< Êxodo 23 >
1 “Você não deve divulgar um relatório falso. Não junte sua mão aos ímpios para ser uma testemunha maliciosa.
൧നിങ്ങൾ വ്യാജവർത്തമാനം പ്രചരിപ്പിക്കരുത്; കള്ളസ്സാക്ഷിയായിരിക്കുവാൻ ദുഷ്ടനോടുകൂടെ ചേരരുത്.
2 “Você não deve seguir uma multidão para fazer o mal. Você não testemunhará em tribunal ao lado de uma multidão para perverter a justiça.
൨ഭൂരിപക്ഷത്തോട് ചേർന്ന് ദോഷം ചെയ്യരുത്; ന്യായത്തിന് എതിരായി ഭൂരിപക്ഷത്തോട് ചേർന്ന് വ്യവഹാരത്തിൽ സാക്ഷ്യം പറയരുത്.
3 “Não favorecerá um homem pobre em sua causa.
൩ദരിദ്രന്റെ വ്യവഹാരത്തിൽ അവനോട് പക്ഷഭേദം കാണിക്കരുത്.
4 “Se você encontrar o boi de seu inimigo ou o burro dele se desviando, certamente o trará de volta para ele novamente.
൪നിന്റെ ശത്രുവിന്റെ കാളയോ കഴുതയോ വഴിതെറ്റിയതായി കണ്ടാൽ അതിനെ അവന്റെ അടുക്കൽ തിരികെ എത്തിക്കണം.
5 “Se você vir o burro dele que o odeia cair sob seu fardo, não o deixe. Você certamente o ajudará com isso.
൫നിന്നെ ദ്വേഷിക്കുന്നവന്റെ കഴുത ചുമടുമായി വീണുകിടക്കുന്നത് കണ്ടാൽ അവനെ വിചാരിച്ച് അതിനെ അഴിച്ചുവിടുവാൻ മടിക്കരുത്. അതിനെ അഴിച്ചുവിടുവാൻ അവനെ സഹായിക്കണം.
6 “Você não deve negar justiça a seu pobre povo em seus processos judiciais.
൬ദരിദ്രന്റെ വ്യവഹാരത്തിൽ അവന് നീതി നിഷേധിക്കരുത്.
7 “Mantenha-se longe de uma acusação falsa, e não mate os inocentes e justos; pois eu não justificarei os ímpios.
൭തെറ്റായ കുറ്റാരോപണം വിട്ട് അകന്നിരിക്കുക; കുറ്റമില്ലാത്തവനെയും നീതിമാനെയും കൊല്ലരുത്; ഞാൻ ദുഷ്ടനെ നീതീകരിക്കുകയില്ലല്ലോ.
8 “Você não aceitará suborno, pois um suborno cega aqueles que têm visão e perverte as palavras dos justos.
൮കൈക്കൂലി കാഴ്ചയുള്ളവരെ കുരുടരാക്കുകയും നീതിമാന്മാരുടെ വാക്കുകളെ മറിച്ചുകളയുകയും ചെയ്യുന്നതുകൊണ്ട് നീ കൈക്കൂലി വാങ്ങരുത്.
9 “Você não oprimirá um estrangeiro, pois você conhece o coração de um estrangeiro, uma vez que foi um estrangeiro na terra do Egito.
൯പരദേശിയെ ഉപദ്രവിക്കരുത്: നിങ്ങൾ ഈജിപ്റ്റിൽ പരദേശികളായിരുന്നതുകൊണ്ട് പരദേശിയുടെ അനുഭവം അറിയുന്നുവല്ലോ.
10 “Durante seis anos semearás tua terra, e recolherás em seu aumento,
൧൦ആറ് വർഷം നിന്റെ നിലം വിതച്ച് വിളവ് എടുത്തുകൊള്ളുക.
11 mas no sétimo ano a deixarás descansar e ficar em pousio, para que os pobres de teu povo possam comer; e o que eles deixarem o animal do campo comerá. Da mesma forma, você lidará com seu vinhedo e com seu olival.
൧൧ഏഴാം വർഷത്തിലോ അത് ഉഴവുചെയ്യാതെ വെറുതെ ഇടുക; നിന്റെ ജനത്തിലെ ദരിദ്രന്മാർ അതിൽനിന്ന് കഴിക്കട്ടെ; അവർ ശേഷിപ്പിക്കുന്നത് കാട്ടുമൃഗങ്ങൾ തിന്നട്ടെ. നിന്റെ മുന്തിരിത്തോട്ടവും ഒലിവുതോട്ടവും സംബന്ധിച്ചും അങ്ങനെ തന്നെ ചെയ്യുക.
12 “Seis dias você fará seu trabalho, e no sétimo dia descansará, para que seu boi e seu burro descansem, e o filho de seu servo, e o estrangeiro possa ser refrescado.
