< Salmos 54 >
1 Salva-me, ó Deus, pelo teu nome, e faze-me justiça pelo teu poder.
൧സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ ദാവീദിന്റെ ഒരു ധ്യാനം. സീഫ്യർ ചെന്ന് ശൌലിനോട്: “ദാവീദ് ഞങ്ങളുടെ അടുക്കൽ ഒളിച്ചിരിക്കുന്നു” എന്ന് പറഞ്ഞപ്പോൾ വായ്മൊഴി രൂപം നൽകിയത്. ദൈവമേ, തിരുനാമത്താൽ എന്നെ രക്ഷിക്കണമേ; അങ്ങയുടെ ശക്തിയാൽ എനിക്ക് ന്യായം പാലിച്ചുതരണമേ.
2 Ó Deus, ouve a minha oração, inclina os teus ouvidos às palavras da minha boca.
൨ദൈവമേ, എന്റെ പ്രാർത്ഥന കേൾക്കണമേ; എന്റെ വായിലെ വാക്കുകൾ ശ്രദ്ധിക്കണമേ.
3 Porque os estranhos se levantam contra mim, e tiranos procuram a minha vida: não tem posto Deus perante os seus olhos (Selah)
൩അഹങ്കാരികള് എന്നോട് എതിർത്തിരിക്കുന്നു; ഘോരന്മാർ എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നു; അവർ ദൈവത്തെ അവരുടെ മുമ്പിൽ നിർത്തിയിട്ടില്ല.
4 Eis que Deus é o meu ajudador, o Senhor está com aqueles que susteem a minha alma.
൪ഇതാ, ദൈവം എന്റെ സഹായകനാകുന്നു; കർത്താവ് എന്റെ പ്രാണനെ താങ്ങുന്നു.
5 Ele recompensará com o mal aqueles que me andam espiando: destroi-os na tua verdade.
൫കർത്താവ് എന്റെ ശത്രുക്കൾക്ക് തിന്മ പകരം ചെയ്യും; അവിടുത്തെ വിശ്വസ്തതയാൽ അവരെ സംഹരിച്ചുകളയണമേ.
6 Eu te oferecerei voluntariamente sacrifícios, louvarei o teu nome ó Senhor, porque é bom.
൬സ്വമേധാദാനത്തോടെ ഞാൻ അങ്ങേക്ക് ഹനനയാഗം കഴിക്കും; “യഹോവേ, തിരുനാമം നല്ലത്” എന്നു ചൊല്ലി ഞാൻ സ്തോത്രം ചെയ്യും.
7 Pois me tem livrado de toda a angústia; e os meus olhos viram o meu desejo sobre os meus inimigos.
൭കർത്താവ് എന്നെ സകലകഷ്ടത്തിൽനിന്നും വിടുവിച്ചിരിക്കുന്നു; എന്റെ കണ്ണ് എന്റെ ശത്രുക്കളെ കണ്ട് രസിക്കും.