< 25 >

1 Então respondeu Bildad o suhita, e disse:
അതിനുശേഷം ശൂഹ്യനായ ബിൽദാദ് ഇപ്രകാരം ഉത്തരം പറഞ്ഞു:
2 Com ele estão domínio e temor; ele faz paz nas suas alturas.
“ആധിപത്യവും ആദരവും ദൈവത്തിനുള്ളത്; അവിടന്ന് ഉന്നതികളിൽ സമാധാനം സ്ഥാപിക്കുന്നു.
3 Porventura tem número as suas tropas? e sobre quem não surge a sua luz?
അവിടത്തെ സൈന്യത്തെ എണ്ണിത്തിട്ടപ്പെടുത്താമോ? അവിടത്തെ പ്രകാശം ആരുടെമേലാണ് ഉദിക്കാത്തത്?
4 Como pois seria justo o homem para com Deus? e como seria puro aquele que nasce da mulher?
അങ്ങനെയെങ്കിൽ ഒരു മനുഷ്യന് ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകാൻ കഴിയും? സ്ത്രീയിൽ പിറന്നവർ ശുദ്ധരാകുന്നതെങ്ങനെ?
5 Olha, até a lua não resplandece, e as estrelas não são puras aos seus olhos.
ചന്ദ്രൻ പ്രകാശമില്ലാതെയും നക്ഷത്രങ്ങൾ അവിടത്തെ ദൃഷ്ടിയിൽ ശുദ്ധിയുള്ളവയും അല്ലെങ്കിൽ,
6 E quanto menos o homem, que é um verme, e o filho do homem, que é um bicho.
കേവലം പുഴുവായിരിക്കുന്ന മനുഷ്യന്റെയും കൃമിയായ മനുഷ്യപുത്രന്റെയും സ്ഥിതി എത്രയോ താഴ്ന്നത്?”

< 25 >