< Jó 27 >
1 E proseguiu Job em proferir o seu dito, e disse:
൧ഇയ്യോബ് തുടർന്ന് പറഞ്ഞത്:
2 Vive Deus, que desviou a minha causa, e o Todo-poderoso, que amargurou a minha alma.
൨“എന്റെ ന്യായം നീക്കിക്കളഞ്ഞ ദൈവത്താണ, എനിക്ക് മനോവ്യസനം വരുത്തിയ സർവ്വശക്തനാണ -
3 Que, emquanto em mim houver alento, e o sopro de Deus nos meus narizes,
൩എന്റെ പ്രാണൻ മുഴുവനും എന്നിലും ദൈവത്തിന്റെ ശ്വാസം എന്റെ മൂക്കിലും ഉണ്ടല്ലോ -
4 Não fallarão os meus labios iniquidade, nem a minha lingua pronunciará engano.
൪എന്റെ അധരം നീതികേട് സംസാരിക്കുകയില്ല; എന്റെ നാവ് വ്യാജം ഉച്ചരിക്കുകയുമില്ല.
5 Longe de mim que eu vos justifique: até que eu expire, nunca apartarei de mim a minha sinceridade.
൫നിങ്ങളുടെ വാദം ഞാൻ ഒരുനാളും സമ്മതിക്കുകയില്ല; മരിക്കുവോളം എന്റെ നിഷ്കളങ്കത്വം ഉപേക്ഷിക്കുകയുമില്ല.
6 A minha justiça me apegarei e não a largarei: não me remorderá o meu coração em toda a minha vida.
൬എന്റെ നീതി ഞാൻ വിടാതെ മുറുകെ പിടിക്കുന്നു; എന്റെ ഹൃദയം എന്റെ ആയുസ്സിന്റെ ഒരു ദിവസത്തെക്കുറിച്ചും ആക്ഷേപിക്കുന്നില്ല.
7 Seja como o impio o meu inimigo, e o que se levantar contra mim como o perverso.
൭എന്റെ ശത്രു ദുഷ്ടനെപ്പോലെയും എന്റെ എതിരാളി നീതികെട്ടവനെപ്പോലെയും ആകട്ടെ.
8 Porque qual será a esperança do hypocrita, havendo sido avaro, quando Deus lhe arrancar a sua alma?
൮ദൈവമില്ലാത്ത മനുഷ്യന്‍ സമ്പാദിക്കുകയും നീതിയല്ലാത്തത് സൂക്ഷിക്കുകയും ചെയ്യുന്നു അവന് എന്ത് പ്രത്യാശ ശേഷിപ്പുള്ളു?
9 Porventura Deus ouvirá o seu clamor, sobrevindo-lhe a tribulação?
൯അവന് കഷ്ടത വരുമ്പോൾ ദൈവം അവന്റെ നിലവിളി കേൾക്കുമോ?
10 Ou deleitar-se-ha no Todo-poderoso? ou invocará a Deus em todo o tempo?
൧൦അവൻ സർവ്വശക്തനിൽ ആനന്ദിക്കുമോ? എല്ലാക്കാലത്തും ദൈവത്തെ വിളിച്ചപേക്ഷിക്കുമോ?
11 Ensinar-vos-hei ácerca da mão de Deus, e não vos encobrirei o que está com o Todo-poderoso.
൧൧ദൈവത്തിന്റെ ശക്തിയെക്കുറിച്ച് ഞാൻ നിങ്ങളെ ഉപദേശിക്കും; സർവ്വശക്തന്റെ ഉദ്ദേശം ഞാൻ മറച്ചുവയ്ക്കുകയില്ല.
12 Eis que todos vós já o vistes: porque pois vos desvaneceis na vossa vaidade?
൧൨നിങ്ങൾ എല്ലാവരും അത് കണ്ടിരിക്കുന്നു; നിങ്ങൾ വ്യർത്ഥബുദ്ധികളായിരിക്കുന്നതെന്ത്?
13 Esta pois é a porção do homem impio para com Deus, e a herança, que os tyrannos receberão do Todo-poderoso.
൧൩ഇത് ദുർജ്ജനത്തിന് ദൈവത്തിന്റെ പക്കലുള്ള ഓഹരിയും നിഷ്ഠൂരന്മാർ സർവ്വശക്തനിൽനിന്ന് പ്രാപിക്കുന്ന അവകാശവും തന്നെ.
14 Se os seus filhos se multiplicarem, será para a espada, e os seus renovos se não fartarão de pão.
൧൪അവന്റെ മക്കൾ പെരുകിയാൽ അത് വാളിനായിട്ടത്രേ; അവന്റെ സന്തതി അപ്പം തിന്ന് തൃപ്തരാകുകയില്ല.
15 Os que ficarem d'elle na morte serão enterrados, e as suas viuvas não chorarão.
൧൫അവശേഷിച്ചവർ മഹാമാരിയ്ക്ക് ഇര ആകും; അവരുടെ വിധവമാർ വിലപിക്കുകയുമില്ല.
16 Se amontoar prata como pó, e apparelhar vestidos como lodo;
൧൬അവൻ പൊടിപോലെ വെള്ളി സ്വരൂപിച്ചാലും മണ്ണുപോലെ വസ്ത്രം സമ്പാദിച്ചാലും
17 Elle os apparelhará, porém o justo os vestirá, e o innocente repartirá a prata.
൧൭അവൻ സമ്പാദിച്ചു എന്നേയുള്ളു; നീതിമാൻ അത് ഉടുക്കും; കുറ്റമില്ലാത്തവൻ വെള്ളി പങ്കിടും.
18 E edificará a sua casa como a traça, e como o guarda que faz a cabana.
൧൮ചിലന്തിയെപ്പോലെ അവൻ വീടുപണിയുന്നു; കാവല്ക്കാരൻ മാടം കെട്ടുന്നതുപോലെ തന്നെ.
19 Rico se deita, e não será recolhido: seus olhos abre, e elle não será.
൧൯അവൻ ധനവാനായി കിടക്കുന്നു; പിന്നെ അങ്ങനെ ചെയ്യുകയില്ല; അവൻ കണ്ണ് തുറക്കുന്നു; അപ്പോൾ എല്ലാം ഇല്ലാതെയായിരിക്കും.
20 Pavores se apoderam d'elle como aguas: de noite o arrebatará a tempestade.
൨൦വെള്ളംപോലെ ഭയം അവനെ പിടിക്കുന്നു; രാത്രിയിൽ കൊടുങ്കാറ്റ് അവനെ കവർന്ന് കൊണ്ടുപോകുന്നു.
21 O vento oriental o levará, e ir-se-ha, e o tempestuoso o arrebatará do seu logar.
൨൧കിഴക്കൻകാറ്റ് അവനെ പിടിച്ചിട്ട് അവൻ ഇല്ലാതെയാകുന്നു; അവന്റെ സ്ഥലത്തുനിന്ന് അത് അവനെ പാറ്റിക്കളയുന്നു.
22 E Deus lançará isto sobre elle, e não lhe poupará; irá fugindo da sua mão.
൨൨ആ കാറ്റ് നിർത്താതെ അവനെ എറിയുന്നു; അവിടുത്തെ കയ്യിൽനിന്ന് ചാടിപ്പോകുവാൻ അവൻ നോക്കുന്നു.
23 Cada um baterá contra elle as palmas das mãos, e do seu logar o assobiará.
൨൩മനുഷ്യർ അവന്റെനേരെ കൈകൊട്ടും: അവന്റെ സ്ഥലത്തുനിന്ന് അവനെ വിരട്ടി പുറത്താക്കും.