< 1 Corinteni 7 >

1 Și despre cele ce mi-ați scris: este bine pentru om să nu se atingă de femeie.
ഇനി നിങ്ങൾ എഴുതി അയച്ച സംഗതികളെക്കുറിച്ച് എന്റെ അഭിപ്രായം എന്തെന്നാൽ: സ്ത്രീയെ തൊടാതിരിക്കുന്നത് മനുഷ്യന് നല്ലത്.
2 Totuși, ca să evite curvia, fiecare bărbat să aibă soția lui, și fiecare femeie să aibă propriul ei soț.
എങ്കിലും ദുർന്നടപ്പ് നിമിത്തം ഓരോ പുരുഷനും സ്വന്തഭാര്യയും, ഓരോ സ്ത്രീക്കും സ്വന്തഭർത്താവും ഉണ്ടായിരിക്കട്ടെ.
3 Soțul să dea soției bunăvoința datorată; și tot așa și soția, soțului.
ഭർത്താവ് ഭാര്യയോടും, ഭാര്യ ഭർത്താവിനോടുമുള്ള ഉത്തരവാദിത്തം നിർവഹിക്കണം.
4 Soția nu are putere asupra propriului ei trup, ci soțul; și la fel, nici soțul nu are putere asupra propriului său trup, ci soția.
ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല ഭർത്താവിനത്രേ അധികാരമുള്ളത്; അങ്ങനെ ഭർത്താവിന്റെ ശരീരത്തിന്മേൽ അവനല്ല ഭാര്യക്കത്രേ അധികാരം.
5 Să nu vă privați unul de celălalt, decât doar prin înțelegere pentru un timp, ca să vă dăruiți postului și rugăciunii; și să vă împreunați din nou ca nu cumva să vă ispitească Satan din cauza lipsei voastre de autocontrol.
പ്രാർത്ഥനയ്ക്കു നിങ്ങളെത്തന്നെ സമർപ്പിക്കുവാനല്ലാതെ, അല്പസമയത്തേക്ക് നിങ്ങൾ തമ്മിൽ പരസ്പര സമ്മതമില്ലാ‍തെ വേർപിരിഞ്ഞിരിക്കരുത്. എന്നാൽ നിങ്ങളുടെ ആത്മസംയമനമില്ലായ്മ നിമിത്തം, സാത്താൻ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിന് വീണ്ടും ചേർന്നിരിക്കുക.
6 Dar spun aceasta prin permisiune, nu prin poruncă.
ഞാൻ ഇത് കല്പനയായിട്ടല്ല അനുവാദമായിട്ടത്രേ പറയുന്നത്.
7 Fiindcă aș dori ca toți oamenii să fie întocmai ca mine. Dar fiecare are propriul lui dar din Dumnezeu, unul într-un fel, și altul altfel.
സകലമനുഷ്യരും എന്നെപ്പോലെ ആയിരിക്കണം എന്ന് ഞാൻ ഇച്ഛിക്കുന്നു. എങ്കിലും ഒരുവന് ഇങ്ങനെയും ഒരുവന് അങ്ങനെയും വരം ദൈവം നല്കിയിരിക്കുന്നു.
8 De aceea le spun celor necăsătoriți și văduvelor: Este bine pentru ei dacă rămân întocmai ca mine.
വിവാഹം കഴിയാത്തവരോടും വിധവമാരോടും: എന്നെപ്പോലെ താമസിക്കുന്നത് അവർക്ക് കൊള്ളാം എന്ന് ഞാൻ പറയുന്നു.
9 Dar dacă nu se pot înfrâna, să se căsătorească; fiindcă este mai bine să se căsătorească decât să ardă.
എന്നാൽ, ആത്മസംയമനം ഇല്ലെങ്കിൽ അവർ വിവാഹം ചെയ്യട്ടെ; വികാരാസക്തികൊണ്ട് എരിയുന്നതിനേക്കാൾ വിവാഹം ചെയ്യുന്നത് നല്ലത്.
