< Psalmów 2 >

1 Dlaczego poganie się buntują, a narody knują próżne zamysły?
ജനതകൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായത് നിരൂപിക്കുന്നതും എന്ത്?
2 Królowie ziemscy powstają, a władcy naradzają się wspólnie przeciwko PANU i jego pomazańcowi, [mówiąc]:
യഹോവയ്ക്കും അവിടുത്തെ അഭിഷിക്തനും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും അധിപതികൾ തമ്മിൽ ആലോചിക്കുകയും ചെയ്യുന്നത്:
3 Zerwijmy ich więzy i zrzućmy z siebie ich pęta.
“നാം അവരുടെ കെട്ടുകൾ പൊട്ടിച്ച് അവരുടെ കയറുകൾ എറിഞ്ഞുകളയുക”.
4 Lecz ten, który mieszka w niebie, będzie się śmiał, Pan będzie z nich szydził.
സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; കർത്താവ് അവരെ പരിഹസിക്കുന്നു.
5 Wtedy przemówi do nich w swoim gniewie i swą zapalczywością ich zatrwoży:
അന്ന് അവിടുന്ന് കോപത്തോടെ അവരോട് അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.
6 Ja ustanowiłem mojego króla na Syjonie, mojej świętej górze.
“എന്റെ വിശുദ്ധ പർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു”.
7 Ogłoszę dekret: PAN powiedział do mnie: Ty jesteś moim Synem, ja ciebie dziś zrodziłem.
ഞാൻ ഒരു തീർപ്പ് കല്പിക്കുന്നു; യഹോവ എന്നോട് അരുളിച്ചെയ്തത്: “നീ എന്റെ പുത്രൻ; ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.
8 Poproś mnie, a dam ci narody w dziedzictwo i krańce ziemi na własność.
എന്നോട് ചോദിച്ചുകൊള്ളുക; ഞാൻ നിനക്ക് ജനതകളെ അവകാശമായും ഭൂമിയുടെ അറുതികളെ കൈവശമായും തരും;
9 Potłuczesz je laską żelazną, jak naczynie gliniane je pokruszysz.
ഇരിമ്പുകോൽകൊണ്ട് നീ അവരെ തകർക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടയ്ക്കും”.
10 Teraz więc, królowie, zrozumcie, przyjmijcie pouczenie, sędziowie ziemi!
൧൦ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിക്കുവിൻ; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊള്ളുവിൻ.
11 Służcie PANU z bojaźnią i radujcie się z drżeniem.
൧൧ഭയത്തോടെ യഹോവയെ സേവിക്കുവിൻ; വിറയലോടെ ഘോഷിച്ചുല്ലസിക്കുവിൻ.
12 Pocałujcie Syna, by się nie rozgniewał i abyście nie zginęli w drodze, gdyby jego gniew choć trochę się zapalił. Błogosławieni wszyscy, którzy mu ufają.
൧൨ദൈവം കോപിച്ചിട്ട് നിങ്ങൾ വഴിയിൽവച്ചു നശിക്കാതിരിക്കുവാൻ ദൈവപുത്രനെ ചുംബിക്കുവിൻ. ദൈവത്തിന്റെ കോപം ക്ഷണനേരത്തേക്കേ ഉള്ളൂ. ദൈവത്തെ ശരണം പ്രാപിക്കുന്ന എല്ലാവരും ഭാഗ്യവാന്മാർ.

< Psalmów 2 >