< Salmos 78 >
1 Escutae a minha lei, povo meu: inclinae os vossos ouvidos ás palavras da minha bocca.
൧ആസാഫിന്റെ ഒരു ധ്യാനം. എന്റെ ജനമേ, എന്റെ ഉപദേശം ശ്രദ്ധിക്കുവിൻ; എന്റെ വായിലെ മൊഴികൾക്ക് നിങ്ങളുടെ ചെവി ചായിക്കുവിൻ.
2 Abrirei a minha bocca n'uma parabola; fallarei enigmas da antiguidade.
൨ഞാൻ ഉപമ പ്രസ്താവിക്കുവാൻ വായ് തുറക്കും; പുരാതനകടങ്കഥകളെ ഞാൻ പറയും.
3 As quaes temos ouvido e sabido, e nossos paes nol-as teem contado.
൩നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു; നമ്മുടെ പിതാക്കന്മാർ നമ്മളോട് പറഞ്ഞിരിക്കുന്നു.
4 Não as encobriremos aos seus filhos, mostrando á geração futura os louvores do Senhor, assim como a sua força e as maravilhas que fez.
൪നാം നമ്മുടെ മക്കളോട് അവയെ മറച്ചുവയ്ക്കാതെ വരുവാനുള്ള തലമുറയോട് യഹോവയുടെ സ്തുതിയും ബലവും കർത്താവ് ചെയ്ത അത്ഭുതപ്രവൃത്തികളും വിവരിച്ചുപറയും.
5 Porque elle estabeleceu um testemunho em Jacob, e poz uma lei em Israel, a qual deu aos nossos paes para que a fizessem conhecer a seus filhos.
൫ദൈവം യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു; യിസ്രായേലിൽ ഒരു ന്യായപ്രമാണം നിയമിച്ചു; അവയെ അവരുടെ മക്കളെ അറിയിക്കുവാൻ നമ്മുടെ പിതാക്കന്മാരോട് കല്പിച്ചു.
6 Para que a geração vindoura a soubesse, os filhos que nascessem, os quaes se levantassem e a contassem a seus filhos.
൬വരുവാനുള്ള തലമുറ, ജനിക്കുവാനിരിക്കുന്ന മക്കൾതന്നെ, അവയെ ഗ്രഹിക്കുകയും എഴുന്നേറ്റ് തങ്ങളുടെ മക്കളോട് അറിയിക്കുകയും ചെയ്യും.
7 Para que pozessem em Deus a sua esperança, e se não esquecessem das obras de Deus, mas guardassem os seus mandamentos.
൭അവർ അവരുടെ ആശ്രയം ദൈവത്തിൽ വയ്ക്കുകയും അവിടുത്തെ പ്രവൃത്തികളെ മറന്നുകളയാതെ അവിടുത്തെ കല്പനകൾ പ്രമാണിച്ചു നടക്കുകയും
8 E não fossem como seus paes, geração contumaz e rebelde, geração que não regeu o seu coração, e cujo espirito não foi fiel com Deus
൮അവരുടെ പിതാക്കന്മാരെപോലെ ശാഠ്യവും മത്സരവും ഉള്ള തലമുറയായി ഹൃദയത്തെ സ്ഥിരമാക്കാതെ, ദൈവത്തോട് അവിശ്വസ്തമനസ്സുള്ള ഒരു തലമുറയായി തീരാതിരിക്കുകയും ചെയ്യേണ്ടതിന് തന്നെ.
9 Os filhos de Ephraim, armados e trazendo arcos, viraram costas no dia da peleja.
൯ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യർ യുദ്ധദിവസത്തിൽ പിന്തിരിഞ്ഞുപോയി.
10 Não guardaram o concerto de Deus, e recusaram andar na sua lei.
൧൦അവർ ദൈവത്തിന്റെ നിയമം പ്രമാണിച്ചില്ല; കർത്താവിന്റെ ന്യായപ്രമാണം ഉപേക്ഷിച്ചു നടന്നു.
11 E esqueceram-se das suas obras e das maravilhas que lhes fizera ver.
൧൧അവർ ദൈവത്തിന്റെ പ്രവൃത്തികളും അവരെ കാണിച്ച അത്ഭുതങ്ങളും മറന്നുകളഞ്ഞു.
