< Jozuego 17 >
1 Los przypadł też pokoleniu Manassesa, bo był on pierworodnym Józefa. [Przypadł] Makirowi, pierworodnemu Manassesa, ojcu Gileada, a ponieważ był wojownikiem, otrzymał Gilead i Baszan.
യോസേഫിന്റെ ആദ്യജാതനായ മനശ്ശെയുടെ ഗോത്രത്തിനുള്ള അവകാശമായി മനശ്ശെയുടെ ആദ്യജാതൻ മാഖീറിനു ലഭിച്ച ഓഹരി ഇതാണ്. മാഖീർ ഗിലെയാദ്യരുടെ പൂർവികനായിരുന്നു. മാഖീര്യർ നല്ല യുദ്ധവീരന്മാരായിരുന്നതിനാൽ അവർക്കു ഗിലെയാദും ബാശാനും ലഭിച്ചു.
2 [Dział] otrzymali też inni synowie Manassesa według ich rodzin: synowie Abiezera, synowie Cheleka, synowie Asriela, synowie Sychema, synowie Chefera i synowie Szemidy. Ci byli synami Manassesa, syna Józefa – mężczyźni według ich rodzin.
മനശ്ശെയുടെശേഷം പുത്രന്മാരായ അബിയേസെർ, ഹേലെക്, അസ്രീയേൽ, ശേഖേം, ഹേഫെർ, ശെമീദ എന്നിവരുടെ കുലങ്ങൾക്കും ഓഹരി ലഭിച്ചു. ഇവർ കുലംകുലമായി യോസേഫിന്റെ മകനായ മനശ്ശെയുടെ പിൻഗാമികളായ പുരുഷന്മാരായിരുന്നു.
3 Lecz Selofchad, syn Chefera, syna Gileada, syna Makira, syna Manassesa, nie miał synów, tylko córki. Oto imiona jego córek: Machla, Noa, Chogla, Milka i Tirsa.
എന്നാൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകൻ സെലോഫഹാദിന് പുത്രിമാരല്ലാതെ, പുത്രന്മാർ ഇല്ലായിരുന്നു. അവർ മഹ്ലാ, നോവാ, ഹൊഗ്ലാ, മിൽക്കാ, തിർസാ എന്നിവരായിരുന്നു.
4 Przyszły one przed kapłana Eleazara, przed Jozuego, syna Nuna, oraz przed naczelników i powiedziały: PAN rozkazał Mojżeszowi, aby dał nam dziedzictwo pośród naszych braci; i [Jozue] dał im zgodnie z rozkazem PANA dziedzictwo pośród braci ich ojca.
അവർ പുരോഹിതനായ എലെയാസാരിന്റെയും നൂന്റെ മകനായ യോശുവയുടെയും ഇസ്രായേല്യനേതാക്കന്മാരുടെയും അടുത്തുചെന്ന് അവരോട്, “ഞങ്ങളുടെ സഹോദരന്മാരുടെ ഇടയിൽ ഒരു ഓഹരി ഞങ്ങൾക്കു തരാൻ യഹോവ മോശയോടു കൽപ്പിച്ചിട്ടുണ്ട്” എന്നു പറഞ്ഞു. അതുകൊണ്ടു യോശുവ യഹോവയുടെ കൽപ്പനപ്രകാരം അവരുടെ പിതൃസഹോദരന്മാരുടെ അവകാശത്തിന്റെകൂടെ അവർക്കും ഓഹരികൊടുത്തു.
5 I przypadło Manassesowi dziesięć działów oprócz ziemi Gilead i Baszan, które były za Jordanem.
യോർദാനു കിഴക്കുള്ള ഗിലെയാദും ബാശാനും കൂടാതെ പത്തുമേഖലകൾ മനശ്ശെയുടെ ഓഹരിയിൽ ഉൾപ്പെട്ടിരുന്നു;
6 Córki Manassesa otrzymały bowiem dziedzictwo pośród jego synów, a ziemia Gilead przypadła pozostałym synom Manassesa.
മനശ്ശെഗോത്രത്തിലെ പുത്രിമാർക്കും പുത്രന്മാരുടെകൂടെ ഓഹരി കിട്ടിയതുകൊണ്ടാണ്. മനശ്ശെയുടെ പിൻഗാമികളിൽ ശേഷിക്കുന്നവർക്കു ഗിലെയാദുദേശം ലഭിച്ചു.
