< Jana 13 >
1 A przed świętem Paschy Jezus, wiedząc, że nadeszła jego godzina, aby przeszedł z tego świata do Ojca, umiłowawszy swoich, którzy byli na świecie, umiłował ich aż do końca.
൧താൻ ഈ ലോകം വിട്ടു പിതാവിന്റെ അടുക്കൽ പോകുവാനുള്ള നാഴിക വന്നു എന്നു പെസഹാ പെരുന്നാളിന് മുമ്പെ യേശു അറിഞ്ഞിട്ട്, ലോകത്തിൽ തനിക്കു സ്വന്തമായവരെ സ്നേഹിച്ചു; അവസാനത്തോളം അവരെ സ്നേഹിച്ചു.
2 A gdy była wieczerza i diabeł już włożył w serce Judasza, [syna] Szymona Iskarioty, [zamysł], aby go wydać;
൨അത്താഴം ആയപ്പോൾ പിശാച്, ശിമോന്റെ മകനായ യൂദാ ഈസ്കര്യോത്താവിന്റെ ഹൃദയത്തിൽ യേശുവിനെ ഒറ്റികൊടുക്കുവാൻ തോന്നിച്ചിരുന്നു;
3 Jezus, wiedząc, że Ojciec dał wszystko w jego ręce i że od Boga wyszedł, i do Boga idzie;
൩പിതാവ് സകലവും തന്റെ കയ്യിൽ തന്നിരിക്കുന്നു എന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്ന് വന്നു ദൈവത്തിന്റെ അടുക്കൽ പോകുന്നു എന്നും യേശു അറിഞ്ഞിരുന്നു.
4 Wstał od wieczerzy i złożył szaty, a wziąwszy [płócienny] ręcznik, przepasał się.
൪അവൻ അത്താഴത്തിൽ നിന്നു എഴുന്നേറ്റ് മേൽവസ്ത്രം ഊരിവച്ച് ഒരു തുവർത്ത് എടുത്തു അരയിൽ ചുറ്റി
5 Potem nalał wody do miednicy i zaczął myć nogi uczniom, i wycierać ręcznikiem, którym był przepasany.
൫ഒരു പാത്രത്തിൽ വെള്ളം പകർന്നു ശിഷ്യന്മാരുടെ കാൽ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തുണികൊണ്ട് തുവർത്തുവാനും തുടങ്ങി.
6 I podszedł do Szymona Piotra, a on powiedział do niego: Panie, ty chcesz mi umyć nogi?
൬അവൻ ശിമോൻ പത്രൊസിന്റെ അടുക്കൽ വന്നപ്പോൾ അവൻ അവനോട്: കർത്താവേ, നീ എന്റെ കാൽ കഴുകുന്നുവോ എന്നു പറഞ്ഞു.
7 Jezus mu odpowiedział: Tego, co ja czynię, ty teraz nie rozumiesz, ale potem zrozumiesz.
൭യേശു അവനോട്: ഞാൻ ചെയ്യുന്നതെന്തെന്ന് നീ ഇപ്പോൾ അറിയുന്നില്ല; എന്നാൽ പിന്നീട് അറിയും എന്നു ഉത്തരം പറഞ്ഞു.
8 Piotr mu powiedział: Nigdy nie będziesz mył moich nóg. Jezus mu odpowiedział: Jeśli cię nie umyję, nie będziesz miał działu ze mną. (aiōn )
൮നീ ഒരുനാളും എന്റെ കാൽ കഴുകുകയില്ല എന്നു പത്രൊസ് പറഞ്ഞു. അതിന് യേശു: ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്ക് എന്നോടുകൂടെ പങ്കില്ല എന്നു ഉത്തരം പറഞ്ഞു. അപ്പോൾ ശിമോൻ പത്രൊസ്: (aiōn )
9 Wtedy Szymon Piotr powiedział do niego: Panie, nie tylko moje nogi, ale i ręce, i głowę.
൯കർത്താവേ, എന്റെ കാൽ മാത്രമല്ല കയ്യും തലയും കൂടെ കഴുകേണമേ എന്നു പറഞ്ഞു.