12 Maravilhas que elle fez á vista de seus paes na terra do Egypto, no campo de Zoan.
൧൨കർത്താവ് ഈജിപ്റ്റ് ദേശത്ത്, സോവാൻ വയലിൽവച്ച് അവരുടെ പൂര്‍വ്വ പിതാക്കന്മാരുടെ കൺമുമ്പിൽ, അത്ഭുതം പ്രവർത്തിച്ചു.
13 Dividiu o mar, e os fez passar por elle; fez com que as aguas parassem como n'um montão.
൧൩ദൈവം സമുദ്രത്തെ വിഭാഗിച്ച്, അതിൽകൂടി അവരെ കടത്തി; കർത്താവ് വെള്ളത്തെ ചിറപോലെ നില്‍ക്കുമാറാക്കി.
14 De dia os guiou por uma nuvem, e toda a noite por uma luz de fogo.
൧൪പകൽ സമയത്ത് അവിടുന്ന് മേഘംകൊണ്ടും രാത്രിമുഴുവനും അഗ്നിപ്രകാശംകൊണ്ടും അവരെ നടത്തി.
15 Fendeu as penhas no deserto; e deu-lhes de beber como de grandes abysmos.
൧൫ദൈവം മരുഭൂമിയിൽ പാറകളെ പിളർന്നു ആഴികളാൽ എന്നപോലെ അവർക്ക് ധാരാളം കുടിക്കുവാൻ കൊടുത്തു.
16 Fez sair fontes da rocha, e fez correr as aguas como rios.
൧൬പാറയിൽനിന്ന് അവിടുന്ന് അരുവികളെ പുറപ്പെടുവിച്ചു; വെള്ളം നദികളെപ്പോലെ ഒഴുകുമാറാക്കി.
17 E ainda proseguiram em peccar contra elle, provocando ao Altissimo na solidão.
൧൭എങ്കിലും അവർ കർത്താവിനോട് പാപംചെയ്തു; അത്യുന്നതനോട് മരുഭൂമിയിൽവച്ച് മത്സരിച്ചുകൊണ്ടിരുന്നു.
18 E tentaram a Deus nos seus corações, pedindo carne para o seu appetite.
൧൮അവർ കൊതിക്കുന്ന ഭക്ഷണം ചോദിച്ചു കൊണ്ട് അവർ ഹൃദയത്തിൽ ദൈവത്തെ പരീക്ഷിച്ചു.
19 E fallaram contra Deus, e disseram: Acaso pode Deus preparar-nos uma mesa no deserto?
൧൯അവർ ദൈവത്തിനു വിരോധമായി സംസാരിച്ചു: “മരുഭൂമിയിൽ മേശ ഒരുക്കുവാൻ ദൈവത്തിനു കഴിയുമോ?”
20 Eis que feriu a penha, e aguas correram d'ella; rebentaram ribeiros em abundancia: poderá tambem dar-nos pão, ou preparar carne para o seu povo?
൨൦ദൈവം പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു, തോടുകളും കവിഞ്ഞൊഴുകി, സത്യം; “എന്നാൽ അപ്പംകൂടി തരുവാൻ ദൈവത്തിന് കഴിയുമോ? തന്റെ ജനത്തിന് ദൈവം മാംസം വരുത്തി കൊടുക്കുമോ?” എന്ന് പറഞ്ഞു.
21 Pelo que o Senhor os ouviu, e se indignou: e accendeu um fogo contra Jacob, e furor tambem subiu contra Israel;
൨൧ആകയാൽ യഹോവ അത് കേട്ട് കോപിച്ചു; യാക്കോബിന്റെ നേരെ തീ ജ്വലിച്ചു; യിസ്രായേലിന്റെ നേരെ കോപവും പൊങ്ങി.
22 Porquanto não creram em Deus, nem confiaram na sua salvação:
൨൨അവർ ദൈവത്തിൽ വിശ്വസിക്കുകയും കർത്താവിന്റെ രക്ഷയിൽ ആശ്രയിക്കുകയും ചെയ്യായ്കയാൽ തന്നെ.
