< 1 Reis 7 >
1 Salomão estava construindo sua própria casa há treze anos, e terminou toda a sua casa.
൧ശലോമോൻ തന്റെ അരമന പതിമൂന്ന് വർഷംകൊണ്ട് പണിതുതീർത്തു.
2 Pois ele construiu a Casa da Floresta do Líbano. Seu comprimento era de cem cúbitos, sua largura de cinqüenta cúbitos e sua altura de trinta cúbitos, em quatro fileiras de pilares de cedro, com vigas de cedro sobre os pilares.
൨നൂറുമുഴം നീളത്തിലും അമ്പത് മുഴം വീതിയിലും മുപ്പത് മുഴം ഉയരത്തിലും അവൻ ലെബാനോൻ വനഗൃഹം പണിയിച്ചു. ദേവദാരുകൊണ്ടുള്ള തുലാങ്ങളെ താങ്ങി നിർത്തിയിരുന്നത് മൂന്നു നിര ദേവദാരു തൂണുകളായിരുന്നു
3 Foi coberto com cedro acima das quarenta e cinco vigas que estavam sobre os pilares, quinze em uma fileira.
൩ഓരോ നിരയിൽ പതിനഞ്ച് തൂണുവീതം നാല്പത്തഞ്ച് തൂണിന്മേൽ തുലാം വെച്ച് ദേവദാരുപ്പലകകൊണ്ട് തട്ടിട്ടു.
4 There eram vigas em três fileiras, e a janela estava de frente para a janela em três fileiras.
൪ചരിഞ്ഞ ചട്ടക്കൂടുള്ള മൂന്നു നിര കിളിവാതിൽ ഉണ്ടായിരുന്നു; മൂന്നു നിരയിലും അവ നേർക്കുനേരെ ആയിരുന്നു.
5 Todas as portas e postes foram feitos quadrados com vigas; e a janela estava voltada para a janela em três fileiras.
൫വാതിലുകളും കട്ടളകളും ദീർഘചതുരാകൃതിയിലായിരുന്നു; കിളിവാതിൽ മൂന്ന് നിരയായി നേർക്കുനേരെ ആയിരുന്നു.
6 Ele fez o salão dos pilares. Seu comprimento era de cinqüenta cúbitos e sua largura de trinta cúbitos, com um alpendre diante deles, e pilares e uma soleira diante deles.
൬അവൻ അമ്പത് മുഴം നീളവും മുപ്പത് മുഴം വീതിയും ഉള്ള ഒരു സ്തംഭമണ്ഡപവും അതിന്റെ മുൻവശത്ത് തൂണും ഉമ്മരപ്പടിയുമായി ഒരു പൂമുഖവും ഉണ്ടാക്കി.
7 Ele fez o pórtico do trono onde devia julgar, até mesmo o pórtico do julgamento; e foi coberto com cedro de andar a andar.
൭ന്യായം വിധിക്കേണ്ടതിന് ആസ്ഥാനമണ്ഡപമായി ഒരു സിംഹാസനമണ്ഡപവും പണിതു: അതിന് തറ മുതൽ മേൽത്തട്ടു വരെ ദേവദാരുപ്പലകകൊണ്ട് തട്ടിട്ടു.
8 Sua casa onde ele deveria morar, a outra corte dentro do pórtico, era da mesma construção. Ele fez também uma casa para a filha do faraó (que Salomão havia tomado como esposa), como este alpendre.
൮അവൻ വസിച്ചിരുന്ന അരമനയുടെ ഉള്ളിൽ ഇതിന്റെ പണിപോലെ തന്നെയുള്ള ഒരു ഗൃഹാങ്കണം ഉണ്ടായിരുന്നു; ശലോമോൻ വിവാഹം കഴിച്ചിരുന്ന ഫറവോന്റെ മകൾക്കും അവൻ ഇപ്രകാരം തന്നെ ഒരു അരമന പണിതു.
