< Gênesis 5 >
1 Este é o livro das gerações de Adão. No dia em que Deus creou o homem, á similhança de Deus o fez
൧ആദാമിന്റെ വംശപാരമ്പര്യമാണിത്: ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ സാദൃശ്യത്തിൽ അവനെ ഉണ്ടാക്കി; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു;
2 Macho e femea os creou; e os abençoou, e chamou o seu nome Adão, no dia em que foram creados.
൨സൃഷ്ടിച്ച നാളിൽ അവരെ അനുഗ്രഹിക്കുകയും അവർക്ക് ആദാമെന്നു പേരിടുകയും ചെയ്തു.
3 E Adão viveu cento e trinta annos, e gerou um filho á sua similhança, conforme á sua imagem e chamou o seu nome Seth.
൩ആദാമിന് നൂറ്റിമുപ്പത് വയസ്സായപ്പോൾ അവൻ തന്റെ സാദൃശ്യത്തിലും ഛായയിലും ഒരു മകന് ജന്മം നൽകി; അവന് ശേത്ത് എന്നു പേരിട്ടു.
4 E foram os dias de Adão, depois que gerou a Seth, oitocentos annos: e gerou filhos e filhas.
൪ശേത്തിനു ജന്മം നൽകിയശേഷം ആദാം എണ്ണൂറു വർഷം ജീവിച്ചിരുന്നു; അവന് പുത്രന്മാരും പുത്രിമാരും ഉണ്ടായി.
5 E foram todos os dias que Adão viveu, novecentos e trinta annos; e morreu.
൫ആദാമിന്റെ ആയുഷ്കാലം ആകെ 930 വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
6 E viveu Seth cento e cinco annos, e gerou a Enos.
൬ശേത്തിന് 105 വയസ്സായപ്പോൾ അവൻ ഏനോശിനെ ജന്മം നൽകി.
7 E viveu Seth, depois que gerou a Enos, oitocentos e sete annos, e gerou filhos e filhas.
൭ഏനോശിനെ ജനിപ്പിച്ച ശേഷം ശേത്ത് 807 വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി.
8 E foram todos os dias de Seth novecentos e doze annos; e morreu.
൮ശേത്തിന്റെ ആയുഷ്കാലം ആകെ 912 വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
9 E viveu Enos noventa annos; e gerou a Cainan.
൯ഏനോശിന് 90 വയസ്സായപ്പോൾ അവൻ കേനാനു ജന്മം നൽകി.
10 E viveu Enos, depois que gerou a Cainan, oitocentos e quinze annos; e gerou filhos e filhas.
൧൦കേനാനെ ജനിപ്പിച്ച ശേഷം എനോശ് 815 വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി ജനിപ്പിച്ചു.
11 E foram todos os dias de Enos novecentos e cinco annos; e morreu.
൧൧ഏനോശിന്റെ ആയുഷ്കാലം ആകെ 905 വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
12 E viveu Cainan, setenta annos; e gerou a Mahalalel.
൧൨കേനാന് 70 വയസ്സായപ്പോൾ അവൻ മഹലലേലിനെ ജനിപ്പിച്ചു.
13 E viveu Cainan, depois que gerou a Mahalalel, oitocentos e quarenta annos; e gerou filhos e filhas.
൧൩മഹലലേലിനെ ജനിപ്പിച്ച ശേഷം കേനാൻ 840 വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി.
14 E foram todos os dias de Cainan novecentos e dez annos; e morreu.
൧൪കേനാന്റെ ആയുഷ്കാലം ആകെ 910 വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
15 E viveu Mahalalel sessenta e cinco annos; e gerou a Jared.
൧൫മഹലലേലിന് 65 വയസ്സായപ്പോൾ അവൻ യാരെദിനു ജന്മം നൽകി.
16 E viveu Mahalalel, depois que gerou a Jared, oitocentos e trinta annos; e gerou filhos e filhas.
൧൬യാരെദിനെ ജനിപ്പിച്ച ശേഷം മഹലലേൽ 830 വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി.