10 Iar celor căsătoriți le poruncesc nu eu, ci Domnul: Soția să nu se despartă de soț.
൧൦വിവാഹം കഴിഞ്ഞവരോടോ ഞാൻ-ഞാനല്ല കർത്താവ് തന്നെ - കല്പിക്കുന്നത്:
11 Dar chiar dacă se desparte, să rămână necăsătorită sau să se împace cu soțul ei; și soțul să nu divorțeze de soția lui.
൧൧ഭാര്യ ഭർത്താവിനെ വേർപിരിയരുത്; പിരിഞ്ഞു എന്നു വരികിലോ വിവാഹം കൂടാതെ പാർക്കേണം; അല്ലെങ്കിൽ ഭർത്താവിനോട് യോജിപ്പിലെത്തണം; ഭർത്താവ് ഭാര്യയെ ഉപേക്ഷിക്കുകയുമരുത്.
12 Dar celorlalți le spun eu, nu Domnul: Dacă vreun frate are o soție ce nu crede, și ea se mulțumește să locuiască cu el, să nu divorțeze de ea;
൧൨എന്നാൽ മറ്റുള്ളവരോട് കർത്താവല്ല ഞാൻ തന്നെ പറയുന്നത്: ഒരു സഹോദരന് അവിശ്വാസിയായ ഭാര്യ ഉണ്ടായിരിക്കുകയും അവൾ അവനോടുകൂടെ പാർക്കുവാൻ സമ്മതിക്കുകയും ചെയ്താൽ അവളെ ഉപേക്ഷിക്കരുത്.
13 Și femeia care are un soț ce nu crede, și el se mulțumește să locuiască cu ea, să nu îl părăsească.
൧൩അവിശ്വാസിയായ ഭർത്താവുള്ള ഒരു സ്ത്രീയും, അവൻ അവളോടുകൂടെ പാർക്കുവാൻ സമ്മതിക്കുന്നു എങ്കിൽ, ഭർത്താവിനെ ഉപേക്ഷിക്കരുത്.
14 Fiindcă soțul care nu crede este sfințit prin soție, și soția care nu crede este sfințită prin soț; altfel, copiii voștri sunt necurați; dar acum sunt sfinți.
൧൪എന്തെന്നാൽ, അവിശ്വാസിയായ ഭർത്താവ് ഭാര്യ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടും, അവിശ്വാസിയായ ഭാര്യ സഹോദരൻ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടുമിരിക്കുന്നു; അല്ലെങ്കിൽ നിങ്ങളുടെ മക്കൾ അശുദ്ധർ എന്ന് വരുമല്ലോ; ഇപ്പോഴോ അവർ വിശുദ്ധർ ആകുന്നു.
15 Dar dacă cel ce nu crede se desparte, să se despartă. Un frate sau o soră nu este în robie în astfel de cazuri, dar Dumnezeu ne-a chemat la pace.
൧൫എങ്കിലും അവിശ്വാസി വേർപിരിയുന്നു എങ്കിൽ പിരിയട്ടെ; ഈ വക കാ‍ര്യങ്ങളിൽ സഹോദരനോ സഹോദരിയോ ബദ്ധരായിരിക്കുന്നില്ല; എന്നാൽ സമാധാനത്തിൽ ജീവിക്കുവാൻ ദൈവം നമ്മെ വിളിച്ചിരിക്കുന്നു.
16 Fiindcă ce știi tu, soție, dacă îți vei salva soțul? Sau ce știi tu, soțule, dacă îți vei salva soția?
൧൬ഭാര്യയേ, നീ ഭർത്താവിന് രക്ഷ വരുത്തും എന്ന് നിനക്ക് എങ്ങനെ അറിയാം? ഭർത്താവേ, നീ ഭാര്യയ്ക്ക് രക്ഷ വരുത്തും എന്ന് നിനക്ക് എങ്ങനെ അറിയാം?
17 Totuși, așa cum Dumnezeu a împărțit fiecăruia, așa cum Domnul a chemat pe fiecare, așa să umble. Și așa rânduiesc în toate bisericile.
