< Isaías 20 >
1 No ano em que veio Tartan a Asdod, enviando-o Sargon, rei da Assyria, e guerreou contra Asdod, e a tomou;
൧അശ്ശൂർ രാജാവായ സർഗ്ഗോന്റെ കല്പനപ്രകാരം സേനാപതി അസ്തോദിലേക്കു ചെന്ന് അശ്ദോദിനോടു യുദ്ധം ചെയ്ത് അതിനെ പിടിച്ച വർഷം,
2 No mesmo tempo falou o Senhor pelo ministério de Isaias, filho d'Amós, dizendo: vai, solta o saco de teus lombos, e descalça os teus sapatos dos teus pés. E assim o fez, indo nu e descalço.
൨ആ കാലത്തുതന്നെ, യഹോവ ആമോസിന്റെ മകനായ യെശയ്യാവിനോട്: “നീ ചെന്നു നിന്റെ അരയിൽനിന്നു ചാക്കുവസ്ത്രം അഴിച്ചുവച്ചു കാലിൽനിന്ന് ചെരിപ്പും ഊരിക്കളയുക” എന്നു കല്പിച്ചു; അവൻ അങ്ങനെ ചെയ്തു നഗ്നനായും ചെരിപ്പിടാതെയും നടന്നു.
3 Então disse o Senhor: Assim como anda o meu servo Isaias, nu e descalço, por sinal e prodígio de três anos sobre o Egito e sobre a Ethiopia,
൩പിന്നെ യഹോവ അരുളിച്ചെയ്തത്; “എന്റെ ദാസനായ യെശയ്യാവ് ഈജിപ്റ്റിനും കൂശിനും അടയാളവും അത്ഭുതവും ആയി മൂന്നു വർഷം നഗ്നനായും ചെരിപ്പിടാതെയും നടന്നതുപോലെ,
4 Assim o rei da Assyria levará em cativeiro os presos do Egito, e os cativados da Ethiopia, assim moços como velhos, nus e descalços, e descobertas as nádegas para vergonha dos egípcios.
൪അശ്ശൂർ രാജാവ് ഈജിപ്റ്റിൽനിന്നുള്ള ബദ്ധന്മാരെയും കൂശിൽനിന്നുള്ള പ്രവാസികളെയും ആബാലവൃദ്ധം മിസ്രയീമിന്റെ ലജ്ജയ്ക്കായിട്ടു നഗ്നന്മാരും ചെരിപ്പിടാത്തവരും ആസനം മറയ്ക്കാത്തവരും ആയി പിടിച്ചു കൊണ്ടുപോകും.
5 E assombrar-se-ão, e envergonhar-se-ão, por causa dos ethiopes, para quem atentavam, como também dos egípcios, sua glória.
൫അങ്ങനെ അവർ അവരുടെ പ്രത്യാശയായിരുന്ന കൂശും അവരുടെ പുകഴ്ചയായിരുന്ന ഈജിപ്റ്റുംനിമിത്തം ഭ്രമിച്ചു ലജ്ജിക്കും.
6 Então dirão os moradores desta ilha naquele dia: olhai que tal foi aquele, para quem atentavamos, a quem nos acolhemos por socorro, para nos livrarmos da face do rei da Assyria! como pois escaparemos nós?
൬ഈ കടല്ക്കരയിലെ നിവാസികൾ അന്ന്: ‘അശ്ശൂർരാജാവിന്റെ കൈയിൽനിന്നു വിടുവിക്കപ്പെടുവാൻ സഹായത്തിനായി നാം ഓടിച്ചെന്നിരുന്ന നമ്മുടെ പ്രത്യാശ ഇങ്ങനെ ആയല്ലോ; ഇനി നാം എങ്ങനെ രക്ഷപ്പെടും’ എന്നു പറയും”.