9 Tudo isto era de pedras caras, mesmo de pedra cortada à medida, serrada com serras, por dentro e por fora, mesmo desde a fundação até a cobertura, e assim por fora até a grande corte.
൯ഇവ ഒക്കെയും അടിസ്ഥാനം മുതൽ മുകൾഭാഗം വരെയും പുറത്തെ വലിയ പ്രാകാരത്തിലും, അളവിന് വെട്ടി അകവും പുറവും ഈർച്ചവാൾകൊണ്ട് അറുത്തെടുത്ത വിശേഷപ്പെട്ട കല്ല് കൊണ്ട് ആയിരുന്നു.
10 A fundação era de pedras caras, mesmo de grandes pedras, pedras de dez cúbitos e pedras de oito cúbitos.
൧൦അടിസ്ഥാനം പത്ത് മുഴവും എട്ട് മുഴവുമുള്ള വിശേഷപ്പെട്ട വലിയ കല്ലുകൊണ്ട് ആയിരുന്നു.
11 Acima estavam pedras caras, até mesmo pedras cortadas, segundo as medidas, e madeira de cedro.
൧൧മേൽപണി അളവിന് വെട്ടിയ വിശേഷപ്പെട്ട കല്ലുകൊണ്ടും ദേവദാരുകൊണ്ടും ആയിരുന്നു.
12 A grande quadra ao redor tinha três cursos de pedra cortada com um curso de vigas de cedro, como a quadra interna da casa de Yahweh e o alpendre da casa.
൧൨പ്രധാന മുറ്റം മൂന്നുവരി ചെത്തിയ കല്ലും ഒരു വരി ദേവദാരുവും കൊണ്ട് ചുറ്റും അടച്ചുകെട്ടിയിരുന്നു; അങ്ങനെ തന്നെ അകമുറ്റവും യഹോവയുടെ ആലയത്തിന്റെ പൂമുഖവും പണിതിരുന്നു.
13 O rei Salomão enviou e trouxe o Hiram para fora de Tyre.
൧൩ശലോമോൻ രാജാവ് സോരിൽനിന്ന് ഹീരാം എന്നൊരുവനെ വരുത്തി.
14 Ele era filho de uma viúva da tribo de Naftali, e seu pai era um homem de Tiro, um trabalhador em bronze; e ele estava cheio de sabedoria, compreensão e habilidade para trabalhar todos os trabalhos em bronze. Ele veio ao rei Salomão e realizou todo o seu trabalho.
൧൪അവൻ നഫ്താലിഗോത്രത്തിൽ ഒരു വിധവയുടെ മകൻ ആയിരുന്നു; അവന്റെ പിതാവ് സോർ ദേശക്കാരനായ ഒരു താമ്രപ്പണിക്കാരനായിരുന്നു: അവൻ താമ്രംകൊണ്ടുള്ള സകലവിധ പണിയിലും ജ്ഞാനവും ബുദ്ധിയും സാമർത്ഥ്യവും ഉള്ളവനായിരുന്നു. അവൻ ശലോമോൻരാജാവിന്റെ അടുക്കൽവന്ന്, അവൻ കല്പിച്ച പണി ഒക്കെയും തീർത്തു.
15 Pois ele moldou os dois pilares de bronze, dezoito côvados de altura cada um; e uma linha de doze côvados circundava qualquer um deles.
൧൫അവൻ ഓരോന്നിനും പതിനെട്ട് മുഴം ഉയരവും പന്ത്രണ്ട് മുഴം ചുറ്റളവും ഉള്ള രണ്ട് സ്തംഭങ്ങൾ താമ്രംകൊണ്ട് വാർത്തുണ്ടാക്കി.
16 Ele fez duas capitéis de bronze fundido para colocar na parte superior dos pilares. A altura de uma capital era de cinco côvados, e a altura da outra capital era de cinco côvados.