10 Jezus mu odpowiedział: Kto jest umyty, potrzebuje umyć tylko nogi, bo cały jest czysty. I wy jesteście czyści, lecz nie wszyscy.
൧൦യേശു അവനോട്: കുളിച്ചിരിക്കുന്നവന് കാൽ അല്ലാതെ കഴുകുവാൻ ആവശ്യം ഇല്ല; അവൻ മുഴുവനും ശുദ്ധിയുള്ളവൻ; നിങ്ങൾ ശുദ്ധിയുള്ളവർ ആകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു.
11 Wiedział bowiem, kto ma go wydać, dlatego powiedział: Nie wszyscy jesteście czyści.
൧൧തന്നെ കാണിച്ചുകൊടുക്കുന്നവൻ ആരാണെന്ന് യേശു അറിഞ്ഞിരുന്നതുകൊണ്ടാണ് നിങ്ങൾ എല്ലാവരും ശുദ്ധിയുള്ളവരല്ല എന്നു പറഞ്ഞത്.
12 Gdy więc umył im nogi i wziął swoje szaty, usiadłszy znowu za stołem, powiedział do nich: Czy rozumiecie, co wam uczyniłem?
൧൨അവൻ അവരുടെ കാൽ കഴുകിയിട്ട് വസ്ത്രം ധരിച്ചു വീണ്ടും ഇരുന്ന് അവരോട് പറഞ്ഞത്: ഞാൻ നിങ്ങൾക്ക് ചെയ്തതു എന്താണെന്ന് നിങ്ങൾ അറിയുന്നുവോ?
13 Wy nazywacie mnie Nauczycielem i Panem i dobrze mówicie, bo [nim] jestem.
൧൩നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ട് നിങ്ങൾ പറയുന്നത് ശരി.
14 Jeśli więc ja, Pan i Nauczyciel, umyłem wam nogi i wy powinniście sobie nawzajem myć nogi.
൧൪കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽതമ്മിൽ കാൽ കഴുകേണ്ടതാകുന്നു.
15 Dałem wam bowiem przykład, abyście i wy czynili tak, jak ja wam uczyniłem.
൧൫ഞാൻ നിങ്ങൾക്ക് ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്ക് ഒരു മാതൃക തന്നിരിക്കുന്നു.
16 Zaprawdę, zaprawdę powiadam wam: Sługa nie jest większy od swego pana ani posłaniec nie jest większy od tego, który go posłał.
൧൬ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ദാസൻ യജമാനനേക്കാൾ വലിയവൻ അല്ല; അയയ്ക്കപ്പെട്ടവൻ തന്നെ അയച്ചവനെക്കാൾ വലിയവനുമല്ല.
17 Jeśli to wiecie, będziecie błogosławieni, gdy tak uczynicie.
൧൭ഇതു നിങ്ങൾ അറിയുന്നു എങ്കിൽ അവയെ ചെയ്താൽ ഭാഗ്യവാന്മാർ.
18 Nie mówię o was wszystkich. Ja wiem, których wybrałem, ale żeby się wypełniło Pismo: Ten, który je ze mną chleb, podniósł przeciwko mnie swoją piętę.
൧൮ഞാൻ നിങ്ങളെ എല്ലാവരെയും കുറിച്ച് പറയുന്നില്ല; ഞാൻ തിരഞ്ഞെടുത്തവരെ ഞാൻ അറിയുന്നു; എന്നാൽ “എന്റെ അപ്പം തിന്നുന്നവൻ എന്റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു” എന്നുള്ള തിരുവെഴുത്തിന് നിവൃത്തി വരേണ്ടതിനാകുന്നു ഞാൻ ഇതു പറയുന്നത്.
19 Teraz wam mówię, zanim to się stanie, abyście, gdy to się stanie, uwierzyli, że ja jestem.
൧൯അത് സംഭവിക്കുമ്പോൾ “ഞാൻ ആകുന്നു” എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന് ഞാൻ ഇപ്പോൾ അത് സംഭവിക്കുംമുമ്പെ നിങ്ങളോടു പറയുന്നു.
20 Zaprawdę, zaprawdę powiadam wam: Kto przyjmuje tego, którego ja poślę, mnie przyjmuje, a kto mnie przyjmuje, przyjmuje tego, który mnie posłał.
