< Josué 20 >

1 Yahweh falou com Josué, dizendo,
യഹോവ യിസ്രായേൽ മക്കളോട് പറയുവാനായി യോശുവയോട് ഇപ്രകാരം അരുളിച്ചെയ്തു:
2 “Fale com as crianças de Israel, dizendo, 'Atribua as cidades de refúgio, das quais eu falei com você por Moisés,
മന: പ്പൂർവമല്ലാതെ അബദ്ധവശാൽ ഒരാളെ കൊന്നുപോയവൻ ഓടിപ്പോയി അഭയം പ്രാപിക്കേണ്ടതിന് യഹോവ മോശെമുഖാന്തരം നിങ്ങളോടു കല്പിച്ച സങ്കേതനഗരങ്ങൾ നിശ്ചയിപ്പീൻ.
3 para que o homem assassino que matar qualquer pessoa acidental ou involuntariamente possa fugir para lá. Eles serão para vocês um refúgio do vingador do sangue”.
രക്തപ്രതികാരകൻ കൊല്ലാതിരിപ്പാൻ അവ നിങ്ങൾക്ക് സങ്കേതമായിരിക്കേണം.
4 Ele fugirá para uma dessas cidades, e ficará à entrada do portão da cidade, e declarará seu caso aos ouvidos dos anciãos daquela cidade. Eles o levarão para a cidade com eles, e lhe darão um lugar, para que possa viver entre eles.
ആ പട്ടണങ്ങളിൽ ഒന്നിലേക്ക് ഓടിച്ചെല്ലുന്നവൻ പട്ടണത്തിന്റെ പടിവാതില്ക്കൽ നിന്നുകൊണ്ട് തന്റെ കാര്യം പട്ടണത്തിലെ മൂപ്പന്മാരെ അറിയിക്കുകയും അവർ അവനെ പട്ടണത്തിൽ കൈക്കൊണ്ട് തങ്ങളുടെ ഇടയിൽ പാർക്കേണ്ടതിന് അവന് ഒരു സ്ഥലം കൊടുക്കുകയും വേണം.
5 Se o vingador do sangue o perseguir, então eles não entregarão o assassino na mão dele; porque ele bateu no vizinho sem querer, e não o odiou antes.
രക്തപ്രതികാരകൻ അവനെ പിന്തുടർന്നുചെന്നാൽ കൊലചെയ്തവൻ മനസ്സറിയാതെയും പൂർവ്വദ്വേഷം കൂടാതെയും തന്റെ അയൽക്കാരനെ കൊന്നു പോയതാകയാൽ അവർ അവനെ അവന്റെ കയ്യിൽ ഏല്പിക്കരുത്.
6 Ele habitará naquela cidade até que esteja diante da congregação para julgamento, até a morte do sumo sacerdote que estará naqueles dias. Então o assassino voltará, e virá para sua própria cidade, e para sua própria casa, para a cidade de onde fugiu”.
അവൻ സഭയുടെ മുമ്പാകെ വിസ്താരത്തിന് നില്‍ക്കുംവരെയോ അന്നുള്ള മഹാപുരോഹിതന്റെ മരണംവരെയോ ആ പട്ടണത്തിൽ പാർക്കേണം; അതിന്‍റെശേഷം കൊല ചെയ്തവന് താൻ വിട്ടോടിപ്പോന്ന സ്വന്ത പട്ടണത്തിലേക്കും സ്വന്ത വീട്ടിലേക്കും മടങ്ങിച്ചെല്ലാം.
7 Eles separaram Kedesh na Galiléia, na região montanhosa de Naftali, Shechem na região montanhosa de Efraim, e Kiriath Arba (também chamada de Hebron) na região montanhosa de Judá.
അങ്ങനെ അവർ നഫ്താലിമലനാട്ടിൽ ഗലീലയിലെ കാദേശും എഫ്രയീംമലനാട്ടിൽ ശെഖേമും യെഹൂദാമലനാട്ടിൽ ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബയും
8 Além do Jordão em Jericó para o leste, eles designaram Bezer no deserto na planície da tribo de Reuben, Ramoth em Gilead da tribo de Gad, e Golan em Bashan da tribo de Manasseh.
കിഴക്ക് യെരിഹോവിനെതിരെ യോർദ്ദാന്‍ നദിക്കക്കരെ മരുഭൂമിയിൽ രൂബേൻ ഗോത്രത്തിൽ സമഭൂമിയിലുള്ള ബേസെരും ഗിലെയാദിൽ ഗാദ്ഗോത്രത്തിൽ രാമോത്തും ബാശാനിൽ മനശ്ശെഗോത്രത്തിൽ ഗോലാനും നിശ്ചയിച്ചു.
9 Estas foram as cidades designadas para todos os filhos de Israel, e para o estrangeiro que vive entre eles, para que quem matar qualquer pessoa involuntariamente possa fugir para lá, e não morrer pela mão do vingador do sangue, até que seja julgado perante a congregação.
അബദ്ധവശാൽ ഒരുവനെ കൊന്നുപോയവൻ സഭയുടെ മുമ്പാകെ നില്‍ക്കുംവരെ രക്തപ്രതികാരകന്റെ കയ്യാൽ മരിക്കാതെ ഓടിപ്പോയി അഭയം പ്രാപിക്കേണ്ടതിന് യിസ്രായേൽമക്കൾക്കും അവരുടെ ഇടയിൽ പാർക്കുന്ന പരദേശിക്കും വേണ്ടി നിശ്ചയിച്ച പട്ടണങ്ങൾ ഇവ തന്നേ.

< Josué 20 >