< 1 Corinteni 16 >
1 Iar despre colecta pentru sfinți, așa cum am rânduit bisericilor Galatiei, așa faceți și voi.
൧വിശുദ്ധന്മാർക്ക് വേണ്ടിയുള്ള ധനശേഖരണത്തിന്റെ കാര്യത്തിലോ ഞാൻ ഗലാത്യസഭകളോട് ആജ്ഞാപിച്ചതുപോലെ നിങ്ങളും ചെയ്യുവിൻ.
2 În ziua întâi a săptămânii, fiecare dintre voi să pună în tezaure la el, așa cum l-a făcut Dumnezeu să prospere, ca să nu se facă colecte când voi veni.
൨ഞാൻ വരുമ്പോൾ ശേഖരണം നടത്താതിരിക്കേണ്ടതിന്, എല്ലാ ആഴ്ചയുടെ ഒന്നാം ദിവസംതോറും നിങ്ങളിൽ ഓരോരുത്തൻ തന്റെ കഴിവിനനുസരിച്ച് മാറ്റി വച്ചു സൂക്ഷിക്കണം.
3 Și când voi veni, pe cei care îi veți aproba prin epistole, pe aceștia îi voi trimite să ducă darul vostru la Ierusalim.
൩ഞാൻ എത്തിയശേഷം നിങ്ങളുടെ ദാനം യെരൂശലേമിലേക്ക് കൊണ്ടുപോകുവാൻ നിങ്ങൾ അംഗീകരിക്കുന്നവരെ ഞാൻ എഴുത്തോടുകൂടെ അയയ്ക്കും.
4 Și dacă se cuvine să merg și eu, vor merge cu mine.
൪ഞാനും പോകണമെന്നത് യോഗ്യമായിരുന്നാൽ അവർക്ക് എന്നോടുകൂടെ പോരാം.
5 Iar eu voi veni la voi când voi trece prin Macedonia, fiindcă trec prin Macedonia.
൫മക്കെദോന്യയിൽകൂടി കടന്നശേഷം ഞാൻ നിങ്ങളുടെ അടുക്കൽ വരും; മക്കെദോന്യയിൽകൂടി ആകുന്നു ഞാൻ വരുന്നത്.
6 Și poate voi rămâne, sau voi și ierna la voi, ca voi să mă conduceți oriunde ar fi să merg.
൬ഞാൻ പോകുന്നിടത്തേക്ക് നിങ്ങൾ എന്നെ യാത്ര അയക്കുവാൻ തക്കവണ്ണം ഒരുപക്ഷേ നിങ്ങളോടുകൂടെ പാർക്കും; തണുപ്പുകാലംകൂടെ കഴിക്കുമായിരിക്കും.
7 Fiindcă nu doresc să vă văd acum în treacăt, ci sper să mai rămân cu voi un timp, dacă Domnul va permite.
൭കർത്താവ് അനുവദിച്ചാൽ കുറേക്കാലം നിങ്ങളോടുകൂടെ പാർക്കുവാൻ ആശിക്കുന്നതുകൊണ്ട് ഞാൻ ഈ പ്രാവശ്യം കടന്നുപോകുംവഴിയിൽ അല്ല നിങ്ങളെ കാണുവാൻ ഇച്ഛിക്കുന്നത്.
8 Dar voi rămâne în Efes până la Cincizecime,
൮എന്നാൽ എഫെസൊസിൽ ഞാൻ പെന്തെക്കൊസ്ത് വരെ പാർക്കും.
9 Fiindcă mi s-a deschis o ușă mare și lucrătoare, și sunt mulți potrivnici.
൯എന്തെന്നാൽ എനിക്ക് വലിയതും സഫലവുമായൊരു വാതിൽ തുറന്നിരിക്കുന്നു; എതിരാളികളും പലർ ഉണ്ട്.
10 Iar dacă vine Timotei, vedeți ca el să fie fără teamă între voi, fiindcă lucrează lucrarea Domnului, așa cum fac și eu.
൧൦തിമൊഥെയൊസ് വന്നാൽ അവൻ നിങ്ങളുടെ ഇടയിൽ നിർഭയനായിരിക്കുവാൻ നോക്കുവിൻ; എന്നെപ്പോലെ തന്നെ അവൻ കർത്താവിന്റെ വേല ചെയ്യുന്നുവല്ലോ.
11 Așadar, să nu îl disprețuiască nimeni, ci conduceți-l în pace, ca să vină la mine, fiindcă îl aștept cu frații.
൧൧അതുകൊണ്ട്, ആരും അവനെ തുച്ഛീകരിക്കരുത്; ഞാൻ സഹോദരന്മാരുമായി അവനെ കാത്തിരിക്കുകകൊണ്ട് എന്റെ അടുക്കൽ വരുവാൻ അവനെ സമാധാനത്തോടെ യാത്ര അയക്കുവിൻ.