൨൦ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയയ്ക്കുന്നവനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.
21 To powiedziawszy, Jezus wzruszył się w duchu i oświadczył: Zaprawdę, zaprawdę powiadam wam, że jeden z was mnie wyda.
൨൧ഇതു പറഞ്ഞിട്ട് യേശു ഉള്ളം കലങ്ങി: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റികൊടുക്കും എന്നു സാക്ഷീകരിച്ചു പറഞ്ഞു.
22 Wtedy uczniowie spojrzeli po sobie, niepewni, o kim to mówił.
൨൨ഇതു ആരെക്കുറിച്ച് പറയുന്നു എന്നു ശിഷ്യന്മാർ സംശയിച്ചു തമ്മിൽതമ്മിൽ നോക്കി.
23 A jeden z jego uczniów, ten, którego Jezus miłował, położył się na piersi Jezusa.
൨൩ശിഷ്യന്മാരിൽ വെച്ച് യേശു സ്നേഹിച്ച ഒരുവൻ യേശുവിന്റെ മാർവ്വിടത്തു ചാരിക്കൊണ്ടിരുന്നു.
24 Skinął więc na niego Szymon Piotr, aby się wypytał, kto jest tym, o którym mówił.
൨൪ശിമോൻ പത്രൊസ് അവനോട് ആംഗ്യം കാട്ടി, അവൻ പറഞ്ഞത് ആരെക്കുറിച്ച് എന്നു ചോദിപ്പാൻ പറഞ്ഞു.
25 A on, położywszy się na piersi Jezusa, zapytał go: Panie, kto to jest?
൨൫അവൻ യേശുവിന്റെ നെഞ്ചോട് ചാഞ്ഞു: കർത്താവേ, അത് ആർ എന്നു ചോദിച്ചു.
26 Jezus odpowiedział: To ten, któremu podam umoczony kawałek chleba. A umoczywszy kawałek chleba, dał Judaszowi Iskariocie, [synowi] Szymona.
൨൬ഞാൻ അപ്പക്കഷണം മുക്കി കൊടുക്കുന്നവൻതന്നെ എന്നു യേശു ഉത്തരം പറഞ്ഞു; അപ്പക്കഷണം മുക്കി ശിമോൻ ഈസ്കര്യോത്താവിന്റെ മകനായ യൂദയ്ക്ക് കൊടുത്തു.
27 A zaraz po tym kawałku chleba wszedł w niego szatan. Wtedy Jezus powiedział do niego: Co masz robić, rób szybko.
൨൭അപ്പം വാങ്ങിയതിനുശേഷം സാത്താൻ അവനിൽ കടന്നു; യേശു അവനോട്: നീ ചെയ്യാനിരിക്കുന്നത് വേഗത്തിൽ ചെയ്ക എന്നു പറഞ്ഞു.
28 Żaden jednak z obecnych przy stole nie zrozumiał, dlaczego mu to powiedział.
൨൮എന്നാൽ ഇതു അവനോട് എന്തിന് പറഞ്ഞുവെന്ന് പന്തിയിൽ ഇരുന്നവരിൽ ആരും അറിഞ്ഞില്ല.
29 A ponieważ Judasz miał sakiewkę, niektórzy sądzili, że Jezus mu powiedział: Nakup, czego nam potrzeba na święto, albo żeby coś dał ubogim.
൨൯പണസഞ്ചി യൂദയുടെ പക്കൽ ആകയാൽ പെരുന്നാളിന് നമുക്ക് ആവശ്യമുള്ളതു വാങ്ങുവാനോ ദരിദ്രർക്ക് വല്ലതും കൊടുക്കുവാനോ യേശു അവനോട് കല്പിക്കുന്നു എന്നു ചിലർക്കു തോന്നി.
30 Wtedy on wziął ten kawałek chleba i natychmiast wyszedł. A była noc.
൩൦അപ്പം വാങ്ങിയ ഉടനെ അവൻ എഴുന്നേറ്റുപോയി, അപ്പോൾ രാത്രി ആയിരുന്നു.