17 E foram todos os dias de Mahalalel oitocentos e noventa e cinco annos; e morreu.
൧൭മഹലലേലിന്റെ ആയുഷ്കാലം ആകെ 895 വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
18 E viveu Jared cento e sessenta e dois annos; e gerou a Enoch.
൧൮യാരെദിന് 162 വയസ്സായപ്പോൾ അവൻ ഹാനോക്കിനെ ജനിപ്പിച്ചു.
19 E viveu Jared, depois que gerou a Enoch, oitocentos annos; e gerou filhos e filhas.
൧൯ഹാനോക്കിനെ ജനിപ്പിച്ച ശേഷം യാരെദ് 800 വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
20 E foram todos os dias de Jared novecentos e sessenta e dois annos; e morreu.
൨൦യാരെദിന്റെ ആയുഷ്കാലം ആകെ 962 വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
21 E viveu Enoch sessenta e cinco annos; e gerou a Methusala.
൨൧ഹാനോക്കിന് 65 വയസ്സായപ്പോൾ അവൻ മെഥൂശലഹിനെ ജന്മം നൽകി.
22 E andou Enoch com Deus, depois que gerou a Methusala, trezentos annos; e gerou filhos e filhas.
൨൨മെഥൂശലഹിനെ ജനിപ്പിച്ച ശേഷം ഹാനോക്ക് 300 വർഷം ദൈവത്തോടുകൂടെ നടക്കുകയും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കുകയും ചെയ്തു.
23 E foram todos os dias de Enoch trezentos e sessenta e cinco annos.
൨൩ഹാനോക്കിന്റെ ആയുഷ്കാലം ആകെ 365 വർഷമായിരുന്നു.
24 E andou Enoch com Deus; e não estava mais; porquanto Deus para si o tomou.
൨൪ഹാനോക്ക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.
25 E viveu Methusala cento e oitenta e sete annos; e gerou a Lamech.
൨൫മെഥൂശലഹിന് 187 വയസ്സായപ്പോൾ അവൻ ലാമെക്കിനു ജന്മം നൽകി
26 E viveu Methusala, depois que gerou a Lamech, setecentos e oitenta e dois annos; e gerou filhos e filhas.
൨൬ലാമെക്കിനെ ജനിപ്പിച്ച ശേഷം മെഥൂശലഹ് 782 വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി.
27 E foram todos os dias de Methusala novecentos e sessenta e nove annos; e morreu.
൨൭മെഥൂശലഹിന്റെ ആയുഷ്കാലം ആകെ 969 വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
28 E viveu Lamech cento e oitenta e dois annos; e gerou um filho,
൨൮ലാമെക്കിന് 182 വയസ്സായപ്പോൾ അവൻ ഒരു മകനു ജന്മം നൽകി.
29 E chamou o seu nome Noé, dizendo: Este nos consolará ácerca de nossas obras, e do trabalho de nossas mãos, por causa da terra que o Senhor amaldiçoou.
൨൯“യഹോവ ശപിച്ച ഭൂമിയിൽ നമ്മുടെ പ്രവൃത്തിയിലും നമ്മുടെ കൈകളുടെ അദ്ധ്വാനത്തിലും ഇവൻ നമ്മെ ആശ്വസിപ്പിക്കും” എന്നു പറഞ്ഞ് അവന് നോഹ എന്നു പേർ ഇട്ടു.
30 E viveu Lamech, depois que gerou a Noé, quinhentos e noventa e cinco annos; e gerou filhos e filhas.
൩൦നോഹയെ ജനിപ്പിച്ച ശേഷം ലാമെക്ക് 595 വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
31 E foram todos os dias de Lamech setecentos e setenta e sete annos; e morreu.
൩൧ലാമെക്കിന്റെ ആയുഷ്കാലം ആകെ 777 വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
32 E era Noé da edade de quinhentos annos; e gerou Noé a Sem, Cão, e Japhet.
൩൨നോഹയ്ക്ക് 500 വയസ്സായശേഷം നോഹ ശേമിനെയും ഹാമിനെയും യാഫെത്തിനെയും ജനിപ്പിച്ചു.