< Eclesiastes 1 >
1 As palavras do pregador, o filho de Davi, rei em Jerusalém:
യെരൂശലേമിലെ രാജാവായി ദാവീദിന്റെ മകനായ സഭാപ്രസംഗിയുടെ വചനങ്ങൾ.
2 “Vaidade das vaidades”, diz o pregador; “Vaidade das vaidades, tudo é vaidade”.
ഹാ മായ, മായ എന്നു സഭാപ്രസംഗി പറയുന്നു; ഹാ മായ, മായ, സകലവും മായയത്രേ.
3 O que o homem ganha com todo seu trabalho no qual ele trabalha sob o sol?
സൂൎയ്യന്നു കീഴിൽ പ്രയത്നിക്കുന്ന സകലപ്രയത്നത്താലും മനുഷ്യന്നു എന്തു ലാഭം?
4 Uma geração vai, e outra geração vem; mas a terra permanece para sempre.
ഒരു തലമുറ പോകുന്നു; മറ്റൊരു തലമുറ വരുന്നു;
5 O sol também se levanta, e o sol se põe, e se apressa para seu lugar onde nasce.
ഭൂമിയോ എന്നേക്കും നില്ക്കുന്നു; സൂൎയ്യൻ ഉദിക്കുന്നു; സൂൎയ്യൻ അസ്തമിക്കുന്നു; ഉദിച്ച സ്ഥലത്തേക്കു തന്നേ ബദ്ധപ്പെട്ടു ചെല്ലുന്നു.
6 O vento vai em direção ao sul, e se volta para o norte. Ele se vira continuamente enquanto vai, e o vento retorna novamente a seus cursos.
കാറ്റു തെക്കോട്ടു ചെന്നു വടക്കോട്ടു ചുറ്റിവരുന്നു; അങ്ങനെ കാറ്റു ചുറ്റിച്ചുറ്റി തിരിഞ്ഞുകൊണ്ടു പരിവൎത്തനം ചെയ്യുന്നു.
7 Todos os rios correm para o mar, mas o mar não está cheio. Para o lugar onde os rios correm, lá eles correm novamente.
സകലനദികളും സമുദ്രത്തിലേക്കു ഒഴുകിവീഴുന്നു; എന്നിട്ടും സമുദ്രം നിറയുന്നില്ല; നദികൾ ഒഴുകിവീഴുന്ന ഇടത്തേക്കു പിന്നെയും പിന്നെയും ചെല്ലുന്നു.
8 Todas as coisas estão cheias de cansaço para além da pronúncia. O olho não se contenta em ver, nem o ouvido se enche de audição.
സകലകാൎയ്യങ്ങളും ശ്രമാവഹങ്ങളാകുന്നു; മനുഷ്യൻ പറഞ്ഞാൽ തീരുകയില്ല; കണ്ടിട്ടു കണ്ണിന്നു തൃപ്തി വരുന്നില്ല; കേട്ടിട്ടു ചെവി നിറയുന്നതുമില്ല.
9 O que foi é o que deve ser, e o que foi feito é o que deve ser feito; e não há nada de novo sob o sol.
ഉണ്ടായിരുന്നതു ഉണ്ടാകുവാനുള്ളതും, ചെയ്തുകഴിഞ്ഞതു ചെയ്‌വാനുള്ളതും ആകുന്നു; സൂൎയ്യന്നു കീഴിൽ പുതുതായി യാതൊന്നും ഇല്ല.
10 Há alguma coisa da qual se possa dizer: “Eis que isto é novo?”. Já foi há muito tempo, nos tempos que nos antecederam.
ഇതു പുതിയതു എന്നു പറയത്തക്കവണ്ണം വല്ലതും ഉണ്ടോ? നമുക്കു മുമ്പെ, പണ്ടത്തെ കാലത്തു തന്നേ അതുണ്ടായിരുന്നു.
11 Não há memória do primeiro; nem haverá memória do segundo que virá, entre os que virão depois.
പുരാതന ജനത്തെക്കുറിച്ചു ഓൎമ്മയില്ലല്ലോ; വരുവാനുള്ളവരെക്കുറിച്ചു പിന്നത്തേതിൽ വരുവാനുള്ളവൎക്കും ഓൎമ്മയുണ്ടാകയില്ല.
12 Eu, o Pregador, fui rei sobre Israel em Jerusalém.
സഭാപ്രസംഗിയായ ഞാൻ യെരൂശലേമിൽ യിസ്രായേലിന്നു രാജാവായിരുന്നു.
13 Eu apliquei meu coração para buscar e buscar com sabedoria tudo o que é feito sob o céu. É um fardo pesado que Deus deu aos filhos dos homens para serem afligidos.
ആകാശത്തിൻ കീഴിൽ സംഭവിക്കുന്നതൊക്കെയും ജ്ഞാനത്തോടെ ആരാഞ്ഞറിയേണ്ടതിന്നു ഞാൻ മനസ്സുവെച്ചു; ഇതു ദൈവം മനുഷ്യൎക്കു കഷ്ടപ്പെടുവാൻ കൊടുത്ത വല്ലാത്ത കഷ്ടപ്പാടു തന്നേ.
14 Vi todas as obras que são feitas sob o sol; e eis que tudo é vaidade e uma perseguição ao vento.
സൂൎയ്യന്നു കീഴെ നടക്കുന്ന സകല പ്രവൃത്തികളും ഞാൻ കണ്ടിട്ടുണ്ടു; അവയൊക്കെയും മായയും വൃഥാപ്രയത്നവും അത്രേ.
15 O que é torto não pode ser reto; e o que está faltando não pode ser contado.
വളവുള്ളതു നേരെ ആക്കുവാൻ വഹിയാ; കുറവുള്ളതു എണ്ണിത്തികെപ്പാനും വഹിയാ.
16 Eu disse para mim mesmo: “Eis que obtive para mim uma grande sabedoria acima de tudo o que havia antes de mim em Jerusalém”. Sim, meu coração teve uma grande experiência de sabedoria e conhecimento”.
ഞാൻ മനസ്സിൽ ആലോചിച്ചുപറഞ്ഞതു: യെരൂശലേമിൽ എനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ജ്ഞാനം ഞാൻ സമ്പാദിച്ചിരിക്കുന്നു; എന്റെ ഹൃദയം ജ്ഞാനവും അറിവും ധാരാളം പ്രാപിച്ചിരിക്കുന്നു.
17 Eu apliquei meu coração para conhecer a sabedoria, e para conhecer a loucura e a loucura. Percebi que isto também era uma perseguição ao vento.
ജ്ഞാനം ഗ്രഹിപ്പാനും ഭ്രാന്തും ഭോഷത്വവും അറിവാനും ഞാൻ മനസ്സുവെച്ചു; ഇതും വൃഥാപ്രയത്നമെന്നു കണ്ടു.
18 Pois em muita sabedoria há muita dor; e quem aumenta o conhecimento aumenta a dor.
ജ്ഞാനബാഹുല്യത്തിൽ വ്യസനബാഹുല്യം ഉണ്ടു; അറിവു വൎദ്ധിപ്പിക്കുന്നവൻ ദുഃഖവും വൎദ്ധിപ്പിക്കുന്നു.