23 Ainda que mandara ás altas nuvens, e abriu as portas dos céus,
൨൩അവിടുന്ന് മീതെ മേഘങ്ങളോടു കല്പിച്ചു; ആകാശത്തിന്റെ വാതിലുകളെ തുറന്നു.
24 E chovera sobre elles o manná para comerem, e lhes dera do trigo do céu.
൨൪അവർക്ക് തിന്നുവാൻ മന്ന വർഷിപ്പിച്ചു; സ്വർഗ്ഗീയധാന്യം അവർക്ക് കൊടുത്തു.
25 O homem comeu o pão dos anjos; elle lhes mandou comida a fartar.
൨൫മനുഷ്യർ ദൂതന്മാരുടെ അപ്പം തിന്നു; കർത്താവ് അവർക്ക് തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു.
26 Fez ventar o vento do oriente nos céus, e o trouxe do sul com a sua força.
൨൬ദൈവം ആകാശത്തിൽ കിഴക്കൻകാറ്റ് അടിപ്പിച്ചു; തന്റെ ശക്തിയാൽ കിഴക്കൻ കാറ്റുവരുത്തി.
27 E choveu sobre elles carne como pó, e aves d'azas como a areia do mar.
൨൭ദൈവം അവർക്ക് പൊടിപോലെ മാംസത്തെയും കടൽപുറത്തെ മണൽപോലെ പക്ഷികളെയും വർഷിപ്പിച്ചു;
28 E as fez cair no meio do seu arraial, ao redor de suas habitações.
൨൮അവരുടെ പാളയത്തിന്റെ നടുവിലും പാർപ്പിടങ്ങളുടെ ചുറ്റിലും അവയെ പൊഴിച്ചു.
29 Então comeram e se fartaram bem; pois lhes cumpriu o seu desejo.
൨൯അങ്ങനെ അവർ തിന്ന് തൃപ്തരായി. അവർ ആഗ്രഹിച്ചത് അവിടുന്ന് അവർക്ക് കൊടുത്തു.
30 Não refreiaram o seu appetite. Ainda lhes estava a comida na bocca,
൩൦അവരുടെ കൊതിക്കു മതിവന്നില്ല; ഭക്ഷണം അവരുടെ വായിൽ ഇരിക്കുമ്പോൾ തന്നെ,
31 Quando a ira de Deus desceu sobre elles, e matou os mais gordos d'elles, e feriu os escolhidos d'Israel.
൩൧ദൈവത്തിന്റെ കോപം അവരുടെ മേൽ വന്നു; അവരുടെ അതിശക്തന്മാരിൽ ചിലരെ കൊന്നു യിസ്രായേലിലെ യൗവനക്കാരെ സംഹരിച്ചു.
32 Com tudo isto ainda peccaram, e não deram credito ás suas maravilhas.
൩൨ഇതെല്ലാമായിട്ടും അവർ പിന്നെയും പാപംചെയ്തു; ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല.
33 Pelo que consumiu os seus dias na vaidade e os seus annos na angustia.
൩൩അതുകൊണ്ട് ദൈവം അവരുടെ നാളുകളെ ശ്വാസം പോലെയും അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി.
34 Quando os matava, então o procuravam; e voltavam, e de madrugada buscavam a Deus.
൩൪ദൈവം അവരെ കൊല്ലുമ്പോൾ അവർ ദൈവത്തെ അന്വേഷിക്കും; അവർ തിരിഞ്ഞ് ജാഗ്രതയോടെ ദൈവത്തെ തിരയും.
35 E se lembravam de que Deus era a sua rocha, e o Deus Altissimo o seu Redemptor.
൩൫ദൈവം അവരുടെ പാറ എന്നും അത്യുന്നതനായ ദൈവം അവരുടെ വീണ്ടെടുപ്പുകാരൻ എന്നും അവർ ഓർക്കും.
36 Todavia lisongeavam-n'o com a bocca, e com a lingua lhe mentiam.
൩൬എങ്കിലും അവർ വായ്കൊണ്ട് ദൈവത്തോട് കപടം സംസാരിക്കും നാവുകൊണ്ട് ദൈവത്തോട് ഭോഷ്ക് പറയും.
