവും ചെയ്യട്ടെ’ എന്ന് പറയിച്ചു.
3 Şi când el a văzut aceasta, s-a ridicat şi a mers pentru a-şi salva viaţa şi a venit la Beer-Şeba, care aparţine de Iuda, şi a lăsat pe servitorul său acolo.
൩അവൻ ഭയപ്പെട്ട് പ്രാണരക്ഷാർത്ഥം ഓടി യെഹൂദയിലെ ബേർ-ശേബയിൽ ചെന്നു; അവിടെ തന്റെ ബാല്യക്കാരനെ താമസിപ്പിച്ചു.
4 Iar el a mers în pustiu cale de o zi şi a ajuns şi a şezut sub un ienupăr; şi a cerut ca sufletul lui să moară şi a spus: Este destul; acum, DOAMNE, ia-mi viaţa, pentru că nu sunt mai bun decât părinţii mei.
൪പിന്നീട് താൻ മരുഭൂമിയിലേക്ക് ഒരു ദിവസത്തെ വഴി ചെന്ന് ഒരു ചൂരച്ചെടിയുടെ തണലിൽ ഇരുന്ന് മരിപ്പാൻ ഇച്ഛിച്ച്: “ഇപ്പോൾ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ഞാൻ എന്റെ പിതാക്കന്മാരെക്കാൾ നല്ലവനല്ലല്ലോ!” എന്ന് പറഞ്ഞു.
5 Şi s-a culcat şi pe când dormea sub un ienupăr, iată, un înger l-a atins şi i-a spus: Scoală-te şi mănâncă.
൫അങ്ങനെ അവൻ ചൂരച്ചെടിയുടെ തണലിൽ കിടന്നുറങ്ങുമ്പോൾ പെട്ടെന്ന് ഒരു ദൂതൻ അവനെ തട്ടി വിളിച്ച് അവനോട്: ‘എഴുന്നേറ്റ് തിന്നുക’ എന്ന് പറഞ്ഞു.
6 Şi s-a uitat şi, iată, era o turtă coaptă pe cărbuni şi un urcior cu apă la capul său. Şi a mâncat şi a băut şi s-a culcat din nou.
൬അവൻ ഉണർന്ന് നോക്കിയപ്പോൾ കനലിന്മേൽ ചുട്ട ഒരു അടയും ഒരു തുരുത്തി വെള്ളവും തന്റെ തലെക്കൽ ഇരിക്കുന്നത് കണ്ടു; അവൻ തിന്നുകുടിച്ച് പിന്നെയും കിടന്നുറങ്ങി.
7 Şi îngerul DOMNULUI a venit din nou, a doua oară, şi l-a atins şi a spus: Scoală-te şi mănâncă; deoarece călătoria ta este prea mare pentru tine.
൭യഹോവയുടെ ദൂതൻ രണ്ടാം പ്രാവശ്യവും വന്ന് അവനെ തട്ടി: ‘എഴുന്നേറ്റ് തിന്നുക; നിനക്ക് ദൂരയാത്ര ചെയ്‌വാനുണ്ടല്ലോ’ എന്ന് പറഞ്ഞു.
8 Şi s-a sculat şi a mâncat şi a băut şi a mers în puterea mâncării aceleia patruzeci de zile şi patruzeci de nopţi până la Horeb, muntele lui Dumnezeu.
൮അവൻ എഴുന്നേറ്റ് തിന്ന് കുടിച്ചു; ആ ആഹാരത്തിന്റെ ബലംകൊണ്ട് നാല്പത് പകലും നാല്പത് രാവും ദൈവത്തിന്റെ പർവ്വതമായ ഹോരേബ് വരെ നടന്നു.
9 Şi a intrat acolo într-o peşteră şi a rămas toată noaptea acolo; şi, iată, cuvântul DOMNULUI a venit la el şi i-a spus: Ce faci tu aici, Ilie?
൯അവിടെ അവൻ ഒരു ഗുഹയിൽ രാപാർത്തു; അപ്പോൾ അവന് യഹോവയുടെ അരുളപ്പാടുണ്ടായി: “ഏലീയാവേ, ഇവിടെ നിനക്ക് എന്ത് കാര്യം” എന്ന് യഹോവ ചോദിച്ചു.
10 Şi el a spus: Am fost foarte gelos pentru DOMNUL Dumnezeul oştirilor; deoarece copiii lui Israel au părăsit legământul tău, au dărâmat altarele tale şi au ucis cu sabia pe profeţii tăi; şi eu, numai eu, am rămas; şi ei mă caută să îmi ia viaţa.