൧൬സ്തംഭങ്ങളുടെ മുകളിൽ അവൻ താമ്രംകൊണ്ട് രണ്ട് മകുടം വാർത്തുണ്ടാക്കി; ഓരോ മകുടവും അയ്യഞ്ച് മുഴം ഉയരമുള്ളതായിരുന്നു.
17 Havia redes de trabalho em damasco e coroas de trabalho em cadeia para as capitéis que estavam no topo dos pilares: sete para uma capital e sete para a outra capital.
൧൭സ്തംഭങ്ങളുടെ മുകളിലെ മകുടത്തിന് ചിത്രപ്പണിയോടുകൂടിയ വലക്കണ്ണികളും ചങ്ങലകളും ഉണ്ടായിരുന്നു. മകുടം ഓരോന്നിന്നും ഏഴേഴ് ചങ്ങലകൾ ഉണ്ടായിരുന്നു.
18 Então ele fez os pilares; e havia duas fileiras de romãs ao redor de uma rede, para cobrir as capitéis que estavam no topo dos pilares; e ele o fez para a outra capital.
൧൮അങ്ങനെ അവൻ സ്തംഭങ്ങൾ ഉണ്ടാക്കി; അവയുടെ മുകളിലെ മകുടം മൂടത്തക്കവണ്ണം ഓരോ മകുടത്തിനും വലപ്പണിക്കുമീതെ രണ്ടു വരി മാതളപ്പഴം വീതം ഉണ്ടാക്കി.
19 As capitais que estavam no topo dos pilares na varanda eram de lírio, quatro côvados.
൧൯മണ്ഡപത്തിലെ സ്തംഭങ്ങളുടെ മുകളിലെ മകുടം താമരപ്പൂവിന്റെ ആകൃതിയിൽ നാല് മുഴം ആയിരുന്നു.
20 Havia capitais acima também nos dois pilares, junto à barriga que estava ao lado da rede. Havia duzentas romãs em filas ao redor da outra capital.
൨൦ഇരു സ്തംഭങ്ങളുടെയും മുകളിലെ മകുടത്തിന്റെ വലപ്പണിക്കരികെ പുറത്തേക്ക് ഉന്തി നിൽക്കുന്ന ഭാഗത്ത് ചുറ്റും വരിവരിയായി ഇരുനൂറ് മാതളപ്പഴം വീതം ഉണ്ടായിരുന്നു.
21 Ele ergueu os pilares no alpendre do templo. Ele montou o pilar direito e chamou-o de Jachin; e montou o pilar esquerdo e chamou-o de Boaz.
൨൧അവൻ സ്തംഭങ്ങളെ മന്ദിരത്തിന്റെ പൂമുഖത്ത് സ്ഥാപിച്ചു; അവൻ വലത്തെ തൂണിന് യാഖീൻ എന്നും ഇടത്തേതിന് ബോവസ് എന്നും പേരിട്ടു.
22 No topo dos pilares estava o trabalho de lírios. Assim, o trabalho dos pilares estava terminado.
൨൨സ്തംഭങ്ങളുടെ അഗ്രം താമരപ്പൂവിന്റെ ആകൃതിയിൽ ആയിരുന്നു; ഇങ്ങനെ സ്തംഭങ്ങളുടെ പണി പൂർത്തിയാക്കി.
23 Ele fez o mar derretido dez cúbitos de borda a borda, de forma redonda. Sua altura era de cinco côvados; e uma linha de trinta côvados o circundava.
൨൩അവൻ താമ്രംകൊണ്ട് വൃത്താകൃതിയിൽ ഒരു കടൽ വാർത്തുണ്ടാക്കി; അതിന്റെ വ്യാസം പത്ത് മുഴവും ഉയരം അഞ്ച് മുഴവും ചുറ്റളവ് മുപ്പത് മുഴവും ആയിരുന്നു.
