< Apocalipse 5 >

1 Vi, na mão direita daquele que estava sentado no trono, um livro escrito por dentro e por fora, fechado com sete selos.
ഞാൻ സിംഹാസനസ്ഥന്റെ വലതുകൈയിൽ, അകത്തും പുറത്തും എഴുത്തുള്ളതും ഏഴു മുദ്രപതിച്ചതുമായ ഒരു പുസ്തകച്ചുരുൾ കണ്ടു.
2 Vi um anjo poderoso proclamando com voz alta: “Quem é digno de abrir o livro e quebrar seus selos?
“പുസ്തകച്ചുരുൾ തുറക്കാനും മുദ്രകൾ പൊട്ടിക്കാനും ആരാണു യോഗ്യൻ?” എന്ന് ഉച്ചത്തിൽ വിളിച്ചുചോദിക്കുന്ന ശക്തനായൊരു ദൂതനെയും ഞാൻ കണ്ടു.
3 Ninguém no céu acima, ou na terra, ou debaixo da terra, foi capaz de abrir o livro ou de olhar nele.
എന്നാൽ പുസ്തകച്ചുരുൾ തുറക്കാനോ അതു വായിക്കാനോ സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു താഴെയും ഒരാൾക്കും കഴിയുമായിരുന്നില്ല.
4 Então eu chorei muito, porque ninguém foi considerado digno de abrir o livro ou de olhar nele.
ചുരുൾ തുറക്കാനോ അതു വായിക്കാനോ യോഗ്യനായി ആരെയും കാണാതിരുന്നതുകൊണ്ട് ഞാൻ വളരെ കരഞ്ഞു.
5 Um dos anciãos me disse: “Não chore. Eis que o Leão que é da tribo de Judá, a Raiz de Davi, superou: aquele que abre o livro e seus sete selos”.
അപ്പോൾ മുഖ്യന്മാരിൽ ഒരാൾ എന്നോട്; “കരയേണ്ട, യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ സിംഹാസനാവകാശിയും ആയവൻ ഇതാ വിജയിയായിരിക്കുന്നു. പുസ്തകവും ചുരുളും അതിന്റെ ഏഴു മുദ്രയും തുറക്കാൻ അവിടന്നു യോഗ്യൻ” എന്നു പറഞ്ഞു.
6 Vi no meio do trono e dos quatro seres vivos, e no meio dos anciãos, um Cordeiro em pé, como se tivesse sido morto, com sete chifres e sete olhos, que são os sete Espíritos de Deus, enviados a toda a terra.
സിംഹാസനത്തിനും നാലു ജീവികൾക്കും മുഖ്യന്മാർക്കും മധ്യത്തിൽ ഒരു കുഞ്ഞാട് അറക്കപ്പെട്ടതുപോലെ നിൽക്കുന്നതു ഞാൻ കണ്ടു. ആ കുഞ്ഞാടിന്, ഭൂമിയിലെല്ലായിടത്തേക്കും അയയ്ക്കപ്പെട്ട ദൈവാത്മാക്കളായ ഏഴു കൊമ്പും ഏഴു കണ്ണും ഉണ്ടായിരുന്നു.
7 Então ele veio, e o tirou da mão direita daquele que estava sentado no trono.
കുഞ്ഞാട് വന്ന് സിംഹാസനസ്ഥന്റെ വലതുകൈയിൽനിന്ന് ചുരുൾ വാങ്ങി.
8 Agora, quando ele tomou o livro, os quatro seres vivos e os vinte e quatro anciãos caíram diante do Cordeiro, cada um com uma harpa, e taças douradas cheias de incenso, que são as orações dos santos.
വാങ്ങിയപ്പോൾ നാലു ജീവികളും ഇരുപത്തിനാലു മുഖ്യന്മാരും കുഞ്ഞാടിന്റെ മുമ്പാകെ വീണുപ്രണമിച്ചു. ഓരോരുത്തരും ഓരോ വീണയും അവർ വിശുദ്ധരുടെ പ്രാർഥനകൾ എന്ന ധൂപവർഗം നിറച്ച തങ്കക്കലശങ്ങളും പിടിച്ചിരുന്നു.
9 Eles cantaram uma nova canção, dizendo, “Você é digno de levar o livro e para abrir seus selos, por você ter sido morto, e nos comprou para Deus com seu sangue de cada tribo, língua, povo e nação,
അവർ പുതിയൊരു കീർത്തനം ആലപിച്ചു: “അങ്ങ് (യാഗമൃഗമെന്നപോലെ) അറക്കപ്പെടുകയും അവിടത്തെ രക്തത്താൽ സകലഗോത്രങ്ങളിലും ഭാഷകളിലും ജനവിഭാഗങ്ങളിലും രാജ്യങ്ങളിലുംനിന്നുള്ളവരെ ദൈവത്തിനായി വിലയ്ക്കു വാങ്ങിയിരിക്കുകയും ചെയ്തിരിക്കുന്നു.
10 e nos fez reis e sacerdotes para nosso Deus; e reinaremos sobre a terra”.
ഭൂമിയിൽ വാഴേണ്ടതിനായി അവരെ നമ്മുടെ ദൈവത്തിനു രാജ്യവും പുരോഹിതരും ആക്കിയിരിക്കുന്നു. ആകയാൽ ചുരുൾ വാങ്ങാനും മുദ്രകൾ തുറക്കാനും അങ്ങ് യോഗ്യൻതന്നെ.”
11 Eu olhei, e ouvi algo como uma voz de muitos anjos ao redor do trono, dos seres vivos, e dos anciãos. O número deles era de dez mil, e milhares de milhares,
ഞാൻ ദർശനത്തിൽ, സിംഹാസനത്തിനും ജീവികൾക്കും മുഖ്യന്മാർക്കു ചുറ്റിലുമായി അസംഖ്യം ദൂതന്മാരുടെ ശബ്ദം കേട്ടു. അവരുടെ എണ്ണം ആയിരം ആയിരവും പതിനായിരം പതിനായിരവും ആയിരുന്നു.
12 dizendo em voz alta: “Digno é o Cordeiro que foi morto para receber o poder, riqueza, sabedoria, força, honra, glória e bênção”!
അവർ അത്യുച്ചശബ്ദത്തിൽ: “അറക്കപ്പെട്ട കുഞ്ഞാട്, ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്ത്വവും സ്തുതിയും സ്വീകരിക്കാൻ യോഗ്യൻ!” എന്നു പറയുന്നു.
13 Ouvi cada coisa criada que está no céu, na terra, debaixo da terra, no mar, e tudo neles, dizendo: “Àquele que se senta no trono e ao Cordeiro seja a bênção, a honra, a glória e o domínio, para todo o sempre! Amém!” (aiōn g165)
അപ്പോൾ സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു താഴെയും സമുദ്രത്തിലുമുള്ള സകലജീവികളും, “സിംഹാസനസ്ഥനും കുഞ്ഞാടിനും സ്തുതിയും ബഹുമാനവും മഹത്ത്വവും ആധിപത്യവും, എന്നും എന്നെന്നേക്കും ഉണ്ടാകുമാറാകട്ടെ!” എന്നു പറയുന്നതു ഞാൻ കേട്ടു. (aiōn g165)
14 Os quatro seres vivos disseram: “Amém!” Então os anciãos se prostraram e adoraram.
നാലു ജീവികളും ആമേൻ എന്നു പറഞ്ഞു; മുഖ്യന്മാർ സാഷ്ടാംഗം വീണ് ആരാധിച്ചു.

< Apocalipse 5 >