< Provérbios 15 >
1 A resposta suave desvia o furor, mas a palavra pesada faz a ira aumentar.
൧മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.
2 A língua dos sábios faz bom uso da sabedoria, mas a boca dos tolos derrama loucura.
൨ജ്ഞാനിയുടെ നാവ് നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു; മൂഢന്മാരുടെ വായ് ഭോഷത്തം വർഷിക്കുന്നു.
3 Os olhos do SENHOR estão em todo lugar, observando os maus e os bons.
൩യഹോവയുടെ കണ്ണ് എല്ലായിടവും ഉണ്ട്; ദുഷ്ടന്മാരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.
4 Uma língua sã é árvore de vida; mas a perversidade nela é faz o espírito em pedaços.
൪നാവിന്റെ ശാന്തത ജീവവൃക്ഷം; അതിന്റെ വക്രതയോ മനോവ്യസനം.
5 O tolo despreza a correção de seu pai; mas aquele que presta atenção à repreensão age com prudência.
൫ഭോഷൻ അപ്പന്റെ പ്രബോധനം നിരസിക്കുന്നു; ശാസനയെ സ്വീകരിക്കുന്നവൻ വിവേകിയായിത്തീരും.
6 [Na] casa dos justo há um grande tesouro; mas na renda do perverso há perturbação.
൬നീതിമാന്റെ വീട്ടിൽ വളരെ നിക്ഷേപം ഉണ്ട്; ദുഷ്ടന്റെ ആദായത്തിലോ അനർത്ഥം.
7 Os lábios dos sábios derramam conhecimento; mas o coração dos tolos não [age] assim.
൭ജ്ഞാനികളുടെ അധരങ്ങൾ പരിജ്ഞാനം വിതറുന്നു; മൂഢന്മാരുടെ ഹൃദയം നേരുള്ളതല്ല.
8 O sacrifício dos perversos é abominável ao SENHOR, mas a oração dos justos é seu agrado.
൮ദുഷ്ടന്മാരുടെ യാഗം യഹോവയ്ക്ക് വെറുപ്പ്; നേരുള്ളവരുടെ പ്രാർത്ഥനയോ അവന് പ്രസാദം.
9 Abominável ao SENHOR é o caminho do perverso; porém ele ama ao que segue a justiça.
൯ദുഷ്ടന്മാരുടെ വഴി യഹോവയ്ക്ക് വെറുപ്പ്; എന്നാൽ നീതിയെ പിന്തുടരുന്നവനെ അവിടുന്ന് സ്നേഹിക്കുന്നു.
10 A correção é ruim para aquele que deixa o caminho; e quem odeia a repreensão morrerá.
൧൦സന്മാർഗ്ഗം ത്യജിക്കുന്നവന് കഠിനശിക്ഷ വരും; ശാസന വെറുക്കുന്നവൻ മരിക്കും.
11 O Xeol e a perdição estão perante o SENHOR; quanto mais os corações dos filhos dos homens! (Sheol )
൧൧പാതാളവും നരകവും യഹോവയുടെ ദൃഷ്ടിയിൽ തുറന്നിരിക്കുന്നുവെങ്കിൽ മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങൾ എത്ര അധികം! (Sheol )
12 O zombador não ama quem o repreende, nem se aproximará dos sábios.
൧൨പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല; ജ്ഞാനികളുടെ അടുക്കൽ ചെല്ലുന്നതുമില്ല.
13 O coração alegre anima o rosto, mas pela dor do coração o espírito se abate.
൧൩സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു; ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം നഷ്ടപ്പെടുന്നു.
14 O coração prudente buscará o conhecimento, mas a boca dos tolos se alimentará de loucura.
൧൪വിവേകമുള്ളവന്റെ ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു; മൂഢന്മാരുടെ വായ് ഭോഷത്തം ആചരിക്കുന്നു.
15 Todos os dias do oprimido são maus, mas o coração alegre é [como] um banquete contínuo.
൧൫പീഡിതന്റെ ജീവനാൾ എല്ലാം കഷ്ടകാലം; സന്തുഷ്ടഹൃദയനോ നിത്യം ഉത്സവം.
16 Melhor é o pouco tendo o temor ao SENHOR, do que um grande tesouro tendo em si inquietação.
൧൬ബഹു നിക്ഷേപവും അതിനോടുകൂടി കഷ്ടതയും ഉള്ളതിനെക്കാൾ യഹോവാഭക്തിയോടുകൂടി അല്പധനം ഉള്ളത് നന്ന്.
17 Melhor é a comida de hortaliças tendo amor, do que a de boi cevado tendo em si ódio.
൧൭വിദ്വേഷമുള്ളേടത്തെ തടിപ്പിച്ച കാളയെക്കാൾ സ്നേഹമുള്ളേടത്തെ സസ്യഭോജനം നല്ലത്.