24 Sob sua borda ao redor havia botões que o circundavam por dez côvados, circundando o mar. Os gomos estavam em duas fileiras, fundidos quando foi fundido.
൨൪അതിന്റെ വക്കിന് താഴെ, കടലിന് ചുറ്റും മുഴം ഒന്നിന് പത്ത് അലങ്കാരമൊട്ട് വീതം ഉണ്ടായിരുന്നു; അത് വാർത്തപ്പോൾ തന്നെ മൊട്ടും രണ്ട് നിരയായി വാർത്തിരുന്നു.
25 Estava sobre doze bois, três olhando para o norte, três olhando para o oeste, três olhando para o sul e três olhando para o leste; e o mar estava colocado sobre eles acima, e todos os seus quartos traseiros estavam para dentro.
൨൫അത് പന്ത്രണ്ട് കാളകളുടെ പുറത്ത് വച്ചിരുന്നു; അവ വടക്കോട്ടും, പടിഞ്ഞാറോട്ടും, തെക്കോട്ടും, കിഴക്കോട്ടും മൂന്നെണ്ണം വീതം തിരിഞ്ഞുനിന്നിരുന്നു; കടൽ അവയുടെ പുറത്ത് വച്ചിരുന്നു; അവയുടെ പൃഷ്ടഭാഗങ്ങൾ അകത്തേക്ക് ആയിരുന്നു.
26 It era uma largura de mão grossa. Sua borda era trabalhada como a borda de um copo, como a flor de um lírio. Ela segurava dois mil banhos.
൨൬അതിന് ഒരു കൈപ്പത്തിയുടെ ഘനവും, വക്ക് പാനപാത്രത്തിന്റെ വക്കുപോലെ താമരപ്പൂവിന്റെ ആകൃതിയിലും ആയിരുന്നു. അതിൽ രണ്ടായിരം പാത്രം വെള്ളം കൊള്ളുമായിരുന്നു.
27 Ele fez as dez bases de bronze. O comprimento de uma base era de quatro cúbitos, quatro cúbitos sua largura, e três cúbitos sua altura.
൨൭അവൻ താമ്രംകൊണ്ട് പത്ത് പീഠം ഉണ്ടാക്കി; ഓരോ പീഠത്തിന് നാല് മുഴം നീളവും നാല് മുഴം വീതിയും മൂന്ന് മുഴം ഉയരവും ഉണ്ടായിരുന്നു.
28 O trabalho das bases era assim: tinham painéis; e havia painéis entre as bordas;
൨൮പീഠങ്ങൾ നിർമ്മിച്ചത് ഇപ്രകാരമായിരുന്നു: അവയുടെ ചട്ടക്കൂട് പലകപ്പാളികളാൽ ബന്ധിച്ചിരുന്നു.
29 e nos painéis que estavam entre as bordas havia leões, bois e querubins; e nas bordas havia um pedestal em cima; e embaixo dos leões e bois havia grinaldas de trabalho suspenso.
൨൯ചട്ടങ്ങളിൽ ഇട്ടിരുന്ന പലകമേൽ സിംഹങ്ങളും കാളകളും കെരൂബുകളും കൊത്തിയിരുന്നു; ചട്ടത്തിന് മുകളിലായി ഒരു പീഠം ഉണ്ടായിരുന്നു; ചട്ടങ്ങളിൽ സിംഹങ്ങൾക്കും കാളകൾക്കും താഴെ പുഷ്പചക്രങ്ങൾ നെയ്തുണ്ടാക്കി.
30 Cada base tinha quatro rodas de bronze e eixos de bronze; e seus quatro pés tinham suportes. Os suportes eram fundidos sob a bacia, com grinaldas ao lado de cada um.
