< Levítico 5 >
1 “'Se alguém pecar, por ouvir uma admoestação pública para testemunhar, sendo testemunha, quer tenha visto ou conhecido, se não o denunciar, então deverá suportar sua iniqüidade.
൧“‘ഒരുവൻ സത്യവാചകം കേട്ടിട്ട്, താൻ സാക്ഷിയായി കാണുകയോ അറിയുകയോ ചെയ്തത് അറിയിക്കാതെ അങ്ങനെ പാപം ചെയ്താൽ അവൻ തന്റെ കുറ്റം വഹിക്കേണം.
2 “'Ou se alguém tocar alguma coisa impura, seja a carcaça de um animal impuro, ou a carcaça de um animal imundo, ou a carcaça de um animal imundo, ou a carcaça de coisas imundas que se rastejam, e se ela estiver escondida dele, e ele for impuro, então ele será culpado.
൨ശുദ്ധിയില്ലാത്ത കാട്ടുമൃഗത്തിന്റെ ശവമോ ശുദ്ധിയില്ലാത്ത നാട്ടുമൃഗത്തിന്റെ ശവമോ ശുദ്ധിയില്ലാത്ത ഇഴജാതിയുടെ ശവമോ ഇങ്ങനെ വല്ല അശുദ്ധവസ്തുവും ഒരുവൻ തൊടുകയും അത് അവൻ അറിയാതിരിക്കുകയും ചെയ്താൽ അവൻ അശുദ്ധനും കുറ്റക്കാരനും ആകുന്നു.
3 “'Ou se ele tocar a imundícia do homem, qualquer que seja sua imundícia com a qual ele é impuro, e ela for escondida dele; quando ele souber disso, então ele será culpado.
൩അല്ലെങ്കിൽ ഏതെങ്കിലും അശുദ്ധിയാലെങ്കിലും അശുദ്ധനായ ഒരു മനുഷ്യന്റെ അശുദ്ധിയെ ഒരുവൻ തൊടുകയും അത് അവൻ അറിയാതിരിക്കുകയും ചെയ്താൽ അത് അറിയുമ്പോൾ അവൻ കുറ്റക്കാരനാകും.
4 “'Or if anyone swears rashly with his lips to do evil or to do good - o que quer que seja que um homem possa proferir rashly com um juramento, e isso é escondido dele - quando ele souber disso, então ele será culpado de um destes.
൪അല്ലെങ്കിൽ ഒരു മനുഷ്യൻ ചിന്തിക്കാതെ സത്യം ചെയ്യുന്നതുപോലെ ദോഷം ചെയ്യുവാനോ ഗുണം ചെയ്യുവാനോ ഒരുവൻ തന്റെ അധരങ്ങൾ കൊണ്ട് നിർവ്വിചാരമായി സത്യംചെയ്കയും അത് അവൻ അറിയാതിരിക്കുകയും ചെയ്താൽ അവൻ അത് അറിയുമ്പോൾ അങ്ങനെയുള്ള കാര്യത്തിൽ അവൻ കുറ്റക്കാരനാകും.
5 Será, quando for culpado de um destes, confessará aquilo em que pecou;
൫ആ വക കാര്യത്തിൽ അവൻ കുറ്റക്കാരനാകുമ്പോൾ താൻ പാപംചെയ്തു എന്ന് അവൻ ഏറ്റുപറയണം.
6 e trará sua oferta pela culpa a Javé pelo pecado que cometeu: uma fêmea do rebanho, um cordeiro ou um bode, como oferta pelo pecado; e o sacerdote fará expiação por ele a respeito de seu pecado.
൬താൻ ചെയ്ത പാപംനിമിത്തം അവൻ യഹോവയ്ക്ക് അകൃത്യയാഗമായി ചെമ്മരിയാട്ടിൻകുട്ടിയോ കോലാട്ടിൻകുട്ടിയോ ആയ ഒരു പെണ്ണാടിനെ പാപയാഗമായി കൊണ്ടുവരണം; പുരോഹിതൻ അവനുവേണ്ടി അവന്റെ പാപംനിമിത്തം പ്രായശ്ചിത്തം കഴിക്കണം.
7 “'Se ele não puder pagar um cordeiro, então ele deve trazer sua oferta de transgressão por aquilo em que ele pecou, duas rolas, ou dois pombinhos, para Yahweh; um por uma oferta pelo pecado, e o outro por uma oferta queimada.
൭ആട്ടിൻകുട്ടിക്ക് അവനു വകയില്ലെങ്കിൽ താൻ ചെയ്ത പാപംനിമിത്തം അവൻ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നിനെ പാപയാഗമായും മറ്റതിനെ ഹോമയാഗമായും യഹോവയ്ക്കു കൊണ്ടുവരണം.
8 Ele os trará ao sacerdote, que primeiro oferecerá aquele que é para a oferta pelo pecado. Ele arrancar-lhe-á a cabeça do pescoço, mas não a cortará completamente.
൮അവൻ അവയെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം; അവൻ പാപയാഗത്തിനുള്ളതിനെ മുമ്പേ അർപ്പിച്ച് അതിന്റെ തല കഴുത്തിൽനിന്നു പിരിച്ചുപറിക്കണം; എന്നാൽ തല ശരീരത്തിൽനിന്ന് പൂർണ്ണമായി വേർപെടുത്തരുത്.
9 Ele aspergirá parte do sangue da oferta pelo pecado na lateral do altar; e o resto do sangue será drenado na base do altar. É uma oferta pelo pecado.
൯അവൻ പാപയാഗത്തിന്റെ രക്തം കുറെ യാഗപീഠത്തിന്റെ പാർശ്വത്തിൽ തളിക്കണം; ശേഷിച്ച രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ പിഴിഞ്ഞുകളയണം; ഇതു പാപയാഗം.