൧൭എന്നാൽ ഓരോരുത്തന് കർത്താവ് വിഭാഗിച്ച് കൊടുത്തതു പോലെയും ഓരോരുത്തനെ ദൈവം വിളിച്ചതുപോലെയും അവനവൻ നടക്കട്ടെ; ഇങ്ങനെ ആകുന്നു ഞാൻ സകലസഭകളിലും ആജ്ഞാപിക്കുന്നത്.
18 Este cineva chemat fiind circumcis? Să nu se facă necircumcis. Este cineva chemat în necircumcizie? Să nu se circumcidă.
൧൮ഒരുവൻ പരിച്ഛേദനയോടെ വിളിക്കപ്പെട്ടുവോ? അഗ്രചർമം വരുത്തരുത്; ഒരുവൻ അഗ്രചർമത്തോടെ വിളിക്കപ്പെട്ടുവോ? പരിച്ഛേദന ഏൽക്കരുത്.
19 Circumcizia nu este nimic, și necircumcizia nu este nimic, ci ținerea poruncilor lui Dumnezeu.
൧൯പരിച്ഛേദന ഒന്നുമില്ല, അഗ്രചർമവും ഒന്നുമില്ല, ദൈവകല്പന പ്രമാണിക്കുന്നതത്രേ കാര്യം.
20 Fiecare să rămână în aceeași chemare în care a fost chemat.
൨൦ഓരോരുത്തൻ വിളിക്കപ്പെട്ട സ്ഥിതിയിൽ തന്നെ നിലനിൽക്കട്ടെ.
21 Ești chemat, să fii rob? Nu te neliniști de aceasta; dar dacă poți fi făcut liber, mai degrabă folosește-te de aceasta.
൨൧നീ ദാസനായിരിക്കുമ്പോൾ വിളിക്കപ്പെട്ടുവോ? വ്യസനിക്കരുത്. സ്വതന്ത്രൻ ആകുവാൻ കഴിയുമെങ്കിൽ അതിൽത്തന്നെ ഇരുന്നുകൊള്ളുക.
22 Fiindcă cel ce este chemat în Domnul, să fie rob, este un eliberat al Domnului; tot așa și cel ce este chemat, să fie liber, este rob al lui Cristos.
൨൨എന്തെന്നാൽ ദാസനായി കർത്താവിൽ വിളിക്കപ്പെട്ടവൻ കർത്താവിന്റെ സ്വതന്ത്രൻ ആകുന്നു. അങ്ങനെ തന്നെ സ്വതന്ത്രനായി വിളിക്കപ്പെട്ടവൻ ക്രിസ്തുവിന്റെ ദാസനാകുന്നു.
23 Voi sunteți cumpărați cu un preț; nu vă faceți robi ai oamenilor.
൨൩നിങ്ങളെ വിലയ്ക്ക് വാങ്ങിയിരിക്കുന്നു; മനുഷ്യർക്ക് ദാസന്മാരാകരുത്.
24 Fiecare, fraților, în starea în care a fost chemat, în aceea să rămână cu Dumnezeu.
൨൪സഹോദരന്മാരേ, ഓരോരുത്തൻ വിളിക്കപ്പെട്ട അതേ സ്ഥിതിയിൽ തന്നെ ദൈവസന്നിധിയിൽ വസിക്കട്ടെ.
25 Cât despre fecioare și feciori, nu am poruncă de la Domnul; totuși îmi dau sfatul, ca unul ce am obținut milă de la Domnul să fiu credincios.
൨൫കന്യകമാരെക്കുറിച്ച് എനിക്ക് കർത്താവിന്റെ കല്പനയില്ല; എങ്കിലും കർത്താവ് തന്റെ കരുണയിൽ വിശ്വസ്തൻ ആക്കിയ ഞാൻ അഭിപ്രായം പറയുന്നു.
26 De aceea presupun că aceasta este bine, din cauza strâmtorării prezente, spun că este bine pentru om să fie așa.
൨൬ഇപ്പോഴത്തെ കഷ്ടത നിമിത്തം, മനുഷ്യൻ ആയിരിക്കുന്നതുപോലെ തന്നെ നിൽക്കുന്നത് അവന് നന്ന് എന്ന് എനിക്ക് തോന്നുന്നു.