൩൦ഓരോ പീഠത്തിനും താമ്രംകൊണ്ടുള്ള നന്നാല് ചക്രങ്ങളും താമ്രംകൊണ്ടുള്ള അച്ചുതണ്ടുകളും ഉണ്ടായിരുന്നു; തൊട്ടിയുടെ നാല് കോണിലും കാലുകൾ ഉണ്ടായിരുന്നു. കാൽ ഓരോന്നിനും പുറത്തുവശത്ത് പുഷ്പചക്രങ്ങൾ വാർത്തിരുന്നു.
31 Sua abertura dentro da capital e acima era de um côvado. Sua abertura era redonda como o trabalho de um pedestal, um côvado e meio; e também em sua abertura havia gravuras, e seus painéis eram quadrados, não redondos.
൩൧അതിന്റെ വായ് ചട്ടക്കൂട്ടിന് അകത്ത് മേലോട്ടും ഒരു മുഴം വ്യാസമുള്ളത് ആയിരുന്നു; അത് പീഠം പോലെ വൃത്താകൃതിയിലും പുറത്തെ വ്യാസം ഒന്നര മുഴവും ആയിരുന്നു; അതിന്റെ വായ്ക്കു ചുറ്റും കൊത്തുപണിയുണ്ടായിരുന്നു; അതിന്റെ ചട്ടപ്പലക വൃത്താകൃതിയായിരുന്നില്ല, സമചതുരാകൃതി ആയിരുന്നു.
32 As quatro rodas estavam debaixo dos painéis; e os eixos das rodas estavam na base. A altura de uma roda era de um côvado e meio côvado.
൩൨ചക്രങ്ങൾ നാലും പലകകളുടെ കീഴെയും ചക്രങ്ങളുടെ അച്ചുതണ്ടുകൾ പീഠത്തിലും ആയിരുന്നു. ഓരോ ചക്രത്തിന്റെ ഉയരം ഒന്നര മുഴം.
33 O trabalho das rodas era como o trabalho de uma roda de carruagem. Seus eixos, suas jantes, seus raios e seus cubos eram todos de metal fundido.
൩൩ചക്രങ്ങളുടെ പണി രഥചക്രത്തിന്റെ പണിപോലെ ആയിരുന്നു; അവയുടെ അച്ചുതണ്ടുകളും വക്കുകളും അഴികളും ചക്രകൂടങ്ങളും എല്ലാം താമ്രംകൊണ്ടുള്ള വാർപ്പു പണി ആയിരുന്നു.
34 There eram quatro suportes nos quatro cantos de cada base. Seus suportes eram da própria base.
൩൪ഓരോ പീഠത്തിന്റെ നാല് കോണിലും നാല് താങ്ങുകളുണ്ടായിരുന്നു; അവ പീഠത്തിൽനിന്ന് തന്നെ ഉള്ളവ ആയിരുന്നു.
35 Na parte superior da base havia uma faixa redonda com meia altura de côvado; e na parte superior da base seus suportes e seus painéis eram os mesmos.
൩൫ഓരോ പീഠത്തിന്റെയും മുകളിൽ അര മുഴം ഉയരമുള്ള ചുറ്റുവളയവും, മേലറ്റത്ത് അതിന്റെ വക്കുകളും പലകകളും ഒന്നായി വാർത്തതും ആയിരുന്നു.
36 Nas placas de seus suportes e em seus painéis, ele gravou querubins, leões e palmeiras, cada um em seu espaço, com grinaldas ao redor.
൩൬അതിന്റെ പലകകളിലും വക്കുകളിലും ഇടം ഉണ്ടായിരുന്നതുപോലെ, അവൻ കെരൂബ്, സിംഹം, ഈന്തപ്പന എന്നിവയുടെ രൂപം ചുറ്റും പുഷ്പചക്രപ്പണിയോടുകൂടെ കൊത്തിയുണ്ടാക്കി.
37 Ele fez as dez bases desta maneira: todas tinham uma fundição, uma medida e uma forma.
൩൭ഇങ്ങനെ അവൻ പീഠം പത്തും തീർത്തു; അവ ഒക്കെയും ഒരേ അച്ചിൽ വാർത്തതും, ആകൃതിയിലും വലിപ്പത്തിലും ഒരുപോലെയും ആയിരുന്നു.