10 Ele oferecerá a segunda por um holocausto, de acordo com a ordenança; e o sacerdote fará expiação por ele de seu pecado que ele pecou, e ele será perdoado.
൧൦രണ്ടാമത്തതിനെ അവൻ നിയമപ്രകാരം ഹോമയാഗമായി അർപ്പിക്കണം; ഇങ്ങനെ പുരോഹിതൻ അവൻ ചെയ്ത പാപംനിമിത്തം അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവനോട് ക്ഷമിക്കും.
11 “'Mas se ele não puder pagar duas rolas ou dois pombinhos, então ele trará como sua oferta por aquilo em que pecou, um décimo de uma efa de farinha fina para uma oferta pelo pecado. Ele não colocará óleo e não colocará qualquer incenso, pois é uma oferta pelo pecado.
൧൧“‘രണ്ടു കുറുപ്രാവിനോ രണ്ടു പ്രാവിൻകുഞ്ഞിനോ അവനു വകയില്ലെങ്കിൽ പാപം ചെയ്തവൻ പാപയാഗത്തിന് ഒരിടങ്ങഴി നേരിയ മാവ് വഴിപാടായി കൊണ്ടുവരണം; അത് പാപയാഗം ആകുക കൊണ്ട് അതിന്മേൽ എണ്ണ ഒഴിക്കരുത്; കുന്തുരുക്കം ഇടുകയും അരുത്.
12 Ele o levará ao sacerdote, e o sacerdote tomará seu punhado como a porção memorial, e o queimará sobre o altar, sobre as ofertas de Yahweh feitas pelo fogo. É uma oferenda pelo pecado.
൧൨അവൻ അത് പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം: പുരോഹിതൻ സ്മരണാംശമായി അതിൽനിന്ന് കൈ നിറച്ചെടുത്ത് യാഗപീഠത്തിന്മേൽ യഹോവയ്ക്കുള്ള ദഹനയാഗങ്ങളെപ്പോലെ ദഹിപ്പിക്കണം; ഇതു പാപയാഗം.
13 O sacerdote fará por ele expiação de seu pecado que tenha pecado em qualquer destas coisas, e ele será perdoado; e o resto será do sacerdote, como a oferta de refeição”.
൧൩ഇങ്ങനെ പുരോഹിതൻ ആ വക കാര്യത്തിൽ അവൻ ചെയ്ത പാപംനിമിത്തം അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവനോട് ക്ഷമിക്കും; ശേഷിപ്പുള്ളത് ഭോജനയാഗംപോലെ പുരോഹിതന് ഇരിക്കണം’”.
14 Javé falou a Moisés, dizendo:
൧൪യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:
15 “Se alguém cometer uma transgressão, e pecar involuntariamente em relação às coisas santas de Javé, então trará sua oferta de transgressão a Javé: um carneiro sem defeito do rebanho, de acordo com sua estimativa em prata por shekels, de acordo com o siclo do santuário, para uma oferta de transgressão.
൧൫“ഒരുവൻ യഹോവയുടെ വിശുദ്ധവസ്തുക്കളെ സംബന്ധിച്ച് അബദ്ധവശാൽ അതിക്രമം പ്രവർത്തിച്ചു പാപംചെയ്തു എങ്കിൽ അവൻ തന്റെ അകൃത്യത്തിനു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നീ നിശ്ചയിക്കുന്നത്ര വെള്ളി വിലക്ക് പകരം ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ അകൃത്യയാഗമായി യഹോവയ്ക്കു കൊണ്ടുവരണം.
16 Ele fará a restituição do que fez de errado em relação à coisa santa, e acrescentará uma quinta parte a ela, e a dará ao sacerdote; e o sacerdote fará expiação por ele com o carneiro da oferta pela culpa, e ele será perdoado.
൧൬വിശുദ്ധവസ്തുക്കളെ സംബന്ധിച്ചു താൻ ചെയ്ത തെറ്റിനു പകരം മുതലും അതിനോട് അഞ്ചിലൊന്നു കൂട്ടിയും അവൻ പുരോഹിതനു കൊടുക്കണം; പുരോഹിതൻ അകൃത്യയാഗത്തിനുള്ള ആട്ടുകൊറ്റനെക്കൊണ്ട് അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവനോട് ക്ഷമിക്കും.
17 “Se alguém pecar, fazendo alguma das coisas que Javé ordenou que não fossem feitas, embora não o soubesse, ele ainda é culpado e deve suportar sua iniqüidade.
൧൭“ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും ഒരുവൻ പാപംചെയ്തിട്ട് അവൻ അറിയാതിരുന്നാലും കുറ്റക്കാരനാകുന്നു; അവൻ തന്റെ കുറ്റം വഹിക്കണം.
18 Ele trará um carneiro sem defeito do rebanho, de acordo com sua estimativa, para oferta pela culpa, ao sacerdote; e o sacerdote fará expiação por ele a respeito da coisa em que pecou e não sabia, e ele será perdoado.
൧൮അവൻ അകൃത്യയാഗത്തിനായി നിന്റെ വിലനിർണ്ണയം പോലെ ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം; അവൻ അബദ്ധവശാൽ തെറ്റുചെയ്തതും അറിയാതിരുന്നതുമായ തെറ്റിനായി പുരോഹിതൻ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവനോട് ക്ഷമിക്കും.
19 É uma oferta de transgressão. Ele é certamente culpado diante de Yahweh”.
൧൯ഇത് അകൃത്യയാഗം; അവൻ യഹോവയോട് അകൃത്യം ചെയ്തുവല്ലോ”.