< Salmos 6 >
1 Senhor, não me repreendas na tua ira, nem me castigues no teu furor.
൧സംഗീതപ്രമാണിക്ക് തന്ത്രിനാദത്തോടെ അഷ്ടമരാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, അങ്ങയുടെ കോപത്തിൽ എന്നെ ശിക്ഷിക്കരുതേ; അങ്ങയുടെ ക്രോധത്തിൽ എന്നെ ദണ്ഡിപ്പിക്കരുതേ.
2 Tem misericórdia de mim, Senhor, porque sou fraco: sara-me, Senhor, porque os meus ossos estão perturbados.
൨യഹോവേ, ഞാൻ തളർന്നിരിക്കുന്നു; എന്നോട് കരുണയുണ്ടാകണമേ; യഹോവേ, എന്റെ അസ്ഥികൾ ഭ്രമിച്ചിരിക്കുന്നു; എന്നെ സൗഖ്യമാക്കണമേ.
3 Até a minha alma está perturbada; mas tu, Senhor, até quando?
൩എന്റെ പ്രാണനും അത്യന്തം ഭ്രമിച്ചിരിക്കുന്നു; അല്ലയോ, യഹോവേ, എത്രത്തോളം താമസിക്കും?
4 Volta-te, Senhor, livra a minha alma: salva-me por tua benignidade.
൪യഹോവേ, മടങ്ങിവന്ന് എന്റെ പ്രാണനെ വിടുവിക്കണമേ. അവിടുത്തെ കാരുണ്യം നിമിത്തം എന്നെ രക്ഷിക്കണമേ.
5 Porque na morte não há lembrança de ti; no sepulcro quem te louvará? (Sheol )
൫മരണശേഷം ആരും അങ്ങയെ ഓര്‍ക്കുന്നില്ലലോ; പാതാളത്തിൽ ആര് അവിടുത്തേക്ക് സ്തോത്രം ചെയ്യും? (Sheol )
6 Já estou cançado do meu gemido, toda a noite faço nadar a minha cama; molho o meu leito com as minhas lágrimas.
൬എന്റെ ഞരക്കംകൊണ്ട് ഞാൻ തളർന്നിരിക്കുന്നു; രാത്രിമുഴുവനും എന്റെ കിടക്കയിൽ മിഴിനീർ ഒഴുക്കി; കണ്ണുനീർകൊണ്ട് ഞാൻ എന്റെ കട്ടിൽ നനയ്ക്കുന്നു.
7 Já os meus olhos estão consumidos pela mágoa, e teem-se envelhecido por causa de todos os meus inimigos.
൭ദുഃഖംകൊണ്ട് എന്റെ കണ്ണ് കുഴിഞ്ഞിരിക്കുന്നു; എന്റെ സകലശത്രുക്കളും നിമിത്തം ക്ഷീണിച്ചുമിരിക്കുന്നു.
8 Apartai-vos de mim todos os que obrais a iniquidade; porque o Senhor já ouviu a voz do meu pranto.
൮നീതികേട് പ്രവർത്തിക്കുന്ന ഏവരുമേ എന്നെവിട്ടു പോകുവിൻ; യഹോവ എന്റെ കരച്ചിലിന്റെ ശബ്ദം കേട്ടിരിക്കുന്നു.
9 O Senhor já ouviu a minha súplica; o Senhor aceitará a minha oração.
൯യഹോവ എന്റെ അപേക്ഷ കേട്ടിരിക്കുന്നു; യഹോവ എന്റെ പ്രാർത്ഥന കൈക്കൊള്ളും.
10 Envergonhem-se e perturbem-se todos os meus inimigos; tornem atráz e envergonhem-se num momento.
൧൦എന്റെ ശത്രുക്കൾ എല്ലാവരും ലജ്ജിച്ചു ഭ്രമിച്ചുപോകും; അവർ പിന്തിരിഞ്ഞ് പെട്ടെന്ന് നാണിച്ചുപോകും.