< Psalmów 95 >

1 Chodźcie, śpiewajmy PANU, wykrzykujmy [radośnie] skale naszego zbawienia.
വരുവിൻ, നാം യഹോവെക്കു ഉല്ലസിച്ചു ഘോഷിക്ക; നമ്മുടെ രക്ഷയുടെ പാറെക്കു ആർപ്പിടുക.
2 Przyjdźmy przed jego oblicze z chwałą, [radośnie] śpiewajmy mu psalmy.
നാം സ്തോത്രത്തോടെ അവന്റെ സന്നിധിയിൽ ചെല്ലുക; സങ്കീർത്തനങ്ങളോടെ അവന്നു ഘോഷിക്ക.
3 PAN bowiem [jest] wielkim Bogiem i wielkim Królem nad wszystkimi bogami.
യഹോവ മഹാദൈവമല്ലോ; അവൻ സകലദേവന്മാർക്കും മീതെ മഹാരാജാവു തന്നേ.
4 W jego rękach [są] głębiny ziemi i jego [są] szczyty gór.
ഭൂമിയുടെ അധോഭാഗങ്ങൾ അവന്റെ കയ്യിൽ ആകുന്നു; പർവ്വതങ്ങളുടെ ശിഖരങ്ങളും അവന്നുള്ളവ.
5 Jego jest morze, bo on je uczynił, i jego ręce ukształtowały suchy ląd.
സമുദ്രം അവന്നുള്ളതു; അവൻ അതിനെ ഉണ്ടാക്കി; കരയെയും അവന്റെ കൈകൾ മനെഞ്ഞിരിക്കുന്നു.
6 Chodźcie, oddajmy pokłon i padajmy przed nim; klęknijmy przed PANEM, naszym Stwórcą.
വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക.
7 On bowiem jest naszym Bogiem, a my ludem jego pastwiska i owcami jego rąk. Dzisiaj, jeśli jego głos usłyszycie;
അവൻ നമ്മുടെ ദൈവമാകുന്നു; നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ.
8 Nie zatwardzajcie waszych serc jak w Meriba, jak w czasie kuszenia na pustyni;
ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ, മെരീബയിലെപ്പോലെയും മരുഭൂമിയിൽ മസ്സാനാളിനെപ്പോലെയും നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കരുതു.
9 Kiedy mnie wystawiali na próbę wasi ojcowie, doświadczali mnie i widzieli moje dzieła.
അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു; എന്റെ പ്രവൃത്തി അവർ കണ്ടിട്ടും എന്നെ ശോധനചെയ്തു.
10 Przez czterdzieści lat czułem odrazę do [tego] pokolenia i powiedziałem: Ten lud błądzi sercem i nie poznał moich dróg;
നാല്പതു ആണ്ടു എനിക്കു ആ തലമുറയോടു നീരസം ഉണ്ടായിരുന്നു; അവർ തെറ്റിപ്പോകുന്ന ഹൃദയമുള്ളോരു ജനം എന്നും എന്റെ വഴികളെ അറിഞ്ഞിട്ടില്ലാത്തവരെന്നും ഞാൻ പറഞ്ഞു.
11 Przysiągłem im w gniewie, że nie wejdą do mego odpoczynku.
ആകയാൽ അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ലെന്നു ഞാൻ എന്റെ ക്രോധത്തിൽ സത്യം ചെയ്തു.

< Psalmów 95 >