< Miquéias 3 >

1 E eu disse: Ouvi agora, vós líderes de Jacó, e governantes da casa de Israel; por acaso não é vossa responsabilidade saber o que é justo?
എന്നാൽ ഞാൻ പറഞ്ഞത്: “യാക്കോബിന്റെ തലവന്മാരും യിസ്രായേൽ ഗൃഹത്തിന്റെ അധിപന്മാരുമായുള്ളവരേ, കേൾക്കുവിൻ! ന്യായം അറിയുന്നത് നിങ്ങളുടെ കടമയല്ലയോ?
2 Vós odiais o bem e amais o mal; vós roubais a pele dos outros, e a carne de seus ossos;
നിങ്ങൾ നന്മയെ ദ്വേഷിച്ച് തിന്മയെ ഇച്ഛിക്കുന്നു; നിങ്ങൾ ത്വക്കു അവരുടെ ശരീരത്തുനിന്നും മാംസം അവരുടെ അസ്ഥികളിൽനിന്നും പറിച്ചുകളയുന്നു.
3 Vós sois os que comeis a carne de meu povo, e lhes tirais sua pele, e lhes quebrais seus ossos; e os despedaçais como para a panela, como carne dentro do caldeirão.
നിങ്ങൾ എന്റെ ജനത്തിന്റെ മാംസം തിന്ന് അവരുടെ ത്വക്ക് അവരിൽനിന്ന് ഉരിഞ്ഞെടുക്കുന്നു; നിങ്ങൾ അവരുടെ അസ്ഥികൾ ഒടിച്ച്, കലത്തിൽ ഇടുവാൻ എന്നപോലെയും കുട്ടകത്തിനകത്തെ മാംസംപോലെയും മുറിച്ചുകളയുന്നു.
4 Então clamareis ao SENHOR, mas ele não vos responderá; ao invés disso esconderá sua face diante de vós naquele tempo, pois praticastes maus atos.
അന്ന് അവർ യഹോവയോടു നിലവിളിക്കും; എന്നാൽ അവിടുന്ന് അവർക്ക് ഉത്തരം അരുളുകയില്ല; അവർ ചെയ്ത ദുഷ്പ്രവൃത്തികൾക്ക് തക്കവിധം അവിടുന്ന് ആ കാലത്ത് തന്റെ മുഖം അവർക്ക് മറയ്ക്കും”.
5 Assim diz o SENHOR contra os profetas que fazem o meu povo errar, que quando recebem comida proclamam paz, mas declaram guerra contra quem não lhes dá de comer;
എന്റെ ജനത്തെ തെറ്റിച്ചുകളയുകയും ഭക്ഷിക്കുവാൻ എന്തെങ്കിലും ഉണ്ടെങ്കിൽ ‘സമാധാനം’ പ്രസംഗിക്കുകയും അവർക്ക് ഭക്ഷണം ഒന്നും നൽകാത്തവന്റെ നേരെ വിശുദ്ധയുദ്ധം ഘോഷിക്കുകയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
6 Portanto se vos fará noite por causa da profecia, e trevas por causa da adivinhação; e o sol se porá sobre estes profetas, e o dia se escurecerá sobre eles.
“അതുകൊണ്ട് നിങ്ങൾക്ക് ദർശനമില്ലാത്ത രാത്രിയും ലക്ഷണം പറയുവാൻ കഴിയാത്ത ഇരുട്ടും ഉണ്ടാകും. പ്രവാചകന്മാർക്ക് സൂര്യൻ അസ്തമിക്കുകയും പകൽ ഇരുണ്ടുപോകുകയും ചെയ്യും.
7 E os videntes se envergonharão, e os adivinhos serão humilhados; todos cobrirão o lábio, porque não haverá resposta de Deus.
അപ്പോൾ ദർശകന്മാർ ലജ്ജിക്കും; ലക്ഷണം പറയുന്നവർ നാണിക്കും; ദൈവത്തിൽനിന്ന് മറുപടി ലഭിക്കായ്കകൊണ്ട് അവർ എല്ലാവരും വായ് പൊത്തും”.
8 Porém eu estou cheio do poder do Espírito do SENHOR, e de juízo, e de força, para anunciar a Jacó sua transgressão, e a Israel seu pecado.
എങ്കിലും യാക്കോബിനോട് അവന്റെ അതിക്രമവും യിസ്രായേലിനോട് അവന്റെ പാപവും പ്രസ്താവിക്കേണ്ടതിന് ഞാൻ യഹോവയുടെ ആത്മാവിനാൽ ശക്തിയും ന്യായവും വീര്യവും കൊണ്ട് നിറഞ്ഞിരിക്കുന്നു.
9 Ouvi agora isto, vós líderes da casa de Jacó, e governantes da casa de Israel, que abominais a justiça, e perverteis tudo o que é justo;
ന്യായം വെറുക്കുകയും നീതിയായുള്ളത് ഒക്കെയും വളച്ചുകളയുകയും ചെയ്യുന്ന യാക്കോബ് ഗൃഹത്തിന്റെ തലവന്മാരും യിസ്രായേൽ ഗൃഹത്തിന്റെ അധിപന്മാരുമായുള്ളവരേ, ഇത് കേൾക്കുവിൻ.
10 Vós edificais a Sião com sangue, e a Jerusalém com injustiça;
൧൦അവർ സീയോനെ രക്തപാതകംകൊണ്ടും യെരൂശലേമിനെ ദ്രോഹംകൊണ്ടും പണിയുന്നു.
11 Seus líderes julgam por suborno, seus sacerdotes ensinam por salário, e seus profetas adivinham por dinheiro; e se apoiam no SENHOR dizendo: Por acaso o SENHOR não está entre nós? Nenhum mal virá sobre nós.
൧൧അതിലെ തലവന്മാർ സമ്മാനം വാങ്ങി ന്യായം വിധിക്കുന്നു; അതിലെ പുരോഹിതന്മാർ കൂലി വാങ്ങി ഉപദേശിക്കുന്നു; അതിലെ പ്രവാചകന്മാർ പണം വാങ്ങി ലക്ഷണം പറയുന്നു; എന്നിട്ടും അവർ യഹോവയിൽ ആശ്രയിച്ച്: “യഹോവ നമ്മുടെ ഇടയിൽ ഇല്ലയോ? അനർത്ഥം നമുക്കു വരുകയില്ല” എന്ന് പറയുന്നു.
12 Portanto por causa de vós Sião será arada como campo, e Jerusalém se tornará um amontoado de pedras, e o monte do templo como os lugares altos de um bosque.
൧൨അതുകൊണ്ട് നിങ്ങളുടെ നിമിത്തം സീയോനെ വയൽപോലെ ഉഴും; യെരൂശലേം കല്ക്കുന്നുകളും ആലയത്തിന്റെ പർവ്വതം കാട്ടിലെ മേടുകൾപോലെയും ആകും.

< Miquéias 3 >