37 Porque o seu coração não era recto para com elle, nem foram fieis no seu concerto.
൩൭അവരുടെ ഹൃദയം ദൈവത്തിൽ സ്ഥിരമായിരുന്നില്ല; കർത്താവിന്റെ നിയമത്തോട് അവർ വിശ്വസ്തത കാണിച്ചതുമില്ല.
38 Porém elle, que é misericordioso, perdoou a sua iniquidade: e não os destruiu, antes muitas vezes desviou d'elles o seu furor, e não despertou toda a sua ira
൩൮എങ്കിലും ദൈവം കരുണയുള്ളവനാകുകകൊണ്ട് അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു; തന്റെ ക്രോധം മുഴുവനും ജ്വലിപ്പിക്കാതെ തന്റെ കോപം പലപ്പോഴും അടക്കിക്കളഞ്ഞു.
39 Porque se lembrou de que eram de carne, vento que vae e não torna.
൩൯അവർ കേവലം ജഡം അത്രേ എന്നും മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റുപോലെ എന്നും കർത്താവ് ഓർത്തു.
40 Quantas vezes o provocaram no deserto, e o molestaram na solidão!
൪൦മരുഭൂമിയിൽ അവർ എത്ര തവണ ദൈവത്തോട് മത്സരിച്ചു! ശൂന്യദേശത്ത് എത്ര പ്രാവശ്യം ദൈവത്തെ ദുഃഖിപ്പിച്ചു!
41 Voltaram atraz, e tentaram a Deus; e limitaram o Sancto d'Israel.
൪൧അവർ വീണ്ടുംവീണ്ടും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്റെ പരിശുദ്ധനെ ദൈവത്തെ മുഷിപ്പിച്ചു.
42 Não se lembraram da sua mão, nem do dia em que os livrou do adversario:
൪൨ഈജിപ്റ്റിൽ അടയാളങ്ങളും സോവാൻവയലിൽ അത്ഭുതങ്ങളും ചെയ്ത അവിടുത്തെ കയ്യും
43 Como obrou os seus signaes no Egypto, e as suas maravilhas no campo de Zoan;
൪൩കർത്താവ് ശത്രുവിന്റെ കയ്യിൽനിന്ന് അവരെ വിടുവിച്ച ദിവസവും അവർ ഓർമ്മിച്ചില്ല.
44 E converteu os seus rios em sangue, e as suas correntes, para que não podessem beber.
൪൪ദൈവം അവരുടെ നദികളെയും തോടുകളെയും അവർക്ക് കുടിക്കുവാൻ കഴിയാത്തവിധം രക്തമാക്കിത്തീർത്തു.
45 Enviou entre elles enxames de moscas que os consumiram, e rãs que os destruiram.
൪൫ദൈവം അവരുടെ ഇടയിൽ ഈച്ചയെ അയച്ചു; അവ അവരെ അരിച്ചുകളഞ്ഞു: തവളയെയും അയച്ചു അവ അവർക്ക് നാശം ചെയ്തു.
46 Deu tambem ao pulgão a sua novidade, e o seu trabalho aos gafanhotos.
൪൬അവരുടെ വിള അവിടുന്ന് തുള്ളനും അവരുടെ പ്രയത്നം വെട്ടുക്കിളിക്കും കൊടുത്തു.
47 Destruiu as suas vinhas com saraiva, e os seus sycomoros com pedrisco.
൪൭ദൈവം അവരുടെ മുന്തിരിവള്ളികളെ കന്മഴകൊണ്ടും അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴം കൊണ്ടും നശിപ്പിച്ചു.
48 Tambem entregou o seu gado á saraiva, e os seus rebanhos ás brazas ardentes.
൪൮ദൈവം അവരുടെ കന്നുകാലികളെ കന്മഴക്കും അവരുടെ ആട്ടിൻകൂട്ടങ്ങളെ ഇടിത്തീയ്ക്കും ഏല്പിച്ചു.
49 Lançou sobre elles o ardor da sua ira, furor, indignação, e angustia, mandando maus anjos contra elles.
൪൯ദൈവം അവരുടെ ഇടയിൽ തന്റെ കോപാഗ്നിയും ക്രോധവും രോഷവും കഷ്ടവും അയച്ചു; അനർത്ഥദൂതന്മാരുടെ ഒരു ഗണത്തെ തന്നെ.
