< Salmos 121 >

1 Levantarei os meus olhos para os montes, de onde vem a minha salvação.
ആരോഹണഗീതം. ഞാൻ എന്റെ കണ്ണുകൾ പർവ്വതങ്ങളിലേക്ക് ഉയർത്തുന്നു; എനിക്ക് സഹായം എവിടെനിന്ന് വരും?
2 O meu socorro vem do Senhor, que fez o céu e a terra.
എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിൽനിന്നു വരുന്നു.
3 Não deixará vacilar o teu pé: aquele que te guarda não tosquenejará.
നിന്റെ കാൽ വഴുതിപ്പോകുവാൻ അവിടുന്ന് സമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല.
4 Eis que não tosquenejará nem dormirá o guarda de Israel.
യിസ്രായേലിന്റെ പരിപാലകൻ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.
5 O Senhor é quem te guarda: o Senhor é a tua sombra à tua direita.
യഹോവ നിന്റെ പരിപാലകൻ; യഹോവ നിന്റെ വലത്തുഭാഗത്ത് നിനക്ക് തണൽ.
6 O sol não te molestará de dia nem a lua de noite.
പകൽ സൂര്യനോ രാത്രി ചന്ദ്രനോ നിന്നെ ദോഷമായി ബാധിക്കുകയില്ല.
7 O Senhor te guardará de todo o mal: guardará a tua alma.
യഹോവ ഒരു ദോഷവും തട്ടാതെ നിന്നെ പരിപാലിക്കും. കർത്താവ് നിന്റെ പ്രാണനെ പരിപാലിക്കും.
8 O Senhor guardará a tua entrada e a tua saída, desde agora e para sempre.
യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും.

< Salmos 121 >