18 O homem que fica irritado facilmente gera brigas; mas aquele que demora para se irar apaziguará o confronto.
൧൮ക്രോധമുള്ളവൻ കലഹം ഉണ്ടാക്കുന്നു; ദീർഘക്ഷമയുള്ളവൻ കലഹം ശമിപ്പിക്കുന്നു.
19 O caminho do preguiçoso é como uma cerca de espinhos; mas a vereda dos corretos é bem aplanada.
൧൯മടിയന്റെ വഴി മുള്ളുവേലിപോലെയാകുന്നു; നീതിമാന്മാരുടെ പാതയോ പെരുവഴി തന്നെ.
20 O filho sábio alegra ao pai, mas o homem tolo despreza a sua mãe.
൨൦ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; മൂഢനോ അമ്മയെ നിന്ദിക്കുന്നു.
21 A loucura é alegria para aquele que tem falta de prudência; mas o homem de bom entendimento andará corretamente.
൨൧ഭോഷത്തം ബുദ്ധിഹീനന് സന്തോഷം; വിവേകിയോ ചൊവ്വായി നടക്കുന്നു.
22 Os planos fracassam quando não há [bom] conselho; mas com abundância de conselheiros eles se confirmam.
൨൨ആലോചന ഇല്ലാതിരുന്നാൽ ഉദ്ദേശ്യങ്ങൾ സാധിക്കാതെ പോകുന്നു; ആലോചനക്കാരുടെ ബഹുത്വത്താൽ അവ സാധിക്കുന്നു.
23 O homem se alegra com a resposta de sua boca; e como é boa a palavra a seu devido tempo!
൨൩താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന് സന്തോഷം വരും; തക്കസമയത്ത് പറയുന്ന വാക്ക് എത്ര മനോഹരം!
24 Para o prudente, o caminho da vida [é] para cima, para que se afaste do Xeol, que é para baixo. (Sheol )
൨൪ബുദ്ധിമാന്റെ ജീവയാത്ര ഉയരത്തിലേക്കാകുന്നു; കീഴെയുള്ള പാതാളത്തെ അവൻ ഒഴിഞ്ഞുപോകും. (Sheol )
25 O SENHOR destruirá a casa dos arrogantes, mas confirmará os limites do terreno da viúva.
൨൫അഹങ്കാരിയുടെ വീട് യഹോവ പൊളിച്ചുകളയും; വിധവയുടെ അതിര് അവിടുന്ന് ഉറപ്പിക്കും.
26 Os pensamentos do mau são abomináveis ao SENHOR, mas ele se agrada das palavras dos puros.
൨൬ദുരുപായങ്ങൾ യഹോവയ്ക്ക് വെറുപ്പ്; ദയാവാക്കോ നിർമ്മലം.
27 Quem pratica a ganância perturba sua [própria] casa; mas quem odeia subornos viverá.
൨൭ദുരാഗ്രഹി തന്റെ ഭവനത്തെ വലയ്ക്കുന്നു; കോഴ വെറുക്കുന്നവൻ ജീവിച്ചിരിക്കും.
28 O coração do justo pensa bem naquilo que vai responder, mas a boca dos perversos derrama maldades em abundância.
൨൮നീതിമാൻ മനസ്സിൽ ആലോചിച്ച് ഉത്തരം പറയുന്നു; ദുഷ്ടന്മാരുടെ വായ് ദോഷങ്ങൾ വർഷിക്കുന്നു.
29 Longe está o SENHOR dos perversos, mas ele escuta a oração dos justos.
൨൯യഹോവ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു; നീതിമാന്മാരുടെ പ്രാർത്ഥനയോ അവൻ കേൾക്കുന്നു.
30 A luz dos olhos alegra o coração; a boa notícia fortalece os ossos.
൩൦പുഞ്ചിരിക്കുന്നു മുഖം ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; നല്ല വർത്തമാനം ശരീരത്തെ തണുപ്പിക്കുന്നു.
31 Os ouvidos que escutam a repreensão da vida habitarão entre os sábios.
൩൧ജീവദായകമായ ശാസന കേൾക്കുന്ന ചെവിയുള്ളവൻ ജ്ഞാനികളുടെ മദ്ധ്യേ വസിക്കും.
32 Quem rejeita correção menospreza sua [própria] alma; mas aquele que escuta a repreensão adquire entendimento.
൩൨പ്രബോധനം ത്യജിക്കുന്നവൻ തന്റെ പ്രാണനെ നിരസിക്കുന്നു; ശാസന കേട്ട് അനുസരിക്കുന്നവൻ വിവേകം സമ്പാദിക്കുന്നു.
33 O temor ao SENHOR corrige sabiamente; e antes da honra [vem] a humildade.
൩൩യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു; മാനത്തിന് വിനയം മുന്നോടിയാകുന്നു.