38 Ele fez dez bacias de bronze. Uma bacia continha quarenta banheiras. Cada bacia media quatro côvados. Uma bacia estava em cada uma das dez bases.
൩൮അവൻ താമ്രംകൊണ്ട് പത്ത് തൊട്ടിയും ഉണ്ടാക്കി; ഓരോ തൊട്ടിയിൽ നാല്പത് പാത്രം വെള്ളം കൊള്ളുമായിരുന്നു; ഓരോ തൊട്ടിയും നന്നാല് മുഴം വ്യാസം ഉള്ളതായിരുന്നു. പത്ത് പീഠത്തിൽ ഓരോന്നിന്മേൽ ഓരോ തൊട്ടി വച്ചു.
39 Ele colocou as bases, cinco no lado direito da casa e cinco no lado esquerdo da casa. Ele colocou o mar no lado direito da casa para o leste e em direção ao sul.
൩൯അവൻ പീഠങ്ങൾ അഞ്ചെണ്ണം ആലയത്തിന്റെ വലത്തുഭാഗത്തും അഞ്ചെണ്ണം ഇടത്തുഭാഗത്തും സ്ഥാപിച്ചു; കടൽ അവൻ ആലയത്തിന്റെ വലത്ത് ഭാഗത്ത് തെക്കുകിഴക്കായി സ്ഥാപിച്ചു.
40 Hiram fez as panelas, as pás e as bacias. Assim, Hiram terminou de fazer todo o trabalho que trabalhou para o rei Salomão na casa de Yahweh:
൪൦പിന്നെ ഹൂരാം തൊട്ടികളും വലിയ ചട്ടുകങ്ങളും പാത്രങ്ങളും ഉണ്ടാക്കി; അങ്ങനെ ഹീരാം യഹോവയുടെ ആലയത്തിനുവേണ്ടി ശലോമോൻ രാജാവ് ഏല്പിച്ചിരുന്ന പണികളൊക്കെയും തീർത്തു.
41 os dois pilares; as duas tigelas das capitéis que estavam no topo dos pilares; as duas redes para cobrir as duas tigelas das capitéis que estavam no topo dos pilares;
൪൧രണ്ട് തൂണുകൾ, രണ്ട് സ്തംഭങ്ങളുടെയും മുകളിലുള്ള ഗോളാകാരമായ രണ്ട് മകുടങ്ങൾ, മകുടങ്ങളെ മൂടുവാൻ രണ്ട് വലപ്പണികൾ,
42 as quatrocentas romãs para as duas redes; duas fileiras de romãs para cada rede, para cobrir as duas tigelas das capitéis que estavam sobre os pilares;
൪൨സ്തംഭങ്ങളുടെ മുകളിലുള്ള ഗോളാകൃതിയിലുള്ള മകുടങ്ങളെ മൂടുന്ന ഓരോ വലപ്പണിയിലും ഈരണ്ടുനിര മാതളപ്പഴം വീതം രണ്ട് വലപ്പണിയിലുംകൂടെ നാനൂറ് മാതളപ്പഴം,
43 as dez bases; as dez bacias sobre as bases;
൪൩പത്ത് പീഠങ്ങൾ, പീഠങ്ങളിന്മേലുള്ള പത്ത് തൊട്ടി,
44 o único mar; os doze bois debaixo do mar;
൪൪ഒരു കടൽ, കടലിന്റെ കീഴെ പന്ത്രണ്ട് കാളകൾ,
45 as panelas; as pás; e as bacias. Todas estas embarcações, que o Hiram fez para o rei Salomão na casa de Yahweh, eram de bronze polido.