7 I granica Manassesa ciągnęła się od Aszera do Michmetat, które leży naprzeciw Szechem, a dalej biegła na prawo do mieszkańców w En-Tappuach.
മനശ്ശെയുടെ മേഖല ആശേർമുതൽ ശേഖേമിനു കിഴക്കുള്ള മിക്‌മെഥാത്തുവരെ വ്യാപിച്ചുകിടന്നു. മേഖലയുടെ അതിര് അവിടെനിന്നു തെക്കോട്ടു ചെന്ന് ഏൻ-തപ്പൂഹയിലെ നിവാസികളുടെ അടുക്കലോളം നീണ്ടുകിടക്കുന്നു.
8 Ziemia Tappuach należała do Manassesa, ale Tappuach na granicy Manassesa należało do synów Efraima.
(തപ്പൂഹദേശം മനശ്ശെയുടേതായിരുന്നു. എങ്കിലും മനശ്ശെയുടെ അതിരിലുള്ള തപ്പൂഹപട്ടണം എഫ്രയീമ്യരുടെ വകയായിരുന്നു.)
9 Granica ta biegła do potoku Kana, na południe od tego potoku. Te miasta Efraimitów [leżą] wśród miast Manassesa, ale granica Manassesa biegła od północy tego potoku, a kończyła się przy morzu.
അതിര് തെക്കുവശത്തേക്ക്, കാനാമലയിടുക്കുവരെ വ്യാപിച്ചിരുന്നു. മനശ്ശെയുടെ പട്ടണങ്ങൾക്കിടയിൽ എഫ്രയീമ്യപട്ടണങ്ങളും ഉണ്ടായിരുന്നു, എന്നാൽ മനശ്ശെയുടെ അതിര് മലയിടുക്കിന്റെ വടക്കുവശത്തുകൂടി മെഡിറ്ററേനിയൻ സമുദ്രത്തിൽ അവസാനിക്കുന്നു.
10 Na południu [był dział] Efraima, a na północy Manassesa, a jego granicą było morze. Z Aszerem graniczy na północy, a z Issacharem na wschodzie.
തെക്കുഭാഗം എഫ്രയീമിനും വടക്കുഭാഗം മനശ്ശെക്കും ഉള്ളതായിരുന്നു. അത് മെഡിറ്ററേനിയൻ സമുദ്രംവരെ ചെന്നിരുന്നു: അതിന്റെ വടക്ക് ആശേരും കിഴക്ക് യിസ്സാഖാരും ആയിരുന്നു.
11 I Manasses [posiadał] w działach Issachara i Aszera Bet-Szean i przyległe do niego miasteczka, Jibleam i przyległe do niego miasteczka, mieszkańców Dor i przyległe do niego miasteczka, mieszkańców Endor i przyległe do niego miasteczka, mieszkańców Tanaku i przyległe do niego miasteczka oraz mieszkańców Megiddo i przyległe do niego miasteczka – trzy okręgi.
യിസ്സാഖാരിലും ആശേരിലും മനശ്ശെക്കു ബേത്-ശയാനും യിബ്ലെയാമും, ദോർ, എൻ-ദോർ, താനാക്ക്, മെഗിദ്ദോ എന്നിവിടങ്ങളിലെ നിവാസികളും അവയുടെ അധീനനഗരങ്ങളും ഉണ്ടായിരുന്നു. മൂന്നാമത്തേത് നാഫോത്ത് ആകുന്നു.
12 Lecz synowie Manassesa nie mogli wypędzić z tych miast [ich mieszkańców], dlatego Kananejczycy dalej mieszkali w tej ziemi.
എന്നാൽ മനശ്ശെയുടെ മക്കൾക്ക് ആ പട്ടണങ്ങളിലെ നിവാസികളെ നീക്കിക്കളയാൻ സാധിച്ചില്ല; കനാന്യർ അവിടെത്തന്നെ താമസിക്കാൻ ഉറച്ചിരുന്നു.
