< Abdiasza 1 >

1 Widzenie Abdiasza. Tak mówi Pan BÓG o Edomie: Usłyszeliśmy wieść od PANA, a posłaniec został wysłany do narodów: Powstańcie, wyruszmy przeciwko niemu do bitwy.
ഓബദ്യാവിന്റെ ദർശനം. യഹോവയായ കർത്താവ് ഏദോമിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നാം യഹോവയിങ്കൽനിന്ന് ഒരു വർത്തമാനം കേട്ടിരിക്കുന്നു; ജനതകളുടെ ഇടയിൽ ഒരു ദൂതനെ അയച്ചിരിക്കുന്നു; ‘എഴുന്നേൽക്കുവിൻ; നാം അവളുടെ നേരെ യുദ്ധത്തിന് പുറപ്പെടുക.’”
2 Oto uczyniłem cię małym wśród narodów, jesteś bardzo wzgardzony.
“ഞാൻ നിന്നെ ജനതകളുടെ ഇടയിൽ ചെറുതാക്കിയിരിക്കുന്നു; നീ അത്യന്തം നിന്ദിക്കപ്പെട്ടിരിക്കുന്നു.
3 Pycha twego serca zwiodła cię, ty, który mieszkasz w rozpadlinach skalnych, [masz] swoje mieszkanie na wysokości; [ty], który mówisz w swoim sercu: Któż mnie ściągnie na ziemię?
പാറപ്പിളർപ്പുകളിൽ പാർക്കുന്നവനും ഉന്നതവാസമുള്ളവനും ‘ആര് എന്നെ നിലത്ത് തള്ളിയിടും’ എന്ന് ഹൃദയത്തിൽ പറയുന്നവനുമേ, നിന്റെ ഹൃദയത്തിന്റെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു.
4 Choćbyś wywyższył się jak orzeł, choćbyś założył swoje gniazdo wśród gwiazd, stamtąd cię strącę, mówi PAN.
നീ കഴുകനെപ്പോലെ ഉയർന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവച്ചാലും, അവിടെനിന്ന് ഞാൻ നിന്നെ ഇറക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
5 Jakże jesteś zniszczony! Gdyby złodzieje przyszli do ciebie, gdyby rabusie [zjawili się] w nocy, czy nie kradliby [tyle, ile] potrzebują? Gdyby przyszli do ciebie zbieracze winogron, czy nie zostawiliby trochę winogron?
“കള്ളന്മാർ നിന്റെ അടുക്കൽ വന്നാലോ, രാത്രിയിൽ പിടിച്ചുപറിക്കാർ വന്നാലോ - നീ എങ്ങനെ നശിച്ചുപോയിരിക്കുന്നു - അവർ തങ്ങൾക്ക് മതിയാകുവോളം മോഷ്ടിക്കുകയില്ലയോ? മുന്തിരിപ്പഴം പറിക്കുന്നവർ നിന്റെ അടുക്കൽ വന്നാൽ അവർ കാലാ പെറുക്കുവാനുള്ള പഴം ശേഷിപ്പിക്കുകയില്ലയോ?
6 Jakże przeszukane są skarby Ezawa, a przetrząśnięte jego skryte rzeczy!
ഏശാവിനുള്ളവരെ കൊള്ളയടിച്ചിരിക്കുന്നതും അവന്റെ നിക്ഷേപങ്ങളെ തിരഞ്ഞ് കണ്ടിരിക്കുന്നതും എങ്ങനെ?
7 Aż do granicy wypchnęli cię wszyscy twoi sprzymierzeńcy. Ci, z którymi miałeś pokój, zdradzili cię i pokonali; ci, którzy [jedli] twój chleb, zranili cię zdradliwie. Nie ma zrozumienia u niego.
നിന്നോട് സഖ്യതയുള്ളവരെല്ലാം നിന്നെ അതിർത്തിയോളം അയച്ചുകളഞ്ഞു; നിന്നോട് സമാധാനമുള്ളവർ നിന്നെ ചതിച്ച് തോല്പിച്ചിരിക്കുന്നു; നിന്റെ ആഹാരം ഭക്ഷിക്കുന്നവർ നിനക്ക് കെണി വയ്ക്കുന്നു; ആർക്കും അത് മനസ്സിലാകുന്നതുമില്ല.