27 Ești legat de soție? Nu căuta să fii dezlegat. Ești dezlegat de soție? Nu căuta soție.
൨൭നീ ഭാര്യയോടു ബന്ധിക്കപ്പെട്ടിരിക്കുന്നുവോ? വേർപാട് അന്വേഷിക്കരുത്. നീ ഭാര്യ ഇല്ലാത്തവനോ? ഭാര്യയെ അന്വേഷിക്കരുത്.
28 Dar și dacă te căsătorești, nu ai păcătuit; și dacă fecioara se căsătorește, nu a păcătuit. Totuși astfel de oameni vor avea necaz în carne; dar eu vă cruț.
൨൮എന്നാൽ നീ വിവാഹം ചെയ്താൽ പാപം ചെയ്യുന്നില്ല; കന്യകയും വിവാഹം ചെയ്താൽ പാപം ചെയ്യുന്നില്ല; എങ്കിലും വിവാഹിതർക്ക് ജഡത്തിൽ കഷ്ടത ഉണ്ടാകും; അത് നിങ്ങൾക്ക് വരരുത് എന്ന് എന്റെ ആഗ്രഹം.
29 Dar spun aceasta, fraților, timpul este scurt; rămâne ca și cei ce au soții să fie ca și cum nu ar avea;
൨൯എന്നാൽ സഹോദരന്മാരേ, ഒന്ന് ഞാൻ പറയുന്നു: സമയം വളരെ ചുരുക്കമാകുന്നു;
30 Și cei ce plâng, ca și cum nu ar plânge; și cei ce se bucură, ca și cum nu s-ar bucura; și cei ce cumpără, ca și cum nu ar stăpâni;
൩൦ആകയാൽ ഇനി ഭാര്യമാരുള്ളവർ ഇല്ലാത്തവരെപ്പോലെയും, കരയുന്നവർ കരയാത്തവരെപ്പോലെയും, സന്തോഷിക്കുന്നവർ സന്തോഷിക്കാത്തവരെപ്പോലെയും വിലയ്ക്ക് വാങ്ങുന്നവർ കൈവശമാക്കാത്തവരെപ്പോലെയും
31 Și cei ce folosesc această lume, ca și cum nu ar abuza de ea; fiindcă înfățișarea acestei lumi trece.
൩൧ലോകത്തെ അനുഭവിക്കുന്നവർ അതിനെ അനുഭവിക്കാത്തവരെപ്പോലെയും ആയിരിക്കണം. എന്തെന്നാൽ ഈ ലോകത്തിന്റെ രൂപം ഒഴിഞ്ഞുപോകുന്നുവല്ലോ.
32 Dar aș dori ca voi să fiți fără grijă. Cel necăsătorit se îngrijește de lucrurile care aparțin Domnului, cum să placă Domnului;
൩൨നിങ്ങൾ ആകുലചിന്ത ഇല്ലാത്തവരായിരിക്കണം എന്ന് ഞാൻ ഇച്ഛിക്കുന്നു. വിവാഹം ചെയ്യാത്തവൻ കർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ച് കർത്താവിന്റെ കാര്യങ്ങളെപ്പറ്റി ചിന്തിക്കുന്നു;
33 Dar cel căsătorit se îngrijește de lucrurile lumii, cum să placă soției.
൩൩വിവാഹം ചെയ്തവൻ ഭാര്യയെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ച് ലോകത്തിന്റെ കാ‍ര്യങ്ങളെപ്പറ്റി ചിന്തിക്കുന്നു.
34 Tot așa între soție și fecioară este diferență. Cea necăsătorită se îngrijește de lucrurile Domnului, ca să fie sfântă deopotrivă în trup și în duh; dar cea căsătorită se îngrijește de lucrurile lumii, cum să placă soțului.
൩൪അവന്റെ താല്പര്യങ്ങൾ വിഭജിക്കപ്പെട്ടിരിക്കുന്നു; വിവാഹം കഴിയാ‍ത്തവളോ കന്യകയോ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിന് കർത്താവിന്റെ കാര്യങ്ങളെപ്പറ്റി ചിന്തിക്കുന്നു; വിവാഹം കഴിഞ്ഞവൾ ഭർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ച് ലോകത്തിന്റെ കാര്യത്തെപ്പറ്റി ചിന്തിക്കുന്നു.