12 Cât despre fratele Apolo, l-am rugat mult să vină la voi cu frații, dar voia lui nu a fost deloc să vină acum, dar va veni când va avea ocazia potrivită.
൧൨സഹോദരനായ അപ്പൊല്ലോസിന്റെ കാര്യമോ, അവൻ സഹോദരന്മാരോടുകൂടെ നിങ്ങളുടെ അടുക്കൽ വരേണം എന്ന് ഞാൻ അവനോട് വളരെ അപേക്ഷിച്ചു എങ്കിലും ഇപ്പോൾ വരുവാൻ അവന് ഒട്ടും താല്പര്യമില്ല; അവസരം കിട്ടിയാൽ അവൻ വരും.
13 Vegheați, stați tari în credință, îmbărbătați-vă, fiți tari!
൧൩ഉണർന്നിരിക്കുവിൻ; വിശ്വാസത്തിൽ നിലനിൽക്കുവിൻ; പുരുഷത്വം കാണിക്കുവിൻ; ശക്തിപ്പെടുവിൻ.
14 Toate faptele voastre să fie făcute cu dragoste creștină.
൧൪നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്യുവിൻ.
15 Vă implor, fraților, (știți casa lui Stefana, că este primele roade ale Ahaiei și că s-au dedicat ei înșiși pentru servirea sfinților),
൧൫സഹോദരന്മാരേ, സ്തെഫാനാസിന്റെ കുടുംബം അഖായയിലെ ആദ്യഫലം എന്നും അവർ വിശുദ്ധന്മാരുടെ ശുശ്രൂഷയ്ക്ക് തങ്ങളെത്തന്നെ ഏല്പിച്ചിരിക്കുന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ.
16 Ca și voi să vă supuneți unora ca aceștia și fiecăruia ce ajută împreună cu noi și muncește.
൧൬ഇങ്ങനെയുള്ളവർക്കും അവരോടുകൂടെ പ്രവർത്തിക്കുകയും അദ്ധ്വാനിക്കുകയും ചെയ്യുന്ന ഏവനും നിങ്ങളും കീഴ്പെട്ടിരിക്കണം എന്ന് ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.
17 Mă bucur de venirea lui Stefana și Fortunat și Ahaic, pentru că ei au împlinit ce lipsea din partea voastră.
൧൭സ്തെഫാനാസും ഫൊർത്തുനാതൊസും അഖായിക്കൊസും വന്നത് എനിക്ക് സന്തോഷമായി. നിങ്ങളുടെ ഭാഗത്ത് കുറവായിരുന്നത് അവർ നികത്തിയിരിക്കുന്നു.
18 Fiindcă au înviorat duhul meu și al vostru; recunoașteți, așadar, pe unii care sunt astfel.
൧൮എന്തെന്നാൽ അവർ എന്റെ മനസ്സിലും നിങ്ങളുടെ മനസ്സിലും ഉന്മേഷം പകർന്നതുകൊണ്ട് ഇങ്ങനെയുള്ളവരെ മാനിച്ചുകൊള്ളുവിൻ.
19 Vă salută bisericile din Asia. Vă salută mult în Domnul, Aquila și Priscila, cu biserica din casa lor.
൧൯ആസ്യയിലെ സഭകൾ നിങ്ങളെ വന്ദനം ചെയ്യുന്നു; അക്വിലാവും പ്രിസ്കയും അവരുടെ ഭവനത്തിലെ സഭയോടുകൂടെ കർത്താവിൽ നിങ്ങളെ ഹൃദ്യമായി വന്ദനം ചെയ്യുന്നു.
20 Vă salută toți frații. Salutați-vă unii pe alții cu o sărutare sfântă.
൨൦സകലസഹോദരന്മാരും നിങ്ങളെ വന്ദനം ചെയ്യുന്നു; വിശുദ്ധചുംബനത്താൽ അന്യോന്യം വന്ദനം ചെയ്യുവിൻ.
21 Salutarea este de la mine, Pavel, cu mâna mea.
൨൧പൗലൊസ് എന്ന ഞാൻ എന്റെ സ്വന്തകയ്യാൽ വന്ദനം ചെയ്യുന്നു.
22 Dacă cineva nu îl iubește pe Domnul Isus Cristos, să fie Anatema Maranata!
൨൨കർത്താവിനെ സ്നേഹിക്കാത്തവൻ ഏവനും ശപിക്കപ്പെട്ടവൻ! നമ്മുടെ കർത്താവ് വരുന്നു.
23 Harul Domnului nostru Isus Cristos fie cu voi.
൨൩കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
24 Dragostea mea fie cu voi toți în Cristos Isus. Amin.
൨൪ക്രിസ്തുയേശുവിൽ എന്റെ സ്നേഹം നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.