8 Czyż w owym dniu – mówi PAN – nie wytracę mędrców z Edomu, a rozumu – z góry Ezawa?
ആ നാളിൽ ഞാൻ ഏദോമിൽനിന്ന് ജ്ഞാനികളെയും ഏശാവിന്റെ പർവ്വതത്തിൽനിന്ന് വിവേകത്തെയും നശിപ്പിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
9 I tak się zlękną twoi mocarze, Temanie, że wszyscy z góry Ezawa zostaną wycięci.
ഏശാവിന്റെ പർവ്വതത്തിൽ ഉള്ള യാതൊരുവനും വെട്ടേറ്റ് ഛേദിക്കപ്പെടുവാൻ തക്കവിധം തേമാനേ, നിന്റെ വീരന്മാർ പരിഭ്രമിച്ചുപോകും.
10 Z powodu przemocy wobec twego brata Jakuba okryje cię hańba i zostaniesz wykorzeniony na wieki.
൧൦“നിന്റെ സഹോദരനായ യാക്കോബിനോട് നീ ചെയ്ത അക്രമം നിമിത്തം ലജ്ജ നിന്നെ മൂടും; നീ സദാകാലത്തേക്കും ഛേദിക്കപ്പെടും.
11 W dniu, gdy stałeś naprzeciwko, w dniu, gdy obcy brali do niewoli jego wojsko i gdy cudzoziemcy wchodzili w jego bramy i o Jerozolimę rzucali losy, to ty [byłeś] też jak jeden z nich.
൧൧നീ അകന്നുനിന്ന നാളിൽ, പരദേശികൾ അവന്റെ സമ്പത്ത് അപഹരിച്ചു കൊണ്ടുപോകുകയും അന്യദേശക്കാർ അവന്റെ ഗോപുരങ്ങളിൽ കടന്ന് യെരൂശലേമിനു ചീട്ടിടുകയും ചെയ്തനാളിൽ തന്നെ, നീയും അവരിൽ ഒരുവനെപ്പോലെ ആയിരുന്നു.
12 Nie powinieneś był patrzeć na dzień swego brata, w dniu jego pojmania, ani cieszyć się z powodu synów Judy w dniu ich zniszczenia, ani mówić zuchwale w dniu ucisku.
൧൨നിന്റെ സഹോദരന്റെ ദിവസം, അവന്റെ അനർത്ഥദിവസം തന്നെ, നീ കണ്ടു രസിക്കരുതായിരുന്നു; നീ യെഹൂദ്യരെക്കുറിച്ച് അവരുടെ വിനാശദിവസത്തിൽ സന്തോഷിക്കരുതായിരുന്നു; അവരുടെ കഷ്ടദിവസത്തിൽ നീ വമ്പു പറയരുതായിരുന്നു.
13 Nie powinieneś był wchodzić w bramę mojego ludu w dniu jego klęski ani patrzeć na jego nieszczęście w dniu jego klęski, ani wyciągać swej [ręki] po jego mienie w dniu jego klęski;
൧൩എന്റെ ജനത്തിന്റെ അനർത്ഥദിവസത്തിൽ നീ അവരുടെ വാതിലിനകത്ത് കടക്കരുതായിരുന്നു; അവരുടെ അനർത്ഥദിവസത്തിൽ നീ അവരുടെ അനർത്ഥം കണ്ടു രസിക്കരുതായിരുന്നു; അവരുടെ അനർത്ഥദിവസത്തിൽ അവരുടെ സമ്പത്തിന്മേൽ നീ കൈ വെക്കരുതായിരുന്നു.
14 Nie powinieneś był stać na rozstaju dróg, aby wytracić tych, którzy uciekali, ani wydać tych, którzy pozostali spośród nich w dniu ucisku.
൧൪അവരിൽ രക്ഷപെട്ടുപോയവരെ ഛേദിച്ചുകളയുവാൻ നീ വഴിത്തലക്കൽ നിൽക്കരുതായിരുന്നു; കഷ്ടദിവസത്തിൽ അവന് ശേഷിച്ചവരെ നീ ഏല്പിച്ചുകൊടുക്കരുതായിരുന്നു.