൧൦അതിന് അവൻ: “സൈന്യങ്ങളുടെ ദൈവമായ യഹോവയ്ക്ക് വേണ്ടി ഞാൻ വളരെ ശുഷ്കാന്തിയോടെ പ്രവൃത്തിച്ചിരിക്കുന്നു; യിസ്രായേൽ മക്കൾ അങ്ങയുടെ നിയമത്തെ ഉപേക്ഷിച്ച് യാഗപീഠങ്ങളെ ഇടിച്ച് അങ്ങയുടെ പ്രവാചകന്മാരെ വാൾകൊണ്ട് കൊന്നുകളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു” എന്ന് പറഞ്ഞു.
11 Iar el a spus: Ieşi şi stai în picioare pe munte înaintea DOMNULUI. Şi, iată, DOMNUL a trecut şi un vânt mare şi puternic a despicat munţii şi a sfărâmat în bucăţi stâncile înaintea DOMNULUI, dar DOMNUL nu era în vânt; şi după vânt, un cutremur, dar DOMNUL nu era în cutremur.
൧൧“നീ പുറത്തുവന്ന് പർവ്വതത്തിൽ യഹോവയുടെ മുമ്പാകെ നില്ക്ക” എന്ന് യഹോവ കല്പിച്ചു. അപ്പോൾ ഇതാ യഹോവ കടന്നുപോകുന്നു; ശക്തിയുള്ള ഒരു കൊടുങ്കാറ്റ് യഹോവയുടെ മുമ്പിൽ പർവ്വതങ്ങളെ കീറി പാറകളെ തകർത്തു; എന്നാൽ കാറ്റിൽ യഹോവ ഇല്ലായിരുന്നു; കാറ്റിന് ശേഷം ഒരു ഭൂകമ്പം ഉണ്ടായി; ഭൂകമ്പത്തിലും യഹോവ ഇല്ലായിരുന്നു.
12 Şi după cutremur, un foc, dar DOMNUL nu era în foc; şi după foc o voce blândă, şoptită.
൧൨ഭൂകമ്പത്തിനു ശേഷം ഒരു തീ; തീയിലും യഹോവ ഇല്ലായിരുന്നു; തീയുടെ ശേഷം ശാന്തമായ ഒരു മൃദുസ്വരം ഉണ്ടായി.
13 Şi s-a întâmplat când Ilie a auzit aceasta, că şi-a înfăşurat faţa în mantaua sa şi a ieşit şi a stat în picioare la intrarea peşterii. Şi, iată, a ajuns la el o voce care a spus: Ce faci tu aici, Ilie?
൧൩ഏലീയാവ് അത് കേട്ടിട്ട് തന്റെ പുതപ്പുകൊണ്ട് മുഖം മൂടി പുറത്ത് വന്ന് ഗുഹാമുഖത്ത് നിന്നു. “ഏലീയാവേ, ഇവിടെ നീ എന്ത് ചെയ്യുന്നു എന്ന് ചോദിക്കുന്ന ഒരു ശബ്ദം അവൻ കേട്ടു.
14 Iar el a spus: Am fost foarte gelos pentru DOMNUL Dumnezeul oştirilor, deoarece copiii lui Israel au părăsit legământul tău, au dărâmat altarele tale şi au ucis cu sabia pe profeţii tăi; şi eu, numai eu, am rămas; şi ei mă caută să îmi ia viaţa.
൧൪അതിന് അവൻ: “സൈന്യങ്ങളുടെ ദൈവമായ യഹോവയ്ക്ക് വേണ്ടി ഞാൻ വളരെ ശുഷ്കാന്തിയോടെ പ്രവൃത്തിച്ചിരിക്കുന്നു; യിസ്രായേൽ മക്കൾ അങ്ങയുടെ നിയമത്തെ ഉപേക്ഷിച്ച് യാഗപീഠങ്ങളെ ഇടിച്ച്, അങ്ങയുടെ പ്രവാചകന്മാരെ വാൾകൊണ്ട് കൊന്നുകളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; എനിക്കും അവർ ജീവഹാനി വരുത്തുവാൻ നോക്കുന്നു” എന്ന് പറഞ്ഞു.
