< Salmos 7 >
1 Cântico de Davi, que cantou ao SENHOR, depois das palavras de Cuxe, descendente de Benjamim: SENHOR, meu Deus, em ti confio; salva-me de todos os que me perseguem, e livra-me.
ബെന്യാമീന്യനായ കൂശിന്റെ വാക്കുകൾനിമിത്തം ദാവീദ് യഹോവയ്ക്കു പാടിയ വിഭ്രമഗീതം. എന്റെ ദൈവമായ യഹോവേ, അങ്ങയിൽ ഞാൻ അഭയംതേടുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരിൽനിന്നും എന്നെ രക്ഷിച്ച് മോചിപ്പിക്കണമേ,
2 Para que não rasguem minha alma como um leão, sendo despedaçada sem [haver] quem a livre.
അല്ലായ്കിൽ ഒരു സിംഹം കടിച്ചുകീറുന്നതുപോലെ അവരെന്നെ കീറിക്കളയുകയും ആർക്കും മോചിപ്പിക്കാൻ കഴിയാത്തവിധം എന്നെ കഷണംകഷണമായി ചീന്തിക്കളയുകയും ചെയ്യും.
3 SENHOR, meu Deus, se eu fiz isto: se há perversidade em minhas mãos;
എന്റെ ദൈവമായ യഹോവേ, ഞാൻ ഇതു ചെയ്തിട്ടുണ്ടെങ്കിൽ എന്റെ കൈയിൽ അതിക്രമമുണ്ടെങ്കിൽ—
4 Se eu paguei [com] mal ao que tinha paz comigo (mas fiz escapar ao que me oprimia sem causa);
എന്നോടു സഖ്യത്തിലിരുന്നവരോടു ഞാൻ തിന്മ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അകാരണമായി എന്റെ ശത്രുവിനെ കൊള്ളയിട്ടിട്ടുണ്ടെങ്കിൽ—
5 [Então] que o inimigo persiga a minha alma, e a alcance; e pise em terra a minha vida; e faça habitar minha honra no pó. (Selá)
എന്റെ ശത്രു എന്നെ പിൻതുടർന്നു കീഴ്പ്പെടുത്തട്ടെ; അവരെന്റെ ജീവൻ നിലത്തിട്ടു ചവിട്ടിമെതിക്കുകയും എന്റെ അഭിമാനത്തെ പൂഴിയിലമർത്തുകയും ചെയ്യട്ടെ. (സേലാ)
6 Levanta-te, SENHOR, em tua ira; exalta-te pelos furores de meus opressores; e desperta para comigo; tu mandaste o juízo.
യഹോവേ, കോപത്തോടെ എഴുന്നേൽക്കണമേ; എന്റെ എതിരാളികളുടെ കോപത്തിനെതിരായി ഉണരണമേ. എന്റെ ദൈവമേ, ഉണർന്നാലും, അവിടത്തെ വിധിനിർണയം നടപ്പാക്കിയാലും.
7 Então o ajuntamento de povos te rodeará; portanto volta a te elevar [a ti mesmo] sobre ele.
ജനതകൾ അങ്ങേക്കുചുറ്റും വന്നുചേരട്ടെ, ഉത്തുംഗസ്ഥാനത്ത് അങ്ങ് അവർക്കുമീതേ സിംഹാസനസ്ഥൻ ആയിരിക്കുമ്പോൾത്തന്നെ.
8 O SENHOR julgará aos povos; julga-me, SENHOR, conforme a minha justiça, e conforme a sinceridade [que há] em mim.
യഹോവ ജനതകളെ ന്യായംവിധിക്കട്ടെ. അത്യുന്നതനായ യഹോവേ, എന്റെ നീതിനിഷ്ഠയ്ക്കും സത്യസന്ധതയ്ക്കും അനുസൃതമായി എന്നെ കുറ്റവിമുക്തനാക്കണമേ.
9 Que tenha fim a maldade dos maus; mas firma ao justo, tu, ó justo Deus, que provas os corações e os sentimentos.
ദുഷ്ടരുടെ അതിക്രമങ്ങൾക്ക് അറുതിവരുത്തുകയും നീതിനിഷ്ഠരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമേ— നീതിമാനായ ദൈവമേ, അങ്ങ് ഹൃദയവും മനസ്സും പരിശോധിക്കുന്നല്ലോ.
10 Meu escudo [pertence] a Deus, que salva os corretos de coração.
അത്യുന്നതനായ ദൈവം എന്റെ പരിച ആകുന്നു, അവിടന്ന് ഹൃദയപരമാർഥികളെ രക്ഷിക്കുന്നു.
11 Deus é um justo juiz; e um Deus que se ira todos os dias.
ദൈവം നീതിയുള്ള ന്യായാധിപതി ആകുന്നു, അവിടന്ന് ദുഷ്ടരോട് അനുദിനം രോഷംകൊള്ളുന്നു.
12 Ele afia a espada para aquele que não se arrepende; ele [já] armou e preparou seu arco.
മനുഷ്യർ പശ്ചാത്തപിക്കുന്നില്ലെങ്കിൽ, ദൈവം തന്റെ വാളിനു മൂർച്ചകൂട്ടും; അവിടന്ന് തന്റെ വില്ലുകുലച്ച് ഒരുക്കിവെക്കും.
13 E para ele [já] preparou armas mortais; suas flechas utilizará contra os perseguidores.
അവിടന്ന് തന്റെ മാരകായുധങ്ങൾ അവർക്കെതിരേ ഒരുക്കുന്നു; അവിടന്ന് തന്റെ തീയമ്പുകൾ സജ്ജമാക്കുന്നു.
14 Eis que [o injusto] está com dores de perversidade; e está em trabalho de parto, e gerará mentiras.
ദുഷ്ടർ തിന്മ ഗർഭംധരിക്കുന്നു; അനർഥം ഉദരത്തിൽ വഹിച്ച് വ്യാജം പ്രസവിക്കുന്നു.
15 Ele cavou um poço e o fez fundo; mas caiu na cova [que ele próprio] fez.
അവർ ഒരു കുഴികുഴിച്ചുണ്ടാക്കുന്നു അവർ കുഴിച്ച കുഴിയിൽത്തന്നെ അവർ വീഴുന്നു.
16 Seu trabalho se voltará contra sua [própria] cabeça; e sua violência descerá sobre o topo de sua cabeça.
അവരുടെ ദ്രോഹം അവരെത്തന്നെ ചുറ്റിവരിയുന്നു; അവരുടെ അതിക്രമം അവരുടെ തലയിൽത്തന്നെ പതിക്കുന്നു.
17 Eu louvarei ao SENHOR conforme sua justiça; cantarei ao nome do SENHOR, o Altíssimo.
ഞാൻ യഹോവയ്ക്കു സ്തോത്രംചെയ്യും, കാരണം അവിടന്നു നീതിമാനാണ്; അത്യുന്നതനായ യഹോവയുടെ നാമത്തിനു ഞാൻ സ്തുതിപാടും.