35 Iar aceasta o spun spre folosul vostru; nu ca să arunc un laț asupra voastră, ci pentru ceea ce este frumos și ca să serviți Domnului fără distragere.
൩൫ഞാൻ ഇത് നിങ്ങളുടെമേൽ നിയന്ത്രണം ഇടുവാനല്ല, എന്നാൽ ഉചിതമായത് ചെയ്യുവാനും, നിങ്ങൾ ഏകാഗ്രതയോടെ കർത്താവിനെ സേവിക്കേണ്ടതിനും നിങ്ങളുടെ ഉപകാരത്തിനായിട്ടത്രേ പറയുന്നത്.
36 Dar dacă cineva gândește că se poartă necuvenit față de fecioara lui, dacă trece de floarea vârstei ei și nevoia o cere, să facă ce voiește, nu păcătuiește, să se căsătorească.
൩൬എന്നാൽ ഒരാൾ തന്റെ കന്യകയ്ക്ക് പ്രായം കടന്നു എന്നതിനാൽ, താൻ ചെയ്യുന്നത് അനുചിതം എന്ന് വിചാരിക്കുന്നു എങ്കിൽ അങ്ങനെ വേണ്ടിവന്നാൽ ഇഷ്ടംപോലെ ചെയ്യട്ടെ; അവൻ പാപം ചെയ്യുന്നില്ല; അവർ വിവാഹം ചെയ്യട്ടെ.
37 Totuși, cel ce stă neclintit în inima lui, neavând constrângere, și are putere peste propria lui voință și a hotărât astfel în inima lui că își va păstra fecioara, bine face.
൩൭എങ്കിലും നിർബ്ബന്ധമില്ലാതെ തന്റെ ഇഷ്ടം നടത്തുവാൻ അധികാരമുള്ളവനും ഹൃദയത്തിൽ സ്ഥിരതയുള്ളവനുമായ ഒരുവൻ തന്റെ കന്യകയെ സൂക്ഷിച്ചുകൊള്ളുവാൻ സ്വന്തഹൃദയത്തിൽ തീരുമാനിച്ചു എങ്കിൽ അവൻ ചെയ്യുന്നത് നന്ന്.
38 Astfel, cel ce dă în căsătorie bine face, iar cel ce nu dă în căsătorie mai bine face.
൩൮അങ്ങനെ ഒരുവൻ തന്റെ കന്യകയെ വിവാഹം കഴിപ്പിക്കുന്നത് നന്ന്; വിവാഹം കഴിപ്പിക്കാതിരിക്കുന്നത് ഏറെ നന്ന്.
39 Soția este legată prin lege cât timp trăiește soțul ei; dar dacă soțul ei moare, este liberă să se căsătorească cu cine voiește, numai în Domnul.
൩൯ഭർത്താവ് ജീവിച്ചിരിക്കുന്ന കാലത്തോളം ഭാര്യ ബന്ധിയ്ക്കപ്പെട്ടിരിക്കുന്നു; ഭർത്താവ് മരിച്ചുപോയാൽ തനിക്ക് മനസ്സുള്ളവനുമായി വിവാഹം കഴിക്കുവാൻ സ്വാതന്ത്ര്യം ഉണ്ട്; കർത്താവിൽ വിശ്വസിക്കുന്നവനുമായി മാത്രമേ ആകാവൂ.
40 Dar după sfatul meu, este mai fericită dacă rămâne așa; și gândesc că și eu am Duhul lui Dumnezeu.
൪൦എന്നാൽ അവൾ അങ്ങനെ തന്നെ ആയിരുന്നാൽ ഭാഗ്യമേറിയവൾ എന്ന് എന്റെ അഭിപ്രായം; ദൈവാത്മാവ് എനിക്കും ഉണ്ട് എന്ന് തോന്നുന്നു.

< 1 Corinteni 7 >