15 Iar DOMNUL i-a zis: Du-te, întoarce-te pe calea ta către pustiul Damascului; şi când ajungi, să ungi pe Hazael să fie împărat peste Siria;
൧൫യഹോവ അവനോട് അരുളിച്ചെയ്തത്: “നീ പുറപ്പെട്ട് ദമാസ്കസിലെ മരുഭൂമിവഴിയെ മടങ്ങിപ്പോകുക; നീ എത്തുമ്പോൾ ഹസായേലിനെ അരാമിന് രാജാവായി അഭിഷേകം ചെയ്ക.
16 Şi pe Iehu, fiul lui Nimşi, să îl ungi să fie împărat peste Israel; şi pe Elisei, fiul lui Şafat, din Abel-Mehola, să îl ungi să fie profet în locul tău.
൧൬നിംശിയുടെ മകനായ യേഹൂവിനെ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്യേണം; ആബേൽ-മെഹോലയിൽനിന്നുള്ള ശാഫാത്തിന്റെ മകനായ എലീശയെ നിനക്ക് പകരം പ്രവാചകനായി അഭിഷേകം ചെയ്കയും വേണം.
17 Şi se va întâmpla, că pe cel care scapă de sabia lui Hazael îl va ucide Iehu; şi pe cel care scapă de sabia lui Iehu îl va ucide Elisei.
൧൭ഹസായേലിന്റെ വാളിന് തെറ്റിപ്പോകുന്നവനെ യേഹൂ കൊല്ലും; യേഹൂവിന്റെ വാളിന് തെറ്റിപ്പോകുന്നവനെ എലീശാ കൊല്ലും.
18 Totuşi, mi-am lăsat şapte mii în Israel, toţi genunchii ce nu s-au plecat înaintea lui Baal şi fiecare gură care nu l-a sărutat.
൧൮എന്നാൽ ബാലിന് മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരംപേരെ ഞാൻ യിസ്രായേലിൽ ശേഷിപ്പിച്ചിരിക്കുന്നു”.
19 Astfel, el s-a depărtat de acolo şi l-a găsit pe Elisei, fiul lui Şafat, care ara cu douăsprezece juguri de boi înaintea lui şi el cu al doisprezecelea; şi Ilie a trecut pe lângă el şi şi-a aruncat mantaua peste el.
൧൯അങ്ങനെ അവൻ അവിടെനിന്ന് പുറപ്പെട്ട് ശാഫാത്തിന്റെ മകനായ എലീശയെ കണ്ടെത്തി; അവൻ പന്ത്രണ്ട് ഏർ കാളകളെ പൂട്ടി ഉഴുവിച്ചുകൊണ്ടിരുന്നു; പന്ത്രണ്ടാമത്തേതിനോടുകൂടെ അവൻ തന്നേ ആയിരുന്നു; ഏലീയാവ് അവന്റെ അരികെ ചെന്ന് തന്റെ പുതപ്പ് അവന്റെമേൽ ഇട്ടു.
20 Şi el a lăsat boii şi a alergat după Ilie şi a spus: Lasă-mă, te rog, să sărut pe tatăl meu şi pe mama mea şi apoi te voi urma. Iar el i-a spus: Du-te, întoarce-te: fiindcă ce ţi-am făcut?
൨൦അവൻ കാളയെ വിട്ട് ഏലീയാവിന്റെ പിന്നാലെ ഓടി: ‘ഞാൻ എന്റെ അപ്പനെയും അമ്മയെയും ചുംബിച്ചുകൊള്ളട്ടെ; അതിന്‍റെശേഷം ഞാൻ നിന്റെ പിന്നാലെ വരാം’ എന്ന് പറഞ്ഞു. അതിന് അവൻ: ‘പോയി വരിക; എന്നാൽ ഞാൻ നിനക്ക് എന്ത് ചെയ്തിരിക്കുന്നു എന്നോർക്ക’ എന്ന് പറഞ്ഞു.
21 Şi el s-a întors de la el şi a luat o pereche de boi şi i-a înjunghiat şi a fiert carnea lor cu uneltele boilor şi a dat poporului şi ei au mâncat. Apoi s-a ridicat şi a mers după Ilie şi i-a servit.
൨൧അങ്ങനെ അവൻ അവനെ വിട്ട് ചെന്ന് ഒരു ഏർ കാളയെ പിടിച്ച് അറുത്ത് കാളയുടെ മരത്തടി കൊണ്ട് മാംസം പാകംചെയ്ത് ജനത്തിന് കൊടുത്തു; അവർ തിന്നു; പിന്നെ അവൻ എഴുന്നേറ്റ് ഏലീയാവിന്റെ പിന്നാലെ ചെന്ന് അവന് ശുശ്രൂഷകനായ്തീർന്നു.