< Números 28 >

1 Fallou mais o Senhor a Moysés, dizendo:
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
2 Dá ordem aos filhos de Israel, e dize-lhes: Da minha offerta, do meu manjar para as minhas offertas queimadas, do meu cheiro suave, tereis cuidado, para m'as offerecer ao seu tempo determinado.
എനിക്കു സൗരഭ്യവാസനയായ ദഹനയാഗങ്ങൾക്കുള്ള എന്റെ ഭോജനമായ വഴിപാടു തക്കസമയത്തു എനിക്കു അർപ്പിക്കേണ്ടതിന്നു ജാഗ്രതയായിരിപ്പാൻ യിസ്രായേൽമക്കളോടു കല്പിക്കേണം.
3 E dir-lhes-has: Esta é a offerta queimada que offerecereis ao Senhor: dois cordeiros d'um anno, sem mancha, cada dia, em continuo holocausto:
നീ അവരോടു പറയേണ്ടതു: നിങ്ങൾ യഹോവെക്കു അർപ്പിക്കേണ്ടുന്ന ദഹനയാഗം എന്തെന്നാൽ: നാൾതോറും നിരന്തരഹോമയാഗത്തിന്നായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത രണ്ടു കുഞ്ഞാടു.
4 Um cordeiro sacrificarás pela manhã, e o outro cordeiro sacrificarás de tarde:
ഒരു കുഞ്ഞാടിനെ രാവിലേയും മറ്റെ കുഞ്ഞാടിനെ വൈകുന്നേരത്തും യാഗം കഴിക്കേണം.
5 E a decima parte d'um epha de flor de farinha em offerta de manjares, misturada com a quarta parte d'um hin de azeite moido.
ഇടിച്ചെടുത്ത എണ്ണ കാൽ ഹീൻ ചേർത്ത ഒരിടങ്ങഴി മാവു ഭോജനയാഗമായും അർപ്പിക്കേണം.
6 Este é o holocausto continuo, instituido no monte Sinai, em cheiro suave, offerta queimada ao Senhor.
ഇതു യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗമായി സീനായിപർവ്വതത്തിൽവെച്ചു നിയമിക്കപ്പെട്ട നിരന്തരഹോമയാഗം.
7 E a sua libação será a quarta parte d'um hin para um cordeiro: no sanctuario offerecerás a libação de bebida forte ao Senhor.
അതിന്റെ പാനീയയാഗം കുഞ്ഞാടൊന്നിന്നു കാൽ ഹീൻ മദ്യം ആയിരിക്കേണം; അതു യഹോവെക്കു പാനീയയാഗമായി വിശുദ്ധമന്ദിരത്തിൽ ഒഴിക്കേണം.
8 E o outro cordeiro sacrificarás de tarde, como a offerta de manjares da manhã, e como a sua libação o apparelharás em offerta queimada de cheiro suave ao Senhor.
മറ്റെ കുഞ്ഞാടിനെ വൈകുന്നേരത്തു യാഗം കഴിക്കേണം; അതിനെ രാവിലത്തെ ഭോജനയാഗവും അതിന്റെ പാനീയയാഗവുംപോലെ യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗമായി അർപ്പിക്കേണം.
9 Porém no dia de sabbado dois cordeiros d'um anno, sem mancha, e duas decimas de flor de farinha, misturada com azeite, em offerta de manjares, com a sua libação.
ശബ്ബത്ത്നാളിലോ ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത രണ്ടു കുഞ്ഞാടിനെയും ഭോജനയാഗത്തിന്നായി എണ്ണചേർത്ത രണ്ടിടങ്ങഴി മാവും അതിന്റെ പാനീയയാഗവും അർപ്പിക്കേണം.
10 Holocausto é do sabbado em cada sabbado, além do holocausto continuo, e a sua libação.
നിരന്തരഹോമയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും പുറമെ ഇതു ശബ്ബത്തുതോറുമുള്ള ഹോമയാഗം.
11 E nos principios dos vossos mezes offerecereis, em holocausto ao Senhor, dois bezerros e um carneiro, sete cordeiros d'um anno, sem mancha;
നിങ്ങളുടെ മാസാരംഭങ്ങളിൽ നിങ്ങൾ യഹോവെക്കു ഹോമയാഗത്തിന്നായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും
12 E tres decimas de flor de farinha misturada com azeite, em offerta de manjares, para um bezerro; e duas decimas de flor de farinha misturada com azeite, em offerta de manjares, para um carneiro.
കാള ഒന്നിന്നു ഭോജനയാഗമായി എണ്ണചേർത്ത മൂന്നിടങ്ങഴി മാവും ആട്ടുകൊറ്റന്നു ഭോജനയാഗമായി എണ്ണചേർത്ത രണ്ടിടങ്ങഴി മാവും
13 E uma decima de flor de farinha misturada com azeite, em offerta de manjares, para um cordeiro: holocausto é de cheiro suave, offerta queimada ao Senhor.
കുഞ്ഞാടൊന്നിന്നു ഭോജനയാഗമായി എണ്ണചേർത്ത ഒരിടങ്ങഴി മാവും അർപ്പിക്കേണം. അതു ഹോമയാഗം; യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗം തന്നേ.