15 Bliski bowiem [jest] dzień PANA dla wszystkich narodów. Jak ty postępowałeś, tak postąpią z tobą. Twoja odpłata spadnie na twoją głowę.
൧൫സകലജനതകൾക്കും യഹോവയുടെ നാൾ അടുത്തിരിക്കുന്നു; നീ ചെയ്തിരിക്കുന്നതുപോലെ നിന്നോടും ചെയ്യും; നിന്റെ പ്രവൃത്തി നിന്റെ തലമേൽ തന്നെ മടങ്ങിവരും.
16 Bo jak wy piliście na mojej świętej górze, tak będą stale pić wszystkie narody; będą pić i pochłaniać, aż będzie z nimi tak, jakby ich [nigdy] nie było.
൧൬നിങ്ങൾ എന്റെ വിശുദ്ധപർവ്വതത്തിൽവച്ച് കുടിച്ചതുപോലെ സകലജനതകളും ഇടവിടാതെ കുടിക്കും; അവർ മോന്തിക്കുടിക്കുകയും ജനിക്കാത്തവരെപ്പോലെ ആകുകയും ചെയ്യും.
17 A na górze Syjon będzie wybawienie i będzie ona święta, a dom Jakuba posiądzie swoje posiadłości.
൧൭എന്നാൽ സീയോൻ പർവ്വതത്തിൽ ഒരു രക്ഷിതഗണം ഉണ്ടാകും; അത് വിശുദ്ധമായിരിക്കും; യാക്കോബ് ഗൃഹം തങ്ങളുടെ അവകാശങ്ങളെ കൈവശമാക്കും.
18 Dom Jakuba stanie się ogniem, a dom Józefa płomieniem, dom Ezawa zaś ścierniskiem. Podpalą go i strawią, i nikt nie pozostanie z domu Ezawa, bo PAN to powiedział.
൧൮അന്ന് യാക്കോബ് ഗൃഹം തീയും യോസേഫ് ഗൃഹം ജ്വാലയും ഏശാവുഗൃഹം വയ്ക്കോലും ആയിരിക്കും; അവർ അവരെ കത്തിച്ച് ദഹിപ്പിച്ചുകളയും; ഏശാവുഗൃഹത്തിന് ശേഷിപ്പുണ്ടാകുകയില്ല;” യഹോവയല്ലയോ അരുളിച്ചെയ്തിരിക്കുന്നത്.
19 Ci z krainy południa odziedziczą górę Ezawa, ci z równiny – Filistynów. Posiądą też krainę Efraima i krainę Samarii, a Beniamin [posiądzie] Gilead.
൧൯തെക്കെ ദേശക്കാർ ഏശാവിന്റെ പർവ്വതവും താഴ്വരയിലുള്ളവർ ഫെലിസ്ത്യദേശവും കൈവശമാക്കും; അവർ എഫ്രയീമിന്റെയും ശമര്യയുടെയും പ്രദേശങ്ങൾ കൈവശമാക്കും; ബെന്യാമീൻ ഗിലെയാദിനെ കൈവശമാക്കും.
20 A wygnańcy tego wojska z synów Izraela [posiądą] to, co należało do Kananejczyków aż do Sarepty; wygnańcy zaś z Jerozolimy, którzy są w Sefarad, posiądą miasta na południu.
൨൦ഇവിടെനിന്ന് പ്രവാസികളായിപ്പോയ യിസ്രായേൽ മക്കൾ സാരെഫാത്ത്‌വരെ കനാന്യർക്കുള്ളതും, സെഫാരദിലുള്ള യെരൂശലേമ്യപ്രവാസികൾ തെക്കെദേശത്തെ പട്ടണങ്ങളും കൈവശമാക്കും.
21 I wstąpią wybawiciele na górę Syjon, aby sądzić górę Ezawa. I królestwo będzie [należeć do] PANA.
൨൧ഏശാവിന്റെ പർവ്വതത്തെ ന്യായം വിധിക്കേണ്ടതിന് രക്ഷകന്മാർ സീയോൻ പർവ്വതത്തിൽ കയറിച്ചെല്ലും; രാജത്വം യഹോവയ്ക്ക് ആകും.

< Abdiasza 1 >