< Psalmów 91 >
1 Kto mieszka pod osłoną Najwyższego, w cieniu Wszechmocnego przebywać będzie.
അത്യുന്നതനെ ആശ്രയമാക്കി വസിക്കുന്നവർ സർവശക്തന്റെ തണലിൽ വിശ്രമിക്കും.
2 Będę mówił o PANU: Moja ucieczka i twierdza, mój Bóg, jemu będę ufał.
ഞാൻ യഹോവയെക്കുറിച്ച്, “അവിടന്നാണ് എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും,” എന്നു പറയും.
3 Zaprawdę, on wybawi cię z sideł łowcy [i] od zgubnej zarazy.
അവിടന്നു നിശ്ചയമായും നിന്നെ വേട്ടക്കാരുടെ കെണിയിൽനിന്നും മാരകമായ പകർച്ചവ്യാധിയിൽനിന്നും രക്ഷിക്കും.
4 Okryje cię swymi piórami i pod jego skrzydłami będziesz bezpieczny; jego prawda [będzie ci] tarczą i puklerzem.
തന്റെ തൂവലുകൾകൊണ്ട് അവിടന്ന് നിന്നെ മറയ്ക്കും, അവിടത്തെ ചിറകിൻകീഴിൽ നീ അഭയംകണ്ടെത്തും; അവിടത്തെ വിശ്വസ്തത നിനക്ക് പരിചയും കോട്ടയും ആയിരിക്കും.
5 Nie ulękniesz się strachu nocnego ani strzały lecącej za dnia;
രാത്രിയുടെ ഭീകരതയോ പകലിൽ ചീറിപ്പായുന്ന അസ്ത്രമോ
6 Ani zarazy, [która] przychodzi w ciemności, ani dżumy, [która] pustoszy w południe.
ഇരുളിന്റെ മറവിൽ വ്യാപിക്കുന്ന പകർച്ചവ്യാധിയോ നട്ടുച്ചയ്ക്കു വന്നുചേരുന്ന അത്യാപത്തോ നീ ഭയപ്പെടുകയില്ല.
7 Tysiąc padnie u twego boku, a dziesięć tysięcy po twojej prawicy, [lecz] ciebie to nie dosięgnie.
നിന്റെ വശത്ത് ആയിരംപേരും നിന്റെ വലതുഭാഗത്ത് പതിനായിരംപേരും വീഴും. എങ്കിലും അതു നിന്നോട് അടുക്കുകയില്ല.
8 Tylko zobaczysz na własne oczy i ujrzysz zapłatę daną niegodziwym.
നിന്റെ കണ്ണുകൾകൊണ്ട് നീ നോക്കുകയും ദുഷ്ടരുടെ ശിക്ഷ നീ കാണുകയും ചെയ്യും.
9 Ponieważ PANA, moją ucieczkę [i] Najwyższego, uczyniłeś swoim mieszkaniem;
യഹോവയെ നിന്റെ സങ്കേതവും അത്യുന്നതനെ നിന്റെ നിവാസസ്ഥാനവും ആക്കുമെങ്കിൽ,
10 Nie spotka cię nic złego ani [żadna] plaga nie zbliży się do twego namiotu.
ഒരു അത്യാപത്തും നിനക്ക് ഉണ്ടാകുകയില്ല, ഒരു ദുരന്തവും നിന്റെ കൂടാരത്തിന് അടുത്തെത്തുകയില്ല.
11 Rozkaże bowiem o tobie swoim aniołom, aby cię strzegli na wszystkich twoich drogach.
കാരണം അവിടന്ന് തന്റെ ദൂതന്മാരോട് നിന്റെ എല്ലാ വഴികളിലും നിന്നെ സംരക്ഷിക്കാൻ കൽപ്പിക്കും;
12 Na rękach będą cię nosić, byś przypadkiem nie uderzył swojej nogi o kamień.
അവർ നിന്റെ പാദങ്ങൾ കല്ലിൽ മുട്ടാതെ നിന്നെ അവരുടെ കരങ്ങളിലേന്തും.
13 Będziesz stąpał po lwie i po żmii, lwiątko i smoka podepczesz.
സിംഹത്തെയും അണലിയെയും നീ ചതയ്ക്കും; സിംഹക്കുട്ടികളെയും മഹാസർപ്പത്തെയും നീ മെതിക്കും.
14 Wybawię go, bo mnie umiłował; wywyższę go, bo poznał moje imię.
അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, “എന്നെ സ്നേഹിക്കുന്നവരെ ഞാൻ മോചിപ്പിക്കും; എന്റെ നാമത്തിൽ ആശ്രയിക്കുന്നവരെ ഞാൻ സംരക്ഷിക്കും.
15 Będzie mnie wzywał, a ja go wysłucham; będę z nim w utrapieniu, wyrwę go i otoczę chwałą.
അവർ എന്നെ വിളിച്ചപേക്ഷിക്കും, ഞാൻ അവർക്ക് ഉത്തരമരുളും; കഷ്ടതയിൽ ഞാൻ അവരോടൊപ്പമുണ്ടാകും, ഞാൻ അവരെ വിടുവിച്ച് ബഹുമാനിക്കും.
16 Długimi dniami go nasycę i ukażę mu moje zbawienie.
ദീർഘായുസ്സ് നൽകി ഞാൻ അവരെ തൃപ്തരാക്കും എന്റെ രക്ഷ ഞാൻ അവർക്കു കാണിച്ചുകൊടുക്കും.”