13 A gdy synowie Izraela wzmocnili się, kazali Kananejczykom płacić daninę, ale nie wypędzili ich całkowicie.
എന്നാൽ ഇസ്രായേൽമക്കൾ ബലവാന്മാരായിത്തീർന്നപ്പോൾ കനാന്യരെ പൂർണമായും ഓടിച്ചുകളയാതെ അവരെക്കൊണ്ടു നിർബന്ധിതമായി ജോലിചെയ്യിച്ചു.
14 Wtedy synowie Józefa powiedzieli do Jozuego: Dlaczego dałeś nam w dziedzictwo jeden los i jeden dział? Jesteśmy przecież ludem wielkim i PAN dotychczas nam błogosławił.
ഇതിനുശേഷം യോസേഫിന്റെ ആളുകൾ യോശുവയോട്, “ഞങ്ങൾ ഒരു വലിയ ജനസമൂഹമായിട്ടും യഹോവ ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്തിട്ടും നീ ഞങ്ങൾക്ക് ഒരു അവകാശവും അതിന്റെ ഒരു അംശംമാത്രവും തന്നതെന്ത്?” എന്നു ചോദിച്ചു.
15 I Jozue odpowiedział im: Jeśli jesteście ludem wielkim, idźcie do lasu i wykarczujcie tam sobie miejsce w ziemi Peryzzytów i Refaitów, skoro za ciasno jest wam na górze Efraim.
“നിങ്ങൾ എണ്ണത്തിൽ അത്ര വലുതും നിങ്ങളുടെ എഫ്രയീം മലമ്പ്രദേശം വിസ്താരത്തിൽ ചെറുതുമെങ്കിൽ, പെരിസ്യരുടെയും മല്ലന്മാരായ രേഫാര്യരുടെയുംവക മലമ്പ്രദേശത്തേക്കുചെന്ന് കാടു വെട്ടിത്തെളിച്ചു സ്ഥലം എടുത്തുകൊൾക” എന്നു യോശുവ ഉത്തരം പറഞ്ഞു.
16 Synowie Józefa odpowiedzieli: Góra nam nie wystarczy, a wszyscy Kananejczycy, którzy mieszkają w dolinach, mają żelazne rydwany, zarówno ci, którzy mieszkają w Bet-Szean i w przyległych do niego miasteczkach, jak i ci, [którzy mieszkają] w dolinie Jizreel.
അതിനു യോസേഫിന്റെ ആളുകൾ, “ഞങ്ങൾക്കു മലമ്പ്രദേശം പോരാ; ബേത്-ശയാൻ, അതിന്റെ അധീനനഗരങ്ങൾ, യെസ്രീൽതാഴ്വര എന്നീ സമതലപ്രദേശങ്ങളിൽ താമസിക്കുന്ന കനാന്യർക്കെല്ലാം ഇരുമ്പുരഥങ്ങൾ ഉണ്ടല്ലോ” എന്നു പറഞ്ഞു.
17 Wtedy Jozue powiedział do domu Józefa, do Efraima i Manassesa: Jesteś ludem wielkim i twoja moc jest wielka, nie będziesz miał [tylko] jednego losu;
എന്നാൽ യോശുവ യോസേഫിന്റെ ഗോത്രങ്ങളായ മനശ്ശെയോടും എഫ്രയീമിനോടും, “നിങ്ങൾ എണ്ണത്തിലും ശക്തിയിലും വലുപ്പമുള്ളവർതന്നെ. നിങ്ങൾക്കു കിട്ടേണ്ടത് ഒരു ഓഹരിമാത്രമല്ല.
18 Lecz otrzymasz górę; a że tam [jest] las, to go wykarczujesz i będziesz miał jego granice. Wypędzisz bowiem Kananejczyków, choć mają żelazne rydwany [i] są potężni.
വനനിബിഡമായ മലനാട് നിങ്ങൾക്കുള്ളതായിരിക്കണം. അതു കാടാണ് എങ്കിലും അതു വെട്ടിത്തെളിക്കുക. അതിന്റെ അങ്ങേയറ്റംവരെയുള്ള പ്രദേശം നിങ്ങൾക്കുള്ളതാകുന്നു. കനാന്യർക്ക് ഇരുമ്പു രഥമുണ്ടെങ്കിലും, അവർ ബലവാന്മാരാണെങ്കിലും നിങ്ങൾ അവരെ ഓടിച്ചുകളയും” എന്നു പറഞ്ഞു.