൧൨ആറ് ദിവസം വേല ചെയ്യുക; ഏഴാം ദിവസം നിന്റെ കാളയും കഴുതയും വിശ്രമിക്കുവാനും നിന്റെ ദാസിയുടെ പുത്രനും പരദേശിയും ആശ്വസിപ്പിക്കുവാനും വേണ്ടി നീ സ്വസ്ഥമായിരിക്കണം.
13 “Tenha cuidado para fazer todas as coisas que lhe disse; e não invoque o nome de outros deuses ou mesmo deixe que eles sejam ouvidos de sua boca.
൧൩ഞാൻ നിങ്ങളോട് കല്പിച്ച എല്ലാ കാര്യങ്ങളിലും ശ്രദ്ധ വെക്കണം; അന്യദൈവങ്ങളോട് പ്രാർത്ഥിക്കരുത്; അത് നിന്റെ വായിൽനിന്ന് കേൾക്കുകയും അരുത്.
14 “Você deverá observar uma festa para mim três vezes ao ano.
൧൪വർഷത്തിൽ മൂന്ന് പ്രാവശ്യം എനിക്ക് ഉത്സവം ആചരിക്കണം.
15 Você observará a festa dos pães ázimos. Sete dias comereis pães ázimos, como vos ordenei, na hora marcada no mês de Abibe (pois nele saístes do Egito), e ninguém aparecerá vazio diante de mim.
൧൫പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിക്കണം; ഞാൻ നിന്നോട് കല്പിച്ചതുപോലെ ആബീബ് മാസത്തിൽ നിശ്ചയിച്ച സമയത്ത് ഏഴ് ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നുക; അന്നല്ലോ നീ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ട് പോന്നത്. എന്നാൽ വെറും കയ്യോടെ നിങ്ങൾ എന്റെ മുമ്പാകെ വരരുത്.
16 E a festa da colheita, os primeiros frutos de vosso trabalho, que semeais no campo; e a festa da colheita, no final do ano, quando vos reunirdes em vosso trabalho fora do campo.
൧൬വയലിൽ വിതച്ച വിതയുടെ ആദ്യഫലമെടുക്കുന്ന കൊയ്ത്തുപെരുനാളും വർഷാവസാനത്തിൽ വയലിൽനിന്ന് നിന്റെ വേലയുടെ ഫലം ശേഖരിക്കുമ്പോൾ കായ്കനിപ്പെരുനാളും ആചരിക്കണം.
17 Três vezes no ano, todos os seus machos aparecerão perante o Senhor Javé.
൧൭വർഷത്തിൽ മൂന്ന് പ്രാവശ്യം പുരുഷന്മാർ എല്ലാവരും കർത്താവായ യഹോവയുടെ മുമ്പാകെ വരണം.
18 “Você não oferecerá o sangue do meu sacrifício com pão levedado. A gordura do meu banquete não permanecerá a noite toda até a manhã.
൧൮യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടി അർപ്പിക്കരുത്; യാഗമേദസ്സ് പ്രഭാതംവരെ ഇരിക്കുകയുമരുത്.
19 Você trará o primeiro dos primeiros frutos de sua terra para a casa de Yahweh, seu Deus. “Você não deve ferver um cabrito no leite de sua mãe.
൧൯നിന്റെ ഭൂമിയുടെ ആദ്യവിളവുകളിലെ ഏറ്റവും നല്ലഫലങ്ങൾ നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരണം. ആട്ടിൻകുട്ടിയെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്.
20 “Eis que envio um anjo diante de vocês, para mantê-los no caminho e para trazê-los ao lugar que preparei.
൨൦ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിനും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്ക് നിന്നെ കൊണ്ടുപോകേണ്ടതിനും ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയക്കുന്നു.
21 Preste atenção nele, e escute sua voz. Não o provoque, pois ele não perdoará sua desobediência, pois meu nome está nele.
൨൧നീ അവനെ ശ്രദ്ധിച്ച് അവന്റെ വാക്ക് കേൾക്കണം; അവനെ പ്രകോപിപ്പിക്കരുത്; എന്റെ നാമം അവനിൽ ഉള്ളതുകൊണ്ട് അവൻ നിങ്ങളുടെ അതിക്രമങ്ങൾ ക്ഷമിക്കുകയില്ല;
22 Mas se você realmente ouvir sua voz, e fizer tudo o que eu falar, então eu serei um inimigo para seus inimigos, e um adversário para seus adversários.
൨൨എന്നാൽ നീ അവന്റെ വാക്ക് ശ്രദ്ധയോടെ കേട്ട് ഞാൻ കല്പിക്കുന്നതൊക്കെയും ചെയ്താൽ നിന്നെ പകയ്ക്കുന്നവരെ ഞാൻ പകയ്ക്കും; നിന്നെ ഞെരുക്കുന്നവരെ ഞാൻ ഞെരുക്കും.
23 Pois meu anjo irá perante vós, e vos levará ao amorreu, ao hitita, ao perizeu, ao cananeu, ao hivita e ao jebuseu; e eu os cortarei.