50 Preparou caminho á sua ira; não retirou as suas almas da morte, mas entregou á pestilencia as suas vidas.
൫൦ദൈവം തന്റെ കോപത്തിന് ഒരു പാത ഒരുക്കി, അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിക്കാതെ അവരുടെ ജീവനെ മഹാവ്യാധിക്ക് ഏല്പിച്ചുകളഞ്ഞു.
51 E feriu a todo o primogenito no Egypto, primicias da sua força nas tendas de Cão.
൫൧ദൈവം ഈജിപ്റ്റിലെ എല്ലാ കടിഞ്ഞൂലിനെയും ഹാമിന്റെ കൂടാരങ്ങളിലുള്ളവരുടെ വീര്യത്തിന്റെ ആദ്യഫലത്തെയും സംഹരിച്ചു.
52 Mas fez com que o seu povo saisse como ovelhas, e os guiou pelo deserto como um rebanho.
൫൨എന്നാൽ തന്റെ ജനത്തെ ദൈവം ആടുകളെപ്പോലെ പുറപ്പെടുവിച്ചു; മരുഭൂമിയിൽ ആട്ടിൻകൂട്ടത്തെപ്പോലെ അവരെ നടത്തി.
53 E os guiou com segurança, que não temeram; mas o mar cobriu os seus inimigos.
൫൩ദൈവം അവരെ നിർഭയമായി നടത്തുകയാൽ അവർക്ക് ഭയമുണ്ടായില്ല; അവരുടെ ശത്രുക്കളെ സമുദ്രം മൂടിക്കളഞ്ഞു.
54 E o trouxe até ao termo do seu sanctuario, até este monte que a sua dextra adquiriu.
൫൪ദൈവം അവരെ തന്റെ വിശുദ്ധദേശത്തിലേക്കും തന്റെ വലങ്കൈ സമ്പാദിച്ച ഈ പർവ്വതത്തിലേക്കും കൊണ്ടുവന്നു.
55 E expulsou as nações de diante d'elles, e as partiu em herança por linha, e fez habitar em suas tendas as tribus d'Israel.
൫൫അവരുടെ മുമ്പിൽനിന്നു ദൈവം ജനതകളെ നീക്കിക്കളഞ്ഞു; ചരടുകൊണ്ട് അളന്ന് അവർക്ക് അവകാശം പകുത്തുകൊടുത്തു; യിസ്രായേലിന്റെ ഗോത്രങ്ങളെ അവരവരുടെ കൂടാരങ്ങളിൽ താമസിപ്പിച്ചു.
56 Comtudo tentaram e provocaram o Deus altissimo, e não guardaram os seus testemunhos.
൫൬എങ്കിലും അവർ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ച് മത്സരിച്ചു; അവിടുത്തെ സാക്ഷ്യങ്ങൾ പ്രമാണിച്ചതുമില്ല.
57 Mas retiraram-se para traz, e portaram-se infielmente como seus paes: viraram-se como um arco enganoso.
൫൭അവർ അവരുടെ പൂര്‍വ്വ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞ് ദ്രോഹം ചെയ്തു; വഞ്ചനയുള്ള വില്ലുപോലെ അവർ മാറിക്കളഞ്ഞു.
58 Pois o provocaram á ira com os seus altos, e moveram o seu zelo com as suas imagens de esculptura.
൫൮അവർ അവരുടെ പൂജാഗിരികളെക്കൊണ്ട് ദൈവത്തെ കോപിപ്പിച്ചു; വിഗ്രഹങ്ങളെക്കൊണ്ട് കർത്താവിന് തീക്ഷ്ണത ജനിപ്പിച്ചു.
59 Deus ouviu isto e se indignou; e aborreceu a Israel em grande maneira.
൫൯ദൈവം അത് കേട്ട് ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു.
60 Pelo que desamparou o tabernaculo em Silo, a tenda que estabeleceu entre os homens.
൬൦അതുകൊണ്ട് ദൈവം ശീലോവിലെ തിരുനിവാസവും താൻ മനുഷ്യരുടെ ഇടയിൽ അടിച്ചിരുന്ന നിവാസവും ഉപേക്ഷിച്ചു.