൪൫കലങ്ങൾ, വലിയ ചട്ടുകങ്ങൾ, പാത്രങ്ങൾ എന്നിവ ആയിരുന്നു. യഹോവയുടെ ആലയത്തിന് വേണ്ടി ശലോമോൻരാജാവിന്റെ ആവശ്യപ്രകാരം ഹീരാം ഉണ്ടാക്കിയ ഈ ഉപകരണങ്ങളൊക്കെയും മിനുക്കിയ താമ്രം കൊണ്ടായിരുന്നു.
46 O rei os lançou na planície do Jordão, no chão de barro entre Succoth e Zarethan.
൪൬യോർദ്ദാൻ സമഭൂമിയിൽ സുക്കോത്തിനും സാരെഥാനും മദ്ധ്യേ കളിമൺ അച്ചുകളിൽ രാജാവ് അവയെ വാർപ്പിച്ചു.
47 Salomão deixou todas as embarcações sem pesagem, pois eram muitas. O peso do bronze não pôde ser determinado.
൪൭ഉപകരണങ്ങൾ അനവധി ആയിരുന്നതുകൊണ്ട് ശലോമോൻ അവയൊന്നും തൂക്കിനോക്കിയില്ല; താമ്രത്തിന്റെ തൂക്കം തിട്ടപ്പെടുത്തിയിട്ടില്ലായിരുന്നു.
48 Solomon fez todas as embarcações que estavam na casa de Yahweh: o altar dourado e a mesa onde estava o pão de exposição, de ouro;
൪൮അങ്ങനെ ശലോമോൻ യഹോവയുടെ ആലയത്തിന് വേണ്ടിയുള്ള സകല ഉപകരണങ്ങളും ഉണ്ടാക്കി; പൊൻപീഠം, കാഴ്ചയപ്പം വയ്ക്കുന്ന പൊൻമേശ,
49 e os suportes das lâmpadas, cinco do lado direito e cinco do lado esquerdo, em frente ao santuário interior, de ouro puro; e as flores, as lâmpadas e as pinças, de ouro;
൪൯അന്തർമ്മന്ദിരത്തിന്റെ മുമ്പിൽ വലത്തുഭാഗത്ത് അഞ്ചും ഇടത്തുഭാഗത്ത് അഞ്ചുമായി പൊന്നുകൊണ്ടുള്ള വിളക്കുതണ്ടുകൾ, പൊന്നുകൊണ്ടുള്ള പുഷ്പങ്ങൾ,
50 os copos, os rapé, as bacias, as colheres e as panelas de fogo, de ouro puro; e as dobradiças, tanto para as portas da casa interior, o lugar santíssimo, como para as portas da casa, do templo, de ouro.
൫൦ദീപങ്ങൾ, ചവണകൾ, തങ്കംകൊണ്ടുള്ള പാനപാത്രങ്ങൾ, കത്രികകൾ, കലശങ്ങൾ, തവികൾ, തീച്ചട്ടികൾ, അതിപരിശുദ്ധസ്ഥലമായ അന്തർമ്മന്ദിരത്തിന്റെ വാതിലുകൾക്കും ആലയത്തിന്റെ വാതിലുകൾക്കും പൊന്നുകൊണ്ടുള്ള കെട്ടുകൾ എന്നിവ തന്നെ.
51 Thus todo o trabalho que o rei Salomão fez na casa de Yahweh foi concluído. Salomão trouxe as coisas que David seu pai havia dedicado - a prata, o ouro e os vasos - e as colocou nos tesouros da casa de Yahweh.
൫൧അങ്ങനെ ശലോമോൻ രാജാവ് യഹോവയുടെ ആലയംവക പണി എല്ലാം തീർത്തു. ശലോമോൻ തന്റെ അപ്പനായ ദാവീദ് നിവേദിച്ചിരുന്ന വെള്ളിയും പൊന്നും ഉപകരണങ്ങളും കൊണ്ടുവന്ന് യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ വച്ചു.