൨൩എന്റെ ദൂതൻ നിനക്ക് മുമ്പായി നടന്ന് നിന്നെ അമോര്യർ, ഹിത്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്ക് കൊണ്ടുപോകും; അവരെ ഞാൻ നിർമ്മൂലമാക്കും.
24 Não vos curvareis diante de seus deuses, nem os servireis, nem seguireis suas práticas, mas os derrubareis totalmente e demolireis seus pilares.
൨൪അവരുടെ ദേവന്മാരെ നമസ്കരിക്കരുത്; അവയെ സേവിക്കരുത്; അവരുടെ പ്രവൃത്തികൾപോലെ പ്രവർത്തിക്കരുത്; അവരെ അശേഷം നശിപ്പിച്ച് അവരുടെ വിഗ്രഹങ്ങളെ തകർത്തുകളയണം.
25 Servirás a Javé teu Deus, e ele abençoará teu pão e tua água, e eu tirarei do meio de ti a doença.
൨൫നിങ്ങളുടെ ദൈവമായ യഹോവയെ തന്നെ സേവിക്കുവിൻ; എന്നാൽ അവൻ നിന്റെ അപ്പത്തെയും വെള്ളത്തെയും അനുഗ്രഹിക്കും; ഞാൻ രോഗങ്ങളെ നിന്റെ നടുവിൽനിന്ന് അകറ്റിക്കളയും.
26 Ninguém abortará ou será estéril em sua terra. Cumprirei o número de seus dias.
൨൬ഗർഭം അലസുന്നവളും മച്ചിയും നിന്റെ ദേശത്ത് ഉണ്ടാവുകയില്ല; നിനക്ക് ഞാൻ ദീർഘായുസ്സ് തരും.
27 Enviarei meu terror diante de vocês, e confundirei todas as pessoas a quem vocês vêm, e farei com que todos os seus inimigos voltem as costas para vocês.
൨൭എന്നെക്കുറിച്ചുള്ള ഭയം നീ ചെല്ലുന്നിടത്തുള്ള ജാതികളുടെ മുൻമ്പിൽ അയച്ച് അവരെ അമ്പരപ്പിക്കും. അങ്ങനെ നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്ന് ഓടിക്കുകയും ചെയ്യും.
28 Enviarei o vespeiro diante de vocês, que expulsará o Hivita, o Canaanita e o Hitita, de diante de vocês.
൨൮നിന്റെ മുമ്പിൽനിന്ന് ഹിവ്യനെയും കനാന്യനെയും ഹിത്യനെയും ഓടിച്ചുകളവാൻ ഞാൻ നിനക്ക് മുമ്പായി കടന്നലിനെ അയയ്ക്കും.
29 Não os expulsarei de diante de vocês em um ano, para que a terra não se torne desolada e os animais do campo não se multipliquem contra vocês.
൨൯ദേശം ശൂന്യമാകാതെയും കാട്ടുമൃഗം നിനക്ക് ബാധയായി പെരുകാതെയും ഇരിക്കുവാൻ ഒരു വർഷംകൊണ്ട് ഞാൻ അവരെ നിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളയുകയില്ല.
30 Pouco a pouco os expulsarei de diante de vocês, até que vocês tenham aumentado e herdado a terra.
൩൦നീ സന്താനസമ്പന്നമായി ദേശം കൈവശമാക്കുന്നതുവരെ ഞാൻ അവരെ ക്രമേണ നിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളയും.
31 Fixarei sua fronteira do Mar Vermelho até o mar dos filisteus, e do deserto até o rio; pois eu entregarei os habitantes da terra em suas mãos, e você os expulsará de sua frente.
൩൧ഞാൻ നിന്റെ ദേശം ചെങ്കടൽ തുടങ്ങി ഫെലിസ്ത്യരുടെ കടൽ വരെയും മരുഭൂമി തുടങ്ങി നദിവരെയും വ്യാപിപ്പിയ്ക്കും; ദേശത്തിലെ നിവാസികളെ നിങ്ങളുടെ കയ്യിൽ ഏല്പിക്കും; നീ അവരെ നിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളയണം.
32 Não fareis nenhum pacto com eles, nem com seus deuses.
൩൨അവരോടും അവരുടെ ദേവന്മാരോടും നീ ഉടമ്പടി ചെയ്യരുത്.
33 Eles não habitarão em tua terra, para que não te façam pecar contra mim, pois se servires os deuses deles, isso certamente será um laço para ti”.
൩൩നീ എന്നോട് പാപം ചെയ്യുവാൻ അവർ കാരണം ആകാതിരിക്കേണ്ടതിന് അവർ നിന്റെ ദേശത്ത് വസിക്കരുത്. നീ അവരുടെ ദേവന്മാരെ സേവിച്ചാൽ അത് നിനക്ക് കെണിയായി തീരും.