61 E deu a sua força ao captiveiro; e a sua gloria á mão do inimigo.
൬൧തന്റെ ബലത്തെ പ്രവാസത്തിലും തന്റെ നിയമ പെട്ടകത്തെ ശത്രുവിന്റെ കയ്യിലും ഏല്പിച്ചുകൊടുക്കുകയും മാനഹീനനാക്കുകയും ചെയ്തു.
62 E entregou o seu povo á espada; e se enfureceu contra a sua herança.
൬൨ദൈവം തന്റെ അവകാശത്തോട് കോപിച്ചു; തന്റെ ജനത്തെ വാളിന് വിട്ടുകൊടുത്തു.
63 O fogo consumiu os seus mancebos, e as suas donzellas não foram dadas em casamento.
൬൩അവരുടെ യൗവനക്കാർ തീയ്ക്ക് ഇരയായിത്തീർന്നു; അവരുടെ കന്യകമാർക്ക് വിവാഹഗീതം ഉണ്ടായതുമില്ല.
64 Os seus sacerdotes cairam á espada, e as suas viuvas não fizeram lamentação.
൬൪അവരുടെ പുരോഹിതന്മാർ വാൾകൊണ്ടു വീണു; അവരുടെ വിധവമാർ വിലാപം കഴിച്ചതുമില്ല.
65 Então o Senhor despertou, como quem acaba de dormir, como um valente que se alegra com o vinho.
൬൫അപ്പോൾ കർത്താവ് ഉറക്കത്തിൽനിന്ന് ഉണർന്നുവരുന്നവനെപ്പോലെയും വീഞ്ഞു കുടിച്ച് അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണർന്നു.
66 E feriu os seus adversarios por detraz, e pôl-os em perpetuo desprezo.
൬൬ദൈവം തന്റെ ശത്രുക്കളെ പിന്നിലേക്ക് ഓടിച്ചുകളഞ്ഞു; അവർക്ക് നിത്യനിന്ദ വരുത്തുകയും ചെയ്തു.
67 Além d'isto, recusou o tabernaculo de José, e não elegeu a tribu d'Ephraim.
൬൭എന്നാൽ കർത്താവ് യോസേഫിന്റെ കൂടാരത്തെ ത്യജിച്ച്; എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല.
68 Antes elegeu a tribu de Judah; o monte de Sião, que elle amava.
൬൮ദൈവം യെഹൂദാഗോത്രത്തെയും താൻ പ്രിയപ്പെട്ട സീയോൻ പർവ്വതത്തെയും തിരഞ്ഞെടുത്തു.
69 E edificou o seu sanctuario como altos palacios, como a terra que fundou para sempre.
൬൯താൻ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും സ്വർഗ്ഗോന്നതികളെപ്പോലെയും ദൈവം തന്റെ വിശുദ്ധമന്ദിരത്തെ പണിതു.
70 Tambem elegeu a David seu servo, e o tirou dos apriscos das ovelhas:
൭൦കർത്താവ് തന്റെ ദാസനായ ദാവീദിനെ തെരഞ്ഞെടുത്തു; ആട്ടിൻതൊഴുത്തുകളുടെ ഇടയിൽനിന്ന് അവനെ വരുത്തി.
71 E o tirou do cuidado das que se achavam prenhes; para apascentar a Jacob, seu povo, e a Israel, sua herança.
൭൧തന്റെ ജനമായ യാക്കോബിനെയും തന്റെ അവകാശമായ യിസ്രായേലിനെയും മേയിക്കേണ്ടതിന് യഹോവ അവനെ തള്ളയാടുകളെ നോക്കുന്ന വേലയിൽനിന്നു കൊണ്ടുവന്നു.
72 Assim os apascentou, segundo a integridade do seu coração, e os guiou pela industria de suas mãos.
൭൨അങ്ങനെ അവൻ പരമാർത്ഥ ഹൃദയത്തോടെ അവരെ മേയിച്ചു; കൈകളുടെ സാമർത്ഥ്യത്തോടെ അവരെ നടത്തി.