< Salmos 114 >
1 Quando Israel saiu do Egypto, e a casa de Jacob de um povo barbaro,
൧യിസ്രായേൽ ഈജിപ്റ്റിൽനിന്നും യാക്കോബിൻ ഗൃഹം ഇതരഭാഷയുള്ള ജനതയുടെ ഇടയിൽനിന്നും പുറപ്പെട്ടപ്പോൾ
2 Judah ficou seu sanctuario, e Israel seu dominio.
൨യെഹൂദാ കർത്താവിന്റെ വിശുദ്ധമന്ദിരവും യിസ്രായേൽ കർത്താവിന്റെ ആധിപത്യദേശവുമായിത്തീർന്നു.
3 O mar o viu, e fugiu: o Jordão voltou para traz.
൩സമുദ്രം അത് കണ്ട് ഓടിപ്പോയി; യോർദ്ദാൻ പിൻവാങ്ങി.
4 Os montes saltaram como carneiros, e os outeiros como cordeiros.
൪പർവ്വതങ്ങൾ മുട്ടാടുകളെപ്പോലെയും കുന്നുകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളി.
5 Que tiveste tu, ó mar, que fugiste, e tu, ó Jordão, que voltaste para traz?
൫സമുദ്രമേ, നീ ഓടുന്നതെന്ത്? യോർദ്ദാനേ, നീ പിൻവാങ്ങുന്നതെന്ത്?
6 Montes, que saltastes como carneiros, e outeiros, como cordeiros?
൬പർവ്വതങ്ങളേ; നിങ്ങൾ മുട്ടാടുകളെപ്പോലെയും കുന്നുകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നത് എന്ത്?
7 Treme, terra, na presença do Senhor, na presença do Deus de Jacob.
൭ഭൂമിയേ, നീ കർത്താവിന്റെ സന്നിധിയിൽ, യാക്കോബിന്റെ ദൈവത്തിന്റെ സന്നിധിയിൽ വിറയ്ക്കുക.
8 O qual converteu o rochedo em lago de aguas, e o seixo em fonte de agua.
൮അവൻ പാറയെ ജലതടാകവും തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.