< Psalmów 46 >

1 Przewodnikowi chóru dla synów Korego. Pieśń na Alamot. Bóg [jest] naszą ucieczką i siłą, najpewniejszą pomocą w utrapieniu.
ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു.
2 Dlatego nie będziemy się bać, choćby się poruszyła ziemia, choćby się przeniosły góry w sam środek morza;
അതുകൊണ്ടു ഭൂമി മാറിപ്പോയാലും, പൎവ്വതങ്ങൾ കുലുങ്ങി സമുദ്രമദ്ധ്യേ വീണാലും,
3 Choćby huczały i burzyły się jego wody i zatrzęsły się góry od jego nawałnicy. (Sela)
അതിലെ വെള്ളം ഇരെച്ചു കലങ്ങിയാലും അതിന്റെ കോപംകൊണ്ടു പൎവ്വതങ്ങൾ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല.
4 [Jest] rzeka, której strumienie rozweselają miasto Boże, [miejsce] święte przybytków Najwyższego.
ഒരു നദി ഉണ്ടു; അതിന്റെ തോടുകൾ ദൈവനഗരത്തെ, അത്യുന്നതന്റെ വിശുദ്ധനിവാസത്തെ തന്നേ, സന്തോഷിപ്പിക്കുന്നു.
5 Bóg [jest] pośrodku niego, nie będzie zachwiane; Bóg je wspomoże zaraz o świcie.
ദൈവം അതിന്റെ മദ്ധ്യേ ഉണ്ടു; അതു കുലുങ്ങിപ്പോകയില്ല; ദൈവം അതികാലത്തു തന്നേ അതിനെ സഹായിക്കും.
6 Wzburzyły się narody, zachwiały się królestwa, on wydał swój głos i rozpłynęła się ziemia.
ജാതികൾ ക്രുദ്ധിച്ചു; രാജ്യങ്ങൾ കുലുങ്ങി; അവൻ തന്റെ ശബ്ദം കേൾപ്പിച്ചു; ഭൂമി ഉരുകിപ്പോയി.
7 PAN zastępów [jest] z nami; Bóg Jakuba [jest] naszą twierdzą. (Sela)
സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ടു; യാക്കോബിന്റെ ദൈവം നമ്മുടെ ദുൎഗ്ഗം ആകുന്നു. (സേലാ)
8 Chodźcie, zobaczcie dzieła PANA, jakie spustoszenia uczynił na ziemi.
വരുവിൻ യഹോവയുടെ പ്രവൃത്തികളെ നോക്കുവിൻ; അവൻ ഭൂമിയിൽ എത്ര ശൂന്യത വരുത്തിയിരിക്കുന്നു!
9 On kładzie kres wojnom aż po krańce ziemi, kruszy łuki i łamie włócznie, a rydwany pali ogniem.
അവൻ ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിൎത്തൽചെയ്യുന്നു; അവൻ വില്ലൊടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയുന്നു.
10 Uspokójcie się i uznajcie, że ja jestem Bogiem; będę wywyższony wśród narodów, będę wywyższony na ziemi.
മിണ്ടാതിരുന്നു, ഞാൻ ദൈവമെന്നു അറിഞ്ഞു കൊൾവിൻ; ഞാൻ ജാതികളുടെ ഇടയിൽ ഉന്നതൻ ആകും; ഞാൻ ഭൂമിയിൽ ഉന്നതൻ ആകും.
11 PAN zastępów [jest] z nami, Bóg Jakuba [jest] naszą twierdzą. (Sela)
സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ടു; യാക്കോബിന്റെ ദൈവം നമ്മുടെ ദുൎഗ്ഗം ആകുന്നു. (സേലാ)

< Psalmów 46 >