14 E as suas libações serão a metade d'um hin de vinho para um bezerro, e a terça parte d'um hin para um carneiro, e a quarta parte d'um hin para um cordeiro: este é o holocausto da lua nova de cada mez, segundo os mezes do anno
അവയുടെ പാനീയയാഗം കാളയൊന്നിന്നു അര ഹീൻ വീഞ്ഞും ആട്ടുകൊറ്റന്നു ഹീനിന്റെ മൂന്നിൽ ഒന്നും കുഞ്ഞാടൊന്നിന്നു കാൽ ഹീനും ആയിരിക്കേണം; ഇതു മാസാന്തരം അമാവാസിതോറുമുള്ള ഹോമയാഗം.
15 Tambem um bode para expiação do peccado ao Senhor, além do holocausto continuo, com a sua libação se offerecerá.
നിരന്തരഹോമയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും പുറമെ പാപയാഗമായി യഹോവെക്കു ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കേണം.
16 Porém no mez primeiro, aos quatorze dias do mez, é a paschoa do Senhor.
ഒന്നാം മാസം പതിന്നാലാം തിയ്യതി യഹോവയുടെ പെസഹ ആകുന്നു.
17 E aos quinze dias do mesmo mez haverá festa: sete dias se comerão pães asmos.
ആ മാസം പതിനഞ്ചാം തിയ്യതി പെരുനാൾ ആയിരിക്കേണം. ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം.
18 No primeiro dia haverá sancta convocação: nenhuma obra servil fareis:
ഒന്നാം ദിവസം വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുതു.
19 Mas offerecereis offerta queimada em holocausto ao Senhor, dois bezerros e um carneiro, e sete cordeiros d'um anno: servos-hão elles sem mancha.
എന്നാൽ നിങ്ങൾ യഹോവെക്കു ഹോമയാഗത്തിന്നായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാടിനെയും ദഹനയാഗമായി അർപ്പിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.
20 E a sua offerta de manjares será de flor de farinha misturada com azeite: offerecereis tres decimas para um bezerro, e duas decimas para um carneiro.
അവയുടെ ഭോജനയാഗം എണ്ണ ചേർത്ത മാവു ആയിരിക്കേണം; കാള ഒന്നിന്നു മൂന്നിടങ്ങഴിയും ആട്ടുകൊറ്റന്നു രണ്ടിടങ്ങഴിയും
21 Para cada cordeiro offerecereis uma decima, para cada um dos sete cordeiros;
ഏഴു കുഞ്ഞാട്ടിൽ ഓരോന്നിന്നു ഓരോ ഇടങ്ങഴിയും അർപ്പിക്കേണം.
22 E um bode para expiação do peccado, para fazer expiação por vós
നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ പാപയാഗത്തിന്നായി ഒരു കോലാട്ടിനെയും അർപ്പിക്കേണം.
23 Estas coisas offerecereis, além do holocausto da manhã, que é o holocausto continuo.
നിരന്തരഹോമയാഗമായ രാവിലത്തെ ഹോമയാഗത്തിന്നു പുറമെ ഇവ അർപ്പിക്കേണം.
24 Segundo este modo, cada dia offerecereis por sete dias o manjar da offerta queimada em cheiro suave ao Senhor: além do holocausto continuo se offerecerá com a sua libação.
ഇങ്ങനെ ഏഴു നാളും യഹോവെക്കു സൗരഭ്യവാസനയായി ദഹനയാഗത്തിന്റെ ഭോജനം ദിവസംപ്രതി അർപ്പിക്കേണം. നിരന്തരഹോമയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും പുറമെ ഇതു അർപ്പിക്കേണം.
25 E no setimo dia tereis sancta convocação: nenhuma obra servil fareis.
ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുതു.
26 Similhantemente, tereis sancta convocação no dia das primicias, quando offerecerdes offerta nova de manjares ao Senhor, segundo as vossas semanas; nenhuma obra servil fareis.
വാരോത്സവമായ ആദ്യഫലദിവസത്തിൽ പുതിയധാന്യംകൊണ്ടു ഒരു ഭോജനയാഗം കൊണ്ടുവരുമ്പോഴും വിശുദ്ധസഭായോഗം കൂടേണം. അന്നു സാമാന്യവേലയൊന്നും ചെയ്യരുതു.
27 Então offerecereis ao Senhor por holocausto, em cheiro suave, dois bezerros, um carneiro e sete cordeiros d'um anno:
എന്നാൽ നിങ്ങൾ യഹോവെക്കു സൗരഭ്യവാസനയായ ഹോമയാഗത്തിന്നായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാടിനെയും അർപ്പിക്കേണം.
28 E a sua offerta de manjares de flor de farinha misturada com azeite: tres decimas para um bezerro, duas decimas para um carneiro;
അവയുടെ ഭോജനയാഗമായി എണ്ണചേർത്ത മാവു, കാള ഒന്നിന്നു ഇടങ്ങഴി മൂന്നും ആട്ടുകൊറ്റന്നു ഇടങ്ങഴി രണ്ടും
29 Para cada cordeiro uma decima, para cada um dos sete cordeiros;
ഏഴു കുഞ്ഞാട്ടിൽ ഓരോന്നിന്നു ഇടങ്ങഴി ഓരോന്നും
30 Um bode para fazer expiação por vós.
നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഒരു കോലാട്ടുകൊറ്റനും വേണം.
31 Além do holocausto continuo, e a sua offerta de manjares, os offerecereis (ser-vos-hão elles sem mancha) com as suas libações.
നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും അവയുടെ പാനീയയാഗത്തിന്നും പുറമെ നിങ്ങൾ ഇവ അർപ്പിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.

< Números 28 >