31 A gdy wyszedł, Jezus powiedział: Teraz jest uwielbiony Syn Człowieczy i Bóg jest w nim uwielbiony.
൩൧അവൻ പോയശേഷം യേശു പറഞ്ഞത്: ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു; ദൈവവും അവനിൽ മഹത്വപ്പെട്ടിരിക്കുന്നു;
32 A jeśli Bóg jest w nim uwielbiony, to go też Bóg uwielbi sam w sobie, i to wkrótce go uwielbi.
൩൨ദൈവം അവനിൽ മഹത്വപ്പെട്ടിരിക്കുന്നു എങ്കിൽ ദൈവം അവനെ തന്നിൽതന്നേ മഹത്വപ്പെടുത്തും; ക്ഷണത്തിൽ അവനെ മഹത്വപ്പെടുത്തും.
33 Dzieci, jeszcze krótko jestem z wami. Będziecie mnie szukać, ale jak powiedziałem Żydom: Gdzie ja idę, wy przyjść nie możecie – [tak] i wam teraz mówię.
൩൩കുഞ്ഞുങ്ങളെ, ഞാൻ ഇനി കുറച്ചുസമയംകൂടി മാത്രം നിങ്ങളോടുകൂടെ ഇരിക്കും; നിങ്ങൾ എന്നെ അന്വേഷിക്കും; ഞാൻ പോകുന്ന ഇടത്ത് നിങ്ങൾക്ക് വരുവാൻ കഴിയുകയില്ല എന്നു ഞാൻ യെഹൂദന്മാരോട് പറഞ്ഞതുപോലെ ഇന്ന് നിങ്ങളോടും പറയുന്നു.
34 Daję wam nowe przykazanie, abyście się wzajemnie miłowali; tak jak ja was umiłowałem, abyście i wy wzajemnie się miłowali.
൩൪നിങ്ങൾ തമ്മിൽതമ്മിൽ സ്നേഹിക്കേണം എന്നു പുതിയൊരു കല്പന ഞാൻ നിങ്ങൾക്ക് തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽതമ്മിൽ സ്നേഹിക്കേണം എന്നു തന്നേ.
35 Po tym wszyscy poznają, że jesteście moimi uczniami, jeśli będziecie się wzajemnie miłować.
൩൫നിങ്ങൾക്ക് തമ്മിൽതമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.
36 Zapytał go Szymon Piotr: Panie, dokąd idziesz? Jezus mu odpowiedział: Dokąd ja idę, [ty] teraz za mną iść nie możesz, ale potem pójdziesz.
൩൬ശിമോൻ പത്രൊസ് അവനോട്: കർത്താവേ, നീ എവിടെ പോകുന്നു എന്നു ചോദിച്ചതിന്: ഞാൻ പോകുന്ന ഇടത്തേക്ക് നിനക്ക് ഇപ്പോൾ എന്നെ അനുഗമിക്കുവാൻ കഴിയുകയില്ല; പിന്നത്തേതിൽ നീ എന്നെ അനുഗമിക്കും എന്നു യേശു അവനോട് ഉത്തരം പറഞ്ഞു.
37 [Wtedy] Piotr powiedział mu: Panie, czemu teraz nie mogę iść za tobą? Moje życie oddam za ciebie.
൩൭പത്രൊസ് അവനോട്: കർത്താവേ, ഇപ്പോൾ എനിക്ക് നിന്നെ അനുഗമിക്കുവാൻ കഴിയാത്തത് എന്ത്? ഞാൻ എന്റെ ജീവനെ നിനക്ക് വേണ്ടി വെച്ചുകളയും എന്നു പറഞ്ഞു.
38 Jezus mu odpowiedział: Swoje życie za mnie oddasz? Zaprawdę, zaprawdę powiadam ci: Zanim kogut zapieje, trzy razy się mnie wyprzesz.
൩൮അതിന് യേശു: നിന്റെ ജീവനെ എനിക്കുവേണ്ടി വെച്ചുകളയുമോ? ആമേൻ, ആമേൻ, ഞാൻ നിന്നോട് പറയുന്നു: നീ മൂന്നുപ്രാവശ്യം എന്നെ തള്ളിപ്പറയുവോളം കോഴി കൂകുകയില്ല എന്നു ഉത്തരം പറഞ്ഞു.